എല്ലാ കൃഷി ഗ്രൂപ്പുകളിലും ഉള്ള ഇന്റെര്‍ നെറ്റ് ഉപയോഗിക്കുന്ന കര്‍ഷകരെ വാര്‍ഡ് തലങ്ങളില്‍ കണ്ടെത്തി പരസ്പരം പരിചയപ്പെടാനും സഹകരിക്കാനും അവസരമൊരുക്കാം. ഇന്റെര്‍ നെറ്റ് ഉപയോഗിക്കാത്ത കര്‍ഷകരെ കൂടെക്കൂട്ടി നാം പരസ്പരം കൈമാറുന്ന കൃഷി അറിവുകള്‍ ഇന്റെര്‍ നെറ്റ് ഉപയോഗിക്കാത്ത കര്‍ഷകരിലും എത്തിക്കണം. അതേപോലെ തിരികെയും. ഇത് സാധ്യമാകണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ലഭ്യമായ വില്ലേജ് ലിസ്റ്റിന്റെ സഹായത്താല്‍ വില്ലേജ് തലങ്ങളില്‍ എത്തുക എന്നതാവണം ആദ്യ ദൗത്യം. ജില്ല തിരിച്ച് വില്ലേജ് തലങ്ങളില്‍ വിഷമുക്ത പച്ചക്കറികളും, മറ്റ് ഭക്ഷ്യവിളകളും ഉത്പാദിപ്പിക്കുന്ന കര്‍ഷകരുടെ സഹകരണം അനിവാര്യമാണ്. ടെറസിലും, മുറ്റത്തും, പറമ്പിലും, പാടത്തും മറ്റും കൃഷിചെയ്യുന്ന കര്ഷകന് തന്റെ അയല്പക്കക്കാരനെക്കൂടി കണ്ടെത്തുവാനുള്ള അവസരമാണൊരുക്കേണ്ടത്. ആയിരം ഫേക്കുകളെക്കാള് നമുക്കാവശ്യം മുഖംമൂടിയില്ലാത്ത പത്തുപേരെയാണ്. തമ്മില്‍ തല്ലുണ്ടാക്കി തന്റെ പിന്നില്‍ ആളെണ്ണം വര്ദ്ധിപ്പിച്ചിട്ടെന്തുകാര്യം? അത് വളരുംതോറും പിളരും എന്ന അവസ്ഥയിലേയ്ക്ക് പോകും അത്രതന്നെ. നമുക്ക് വേണ്ടത് വീട് വീടാന്തിരം വിഷമുക്ത ഭക്ഷണത്തിന് വേണ്ട അസംസ്കൃത ഭക്ഷ്യ വിളകള്‍ കൃഷി ചെയ്യുക എന്നതാണ്. പലരും കര്‍ഷകരല്ലാത്ത മേഖലയില്‍ നിന്ന് വരുന്നതിനാല്‍ അവര്‍ക്ക് വഴികാട്ടിയാവേണ്ടത് അനുഭവ സമ്പത്തുള്ള കര്‍ഷകരാണ്. അത്തരത്തില്‍ ചെറുകിട കര്‍ഷകരെ കൂട്ടിയുള്ള വളര്‍ച്ച അല്പം ക്ലേശകരമാണെങ്കില്ക്കൂടി സന്മനസുള്ള കൃഷിയുമായി ബന്ധപ്പെട്ട അഡ്മിന്മാരുടെ സഹകരണം ഉണ്ടായാല്‍ തീര്‍ച്ചയായും നമുക്ക് വില്ലേജ് തലങ്ങളില്‍ കര്‍ഷക കൂട്ടായ്മകള്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കാത്തവരെ കൂടെ കൂട്ടിച്ചേര്‍ത്ത് രൂപീകരിക്കാന്‍ കഴിയും.
കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള ജില്ലകളില്‍ 100 പേരെങ്കിലും രജിസ്റ്റര്‍ ചെയ്താല്‍ നമുക്ക് ജില്ലാതല മീറ്റ് സംഘടിപ്പിക്കാം. അതേപോലെ വില്ലേജുകളില്‍ ഓരോ വില്ലേജിലും കുറഞ്ഞത് 25 അംഗങ്ങളായാല്‍ ജില്ലയിലെ വില്ലേജ് തലത്തിലാവാം ആദ്യമീറ്റ്. കര്‍ഷകകൂട്ടായ്മയുടെ ലക്ഷ്യം വിശദീകരിച്ചുകൊണ്ട് ഗ്രാമതലത്തിലെ ഗ്രൂപ്പ് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ആ വില്ലേജില്‍ പരിശീലന ക്ലാസുകളും, അംഗത്വ വിതരണവും പ്രയോജനപ്രദമാക്കാം. കാര്ഷകകൂട്ടായ്മയുടെ ശക്തി ഗ്രാമങ്ങളിലാണ് ആദ്യം രൂപപ്പെടേണ്ടത്. കൃഷി ഗ്രൂപ്പുകളുടെ സാന്നിധ്യം കൊണ്ട് മാത്രം നമ്മുടെ പച്ചക്കറി കൃഷി എത്രയോ മെച്ചപ്പെടുത്തി എന്നോർക്കുക. പല മാധ്യമങ്ങളും നിലവിലുള്ള നവമാധ്യമങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സോഷ്യല്‍ മീഡിയകള്‍ വില്ലേജ് തലത്തിലെത്തേണ്ടതിന്റെ അനിവാര്യത നാം മനസിലാക്കിയേ തീരൂ.
നിത്യജീവിതത്തിലെക്കാവശ്യമായ വിഷമില്ലാത്ത പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും സ്വന്തമായി ഉല്പാദിപ്പിക്കുകയും, അന്യസംസ്ഥാന ലോബികളുടെ വിഷമടങ്ങിയ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുകയും വേണം. അത് സാധ്യമാവണമെങ്കില്‍ നമ്മുടെ തന്നെ വീടുകളില്‍ അസംസ്കൃത ജൈവമാലിന്യ ലഭ്യതയ്ക്കനുസരിച്ചുള്ള കമ്പോസ്റ്റിംഗ് അനിവാര്യമാണ്. കാരണം വാങ്ങാന്‍ കിട്ടുന്ന ജൈവവളങ്ങള്‍ മിക്കതും അപകടകാരികളാണ്. ബയോഗ്യാസ് പ്ലാന്റുകളില്‍ നിക്ഷേപിക്കാന്‍ കഴിയാത്ത ജൈവമാലിന്യങ്ങള്‍ ധാരാളം ലഭ്യമാണ്. അവയെല്ലാം തന്നെ സംസ്കരിക്കാന്‍ പറ്റിയത് എയറോബിക് കമ്പോസ്റ്റിംഗ് രീതിയാണ്. 4’x4’x4′ എന്ന സൈസിലാണ് സാധാരണയായി ബിന്നുകള്‍ ഉണ്ടാക്കേണ്ടത്. എന്നാല്‍ സ്ഥല പരിമിതി ഉള്ളവര്‍ക്ക് പരിഷ്കരിച്ച ചെറിയ ബിന്നുകളും സ്വയം നിര്‍മ്മിക്കുവാന്‍ കഴിയും. ഇത്തരത്തിലൊരു മാലിന്യ സംസ്കരണരീതി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്തത് വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ കീഴില്‍ ഡോ. ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തിലുള്ള ഒരു ടീം ആണ്.
കേരളത്തിലെ ജൈവ കർഷകരുടെ പക്കല്‍ അധികമുള്ള ജൈവവളവും, വിഷമില്ലാത്ത പച്ചക്കറികളും, മറ്റുഉല്പന്നങ്ങളും പരസ്പരം കൈമാറാനും വേണ്ടിവന്നാല്‍ വിറ്റഴിക്കാനും മാന്യമായ വില വാങ്ങിക്കൊടുക്കാനും നമ്മളാല്‍ കഴിയുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും വേണം. വിഷമുക്തഭക്ഷണം എന്ന ലക്ഷ്യം വെച്ചാണല്ലോ ഫെയ്സ്ബുക്ക് വഴിയുള്ള നമ്മുടെ കൂട്ടായ്മകള്‍ പലതും വളര്‍ന്നതും സജീവമായതും. എല്ലാവരുടെയും പിന്തുണയാണ് ഓരോ ഗ്രൂപ്പിന്റെ വിജയവും നിലനിൽപ്പും വരെ നിശ്ചയിക്കുന്നത്. ഇവിടെ ഈഗോക്കാർ ഇല്ല, രാഷ്ടീയം ഇല്ല, എല്ലാവരും തുല്യർ. അറിവുള്ളവരെയും മുതിർന്നവരെയും നമ്മൾ ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുത്. കാര്യങ്ങൾ ആദ്യം അവരുമായി ചർച്ച ചെയ്യണം, ആരെയും കുറ്റപ്പെടുത്തരുത് വിഷമിപ്പിക്കരുത്, ഇല്ലെങ്കില്‍ പിന്നീട് ഖേദിക്കേണ്ടി വരും, പ്രശ്നങ്ങൾ എന്തുണ്ടെങ്കിലും തുറന്നു പറഞ്ഞു ഉടനെ പരിഹാരം കണ്ടെത്തണം. ഇങ്ങനെയുള്ള ഒന്നിക്കലിൽ നമ്മെ എത്തിച്ചത് ആദ്യത്തെ കൃഷിഗ്രൂപ്പിൽ മുമ്പുണ്ടായ ചില പ്രശ്നങ്ങലാണല്ലോ. ഫെയിസ് ബുക്കില്‍ നിരവധി കൃഷിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ വന്നു. അവിടെയും പൊട്ടലും ചീറ്റലും ഉണ്ടായി. അത് പിന്നീട് മുല്ലപ്പൂ വിപ്ലവം പോലെ പടർന്നു, എല്ലാ ഗ്രൂപ്പുകളും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നു …എല്ലാവരും ഒന്നിച്ചു നിന്നാൽ നമ്മുടെ ഉദ്ദേശം വെച്ച് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ സാധിക്കും, നാളെ വരുന്ന തലമുറയ്ക്ക് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്തെ പറ്റൂ ….
അതിലേയ്ക്കായി കേരളമെമ്പാടും വില്ലേജ് അടിസ്ഥാനത്തില്‍ കര്‍ഷകകൂട്ടായ്മയ്ക്ക് രൂപം കൊടുക്കുകയാണ്. സഹകരണം താഴെത്തട്ടിലെത്തിക്കുകയും കേരളമൊട്ടുക്കുമുള്ള സമാന മനസ്കരായുള്ള കര്‍ഷകരുമായി ബന്ധപ്പെടുവാനുള്ള അവസരം ഒരുങ്ങുകയാണ്. സഹകരിക്കുവാനും തീരുമാനങ്ങളെടുക്കുവാനും ജൈവകര്‍ഷകര്‍ ഒന്നിക്കേണ്ടിയിരിക്കുന്നു. ജൈവകൃഷിയിലേയ്ക്ക് വരുവാനാഗ്രഹിക്കുന്നവര്ക്ക് ഒരു വഴികാട്ടിയാകുവാന്‍ നമുക്ക് കഴിയും. ഇന്റെര്‍നെറ്റ് സൗകര്യമില്ലാത്ത കര്‍ഷകരെയും നമുക്ക് ഒപ്പം കൂട്ടാം. പലകര്ഷകരില്നിന്നും ലഭിക്കുന്ന പ്രയോജനപ്രദമായ നാട്ടറിവുകള്‍ എല്ലാപേരിലേക്കും എത്തിക്കാം. ജില്ലതിരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകരെയും കണ്ടെത്താം. കേരളത്തിലെ ജില്ലകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളമെമ്പാടുമുള്ള ജൈവ കര്‍ഷകര്‍ക്കും, ജൈവകൃഷിയിലേയ്ക്ക് മാറുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കര്ഷകകൂട്ടായ്മയിലേയ്ക്ക് സ്വാഗതം. അതിലേയ്ക്കായി ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കാം. അപേക്ഷിക്കുന്നവരുടെ ലിസ്റ്റ് അതേപോലെ പ്രസിദ്ധീകരിക്കുന്നതല്ല. ആര്‍ക്കെങ്കിലും തന്റെ മൊബൈല്‍ നമ്പരോ, ഇ-മെയില്‍ ഐ.ഡിയോ മറച്ചുവെയ്ക്കണമെങ്കില് അത് അഭിപ്രായമായി രേഖപ്പെടുത്തണം. വില്ലേജ് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റില്‍ നിന്ന് മറഞ്ഞു നില്ക്കാനാഗ്രഹിക്കുന്നവരും അഭിപ്രായത്തില്‍ പ്രസ്തുത കാര്യം രേഖപ്പെടുത്തിയാല്‍ മതി. ഫോം മുഖാന്തിരമല്ലാതെ ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ കഴിയില്ല. ഒരിക്കല്‍ ഒരു ഫോം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അതേ ഐഡിയില്‍ നിന്ന് വേറൊരു ഫോം സമര്‍പ്പിക്കാന്‍ കഴിയില്ല. പ്രസ്തുത ഫോം വീണ്ടും തിരുത്തുവാന്‍ കഴിയും.
ഒരിക്കല്‍ സമര്‍പ്പിച്ച ഫോം വിണ്ടും കാണാം തിരുത്താം.
വില്ലേജ് കണ്ടെത്തുവാന്‍ KeralaRegistration എന്ന സര്‍ക്കാര്‍ സൈറ്റില്‍ Know Your Office എന്ന ബട്ടണ്‍ അമര്‍ത്തി കണ്ടെത്തുക. പല വില്ലേജിന്റെ പേരുകളും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുവാന്‍ ഈ ഫോമില്‍ നിങ്ങള്‍ രേഖപ്പെടുത്തുന്ന വില്ലേജ് മലയാളത്തിലെഴുതുവാന് ശ്രദ്ധിക്കുക.
ഫോം ഫില്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ കര്‍ഷകകൂട്ടായ്മ. ഓണ്‍ലൈനായി ഫോം ഫില്‍ചെയ്ത് ചേരുന്നവരുടെ ജില്ലതിരിച്ച് വില്ലേജുകളില്‍ രേഖപ്പെടുത്തുകയും അതിലേയ്ക്ക് ലിങ്കു ചെയ്യുകയും ചെയ്യുന്നു. രജിസ്റ്റര്‍ ചെയ്തവര്‍
പുതിയ അഭിപ്രായങ്ങള്ള്