Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കേരളത്തിലെ മാധ്യമങ്ങളെക്കാൾ കേമൻ ബൂലോകം തന്നെ

“Boolokam is better than Kerala Media in Malayalam” . This blog is an evidence of soil killing Pesticides.

Thanks to ACV for the News on 24-06-06

അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന പല അനുഭവങ്ങളും മലയാളികൾക്കുണ്ട്‌. അഭിപ്രായസ്വാതന്ത്ര്യം ലഭ്യമാക്കുന്ന ചിന്ത ഡോട്‌ കോമും തത്തമംഗലം ഡോട്‌ കോമും യൂണിക്കോട്‌ സപ്പോർട്ട്‌ ചെയ്യുന്ന നല്ല രണ്ട്‌ വെബ്‌ സൈറ്റുകളാണ്‌. മേലുദ്യോഗസ്ഥന്റെ കൽപ്പന പാലിക്കപ്പെടുവാൻ വിധേയരാകുന്ന കീഴുദ്യോഗസ്ഥർ ചെയ്യുന്നതും പറയുന്നതും തെറ്റാണ്‌ എന്ന്‌ അറിഞ്ഞുകൊണ്ട്‌ അത്‌ നടപ്പിലാക്കുന്നു. കർഷകരെ രക്ഷിക്കുവാൻ കേന്ദ്രം മുതൽ കേരള സംസ്ഥാനം വരെ കമ്മീഷനുകൾ. വിരമിച്ച കൃഷിശാസ്ത്രജ്ഞർക്ക്‌ വൻ തുകകൾ പ്രതിഫലമായി കൊടുക്കുവാനും കാർഷികമേഖല തകരുവാനും മാത്രമെ ഇതുകൊണ്ട്‌ പ്രയോജനപ്പെടുകയുള്ളുവെന്ന്‌ കാലം തെളിയിക്കട്ടെ.

വിദേശങ്ങളിൽ നിരോധിച്ച പല കള, കുമിൾ, കീടനാശിനികളും കാലപ്പഴക്കം ചെന്ന ഇൻസെക്റ്റിസൈഡ്‌ ആക്ടിന്റെയും റൂളിന്റെയും മറവിൽ യാതൊരു പഠനവും നടത്താതെ കർഷകരിലെത്തിക്കുക മാത്രമല്ല ഇത്‌ അത്യുത്തമമാണ്‌ എന്ന്‌ വിദഗ്‌ധരായ ശാസ്ത്രജ്ഞരെക്കൊണ്ട്‌ പറയിപ്പിക്കുകയും ചെയ്യുന്നു. എല്ലാ കുറവും ആഗോളവത്‌കരണ, സ്വകാര്യവത്‌കരണ, ഉദാരവത്‌കരണത്തെകുറ്റം പറഞ്ഞ്‌ വേൾഡ്‌ ട്രൈഡ്‌ ഓർഗനൈസേഷൻ നടപ്പിലാക്കുന്ന ദോഷവശങ്ങൾ നമ്മെ അടിച്ചേൾപ്പിക്കുവാൻ ഭരണകൂടങ്ങൾ കൂടുനിൽക്കുകയാണോ എന്ന്‌ സംശയിക്കുന്നതിൽ തെറ്റുണ്ടോ?
എന്റെ ഒരനുഭവം ഞാനിവിടെ വിവരിക്കട്ടെ. കേരളകാർഷിക സർവകലാശാലയിലെ പ്ലാന്റ്‌ ഫിസിയോളജി വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസർ റോയ്‌ സ്റ്റീഫനെ ഞാൻ കോളേജിൽ ചെന്ന്‌ നേരിട്ട്‌ കാണുകയുണ്ടായി. സ്വാഭാവിക റബ്ബറിനെക്കുറിച്ച്‌ ധാരാളം പഠനങ്ങൾ നടത്തിയിട്ടുള്ള വ്യ്‌അക്തിയാണദ്ദേഹം. പറഞ്ഞുവന്ന കൂട്ടത്തിൽ “റൌണ്ടപ്പ്‌” എന്ന കളനാശിനിയെപ്പറ്റി സംസാരിക്കുകയുണ്ടായി. അത്‌ കളകളെ മത്രമെ നശിപ്പിക്കുകയുള്ളുവെന്നും മറ്റൊരു ദോഷവും ചെയ്യുകയില്ല യെന്ന്‌ അദ്ദേഹം പറയുകയും ചെയ്തു.

എന്നാൽ ഇത്രയും അറിവില്ലാതിരുന്ന ഞാൻ അന്നുതന്നെ പറഞ്ഞു സാറൊരു കാര്യം ചെയ്യണം റൌണ്ടപ്പ്‌ ഉപയോഗിച്ച്‌ നശിപ്പിച്ച കുറച്ച്‌ കളകൾ മണ്ണിരകൾക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ ഭക്ഷിക്കാൻ കൊടുക്കുകയും അവയ്ക്ക്‌ എന്ത്‌ സംഭവിക്കുന്നുവെന്ന്‌ പരിശോധിക്കുകയും ചെയ്യണമെന്ന്‌. അദ്ദേഹം പറഞ്ഞത്‌ അത്‌ ചെയ്യാവുന്നകാര്യമാണ്‌ എന്നാണ്‌. എന്നാൽ അമേരിക്കയിൽ നടത്തിയ പഠനങ്ങൾ പറയുന്നത്‌ റൌണ്ടപ്പ്‌ മണ്ണിരകളെ നശിപ്പിക്കും എന്നാണ്‌. അങ്ങിനെയാണെങ്കിൽ മണ്ണിരകളെ നശിപ്പിച്ചും ജൈവസമ്പത്ത്‌ നഷ്ടപ്പെടുത്തുയും രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചും ജനിതകമാറ്റം വരുത്തിയ പുതിയ വിളകളും ഭക്‌ഷണവും ലഭ്യമാക്കിയും വൈകല്യം സംഭവിച്ച കീടങ്ങളെ സൃഷ്ടിച്ചും എത്രനാളാണ്‌ നമ്മുടെ വരും തലമുറകൾക്ക്‌ ജീവിക്കുവാൻ കഴിയുക. ഇവിടെയാണ്‌ ശ്രീ ദേവാനന്ദ്‌ പിള്ളയുടെ ആയൂരാരോഗ്യത്തിന്റെ മഹത്വം വ്യക്തമാകുന്നത്‌.

മൊൺസാന്റോയുടെ ശമ്പളം പറ്റുന്ന ആർക്കാണ്‌ അവർക്കെതിരെ ശബ്ദിക്കുവാൻ കഴിയുക. റബ്ബർ മാസികയിൽ ഇന്നർ കവർ പേജിന്‌ പരസ്യത്തിന്റെ പൈസമാത്രമല്ല ഇത്‌ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ കൈക്കൂലിയും കൊടുത്തുകാണും. കാരണം വിപുലവും വിശാലവുമായ ഒരു ഗവേഷണവിഭാഗം റബ്ബർ ബോർഡിന്‌ ഉണ്ട്‌ എന്നുള്ളതുതന്നെ. ഭൂമിയിൽ വളരുന്ന ഓരോപുൽക്കൊടിയും ഔഷധഗുണം മാത്രമല്ല അതരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിനെ സ്വീകരിച്ച്‌ നമുക്കും പ്രകൃതിക്കും ആവശ്യമായ ഓക്‌സിജൻ ലഭ്യമാക്‌കുന്ന കാര്യം ആർക്കാണ്‌ അറിഞ്ഞുകൂടാത്തത്‌. നമ്മുടെ ശാസ്ത്രജ്നർ ഗവേഷണമൊന്നും നടത്താതെ ശമ്പളം വാങ്ങിക്കൊള്ളട്ടെ. ദയവുചെയ്ത്‌ വിദേശികളായ പല ശാസ്ത്രജ്ഞരും നടത്തിയ പഠന റിപ്പോർട്ടുകൾ വെബ്‌ പേജുകളിൽ ലഭ്യമായത്‌ ഒന്ന്‌ നോക്കിക്കൂടെ!!!

ചിക്കൻ ഗുനിയ എന്നരോഗം വ്യാപകമാകുന്നു. ജൂൺ 24 വരെ തമിഴ്‌നാട്ടിൽ മരിച്ചത്‌ 28 പേർ. കൊതുകുകളാണ്‌ ഇവപരത്തുന്നതെന്ന്‌ പറയുന്നു. അങ്ങിനെയാണെങ്കിൽ പച്ചിലയുടെ ചാറുകുടിക്കുന്ന ആൺ കൊതുകുകളിൽ പെസ്റ്റിസൈഡ്‌ കടന്നുചെല്ലുകയും അത്‌ പെൺ കൊതുകുകളിലൂടെ പുനർജനിച്ച്‌ മനുഷ്യനിലെത്തുന്നു എന്നു പറഞ്ഞാൽ തെറ്റുണ്ടോ? പെൺ കൊതുകുകളാണല്ലോ മനിഷ്യരക്തം കുടിക്കുന്നത്‌.
എനിക്ക്‌ സംസാരിക്കുവാനും മലയാള ഭാഷകൈകാര്യം ചെയ്യുവാനും യൂണിക്കോട്‌ ഫോണ്ട്‌ ലഭ്യമാക്കി സഹായിക്കുകയും എന്റെ ബ്ലോഗുകൾ വായിച്ച്‌ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന ബൂലോക കൂട്ടായ്മയോടുള്ള എന്റെ കടപ്പാട്‌ അവർണനീയമാണ്‌. അതുകൊണ്ടുതന്നെയാണ്‌ കേരളത്തിലെ ചിലരെ സംരക്ഷിക്കുവാൻ വേണ്ടി ഏത്‌ തെറ്റും മറച്ചുപിടിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെക്കാൾ ബൂലോകം കേമം തന്നെ എന്ന്‌ പറയുവാൻ കാരണം.

Republished in tattamangalam.com

No comments yet to കേരളത്തിലെ മാധ്യമങ്ങളെക്കാൾ കേമൻ ബൂലോകം തന്നെ

 • ഇന്ന്‌ 24-06-06 ന്‌ വീണ്ടും എ.സി.വി കവർചെയ്തു രാത്രി 8 പി.എം ന്‌ കാണിക്കാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. കാണിച്ചാൽ കണ്ടശേഷം അഭിപ്രായം രേഖപ്പെടുത്താം.

 • sapna

  വളരെ നന്നായിരിക്കുന്നൂ, ചന്ദ്രേട്ടാ.

 • ചന്ദ്രേട്ടാ,
  നമുക്കില്ലാത്തതും പത്ര-ദൃശ്യമാദ്ധ്യമങ്ങള്‍ക്കുള്ളതുമായ ഒരു അഡ്വാന്റേജ്‌ കവറേജില്‍ ആണ്‌. kerala ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമേ ഇന്റര്‍നറ്റ്‌ കവര്‍ ഉള്ളവരായിട്ടുള്ളു എന്ന് ഒരമേരിക്കന്‍ സൈറ്റില്‍ വായിച്ചിരുന്നു, എന്നാല്‍ പത്രമോ റ്റീവിയോ എത്താത്ത വീടുകള്‍ വളരെ കുറവാണ്‌. കാലം കൊണ്ട്‌ ഈ സ്ഥിതി മാറുമായിരിക്കണം.

  പഴയതിനെക്കാള്‍ പ്രാദ്ധാന്യം ആളുകള്‍ ബ്ലോഗ്ഗിനു കൊടുത്തു തുടങ്ങിയിട്ടുണ്ട്‌ ഈയിടെയായി. മലയാളത്തിലും അങ്ങനെ മാറ്റം വരാന്‍ സമയമായി..

 • _സിദ്ധാര്‍ത്ഥന്‍

  അഭിനന്ദനങ്ങള്‍ ചന്ദ്രേട്ടാ. ഇവിടെ ഇതൊന്നും കാണാനുള്ള സാദ്ധ്യത ഇല്ലാത്തതുകൊണ്ടു്‌. കണ്ടവര്‍ വല്ലതും പറഞ്ഞുതരികെന്നതേ രക്ഷയുള്ളൂ.

  ഈ യുദ്ധത്തില്‍ സര്‍വേശ്വരന്‍ താങ്കള്‍ക്കു്‌ തുണയായിരിക്കട്ടെ

 • സപ്ന, ദേവൻ, സിദ്ധാർത്ഥൻ എന്നിവരെങ്കിലും നട്ടെല്ലുള്ള ബൂലോകരായി കിട്ടിയതിൽ സന്തോഷമുണ്ട്‌. നിങ്ങളുടെ പിൻബലം മതി എന്റെ കരുത്തിന്‌.

 • ഇന്ന്‌ എ.സി.വി ന്യൂസിൽ റൌണ്ടപ്‌ എന്ന കളനാശിനി ദോഷകരമാണെന്നും പശുക്കൾക്ക്‌ തിന്നുവാനുള്ള പുല്ലുകളിൽ ഇത്‌ തളിക്കാൻ പാടില്ലയെന്നും എന്നെയും പശുക്കളെയും റബ്ബർ തോട്ടത്തിൽ കാണിച്ചും ഇന്റർവ്യൂ ചെയ്തും അവതരിപ്പിച്ചു. ഇപ്രകാരം ഒരു പരസ്യം കൊടുത്ത റബ്ബർ ബോർഡിന്റെ പ്രവർത്തനത്തിൽ ദുരൂഹതയുണ്ടെന്നും അവർ കൊടുത്തിരിക്കുന്ന പരസ്യത്തിൽ കമ്പനിയോ വിതരണക്കാരോ കഷ്ടനഷ്ടങ്ങൾക്ക്‌ ഉത്തരവാദികളായിരിക്കില്ല എന്ന്‌ വായിക്കുവാൻ കഴിയാത്ത രീതിയിൽ തിരിച്ചുകൊടുത്തിരിക്കുന്നതും പറഞ്ഞു. അതിന്‌ ശേഷം എന്റെ വെബ്‌ അഡ്രസ്‌ പറയുകയും കാണിക്കുകയും ബ്ലോഗിലൂടെ ക്യാമറ ചലിപ്പിച്ച്‌ കാണിക്കുകയും ചെയ്തു. അപ്രകാരം തിരുവനന്തപുരത്തെ ഒരു മലയാളിയുടെ മലയാള ബ്ലോഗ്‌ എ.സി.വി യിലൂടെ വെളിച്ചം കണ്ടു. എന്തായാലും കുറെ പുതിയ ബ്ലോഗർമാരെ കിട്ടാതിരിക്കില്ല. എന്റെ പരിപാടി കണ്ട്‌ വരുന്ന ബ്ലോഗർമാർക്ക്‌ അഡ്വാൻസായി സ്വാഗതം.
  വെളിച്ചം കാണിച്ച എ.സി.വി ക്ക്‌ എന്റെ സ്വന്തം പേരിലും ബൂലോകമലയാളികളുടെപേരിലും നന്ദി രേഖപ്പെടുത്തുന്നു.

 • ചന്ദ്രേട്ടാ,
  ഏ സീ വിയുടെ ആ പ്രോഗ്രാം ഒന്നു നെറ്റില്‍ ഇടാന്‍ വല്ല സാധ്യതകളും ഉണ്ടൊ..?

 • ചന്ദ്രേട്ടാ, അഭിനന്ദനങ്ങള്‍.
  ആ പ്രോഗ്രാമൊന്നു കാണാന്‍ എന്താ ഒരു വഴി?

 • ചന്ദ്രേട്ടാ, ഈ റൌണ്ടപ്പ് എന്ന സാധനം ആരിറക്കുന്നതാ? റബ്ബര്‍ തോട്ടത്തിലെ കള നിയന്ത്രിക്കാന്‍ പണ്ട് റബ്ബറ് ബോറ്ഡ് വഴി തോട്ടപ്പയറ് വിതരണം ഉണ്ടായിരുന്നല്ലോ. അതുകൊണ്ടെന്തെങ്കിലും ഗുണം ഉണ്ടായിരുന്നോ..

 • എന്നോടൊപ്പം ഇത്രയധികം ബൂലോകരോ.നമുക്കെല്ലാംകൂടെ ചന്ദ്രനിലേയ്ക്കങ്ങ്‌ പോയാലോ. A good article by mathrubhoomi in vaaraanthyam.