Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കൈപ്പള്ളി വോട്ട്‌ തേടുന്നത്‌ ശരിയാണോ?

 • ഗാന്ധിജി സൗത്ത്‌ ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാര്‍‌ക്കെതിരായിരുന്നു എന്നും ഇന്ത്യന്‍ ബ്രാഹ്മണര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവനായിരുന്നു എന്നും ദളിതര്‍ക്ക്‌ എതിരായിരുന്നു എന്നും ഒരു പോസ്റ്റിട്ടത്‌ ശരിയാണോ?
 • അതിന് മറുപടിയായി വന്ന കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി , മഹാത്മാവായ ഗാന്ധിജിയും ഞാനും എന്നീ പോസ്റ്റുകളില്‍ എത്രപേര്‍ കൈപ്പള്ളിക്കനുകൂലമായും എത്രപേര്‍ പ്രതികൂലമായും കമെന്റുകള്‍ ഇട്ടു എന്നും അത് പോസ്റ്റു ചെയ്തവര്‍ ആരൊക്കെയാണെന്നും ഞാന്‍ പറയേണ്ട ആവശ്യം ഉണ്ടോ?
 • ഗാന്ധി ജയന്തി നാളില്‍ ഗാന്ധിജിയെ വിമര്‍ശിച്ചു കൊണ്ടുമാത്രം ഒരു പോസ്റ്റിട്ടത്‌ ശരിയാണോ?
 • ഇത്തരത്തില്‍ ഗാന്ധിജി വിരുദ്ധമായി മാത്രം പോസ്റ്റിടുന്നത്‌ ഭാരതീയര്‍ രാഷ്ട്രപിതാവെന്നും മഹാത്മാവെന്നും ആദരിക്കുന്ന വ്യക്തിയെ അല്ലെ?
 • സ്വയം പോസ്റ്റുകളിലൂടെ ചെയ്ത തെറ്റിന് ബൂലോഗരുടെ വോട്ടു തേടുന്നത്‌ ശരിയാണോ?
 • മേല്പറഞ്ഞ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തിയാല്‍ കൈപ്പള്ളി ഗാന്ധിജിയോട് മാപ്പ്‌ പറയുന്നതല്ലെ നല്ലത്‌?

ഇതോടൊപ്പം വക്കാരിയുടെ ശ്രദ്ധേയമായ ഒരു കമെന്റ് കൈപ്പള്ളിയുടെ പോസ്ടില്‍ നിന്നും ലഭിച്ചത്‌ ചുവടെ ചേര്‍ത്തിരിക്കുന്നു.

വക്കാരിമഷ്‌ടാ said…

രാജന്‍, എത്രത്തോളം പ്രയോജനപ്പെടും എന്നറിയില്ല, എങ്കിലും:(വളരെ ചുരുങ്ങിയ സമയത്തിലുള്ള ഒരു ഗൂഗിള്‍ ഗവേഷണമാണ്. ചില ലിങ്കുകളുടെ ആധികാരികതയും ക്രോസ്-ചെക്ക് ചെയ്‌തില്ല. എങ്കിലും ഇത്തരം കാര്യങ്ങളും ഇന്റര്‍നെറ്റിലുണ്ട് എന്ന് കാണിക്കാന്‍ മാത്രം. ഇന്റര്‍നെറ്റ്-ഗൂഗിള്‍ ഗവേഷണം എല്ലായ്‌പ്പോഴും പൂര്‍ണ്ണമോ ആധികാരികമോ ആയിരിക്കണമെന്നില്ല എന്നുമാണ് എന്റെ അഭിപ്രായം):

Richard_Grenier നെപ്പറ്റിയുള്ള വിക്കി ലേഖനം ഇവിടെ

അദ്ദേഹത്തിന്റെ ലേഖനത്തിന് Jason DeParle കൊടുത്ത മറുപടി ഇവിടെ

Richard_Grenier ന്റെ ചില ക്വോട്ടുകളെപ്പറ്റി വിക്കി ഡിസ്‌കഷനില്‍ വന്ന കമന്റുകള്‍ ഇവിടെ

Richard_Grenier നെപ്പറ്റി സെപിയ മ്യൂട്ടിണിയില്‍ വന്ന കമന്റ് ഇവിടെ (ഇത് ഒരാളുടെ കമന്റായി മാത്രം കണ്ടാല്‍ മതി – പക്ഷേ അദ്ദേഹത്തെപ്പറ്റിയുള്ള ഒപ്പീനിയന്‍ അറിയാന്‍ ഉപകരിച്ചേക്കും. ആ സൈറ്റിനെപ്പറ്റിയും എനിക്കൊന്നുമറിയില്ല).

ഇനി പൂന പാക്ടിനോടനുബന്ധിച്ച് ഗാന്ധിയും അം‌ബേദ്‌കറും തമ്മില്‍ നടന്ന സംഭാഷണങ്ങളില്‍ ചിലത് ഇവിടെ

ആ സംഭാഷണത്തിലെ ചില ലൈനുകള്‍ ക്വോട്ട് ചെയ്യുന്നു:

ഗാന്ധിജി അംബേദ്‌കറോട്: But I suspect something when you insist that the panel should consist only of three candidates. It does not give me sufficient place to turn in. Moreover, you consider panel system for some seats only, thereby satisfying both the parties [among Harijans]. There would be one election, i.e., of the primary nature by the Harijan voters only. The other would be by the joint electorate. I have to safeguard without any discrimination not the interest of one group alone but of the Depressed Class as a whole. I want to serve the untouchables. That is why I am not at all angry with you. When you use derogatory and angry words for me, I tell myself that I deserved that. I will not get angry even if you spit on my face. I say this with God as witness.

You are born an untouchable but I am an untouchable by adoption. And as a new convert I feel more for the welfare of the community than those who are already there .

At the moment I have before my eyes the dumb untouchables—unapproachables and unseeables—of South India. I am scrutinizing the scheme to see how these people will be affected by it. You will of course say why I should worry about that. All of you will either accept Christianity or Islam.

ചില തുടര്‍ സംഭാഷണങ്ങള്‍:

അംബേദ്‌കര്‍: It is not a thing that can be put down in writing. In it I shall have to say a lot that will hurt the Muslims and I cannot say that publicly. But I shall write anonymously or have someone write in a different way. Please have a look at it and, taking it to be mine, think over it.

ഗാന്ധിജി: It will be good if you write under your own name. But of course you may do as you wish.

അംബേദ്‌കര്‍: I must honestly say that I have no interest in the temples being thrown open, common dinners and the like, because we suffer thereby. My people have to put up with beatings and bitterness increases. After the common dinner at Vile Parle, the Maratha workers went on strike. If the caste Hindus had the strength they would have engaged untouchables as servants. But that has not been so. Hence I do not feel interested in the thing. I only want that social and economic hardships should end.
——————————-

ഗാന്ധിജി: We are well caught on this point. I take up the question of temple-entry first of all because these people want to cling to untouchability in the temples. Many sanatanist Hindus say that they would admit Harijans in schools and public places but not in temples. I ask them to grant the Harijans equal status before God. It will raise their status.

അംബേദ്‌കര്‍: Supposing we are lucky in the case of temple-entry, will they let us fetch water from the wells?

ഗാന്ധിജി: Sure. This is bound to follow it. And it is also very easy.

(ഓര്‍ക്കുക, ഇത് ചില ഭാഗങ്ങള്‍ മാത്രം കോപ്പി/പേസ്റ്റ് ചെയ്തതാണ്. ഇതില്‍ നിന്ന് മാത്രമായി നിഗമനങ്ങളിലെത്തരുത്. ലിങ്കില്‍ കൊടുത്തിരിക്കുന്ന ആ ഒരു പേജും പോരാതെ വരും എന്തെങ്കിലും നിഗമനങ്ങളിലെത്തണമെങ്കില്‍. നേരത്തെ പറഞ്ഞതുപോലെ അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളൊക്കെ ശരിയായി മനസ്സിലാക്കി, ആ ഒരു അവസ്ഥായുമായി താദാത്മ്യം പ്രാപിച്ച്, അവിടെനിന്ന് ആദ്യം മുതല്‍ ഗാന്ധിജിയെയും മറ്റും പഠിച്ച് തുടങ്ങിയേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയണമെങ്കില്‍ തന്നെ പറയാന്‍ പറ്റൂ എന്നാണ് എന്റെ അഭിപ്രായം.

9:11 PM

നന്ദിയുണ്ട് വക്കാരി അന്വേഷണങ്ങള്‍ക്കും വിലയേറിയ കമെന്റുകള്‍ക്കും.

8 comments to കൈപ്പള്ളി വോട്ട്‌ തേടുന്നത്‌ ശരിയാണോ?

 • ചന്ദ്രേട്ടാ

  ഈ ലോകത്തും വേണോ മാപ്പ്.
  “ഇതില്‍ (അങ്ങേരോട്‌ പോയി പണി നോക്കാന്‍ പറ. മാപ്പ്‌ പറയല്ലും) കൈപ്പള്ളിക്ക്‌ വോട്ട്‌ കൂടുതലാണെങ്കില്‍ ഞാന്‍ തന്നെ കൈപ്പള്ളിയോട്‌ മാപ്പ്‌ പറയാം അല്ലെ.“

  ആര് ആരോട് മാപ്പ് പറയ്യല്‍. നമ്മള്‍ എല്ലാം സഖാക്കളല്ലെ? (കൂട്ടുകാരന്‍)

  ബോലോ ബോലോ ലാല്‍ സലാം

 • Kaippally Fan

  മാപ്പ് പറയണം എന്നൊരു അഭിപ്രായം എനിക്കും ഇല്ല. പക്ഷെ കുറച്ചു ബഹുമാനത്തോടെ ആളുകളോട് സംസാരിക്കണം എന്നൊരു അഭിപ്രായം എനിക്കുണ്ട്. കൈപ്പള്ളി എന്ന വ്യക്തി ആരായിരുന്നാലും ശരി, മറ്റുള്ളവര്‍ എല്ലാവരും വിഡ്ഡികളാണെന്നും തനിക്ക് മാത്രമേ ലോകവിവരം ഉള്ളൂ എന്നും ഉള്ള രീതിയില്‍ ഉള്ള കമന്റുകള്‍ പലസ്ഥലത്തും കണ്ടു.

  ഉദാഹരണങ്ങള്‍:

  മാവേലികേരളത്തിന്റെ കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിന…”: എന്ന പോസ്റ്റിന്റെ കമന്റില്‍ കണ്ടത്.
  start of quote:

  Inji.
  Stay clear. This is hardly your league. When I do address issues pertaining to feminism, prostitution, adultery cheating wives, anonymous female bloggers etc. you will be invited to participate.

  end of quote

  മല്ബാറി സിനിമയിലൂടെ ഒരു National Geographic Photographerനെ പരിചയപെടാം എന്ന പോസ്റ്റിന്റെ കമന്റില്‍ നിന്നും കിട്ടിയത്:

  start of quote:

  കൈപ്പള്ളി said…
  chithrakaran:
  ഹലോ അണ്ണ !!
  എന്തരു് പറ്റി? അന്നത്ത ചൂടാറീല്ലെ?

  പിന്ന എന്നെ ഇട്ട് കുത്തി controversy ഉണ്ടാക്കി പൊപുലര്‍ അവാനുള്ള ആ ശ്രമം.. വേണ്ട.

  ഒരേ നിലവരത്തിലുള്ളവര്‍ തമ്മില്‍ മതി അതു.

  🙂

  അയ്യേ !!

  Kaippally കൈപ്പള്ളി said…
  റോബി സാര്‍

  സാറാണു് സാര്‍ യധാര്ത്ത പുലി.

  നമ്മളെല്ലാം വെറും മൈരല്ലെ!!

  O.T.
  പിന്നെ സാറമ്മാര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലെങ്കില്‍ എന്‍റെ ബ്ലോഗില്‍ എന്‍റെ കമന്‍റിന്‍റെ കടുപ്പം ഞാന്‍ തീരുമാനിച്ചോട്ടെ. Please. ഇവിടെ അതിരും വരംബും ഒന്നും ഒണ്ടാക്കണ്ട.
  end of quote

  മേല്പ്പറഞ്ഞ കമന്റുകളും അയാളുടെ പോസ്റ്റുകളും വായിച്ചാല്‍ പിന്നെ ആരും അയാളുടെ ബ്ലോഗുകള്‍ തിരിഞ്ഞുനോക്കില്ല.

  ധാര്‍ഷ്ട്യം പ്രകടമാവുന്ന കമന്റുകള്‍. ഇപ്പോഴത്തെ ഈ വോട്ടിലും ഇല്ലേ ആ ധാര്‍ഷ്ട്യം? “അങ്ങേരോട്‌ പോയി പണി നോക്കാന്‍ പറ. മാപ്പ്‌ പറയല്ലും” എന്നുള്ള വരികള്‍ അതല്ലേ കാണിക്കുന്നത്?

 • Manas Ranjan

  Well said Kaipally Fan. I have seen his arrogance so many times.
  See his post “Invisible to All. Invisible to Law”.

  There are 104 comments, but when you go through this comments, you can see so many of them are deleted. I guess those comments were against Kaippally. In the post, he was trying to defend that he can do anything to an anonymous person in the internet. I think that post came from his scared mind. He might have dont something like abusing or harassing somebody and he might be scared about the outcome. So he wanted to make sure he will be protected by taking opinions from the bloggers. And in this also, sometimes he is getting offended seeing some comments.

  In the first comment to Injipennu (that you quoted here) she has given a proper answer for that in the same comment section.

  I feel this guy has to be blocked by everyone. I feel somebody may go to court for insulting Gandhiji. It is possible to report an abuse on Gandhiji to the cyber patrol. (I have verified that and the cyber law permits that).

  One thing I noticed that none of the senior bloggers comment to Kaippally’s posts. They might have fed up with this guy.

  BTW, I liked your name.

 • പൊന്നമ്പലം

  ചന്ദ്രശേഖരന്‍ സര്‍,

  ആരെങ്കിലും ആരോടെങ്കിലും മാപ്പ് പറയത്തക്ക തെറ്റ് ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ, ഗാന്ധിക്കും മുന്‍പേ വന്ന പല മഹാന്മാരെയും തന്തക്ക് വിളിക്കുന്ന ഈ ലോകത്ത് ഗാന്ധിക്ക് ഇത്രയല്ലേ കേള്‍ക്കേണ്ടി വന്നുള്ളൂ എന്നൊരു സമാധാനം.

  എന്തായാലും, ഗാന്ധി എന്ന വ്യക്തി കുറേ നല്ല കാര്യങ്ങള്‍ ചെയ്തു എങ്കിലും, അല്പ സ്വല്പം കുത്തിത്തിരിപ്പും കൈവശം ഉണ്ടായിരുന്നു എന്ന് തന്നെയാണ് ഞാനും മനസ്സ്സിലാക്കിയിരിക്കുന്നത്.

 • അതെ പൊന്നമ്പലം, “എന്തായാലും, ഗാന്ധി എന്ന വ്യക്തി കുറേ നല്ല കാര്യങ്ങള്‍ ചെയ്തു”. അത്‌ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്തതും ആയിരുന്നു എന്ന് പൂര്‍വികരും ഗുരുനാഥന്മാരും നമ്മെ പഠിപ്പിക്കുന്നു. ഗാന്ധിജിയിലും തെറ്റുകള്‍ ഉണ്ടാവാം കാരണം അദ്ദേഹവും ഒരു മനുഷ്യനായിരുന്നു. അതെല്ലാം പൊറുക്കുവാനും സഹിക്കുവാനും അദ്ദേഹം ചെയ്തിട്ടുള്ള നല്ല കാര്യങ്ങളുടെ കണക്കിലെ കോടിയില്‍ ഒരു ഭാഗം എടുത്താല്‍ മതിയാകും.

 • ചന്ദ്രേട്ടാ

  എല്ലാവരും ആ നല്ല വശം തന്നെ എടിത്തോളണം എന്നില്ലാല്ലോ. പിന്നെ പൊന്നബലം പറഞ്ഞ പോലെ ‘ഗാന്ധിക്കും മുന്‍പേ വന്ന പല മഹാന്മാരെയും തന്തക്ക് വിളിക്കുന്ന ഈ ലോകത്ത് ഗാന്ധിക്ക് ഇത്രയല്ലേ കേള്‍ക്കേണ്ടി വന്നുള്ളൂ എന്നൊരു സമാധാനം.‘

  കൈപ്പള്ളി അദ്ദേഹത്തിന്റ്റെ അഭിപ്രായം പറഞ്ഞു അതും അദ്ദേഹത്തിന്റെ ബ്ലോഗില്‍.

 • simynazareth

  അഭിപ്രായം പറഞ്ഞതിനു മാപ്പു പറയണോ? ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലേ?

 • സിമിനസറെത്തെ: അഭിപ്രായം പറഞ്ഞത്‌ ആരെപ്പറ്റിയാണ് അത് ഏത് അവസരത്തിലാണ് പറഞ്ഞത് എന്നതിനാണ് പ്രസക്തി. ഭാരതീയര്‍ ആദരിക്കുന്ന മഹാത്മാവിന്റെ ജന്മ ദിനത്തില്‍ത്തന്നെ വേണമായിരുന്നോ അദ്ദേഹത്തെക്കുറിച്ച്‌ വിമര്‍ശിക്കുവാന്‍? അറിഞ്ഞുകൊണ്ട് തെറ്റു ചെയ്യുന്നതും അറിയാതെ തെറ്റു ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. ഒരു വാക്കുപോലും ഞാന്‍ അപമര്യാദയായി കൈപ്പള്ളിക്കുനേരെ ഉച്ചരിച്ചിട്ടുണ്ടോ? ഗാന്ധിജിയെപ്പറ്റി പറയാന്‍ പാടില്ലാത്തത്‌ പറയാന്‍ പാടിില്ലാത്ത സമയത്ത്‌ പറഞ്ഞു എന്നത്‌ തെറ്റുതന്നെയാണ്.
  ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാപ്പ് പറയുന്നതല്ലെ നല്ലത് എന്ന് ഞാനും അഭിപ്രായപ്പെട്ടു. അത്രയല്ലെ ഉള്ളു. വോട്ടെടുപ്പ് നടത്താനോ ബ്ലോഗിംഗ് മതിയാക്കി പോകുവാനോ പറയുവാനുള്ള അവകാശം എനിക്കില്ലല്ലോ.