ലാല്‍ സലാം പറഞ്ഞു പിരിഞ്ഞ കൈപ്പള്ളി ഒളിഞ്ഞിരുന്ന് മഹാത്മാഗാന്ധിക്കെതിരെ പടക്കോപ്പുകള്‍ സംഭരിക്കുകയാണോ?
മുകളില്‍ കാണുന്ന ചിത്രം എന്നോട് അതാണ് പറയുന്നത്. ഗാന്ധി ജയന്തി നാള് മുതല്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ വായിക്കുവാന്‍ ചെല്ലുന്നവര്‍ക്ക് കാണുവാന്‍ കഴിയുക തെറ്റായ വിമര്‍ശനത്തില്‍ പരാജയപ്പെട്ട കൈപ്പള്ളിയെ അല്ല മറിച്ച് പടക്കോപ്പുകള്‍ സമാഹരിക്കാന്‍ പോകുന്ന കൈപ്പള്ളിയെയാണ്. വായിക്കണമെങ്കില്‍ ശ്രീമാന്‍ കൈപ്പള്ളി ക്ഷണിക്കണം. താന്‍ എഴുതിയത് എന്തിനാണ് മറ്റുള്ളവരില്‍ നിന്നും മറച്ചു പിടിക്കുന്നത്. ഡിലീറ്റ് ചെയ്തിരുന്നു എങ്കില്‍ തെറ്റ് തിരുത്തി എന്ന് മനസിലാക്കാമായിരുന്നു. എന്നാല്‍ ഇവിടെ അതല്ല സംഭവിച്ചിരിക്കുന്നത്. അപ്പോള്‍ അറിഞ്ഞുകൊണ്ട് തെറ്റുകള്‍ ആവര്‍ത്തിക്കുവാനുള്ള ഒരു തയ്യാറെടുപ്പാണ് ഇതെന്നല്ലെ മനസിലാക്കുവാന്‍ കഴിയുക.
സന്തോഷ് തോട്ടിങ്ങലിന്റെ വരമൊഴി, കീമാന്‍ എന്നിവയിലൂടെ വരുന്ന ബഗ്ഗുകള്‍ കൈപ്പള്ളിക്ക് പുതിയൊരറിവ് സമ്മാനിച്ചു. മലയാളം പഠിക്കാത്ത കൈപ്പള്ളിക്ക് ധാരാളം അക്ഷരതെറ്റുകള്‍ ബഗ്ഗുകള്‍ കാരണം ഉണ്ടായിട്ടുണ്ട്. അത് തിരുത്തി അക്ഷര തെറ്റുകളില്ലാത്ത പുതിയൊരു പേരില്‍ പുതിയൊരു ബ്ലോഗര്‍ ഉണ്ടാകുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് വിമര്‍ശനാത്മകമായ ഓപ്ഷന്‍സ് നല്കി ഒരു വോട്ടെടുപ്പ് നടത്തുവാന്‍ തയ്യാറാകില്ലായിരുന്നു. അഭിമാനത്തോടെ ഗാന്ധിജിയെപ്പറ്റി പറഞ്ഞ തെറ്റുകള്‍ തിരുത്തി കൈപ്പള്ളി ബൂലോഗത്ത് നിലകൊള്ളുകയായിരുന്നു വേണ്ടിയിരുന്നത്.
ഇതെല്ലാം എന്റെ തോന്നല്‍ മാത്രമാകാം.
സന്ദര്‍ശിക്കേണ്ടവ: അയ്യയ്യേ….കൈപ്പള്ളി | കൈപ്പള്ളി കണ്ട ഗാന്ധി
കൈപ്പള്ളി എന്തുചെയ്യുന്നു എന്നത് ഇത്രയും ചര്‍ച്ച ചെയ്യേണ്ട കാര്യമുണ്ടോ? കൈപ്പള്ളിയെക്കുറിച്ച് അല്ല, ഗാന്ധിജിയെക്കുറിച്ചാണ് ചര്‍ച്ച. കൈപ്പള്ളി ബ്ലോഗ് പൂട്ടുന്നോ, നിയന്ത്രിക്കുന്നോ എന്നതൊക്കെ കൈപ്പള്ളിയുടെ സ്വകാര്യതയാണ്. വ്യക്തിസ്വാതന്ത്ര്യമാണ്.
സിമിനസ്രത്തെ: കൈപ്പള്ളി തന്നെയാണ് ഗാന്ധിജിയെക്കുറിച്ച് എഴുതാന്‍ പാടില്ലാത്തത് എഴുതിയത്. അല്ലെങ്കില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയുടെ ആവശ്യംതന്നെ ഇല്ലല്ലോ. 90 ശതമാനം ബ്ലോഗര്‍മാര്‍ ഗാന്ധിജിക്കുവേണ്ടി വോട്ടു ചെയ്തിട്ടും മനസിലായില്ലെ ഗാന്ധിയെ എത്രപേര്‍ ആദരിക്കുന്നു എന്ന്. അടുത്ത തലമുറക്ക് വായിക്കാനാണല്ലോ ഗാന്ധി ജയന്തി നാളില്‍ കൈപ്പള്ളി എഴുതാന്‍ പാടില്ലാത്തത് പലതും എഴുതിയത്. പ്രസിദ്ധീകരിച്ചിട്ട് കൈപ്പള്ളി ബ്ലോഗ് പൂട്ടുന്നോ, നിയന്ത്രിക്കുന്നോ എന്നതൊക്കെ മറ്റ് ബ്ലോഗര്‍മാര്‍ തെരക്കാന്‍ പാടില്ല എന്നാണോ? മറ്റുള്ളവര്‍ കാണാത്ത കാര്യത്തെയാണ് സ്വകാര്യത എന്ന് പറയുന്നത് എന്നാണ് എന്റെ വിശ്വാസം. അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും എനിക്കും അവകാശപ്പെട്ടതാണ്.
എന്റെ ബ്ലോഗ് പൂട്ടിക്കാന്‍ നോക്കിയാലും നടക്കില്ല സിമി നസ്രത്തെ. ഞാന്‍ തെറ്റ് പ്രസിദ്ധീകരിച്ചാല്‍ അതിലെ തെറ്റ് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അത് ഞാന്‍ തിരുത്തും. അക്കാര്യത്തില്‍ ഒരു ഈഗോയും എനിക്കുണ്ടാവില്ല. ബ്ലോഗുകള്‍ എന്നത് സ്വകാര്യതക്ക് അതീതമായതാണ്. കമെന്റുകളിട്ട് ചര്‍ച്ച ചെയ്യപ്പെടുന്നവയാണ്. അല്ലെങ്കില്‍ കമെന്റുകളില്ലാത്ത ഗൂഗിള്‍ പേജസ് മതിയല്ലോ.
“ഗാന്ധിജിയെപ്പറ്റി പഠിക്കുന്നതില്‍ ഒരു തെറ്റും ഇല്ല” കൈപ്പള്ളിയുടെ പോസ്റ്റിന് വക്കാരി ശരിയായ കമെന്റിട്ടത് എന്റെ പോസ്റ്റില്‍ കിടപ്പുണ്ട്. അതൊന്ന് വായിച്ച് നോക്കൂ. കയ്പുള്ളവര് ഗാന്ധിജിയെ ആദരിച്ചില്ലെങ്കിലും ബ്ലോഗുകളില്‍ വിമര്ശിക്കാതിരുന്നു കൂടെ. എന്റെ ചെറുപ്പകാലത്ത് ജാതി മത ഭേതങ്ങളില്ലാതെ മിക്ക വീടുകളിലും ഞാന്‍ ഗാന്ധിജിയുടെ ചിത്രം ചുവരുകളില്‍ തൂക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴാണ് അത് കാണാന്‍ കഴിയാതെ പോകുന്നത്.
ചേട്ടാ.. ചേട്ടനോട് കുറച്ച് ബഹുമാനം ഉണ്ടായിരുന്നു.
ഇപ്പോ അതും പോയി കിട്ടി. അല്പം പ്രായ കൂടുതല്‍ ഉണ്ട് എന്നല്ലാതെ വേറൊന്നും കാണുന്നില്ല.
കൈപ്പള്ളിയുടേ ബ്ലോഗ് സെറ്റിങ്സ് മാറ്റുന്നത്, കൈപ്പള്ളിയുടെ സ്വന്തം കാര്യം.
മോഹന്‍: ഞാന്‍ താങ്കളോട് പറഞ്ഞില്ലല്ലോ എന്നെ ബഹുമാനിക്കാന്‍. ഒരു വിവരമില്ലാത്ത കര്‍ഷകനാണ് ഞാന്‍. കൈപ്പള്ളി ബ്ലോഗ് സെറ്റിംഗ്സ് മാറ്റുന്നതും മറ്റും സ്വന്തം കാര്യമാകാം. എന്നാല്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞ ദിവസവും, കാര്യവും എന്നെ വേദനിപ്പിക്കുന്നതാണ്. മഹാത്മാ ഗാന്ധിജിക്കു വേണ്ടി ഞാനിടുന്ന പോസ്റ്റുകളുടെ കാര്യത്തില്‍ എന്നെ എത്രവേണമോ തൊലി ഉരിച്ചു കൊള്ളു. ഞാനിതില്‍ നിന്ന് പിന്മാറുന്ന പ്രശ്നം ഉദിക്കുന്നില്ല. മാപ്പിന് പകരം മപ്പും പറഞ്ഞ് സ്ഥലം വിട്ട കൈപ്പള്ളിയെപ്പറ്റി നിങ്ങള്‍ക്കൊന്നും പറയാനില്ലെങ്കില്‍ മോഹന്റെ ബഹുമാനം എനിക്ക് വേണ്ട സുഹൃത്തെ. സ്വന്തമായി ഒരു ബ്ലോഗുപോലുമില്ലാത്ത മോഹന്‍ എന്തിനാണ് കൈപ്പള്ളിയുടെ വക്കാലത്തുമായി വരുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരിക്കല്‍കൂടി ഞാന്‍ ഓര്‍മപ്പെടുത്തട്ടെ “മോഹന്റെ ബഹുമാനം ഗാന്ധിജിയെ അപമാനിച്ചുകൊണ്ട് എനിക്ക് വേണ്ട”.
വിഷയത്തെപ്പറ്റി പറയുന്നതിലധികം വിഷയം അവതരിപ്പിച്ചവരെപ്പറ്റി പറയാനാണല്ലോ നമ്മള്‍ക്ക് താല്പര്യം. ഈ പോസ്റ്റില്‍ ഒട്ടുമേ ചേരാത്തയൊരു ലിങ്കുംകൂടെയായപ്പൊ ചന്ദ്രേട്ടനോട് ഉള്ള സഹതാപം കൂടുന്നു. എടുത്തു ചാടണേനുമുമ്പ് ആലോചിക്കുന്ന ശീലം ഇനിയെങ്കിലും പരിശീലിക്കൂ പ്രിയ ചന്ദ്രേട്ടാ.
ഗാന്ധിജി എക്കാലത്തേക്കും ഒരു മഹാത്മാവാണ് , കൈപ്പള്ളി എക്കാലത്തേക്കും മലയാളം ബ്ലോഗിലെ ഒരു ജീനിയസ്സാണ് !
“ഗാന്ധിജി എക്കാലത്തേക്കും ഒരു മഹാത്മാവാണ് , കൈപ്പള്ളി എക്കാലത്തേക്കും മലയാളം ബ്ലോഗിലെ ഒരു ജീനിയസ്സാണ് !” കെ.പി.സുകുമാരന്റെ ഈ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. കൈപ്പള്ളിയുടെ കഴിവുകളെ മാനിക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. അത് ഗാന്ധിജിയുടെ വിഷയത്തില്‍ എനിക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നില്ല. ഗാന്ധിജിയുടെ കാര്യത്തില്‍ വക്കാരിയോടാണ് ആദരവ് തോന്നുന്നത്.
“എടുത്തു ചാടണേനുമുമ്പ് ആലോചിക്കുന്ന ശീലം ഇനിയെങ്കിലും പരിശീലിക്കൂ പ്രിയ ചന്ദ്രേട്ടാ.” ഈ വയസു കാലത്ത് ഇനി ഞാനെന്തു ശീലം പരിശീലിക്കാന്‍. മോഹന്‍ കൂടുതല്‍ പരിശീലിക്കുന്നതാവും നല്ലത്.
കേരളാ ഫാര്‍മറെ ചൊടിപ്പിച്ച് കൈപ്പള്ളിയുടെ ‘സല്പ്രവര്ത്തികളെ!!!’ ഒന്നുകൂടെ പുറത്തുകൊണ്ടുവരുവാനുള്ള ശ്രമമാണ് ഇന്നലെ പൊട്ടിമുളച്ച ‘മോഹന്‍’ നടത്തുന്നത്. അയാള്‍ കൈപ്പള്ളിയുടെ മിത്രമല്ല, ശത്രു തന്നെയാണ്.
കേരളാഫാര്‍മര്‍ക്ക് ഗാന്ധിജിയെ എതിര്ത്തതിനോടല്ലേ പരാതിയുള്ളൂ. അത് പറയേണ്ടത് പറയേണ്ടവിധത്തില്‍ പറഞ്ഞുകഴിഞ്ഞു. ‘മോഹന്‍’ ഒരു കെണി ഒരുക്കുകയാണ്. അതു മനസ്സിലാക്കൂ. അതുകൊണ്ട് മതിയാക്കൂ ഈ പ്രതിപ്രതികരണങ്ങള്.