Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

അധ്യാപകര്‍ വായിച്ചിരിക്കണം


മുകളില്‍ കാണുന്ന ചിത്രത്തില്‍ ഞെക്കിയാല്‍ പി.ഡി.എഫ് ഫയലായി ഡൌണ്‍ലോഡ് ചെയ്യാം.

പ്രസ്തുത സര്‍ക്കുലറിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ബ്രോഡ്ബാന്റ് ഇന്റെര്‍നെറ്റ് സ്കൂളുകളില്‍ ലഭ്യമാവുന്നതോടെ ഇന്റെര്‍നെറ്റിലെ പ്രധാന സേവനങ്ങളായ വെബ്സൈറ്റ്, വിക്കിപ്പീഡിയ പോലുള്ള വിജ്ഞാനശേഖരങ്ങളുടെ ഫലപ്രദമായ ഉപയോഗം, ഇ-മെയില്‍, ബ്ലോഗ്, ചാറ്റിങ്ങ് തുടങ്ങിയവയൊക്കെ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരും കുട്ടികളും ഉപയോഗപ്പെടുത്തേണ്ടതാണ്.

ഹൈസ്കൂള്‍ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വന്തമായി ഒരു ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം.

എല്ലാ കുട്ടികള്‍ക്കും ഇ-മെയില്‍ വിലാസം ഉണ്ടാക്കുന്നതോടൊപ്പം അവര്‍ക്ക് നല്ല രീതിയില്‍ ഇ-മെയില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഇ-മെയില്‍ മര്യാദകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തിയിരിക്കണം.

ഇന്റെര്‍നെറ്റില്‍ നിന്നും ആവശ്യമുള്ള വിവരങ്ങള്‍ തെരഞ്ഞു കണ്ടെത്തുന്ന വിധം, വിവരശേഖരണം, പരീക്ഷഫലങ്ങള്‍, അറിയിപ്പുകള്‍ എന്നിവ പരിസോധിക്കുന്ന വിധം, ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന വിധം തുടങ്ങിയവ കുട്ടികള്‍ നിര്‍ബന്ധമായും പരിശീലിച്ചിരിക്കണം.

ഒരു സ്കൂളില്‍ ഒരുമാസം പരമാവധി 3 GB വിവരങ്ങളാണ് ഇന്റെര്‍നെറ്റിലൂടെ കൈകാര്യം ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത്.

3 comments to അധ്യാപകര്‍ വായിച്ചിരിക്കണം

 • ഈ ഉദ്ദരിച്ചിരിക്കുന്നത് സര്‍ക്കാരിന്റെ ആഗ്രഹമാണ്. പക്ഷേ ഏതു സ്കൂളാണത് നടപ്പാക്കുന്നത്?
  ഏതെങ്കിലും ഒരദ്ധ്യാപകനെ കമ്പ്യൂട്ടറിന്റെ ചുമതല ഏള്‍പ്പിച്ചാല്‍ പിന്നെ ആ സാധനം ആ അദ്ധ്യാപകന്റെ സ്വകാര്യസ്വത്തായി മാറുന്നു. കുട്ടികള്‍ക്കെന്നല്ല മറ്റു അദ്ധ്യാപകര്‍ക്കു പോലും അതിന്റെ സ്വതന്ത്രമായ ഉപയോഗം നിഷേധിക്കുന്നു. ഏതെങ്കിലും രീതിയില്‍ കമ്പ്യൂട്ടര്‍ കേടായാല്‍ ചുമതലയുള്ള അദ്ധ്യാപകന്‍ ഉത്തരവാദിയാകും എന്ന പേടി. ഒരു പരിധിവരെ ഇതു ശരിയുമാണ്. കമ്പ്യൂട്ടര്‍ കേടായാല്‍ അതിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും തലയില്‍ കെട്ടിവക്കാനാണ് മറ്റുള്ളവരുടെ വ്യഗ്രത.

  എന്നാല്‍ കമ്പ്യുട്ടറിനു വാറന്റി ഉണ്ടെന്നും അവരെകൊണ്ട് നന്നാക്കിക്കാവുന്നതേയുള്ളൂ വെന്നും കരുതാന്‍ മടി. മാത്രമല്ല, ഒരു കീബോര്‍ഡ് വഴി ഒരു കമ്പ്യൂട്ടറിനെ കേടാക്കാന്‍ വളരെ പ്രയാസമാണെന്നും ഉള്ള അജ്ഞത പലര്‍ക്കും ഉണ്ട്. ഈ മിഥ്യാധാരണകള്‍ മാറാതെ/മാറ്റാതെ സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ നടപ്പിലാകുമെന്നു തോന്നുന്നുമില്ല.

  സര്‍ക്കാരിന്റെ ഈ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് ആരെങ്കിലും പരിശോധിക്കുന്നുണ്ടോ?

 • Vijayakumar

  ലോകത്താകെ വിദ്യാഭ്യാസ രംഗത്ത്‌ വിവരാന്വേഷണ-വിതരണ സംവിധാനങ്ങള്‍ ലൈബ്രറികള്‍ മുഖന്തിരമാണ്‌ നടപ്പിലാകുന്നത്‌. സംസ്ഥാനത്തെ സ്കൂളുകളിലെ വിജ്ഞാന സാങ്കേതിക രംഗത്തുവരുത്തുന്ന മാറ്റങ്ങള്‍‌ക്കൊപ്പം, ലൈബ്രറികളേയും പുനരുദ്ധരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ എല്ലാവരും സ്വാഗതം ചെയ്യേണ്ടതാണ്‌. സ്കൂള്‍ തലം മുതല്‍ തന്നെ വിദ്യാര്‍ത്ഥികളെ വായനയുടേയും അറിവിന്റേയും ലോകത്തിലേക്ക്‌കൈപിടിച്ചാനയിക്കാന്‍ പുതിയ പദ്ധതി സഹായകമാകട്ടെ. മുന്‍പ്‌ കോളേജ്‌ തലത്തിലായിരുന്ന പ്രീഡിഗ്രി സ്കൂളുകളിലേക്ക്‌ വന്നിട്ടും, ലൈബ്രറികളുടെ അപര്യാപ്തത പരിഹരിക്കാനായി ഇപ്പോഴെങ്കിലും തുനിഞ്ഞത്‌ നന്നായി. എന്നാല്‍ കേരളത്തില്‍ മാത്രം ഇനിയും സ്കൂള്‍ലൈബ്രറികളില്‍ ലൈബ്രേറിയന്‍മാരെ നിയമിക്കാന്‍ മടിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌മനസ്സിലാക്കുന്നില്ല. കേന്ദ്രീയ, നവോദയ, സി.ബി.എസ്‌. ഈ വിദ്യാലയങ്ങളില്‍ ലൈബ്രറിശാസ്ത്രത്തില്‍ ബിരുദം (ബി.എല്‍.ഐ. എസി)നേടിയ ലൈബ്രേറിയന്‍മാരുടെ സേവനം നിര്‍ബന്ധമാണ്‌. ജൂനിയര്‍ അദ്ധ്യാപകരെ ചുമതല ഏല്‍പ്പിക്കാനുള്ള തീരുമാനം മൂലം, പുസ്തകങ്ങള്‍ പൊടിയണിഞ്ഞുകിടക്കുന്ന ഗോഡൌണുകളായിതന്നെ സ്കൂള്‍ലൈബ്രറികള്‍തുടരുമെന്നു സാരം. സിലബസ്‌ തീര്‍ക്കാനുള്ള വെപ്രാളത്തിനിടയില്‍ ലൈബ്രറി പീര്യേഡുകള്‍ക്ക്‌ എവിടെ സ്ഥാനം?അതുപോലെ തന്നെയാകും അദ്ധ്യാപകരെ കമ്പ്യൂടറിന്റെ ചുമതല നല്‍കുന്നതും. പരിഷ്കരിച്ച കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ബി.എല്‍.ഐ. എസി ബിരുദധാരികള്‍ക്കായി ലൈബ്രേറിയന്‍ തസ്തിക വ്യക്തമായി പറഞ്ഞിട്ടുള്ളതാണെന്നിരിക്കേ, പുതിയ ഉത്തരവ്‌ വിദ്യാഭ്യാസചട്ടങ്ങള്‍ക്കു തന്നെ എതിരാണെന്ന കാര്യം വിസ്മരിക്കരുത്‌. സര്‍ക്കാര്‍ ആത്മാര്‍ത്ഥമായാണ്‌ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതെങ്കില്‍, സ്കൂളുകളില്‍ലൈബ്രേറിയന്‍മാരുടെ തസ്തിക സൃഷ്ടിച്ച്‌ നിയമിക്കുക കൂടി ചെയ്യണം. വിജ്ഞാനവിസ്ഫോടനത്തിന്റെ നേട്ടങ്ങള്‍ സ്കൂള്‍തലം വരെ എത്തിക്കാന്‍കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ ശ്രമിക്കുമ്പോള്‍, ബി.എല്‍.ഐ. എസി പരിശീലനം നേടിയ ലൈബ്രേറിയന്റെ സേവനം ഹയര്‍സെക്കണ്ടറിസ്കൂളുകളിലെങ്കിലും അത്യന്താപേക്ഷിതമാണ്‌. കമ്പ്യൂട്ടര്‍ ലാബുകളും ലൈബ്രറികളുടെയൊപ്പം ആക്കിയാല്‍ എല്ലാസ്കൂളുകളുടേയും ഹൃദയമായി, വിജ്നാന സേവന-തിരയല്‍-വിതരണ രംഗത്ത്‌ കുട്ടികളെ പ്രാപ്തരാക്കാനും, അവര്‍ക്ക്‌ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക്‌ ആത്മവിശ്വാസത്തോടെ കടന്നു ചെല്ലുവാനും കഴിയും.

  ഡോ. ജെ. കെ. വിജയകുമാര്‍ കൊല്ലം

 • അങ്കിള്‍,
  ഇങ്ങിനെ ആഗ്രഹിക്കാനെങ്കിലും ഒരു സര്‍ക്കാരിന് കഴിഞ്ഞല്ലോ?
  അങ്കിളിന്റെ നിരീക്ഷണങ്ങളും ഉല്‍ക്കണ്ഠകളും 100% ശരിവെക്കുന്നു.
  എനിക്ക് തോന്നുന്നത് ആത്മവിശ്വാസക്കുറവ് ഒരു പ്രധാന കാരണമാണെന്നാണ്. പി.ടി.എ.യില്‍ ഇതിനു വേണ്ടി ഒരു കമ്മിറ്റിയുണ്ടാക്കുകയാണെങ്കില്‍ ഒരു പരിധിവരെ സഹായകരമാവില്ലേ? പല പി.ടി.എ.കളും ഇപ്പോള്‍ പണ്ടത്തെപോലെയല്ല എന്നാണെനിക്ക് തോന്നിയത്. അതുപോലെ ഐ.ടി.ക്ലബ്ബുകള്‍ രൂപീകരിക്കുകയും (ഇരുമ്പനം സ്കൂള്‍ ഇക്കാര്യത്തില്‍ മാതൃകയാക്കാമെന്ന് തോന്നുന്നു).

  ഡോക്ടറുടെ നിരീക്ഷണങ്ങള്‍ വളരെ സ്വാഗതാര്‍ഹമായി തോന്നുന്നു.