ആഗസ്റ്റ്മാസം പൊന്നോണനാളിന്‍ മുന്നുള്ളമാസം
ഒന്‍പതും പത്തുമായ് അനന്തപുരിയിലിതാദ്യമായി
ആഘോഷമായി പ്രസ്ക്ലബിലുള്ള നാലായൊരെസ്റ്റേറ്റ് ഹാളില്‍
കരഘോഷമാക്കാന്‍ വിളംബരം ചെയ്യാന്‍ റീലീസ് പാര്‍ട്ടി
എന്തെന്ന ചോദ്യം പ്രസക്തമാണേല്‍ കേട്ടങ്ങ് ഞെട്ടല്ലെ
കെഡിഇ നാലേ ദശാംശം ഒന്നങ്ങ് റിലീസ് ചെയ്യും
ഒപ്പത്തിലുള്ള മറ്റൊരു വാര്‍ത്തയും കൊണ്ടങ്ങ് വന്നു
കാര്ക്കോടകന് പ്രശ്നം തീര്‍ന്നങ്ങ് കിട്ടി ഇതിന്റെയൊപ്പം
നാലാളു കേള്‍ക്കെ വിളിച്ചങ്ങ് ചൊല്ലാം എസ്എംസിയെന്ന
ചെറിയോരു സംഘം ഇതിനെല്ലാം പിന്നില്‍ പണിയങ്ങ് ചെയ്തു
ഐടീടെ ജ്ഞാനം ഉപകാരമായി തിരുത്തിക്കുറിക്കാം പങ്കങ്ങ് വെയ്ക്കാം
സ്വാതന്ത്ര്യമെന്ന പരോപകാരം കമ്പ്യൂട്ടറിന്റെ പണിയങ്ങ് മാറ്റാം
അനിവറും സന്തോഷും പ്രവീണുമെല്ലാം ശ്യാമിന്റെകൂടെ ഇവിടെയുണ്ടാവും
അവിചാരിതമായ കാരണം കൊണ്ടിപ്പോഴെത്താന് കഴിയാത്ത
പ്രകാശും കൂട്ടരും ആശീര്‍വദിക്കുന്നു നല്ല മനസാലെ നമ്മെയെല്ലാം
കര്‍ഷകനായൊരു അക്ഷരപ്പൊട്ടനെ കൂടെയിരുത്തുവാന് വഴിയൊരുക്കി
അനിയെന്ന ജ്ഞാനിയെ മറക്കാന്‍ കഴിയില്ല കാരണമെന്തെന്നാല്‍
ആണിന്റെ പേരിട്ട് പെണ്ണായ് വളര്‍ന്നു ദൂരെയിരുന്നവള് ഒത്താശചെയ്യുന്നു
പേരുകളറിയാത്ത ധാരാളം പേരുണ്ടിതിന്റെയൊപ്പം പണിയങ്ങെടുത്തു
കാര്യമറിയാന്‍ പ്രസ്ക്ലബ് തന്നെ നല്ലോരിടമായ് മാറുന്നതാണല്ലോ
സംസ്ഥാന സര്‍ക്കാര്‍ സപ്പോര്‍ട്ട് ചെയ്ത നല്ലോരു സിസ്റ്റം ഗ്നുലിനക്സാണെ
വൈദ്യതിബോര്ഡും ഹൈസ്കൂളുമല്ല പിന്നെയും പിന്നെയും വേറെ ഇടങ്ങള്‍
എംഎസിന് ചെയ്തികള്‍ പൊറുക്കാന്‍ കഴിയാത്ത നല്ലോരു കൂട്ടമിപ്പോള്‍
ആരാധകരായി സ്റ്റാള്‍മാനെ വാഴ്താം നാലാള് കാണ്‍കെ പത്താള് കേള്‍ക്കെ
ആഹാ കവിതയാലും തകര്‍ക്കുക യാണല്ലോ സ്വതന്ത്രമലയാളം
ഹെന്റമ്മേ..
കവിതയിലും കൈ വച്ചോ
വാഴ് താം
നാലാള് കാണ്‍കെ
പത്താള് കേള്‍ക്കെ
മാണിക്യം,
കൃഷീലും വരും നാനോ ടെക്നോളജി. ഓടുന്ന പട്ടിയ്ക്ക ഒരുമുഴം മുന്നേ എറിയണം എന്നാണ് ചൊല്ല്.
Kavithayilum Puliyo?
കൊള്ളാം. എനിയ്ക്കിഷ്ടപ്പെട്ടു.
മലയാളത്തില്‍ ബ്ലോഗ് എഴുതുക എന്നത് ഒരു അച്ചടി മാധ്യമത്തിന്റെയും വാതില്ക്കല് കാത്തുകെട്ടിക്കിടക്കാതെ ഏതൊരാള്‍ക്കും കിട്ടുന്ന ആവിഷ്കാര സ്വാതന്ത്ര്യമാണ്..
ഒരു കഥയും കവിതയും എഴുതി അയച്ച് സര്‍ഗശൂന്യരായ എഡിറ്റര്‍മാരുടെ ദയ കാത്തു കിടക്കുന്ന കാലം പോയല്ലോ….ഇന്ന് നമ്മുടെ വിരല്‍ത്തുമ്പിലാണു നമ്മുടെ ആവിഷ്കാരം..
താമസിയാതെ വിക്കിപിഡിയയുടെ ഒക്കെ മാതൃകയില്‍ എഡിറ്റബിള്‍ വെര്‍ച്വല്‍ ന്യൂസ്പേപ്പര്‍ പ്രചാരത്തിലാകും…അപ്പോള്‍ ബ്ലോഗുഹൈജാക്കുകാരും ജാഡക്കാരുമൊക്കെ ഒന്നു വിരളാതെ എന്തു ചെയ്യും..
ഗൂഗിളീനും, അഗ്രിഗേറ്ററുകള്‍ക്കും,ഇപത്രം,തനിമലയാളം,ചിന്ത,മൊഴികീമാന്‍,മലയാളം ബ്ലോഗ് യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം പ്രയത്നിച്ച് അനേക നല്ല മനുഷ്യര്‍ക്കും നന്ദി..
നമ്മുടെ ഈ ആവിഷ്കാരവിസ്ഫോടനം നാം പക്വതയോടെ ക്രിയാത്മകമായി ഉപയോഗിക്കുക….
സാദാ സാഹിത്യകാരന്മാരുടെ ചന്ത പയറ്റ് നാം അനുകരിക്കേണ്ട, കാരണം ബ്ലോഗില്‍ തോണ്ണൂറു ശതമാനവും ഉള്ളില്‍ത്തട്ടിയുള്ള എഴുത്താണ്, സാങ്കേതികതയോ, അകൃത്രിമമോ ഇപ്പോഴില്ല…
എല്ലാവരും ഒരുമിച്ചു നില്‍ക്കണം…അഭിപ്രായമുണ്ടാകണം, പക്ഷേ എന്തുവിലകൊടുത്തും ചേരിതിരിവു നിര്‍ത്തണം..
പോയീ…….
ഇത് കൈവിട്ട് പോയീ……..
(കവിതയിലാരോ കൈവിഷം കൊടുത്തിരിക്കാനാണ് സാധ്യത)
Ammoooo Kavitha machine or what ???
You might get into Guinness book for having written the maximum poems in a day..