മാധ്യമത്തില്‍ വന്നത്. പൂര്‍ണ രൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
കരാട്ടെയുടെ എന്ന കീട നാശിനിയുടെ ലക്ഷ്യം കീടങ്ങളെ നശിപ്പിക്കലല്ല മറിച്ച് മണ്ണിനെയും മനുഷ്യനെയും നശിപ്പിക്കലാണ്. മണ്ണിന്റെ മരണം മണ്ണിരകളെ കൊന്നും മനുഷ്യന്റെ മരണം മാരകമായ രോഗങ്ങള്‍ക്ക് ശേഷവും. കൃഷിവകുപ്പിന്റെയും ഭരണകൂടങ്ങളുടെയും ഒത്താശയാണ് ഇതിന്പിന്നിലെന്ന് നിസ്സംശയം പറയുവാന്‍ കഴിയും. പല കീടനാശിനിയുടെയും പേരുകള്‍ ചിലപ്പോള്‍ ഇന്ത്യന്‍ ഇന്‍സെക്ടിസൈഡ് ആക്ട് 1968 ലോ റൂള്‍ 1971 ലോ ചിലപ്പോള്‍ കണ്ടില്ല എന്നു വരാം(ഇതിലെ മഞ്ഞ അടയാളം അംഗീകാരം ലഭിച്ചതിന്റെ സൂചനയാണ്). കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് എങ്ങിനെയെല്ലാം പ്രയോഗിക്കാമെന്ന് വേണമെങ്കില്‍ ക്ലാസും കൊടുക്കും. ഇവ കൊന്നൊടുക്കുന്നത് കൂടുതലും മിത്രകീടങ്ങളെ ആയിരിക്കും. വിഘടിക്കാത്ത ഇത്തരം വിഷങ്ങള്‍ പ്രയോഗിക്കുവാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നത് മണ്ണിലെ ഫലഭൂയിഷ്ടി ഇല്ലാതാക്കിക്കൊണ്ടാണ്. മാത്രവുമല്ല കുടിവെള്ളവും മലിനീമസമാക്കും. ഈ വര്‍ഷത്തെ വരള്‍ച്ച അത് കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും.
വര്‍ദ്ധിച്ച കൂലിച്ചെലവും ജൈവവളങ്ങളുടെ ദൌര്‍ലഭ്യവും മണ്ണിനെ ഗുണനിലവാരമില്ലാത്തതാക്കി. അത്തരം മണ്ണില്‍ കീടങ്ങളെ നശിപ്പിച്ച് ഉത്പാദനം വര്‍ദ്ധിപ്പിക്കാമെന്ന് കര്‍ഷകരും തെറ്റിദ്ധരിക്കുന്നു. ഇത്തരം വിഷങ്ങള്‍ മനുഷ്യനെയും പക്ഷിമൃഗാദികളെയും രോഗികളാക്കിയും ആരോഗ്യം കുറച്ച് പകര്‍ച്ചവ്യാധികളും മറ്റും വ്യാപനത്തിന് സഹായകമാക്കിയും (ആന്റി ബോഡീസ് ഉണ്ടാക്കുവാനുള്ള ഇല്ലാതാക്കി) ധനം സ്വരൂപിക്കുക മാത്രമാണ് ഇത്തരം വമ്പന്മാരുടെ ലക്ഷ്യം. രോഗങ്ങളും ചികിത്സയും മറ്റൊരു ലക്ഷ്യം.
ഈ സര്‍ക്കാര്‍ അധികാരമേറ്റ നാള്‍മുതല്‍ പറയുന്നു ജൈവ കൃഷി പ്രോത്സാഹിപ്പിക്കുമെന്ന്. ആദ്യം ചെയ്യേണ്ടത് കീടനാശിനി നിയമം കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് പരിഷ്കരിപ്പിക്കലും ദോഷം ചെയ്യുന്നവയുടെ നിരോധനവുമാണ്. എങ്കില്‍ മാത്രമേ ജൈവകൃഷിയ്ക്ക് നിലനില്‍പ്പുള്ളു.
പുതിയ അഭിപ്രായങ്ങള്ള്