ശക്തവും നീതിപൂര്‍വ്വവുമായ ഒരു ആഗോള സൈബര്‍ നിയമം അനിവാര്യം
അതിലേയ്ക്കായി ഒരൊറ്റയാള്‍ പോരാട്ടം ഇവിടെ ആരംഭിക്കുന്നു
പ്രീയമുള്ള ബൂലോഗരെ,
അറിവുള്ളവര്‍ പ്രതികരിക്കുക, കഴിവുള്ളവര്‍ സഹായിക്കുക.
ഇന്ത്യന്‍ പ്രസിഡന്റിന് ഒരജ്ഞാത സന്ദേശം ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കകം അത് പിടികൂടുന്നു. അത് ഏതെങ്കിലും രീതിയില്‍ ആ സിസ്റ്റത്തില്‍ ചെന്നെത്തുവാന്‍ കഴിയുന്നതുകൊണ്ടാണല്ലോ. അതേപോലെ ഒരറിവില്ലാത്ത എന്നെപ്പോലുള്ള ഒരു വ്യക്തിയെ ശല്യപ്പെടുത്തുന്ന രീതിയില്‍ ബ്ലോഗുകളില്‍ കമെന്റുകള്‍ വന്നാല്‍ എനിക്ക് ഏതെല്ലാം രീതികളില്‍ ആ വ്യക്തിയെ തിരിച്ചറിയുവാന്‍ സഹായകമായ രീതിയില്‍ ചെന്നെത്താം. ഇന്റെര്‍നെറ്റിന്റെ വളര്‍ച്ചയ്ക്ക് ആനുപാതികമായി സൈബര്‍ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. അനോനിമസ് ഐപി അഡ്രസും മറ്റും വ്യാപകമായി ഉപയോഗിക്കപ്പെടുകയും അതിനെ നിയന്ത്രിക്കുവാനോ തെറ്റു ചെയ്യുന്ന വ്യക്തിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുവാനോ ഉള്ള സംവിധാനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഓര്‍ക്കുട്ടിലെ പല പ്രവര്‍ത്തനങ്ങളും വിവാദങ്ങളുടെ ചുഴിയിലുമാണ്. പലപ്പോഴായിക്കിട്ടുന്ന മെയിലുകള്‍ അതിന്റെ തെളിവുകളും ആണ്. മാന്യമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ഒരു ഇന്റെര്‍നെറ്റ് സമൂഹം അനിവാര്യമാണ്. സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യപ്പെടുത്തുന്ന രീതിയില്‍ ഈ സമൂഹം വളരുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല തന്നെ.
പലയിടങ്ങളിലും വിവിധ ഭാഷകളിലുമുള്ള ബ്ലോഗര്‍മാര്‍ ഒത്തുചേരുകയും മാന്യമായ രീതിയില്‍ സൌഹൃദം പങ്കുവെയ്ക്കുകയും ചിത്രങ്ങളോടുകൂടിയ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ അതില്‍ പങ്കെടുത്ത വരെ ശല്യപ്പെടുത്തുന്ന രീതിയില്‍ മറ്റൊരവസരം വിനിയോഗിക്കപ്പെടുന്നത് അനുവദിക്കുവാന്‍ പാടുള്ളതല്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്കു ലഭിക്കുന്ന ലിങ്കുകള്‍:-
1. India: Google’s Orkut helps cops censor? New cyberterror law…
ഇന്ത്യന്‍ പ്രസിഡന്റിന് ഒരജ്ഞാത സന്ദേശം ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കകം അത് പിടികൂടുന്നു. അത് ഏതെങ്കിലും രീതിയില്‍ ആ സിസ്റ്റത്തില്‍ ചെന്നെത്തുവാന്‍ കഴിയുന്നതുകൊണ്ടാണല്ലോ. അതേപോലെ ഒരറിവില്ലാത്ത എന്നെപ്പോലുള്ള ഒരു വ്യക്തിയെ ശല്യപ്പെടുത്തുന്ന രീതിയില്‍ ബ്ലോഗുകളില്‍ കമെന്റുകള്‍ വന്നാല്‍ എനിക്ക് ഏതെല്ലാം രീതികളില്‍ ആ വ്യക്തിയെ തിരിച്ചറിയുവാന്‍ സഹായകമായ രീതിയില്‍ ചെന്നെത്താം.
ശക്തവും നീതിപൂര്‍വ്വവുമായ ഒരു ആഗോള സൈബര്‍ നിയമം അനിവാര്യം
അതിലേയ്ക്കായി ഒരൊറ്റയാള്‍ പോരാട്ടം ഇവിടെ ആരംഭിക്കുന്നു. സന്മനസുള്ളവര് സഹകരിക്കുക.