മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കേരളം തിളങ്ങുന്നു

Adv Shine's old post through search as results

ഇപ്പോള്‍ നടക്കുന്ന മലയാളം ബ്ലോഗുകളിലെ പ്രധാന ചര്‍ച്ചാ വിഷയം ജോര്‍ജ് ജോസഫ് എന്ന കള്ള കൃസ്റ്റ്യന്‍ ഐഡിയില്‍ നായര്‍ സമുദായ സ്ത്രീകള്‍ ഒന്നടങ്കം വേശ്യകളായിരുന്നു എന്ന ബ്ലോഗ്  പോസ്റ്റിനെതിരെ എന്‍എസ്എസ്  ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കര്‍ ഡിജിപിയ്ക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ ഉദ്യഗസ്ഥര്‍ അറസ്റ്റ് ചെയ്ത അഡ്വക്കേറ്റ് ഷൈന്‍ എന്ന 37 വയസ്സുകാരനെപ്പറ്റിയുള്ളതാണ്. പ്രസ്തുത വ്യക്തിയെ അനുകൂലിക്കുന്നവര്‍ കുറവും പ്രതികൂലിക്കുന്നവര്‍ മലയാളം ബ്ലോഗുകളില്‍ കൂടുതലാണ്.

നായര്‍ സമുദായ  സ്ത്രീകള്‍ ഒന്നടങ്കം  വേശ്യകളായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ ഷൈന്‍ മാത്രമല്ല ഇതിന് മുമ്പും ചിത്രകാരന്‍ അനോണിമസ് ആയിരുന്നുകൊണ്ട് എഴുതിയ പോസ്റ്റുകളെല്ലാം തന്നെ നായര്‍ ബ്രാഹ്മണ സമുദായങ്ങളെ ആക്ഷേപിക്കുന്നവയായിരുന്നു. സന്തോഷ് ജെ എന്ന ബ്ലോഗര്‍ സൈബര്‍ സെല്ലില്‍ ഹേറ്റ് സ്പീച്ച് നടത്തുന്ന ബ്ലോഗുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയം ചോദിച്ചത്  അന്നത്തെ പത്രങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടില്ലായിരുന്നു. എന്നാല്‍ ചിത്രകാരന്‍ എന്ന മുരളി അറസ്റ്റ് ചെയ്യപ്പെട്ടതായുള്ള വാര്‍ത്ത സഹ ബ്ലോഗര്‍ മാരില്‍ നിന്നാണ് മറ്റുള്ളവര്‍ അറിയുന്നത്. അതിനെത്തുടര്‍ന്ന് ചിത്രകാരന് അനുകൂലമായ പല പത്രവാര്‍ത്തകളും പ്രത്യക്ഷപ്പെടുകയുണ്ടായി. തദവസരത്തില്‍ കുറച്ചുനാള്‍ ചിത്രകാരന്റെ ബ്ലോഗുകളെല്ലാം ക്ഷണിക്കപ്പെട്ടവര്‍ക്കായി മാത്രം നിലനിറുത്തിയിരുന്നു. അതുതന്നെയാണ് അഡ്വ. ഷൈനിന്റെ കാര്യത്തിലും സംഭവിക്കുന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ചിത്രകാരന്‍ തന്റെ ബ്ലോഗില്‍ വായനക്കാര്‍ക്ക് മുന്നറിയിപ്പ് എന്ന് മുകളിലും താഴെയുമായി  ചേര്‍ത്തശേഷം ചില പോസ്റ്റുകളും കമെന്റുകളും നീക്കം ചെയ്തുകൊണ്ട് പൂര്‍വ്വാധികം ശക്തിയില്‍ തിരികെ വന്നിരിക്കുന്നു.

നായര്‍ സമുദായ സ്ത്രീകളെല്ലാം വേശ്യകളായിരുന്നു എന്ന് തെളിവ്  നിരത്തുന്നത് പ്രിന്റ് ചെയ്ത പുസ്തക താളുകളും (പ്രിന്റിംഗ് എന്നാണ് ആരംഭിച്ചത് എന്ന് പലര്‍ക്കും അറിവുള്ളതാണ്), ഇന്റെര്‍നെറ്റ് സെര്‍ച്ച് ചെയ്ത് കിട്ടുന്ന രേഖകളും (ഇന്റെര്‍ നെറ്റ് നിലവില്‍ വന്നതും എന്നുമുതലെന്ന് നമുക്കറിയാം) മറ്റുമാണ്. മുപ്പതും നാല്പതും വയസ്സുള്ളവര്‍ നിരത്തുന്ന രേഖകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നു എന്ന് പറയപ്പെടുന്ന ആചാരങ്ങള്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ മട്ടിലാണ്. സൈബര്‍ നിയമം പരിഷ്കരിച്ച 2008 അവതരിപ്പിക്കുന്ന അവസരത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി സമരം ചെയ്യുകയായിരുന്നതുകാരണം പരിഷ്കാരം തിരുത്തലുകളൊന്നും ഇല്ലാതെ നിലവില്‍ വന്നു.

ജോര്‍ജ് ജോസഫ് എന്ന ഒരു റിട്ടയോര്‍ഡ് അധ്യാപകന്റെ പേരില്‍ പ്രസ്തുത സമുദായക്കാരനല്ലാത്ത വ്യക്തി അഡ്വക്കേറ്റെന്ന നിലയില്‍ കൂടുതല്‍ വിചിത്രമായിരിക്കുന്നു. ഇപ്പോള്‍ പ്രസ്തുത പോസ്റ്റ് തെരഞ്ഞാല്‍ കിട്ടുന്നത് ഇപ്രകാരമാണ്.

ക്ഷണിക്കപ്പെട്ട വായനക്കാര്‍ക്കു മാത്രമായി ഈ ബ്ലോഗ് തുറന്നിരിക്കുന്നു

http://vichithrakeralam.blogspot.com/ഈ ബ്ലോഗ് വായിക്കുന്നതിനായി നിങ്ങളെ ക്ഷണിക്കപ്പെട്ടതായി കാണപ്പെടുന്നില്ല. ഇതൊരു തെറ്റുപറ്റിയതാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, നിങ്ങള്‍ ബ്ലോഗ് രചയിതാവിനെ ബന്ധപ്പട്ട് ഒരു ക്ഷണം അഭ്യര്‍ത്ഥിക്കേണ്ടത് ആവശ്യമാണ്.

നിങ്ങള്‍ [email protected] ആയി പ്രവേശിച്ചു – ഒരു വ്യത്യസ്ത അക്കൌണ്ടില്‍ പ്രവേശിക്കൂ

ജോര്‍ജ് ജോസഫ് എന്ന പേര് മാറി ശംഘുവരയനും പിന്നീട് ജി.ജെ യും ആയി മാറി പ്രൊഫൈല്‍ ഉടമയുടെ പേര്. കുറച്ചുനാള്‍ കഴിഞ്ഞാല്‍ ഈ ബ്ലോഗും വീണ്ടും സജീവം ആകും എന്നു തന്നെയാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ഇപ്പോഴും ചില പോസ്റ്റുകള്‍ ഗൂഗിള്‍ തന്നെ കാച്ച്ഡ് പേജായി കാട്ടിത്തരുന്നുണ്ട്.

സേവന നിബന്ധനകള്‍ | സ്വകാര്യത | ഉള്ളടക്ക നയം എന്നിവ ഓരോ ബ്ലോഗറും വായിക്കുന്നത് നല്ലതാണ്.
ആള്‍‌മാറാട്ടം: മറ്റാരെങ്കിലുമാണെന്നോ അല്ലെങ്കില്‍ ഒരു സംഘടനയുടെ പ്രതിനിധിയാണെന്നോ ഉള്ള തരത്തില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. പാരഡിയോ ആക്ഷേപഹാസ്യമോ പ്രസിദ്ധീകരിക്കാനാവില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല – നിങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം സംബന്ധിച്ച് വായനക്കാര്‍ക്ക് തെറ്റിദ്ധാരണ വരാന്‍ ഇടയുള്ള ഉള്ളടക്കം ഒഴിവാക്കുക.

ഈ ബ്ലോഗുകൊണ്ട് ലക്ഷ്യമിനുന്നത് വര്‍ഗീയധ്രുവീകരണവും അവയുടെ ശക്തി വര്‍ദ്ധിപ്പിക്കലുമാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പരാതിപ്പെട്ടതുകൊണ്ട് മാത്രം സൈബര്‍ സെല്‍ കേസെടുക്കുകയും അനോണിയായി പ്രസിദ്ധീകരിച്ച ഷൈന്‍ എന്ന ബ്ലോഗറെ അറസ്റ്റ് ചെയ്യുകയും ചെയ്തതിലൂടെ എന്‍എസ്എസ്സുമായി അകന്നു നില്‍ക്കുന്ന ഒരു വിഭാഗത്തെ അവരുടെ പ്രവര്‍ത്തനങ്ങളോട് സഹകരിപ്പിക്കുവാനും സംഘടനാ ശക്തി വര്‍ദ്ധിപ്പിക്കുവാനും കഴിയും. അത് സംഭവിക്കുമ്പോള്‍ മറ്റ് സംഘടനകളും അതേപോലെ ശക്തിപ്രാപിക്കും. ഇത് തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം. കാരണം വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ചും പ്രീണിപ്പിച്ചും വിരോധിപ്പിച്ചും വോട്ടുകള്‍ നേടി എടുക്കുകതന്നെയാവാം ലക്ഷ്യം.

ഇത്തരം ഒരു ചുറ്റുപാടിലേക്ക് നീങ്ങേണ്ടിവന്ന സാഹചര്യം നമ്മുടെ മുന്നില്‍ത്തന്നെയുണ്ട്. മന്‍മോഹന്‍ സിംഗിന്റെ പ്രേരണയാല്‍ തിരുവനന്തപുരം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച തരൂരിന് വര്‍ഗ്ഗീയതയ്ക്കും കക്ഷിരാഷ്ട്രീയത്തിനും അതീതമായി ജനമനസ്സുകളെ സ്വാധീനിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സുകാര്‍ക്കുള്‍പ്പെടെ ഒരു പാര്‍ട്ടിക്കും അത് ദഹിച്ചില്ല എന്നത് അദ്ദേഹത്തിന്റെ പിന്നീടുള്ള അനുഭവങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് മനസ്സിലായതാണ്. തരൂര്‍ നായരല്ല എന്ന് നാരായണപ്പണിക്കര്‍ മുദ്രകുത്തിയിട്ടും ഫലമൊന്നും കണ്ടില്ല.

വര്‍ഷങ്ങളായി സൈബര്‍ സെല്ലില്‍ നടപടി എടുത്ത പരാതികള്‍ സീന്ധു ജോയിയുടെയും പിണറായിയുടെയും നാരായണപ്പണിക്കരുടെയും മ്ത്രമാണോ? ഇതിന് ഉത്തരം ലഭിക്കണമെങ്കില്‍ പത്ത് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് സൈബര്‍ സെല്ലിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഒരു അപേക്ഷ നല്‍കി ഫേക് പ്രൊഫൈല്‍, ഹേറ്റ് സ്പീച്ച് മുതലായവ സംബന്ധിച്ച് സൈബര്‍ സെല്ലിന് ലഭിച്ചിട്ടുള്ള അപേക്ഷകരുടെ വിവരവും അതില്‍ കൈക്കൊണ്ട നടപടികളുടെ വിവരവും ആണ്.

ഗൂഗിളും ഉപയോക്താവും തമ്മില്‍ അനോണിമിറ്റിയേ ഇല്ല എന്നിരിക്കെ ഭാരത സര്‍ക്കാരിനോ, സംസ്ഥാന സര്‍ക്കാരിനോ അനോണിമിറ്റിയുള്ള ബ്ലോഗറെ കണ്ടെത്താന്‍ ഗൂഗിളിനെ സമീപിക്കേണ്ടിവരുന്നു.അല്ലയെങ്കില്‍ ഗൂഗിളിന്റെ സേവന നിബന്ധനകളില്‍ പറയുന്ന ശരിയായ ഉപയോഗം ഏത് രീതിയിലാണ് പ്രാവര്‍ത്തികമാകുക?

ശരിയായ ഉപയോഗം. സേവനം സ്വന്തമായി ഉപയോഗിക്കുന്നതിന്, നിങ്ങള്‍ സൃഷ്ടിച്ച ഏത് പോസ്റ്റിനും അതെത്തുടര്‍ന്നുള്ള എന്ത് അനന്തരഫലങ്ങള്‍ക്കും നിങ്ങള്‍ മാത്രമാണ് ഉത്തരവാദിയെന്ന് നിങ്ങള്‍ സമ്മതിക്കുന്നു. നിങ്ങള്‍ താമസിക്കുന്ന രാജ്യത്തുനിന്നും കയറ്റുമതിചെയ്യുന്ന സാങ്കേതിക ഡാറ്റാകളുടെ പ്രക്ഷേപണം സംബന്ധിച്ച ഏത് നിയമങ്ങളും ഉള്‍പ്പെടെ, പ്രയോഗത്തിലുള്ള എല്ലാ പ്രാദേശിക, സംസ്ഥാന, ദേശീയ, അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഈ സേവനം ഉപയോഗിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.

സൈബര്‍ നിയമം ബ്ലോഗര്‍മാര്‍ക്ക് അനോണിമിറ്റി അനുവദിക്കാന്‍ പാടില്ല എന്നതു തന്നെയാവണം. ഇല്ലെങ്കില്‍ മുത്തപ്പന്‍ എന്ന ബ്ലോഗര്‍ക്കെതിരെ ആദ്യം ഒരു പരാതി നല്‍കുകയും സൈബര്‍ സെല്‍ നടപടി സ്വീകരിക്കുകയും ഗൂഗിളില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ നേടി എടുത്തശേഷം ആര്‍ടിഐ ആക്ട് നാം വിനിയോഗിക്കുകയുമാണ് വേണ്ടത്.

1 comment to കേരളം തിളങ്ങുന്നു