Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കേരളബ്ലോഗേഴ്‌സ് അക്കാദമി പുതിയ സംരംഭം

ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘടനാ രൂപം കൈക്കൊള്ളുന്നു. അദ്ദേഹത്തോടൊപ്പം നില്‍ക്കുവാന്‍ സന്മനസ്സുള്ളവരെ തേടിയും അഭിപ്രായം ആരാഞ്ഞും അദ്ദേഹം കേരള ബ്ലോഗ് അക്കാദമി റജിസ്റ്റര്‍ചെയ്യുന്നു ! എന്ന തലക്കെട്ടോടെ ഒരു പോസ്റ്റിട്ടിരിക്കുകയാണ്. സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയാണ്. അനേകം കമെന്റുകള്‍ അവിടെ വന്നു കഴിഞ്ഞു. അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട് ചിത്രകാരന്‍ ബ്ലോഗ് ശില്പശാലകള്‍ അദ്ദേഹത്തിന്റെ ഇച്ഛാനുസരണം നടത്തുകയാണ്, പല ജില്ലകളിലും നടത്തിക്കഴിഞ്ഞു, ഇനിയും പല ജില്ലകളിലും നടക്കും എന്നൊക്കെ.അവയില്‍ ചിലതിന് ഞാനുത്തരം നല്‍കാം.

൧. ഇടിവാള്‍ said… 1) വെറും ഡിജിറ്റല്‍ ഐഡന്റിറ്റി മാത്രം വെച്ച് ബ്ലോഗ് അക്കാദമിയില്‍ അംഗമാകാന്‍ കഴിയില്ല

ഇടിവാളെ ഇതാ ചിത്രകാരനെത്തന്നെ നോക്കൂ.

എന്തു നല്ല മനുഷ്യന്‍

എന്തു നല്ല മനുഷ്യന്‍

എന്റെ വിസിറ്റിംഗ് കാര്‍ഡ് കൊടുത്തിട്ടാണെങ്കിലും എനിക്കും ചിത്രകാരന്റെ വിസിറ്റിംഗ് കാര്‍ഡ് തന്നല്ലോ. അതിന് നന്ദി. ചിത്രകാരന്‍ തന്നെ അദ്ദേഹത്തിന്റെ ചിത്രം കൃഷ്ണനും ചിത്രകാരനും എന്ന പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. അപ്പോള്‍ അയാള്‍ തന്നെയാണല്ലോ തിരുവനന്തപുരം ബ്ലോഗ് ശില്പശാലയിലും പ്രസംഗിക്കുന്നത്. ഇതൊക്കെയാണല്ലോ അംഗീകാരം.

പിന്നെ മറ്റൊരാളെ പരിചയപ്പെടുത്തുന്നതിന് മുന്നെ തിരുവനന്തപുരത്തു നടന്ന മറ്റൊരു വിശേഷം നിങ്ങള്‍ക്കറിയണ്ടെ? അന്നേദിവസം എഫ്.എം റേഡിയോ പ്രക്ഷേപണവും ഉണ്ടായിരുന്നു. അലിഫ് അക്കാര്യത്തില്‍ സന്തുഷ്ടനാണ്. അവിടെയും ഞാനൊരു പൊങ്ങത്തരത്തിന് ശ്രമം നടത്തി. സജ്ജീവ് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ആളെക്കിട്ടാന്‍ താമസിച്ചു. ഞാനത് സ്വയം എറ്റെടുത്തു. മൊബൈലില്‍ അവിടുണ്ടായിരുന്ന റേഡിയോ അവതാരകന്‍ കേന്ദ്രത്തിലേയ്ക്ക് എന്നെ പരിചയപ്പെടുത്തി എനിക്കൊരു വിഷയം തന്നു. സ്കൂളിലെ മാര്‍ക്ക് വിവാദ വിഷയത്തെപ്പറ്റി സംസാരിക്കണം. എന്റെ പത്തി മടങ്ങി, എന്നെക്കൊണ്ടത് കഴിയില്ല എന്നുപറഞ്ഞ് പിന്മാറി. അപ്പോഴാണ് സജ്ജീവിനെ നിര്‍ബന്ധിച്ച് കൊണ്ടുവന്നതും തദവസരത്തില്‍ സന്നിഹിതനായിരുന്ന ഞാനത് മൊബൈലില്‍ പകര്‍ത്തി യൂ ട്യൂബില്‍ ഇട്ടതും. അപ്പോള്‍ത്തന്നെ എനിക്ക് മനസിലായി ഇത് ഏര്‍പ്പാടാക്കിയ ശ്രീ ഡി. പ്രദീപ് കുമാര്‍ തന്നെ ഇത്തരത്തിലൊരവസരം എനിക്കുവേണ്ടി നേരത്തെതന്നെ ഏര്‍പ്പാടാക്കിയിരുന്നുവെന്ന്. അതുകൊണ്ട് ആലിഫിന്റെ പരിഭവം ഇവിടെത്തീരുമല്ലോ അല്ലെ?

മുരളിച്ചേട്ടന്‍ എന്ന് സംബോധന ചെയ്തിരുന്ന വേറെയും ചിലര്‍ ഈ സംഘടനയില്‍ ചേരുവാന്‍ യോഗ്യര്‍ തന്നെയാണ്. ബൈലാ ഉണ്ടക്കുന്നതും നിശ്ചയിക്കുന്നതും ചിലരാകയാല്‍ എന്തും ആകാമല്ലോ. ഭൂരിപക്ഷം അവരുടെ കൈകളില്‍ ആയിരുന്നാല്‍ മതിയല്ലോ.

൨. അഞ്ചല്‍ക്കാരന്‍. said… സുകുമാരന്‍ മാഷേ,

ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയുമോ?
1. നിലവില്‍ ശില്പശാലകളുമായി മുന്നോട്ടു പോകുന്ന ബ്ലോഗ് അക്കാദമിയുമായി പുതുതായി വരുന്ന ബ്ലോഗ് അക്കാദമി എങ്ങിനെ ബന്ധപ്പട്ടിരിയ്ക്കുന്നു?

ഉത്തരം. രണ്ടും ഒന്നുതന്നെ. മനം ഇങ്ങും ഉയിരങ്ങും എന്നു പറയുമ്പോലെതന്നെ. ചിത്രകാരന്റെ പ്രചരണ സൂത്രധാരന്‍ അഞ്ചരക്കണ്ടിതന്നെ.

No comments yet to കേരളബ്ലോഗേഴ്‌സ് അക്കാദമി പുതിയ സംരംഭം

 • നന്ദു

  അയ്യോ ചന്ദ്രെട്ടാ, എന്റെ പോട്ടം പിടിക്കല്ലേ എന്റെ പോട്ടം പിടീക്കല്ലെ എന്ന കർശനനിർദ്ദെശം പല ശിൽ‌പ്പ ശാലയിലും കൊടൂത്തിട്ടും, എന്നെ വരയ്ക്കല്ലേന്ന് സജീവനെ ഭീഷണി(?)പ്പെടൂത്തിയിട്ടൂം ഇഇ “അൽഭുത ജീവി“യെ കാട്ടി തന്നതിനു നന്ദി. ഒത്തിരി നാളായി ഞാൻ കാണാൻ കൊതിഛിരുന്നതാ!!.
  ശ്ശൊ ആത്മ നിർവൃതിയടയുന്നു.. കൃഷ്ണാ..രക്ഷിക്കണേ (എന്നെയല്ല ഈ മായാവിയെ! സകല ബ്രാഹ്മ്മണരുടേയും സവർണ്ണരുടേയും ശാപം ഏറ്റു വാങ്ങിയ ഈ പാപിയോട് പൊറൂക്കണേ!)

 • ചന്ദ്രേട്ടാ,
  ഒരാളുടെ വിലാസവും ടെലിഫോണ്‍ നമ്പരുകളും വെളിപ്പെടുത്തുന്ന വിസിറ്റിങ്ങ് കാര്‍ഡ് പോലുള്ളവ അവരുടെ അനുവാദം ഇല്ലാതെ സ്കാന്‍ ചെയ്ത് പ്രസിദ്ധീകരിയ്ക്കുന്നത് തെറ്റാണ് എന്ന് പറയാതെ വയ്യ. നെറ്റില്‍ വ്യക്തി വിവരങ്ങള്‍ ഒരു പരിധിയോളം മറച്ച് വെയ്ക്കുക തന്നെയാണ് വേണ്ടത് എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. എന്തെന്നാല്‍ അത് എങ്ങിനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ദുരുപയോഗം ചെയ്യപ്പെട്ടതിന് ശേഷമേ നാം അറിയുള്ളൂ എന്നതാണ് വസ്തുത.

 • /// വെറും ഡിജിറ്റല്‍ ഐഡന്റിറ്റി മാത്രം വെച്ച് ബ്ലോഗ് അക്കാദമിയില്‍ അംഗമാകാന്‍ കഴിയില്ല ///

  ഇത് ഞാന്‍ പറഞ്ഞതല്ലല്ലോ.. മറിച്ച് സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ പോസ്റ്റിലെ 2 വരികള്‍ ഞാന്‍ ക്വോട്ട് ചെയ്തതാണ്ണു മാഷേ. ഡിജിറ്റല്‍ ഐ.ഡ്ീ മാത്രം വച്ച് അക്കാദമി മെമ്പര്‍ഷിപ്പ് തര്രില്ല എന്നാണവരുടെ പോളിസി.,. മെമ്പര്‍ഷിപ്പിനു എന്തൊക്കെ രേഖകള്‍ ആവശ്യമാണെന്നു ചോദിക്കാന്‍ ആയാണാ ഭാഗം കോപ്പി ചെയ്തത്.

  ഒരാളുടെ ഫോണും അഡ്രസ്സും ഒക്കെ അനൂവാദമില്ലാതെ ഇന്റര്‍നെറ്റ് പോലുള്ള ഇടങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് തെറ്റു മാത്രമല്ല, നിയമപ്രകാരം കുറ്റം കൂടിയാണ്. ശ്രദ്ധിക്കുമല്ലോ

 • താങ്കള്‍മുകളില്‍ കൊടുത്ത ലിങ്കിലെ (കൃ^ഷണനും ചിത്രകാരനും) എന്ന പോസ്റ്റിലെ
  ഒരു കമനറ്റാണിത്
  .. മുഴുവന്‍ വായിച്ചു നോക്കൂ;

  http://chithrakaran.blogspot.com/2007/08/blog-post.html?showComment=1186560960000#c1455654259217372142

 • അഞ്ചല്‍ക്കാരന്‍, ഇടിവാള്‍,
  അനുസരിച്ചു തിരുത്തി. നല്ല നിര്‍‌ദ്ദേശങ്ങള്‍ക്ക് എന്നും ഞാന്‍ അനുസരണയുള്ളവനായിരിക്കും. ഒരുപക്ഷേ ചിത്രകാരന്‍ പറഞ്ഞെങ്കില്‍ മാറ്റില്ലായിരുന്നു. നിയമപ്രകാരമുള്ള കുറ്റം ഏറ്റെടുത്തേനെ. കാരണം വലിയ തെറ്റുചെയ്തവനെ എന്തിന് ചെറിയ തെറ്റു ചെയ്യുന്നവന്‍ ഭയക്കണം. പിന്നെ എന്റെ വിലാസവും ഫോണ്‍ നമ്പരും പലര്‍ക്കും പ്രയോജനപ്പെടുന്നതാണ്. അതുകൊണ്ട് അത് നീക്കാന്‍ മാത്രം പറയരുത്.

 • അലിഫീന്റെ ‘പരിഭവ’ത്തിനു ശേഷം ഒരു സ്മൈലി ഇട്ടിരുന്നത് കണ്ടിരുന്നില്ല്ലേ.മാത്രമല്ല, ആ വിഷയം അവതരിപ്പിച്ച പോസ്റ്റിൽ തന്നെ മറുപടി ഇട്ടിരുന്നെങ്കിൽ നന്നായേനെ.

  പിന്നെ എന്ത് സദുദ്ദേശ്യമായാലും, മറ്റൊരുവന്റെ വിസിറ്റിംഗ് കാർഡൊക്കെ സ്കാൻ ചെയ്തിടുന്നതിനോട് യോജിപ്പില്ല. ഒരാൾ വിസിറ്റിംഗ് കാർഡ് തന്നുകഴിഞ്ഞാൽ അത് പബ്ലിക് പ്രോപ്പർട്ടി ഒന്നുമാ‍കില്ല. ഇത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെടുമെന്നുണ്ടെങ്കിൽ ആരെയും ഒരു തരത്തിലും വിശ്വസിച്ച് ഒന്നും ഏൽ‌പ്പിക്കാനോ സംസാരിക്കാനോ പോലും പറ്റില്ലല്ലോ ഈ ലോകത്ത്…!! താങ്കളുടെ കൂടെ സുഹൃത്തായ ‘അങ്കിൾ’ തുടങ്ങി വെച്ച ഒരു സംവാദമുണ്ട്, നമ്മുടെ ഗ്രൂപ്പ് മെയിലിൽ “അവിശ്വസനീയം’ എന്ന തലക്കെട്ടിലും “ദയവായി നമ്മുടെ
  ചര്‍ച്ച ഈ ഗ്രൂപ്പില്‍ ഒതുക്കണം“ എന്ന അഭ്യർത്ഥനയിലും. അതും എന്നെങ്കിലും താങ്കളുടെ ഈ ബ്ലോഗിൽ “വാർത്തകൾ” എന്ന ലേബലിൽ വെളിച്ചം കാണുമായിരിക്കൂം എന്ന് പ്രതീക്ഷിക്കുന്നു.!!
  ഒരു അപേക്ഷ : ദയവായി തിരുവനന്തപുരം ഗ്രൂപ്പ് ബ്ലോഗർ ലിസ്റ്റിൽ ഇന്നും എന്നെ ഒഴിവാക്കി തരണം, ഒഫീഷ്യൽ രാ‍ജി കത്ത് ഉടൻ അയക്കുന്നതാണ്.

 • എന്റെ മുകളിലത്തെ കമന്റ് വരും മുന്നേ വിസിറ്റിംഗ് കാ‍ർഡ് നീക്കി അല്ലേ. പക്ഷേ, ഇപ്പോൾ തന്നെ അത് എത്ര പേരുടെ പക്കൽ എത്തിയിട്ടൂണ്ടാവും എന്ന് വല്ല കണക്കുമുണ്ടോ..? ഒരു ക്ഷമാപണത്തോടെ തിരുത്താവൂന്നതല്ല ഇത്തരം മുൻ‌ധാരണയില്ലാപ്രവൃത്തികൾ. അതിനു മുകളിൽ കമന്റിട്ടവർ അല്ല ക്ഷമിക്കേണ്ടത്..,, ആ കാർഡിന്റെ ഉടമസ്ഥൻ മാത്രമാണ്..!!

  “പിന്നെ എന്റെ വിലാസവും ഫോണ്‍ നമ്പരും പലര്‍ക്കും പ്രയോജനപ്പെടുന്നതാണ്. അതുകൊണ്ട് അത് നീക്കാന്‍ മാത്രം പറയരുത് ”
  ഒരാൾ സ്വന്തമായി വിലാസം പ്രസിദ്ധീകരിക്കുന്നത്പോലെ അല്ല മറ്റൊരാൾ പ്രസിദ്ധീകരിക്കുന്നത് എന്ന സാമാന്യ ബോധം ഇല്ലേ ..?

 • അലിഫ്,
  unsubscribe എന്ന ഒരു ഓപ്ഷന്‍ നിങ്ങള്‍ക്ക് വരുന്ന എല്ലാ മെയിലിലും ഉണ്ട്. താങ്കള്‍ക്ക് സ്വയം പിരിഞ്ഞ് പോകുവാന്‍ കഴിയും. ഞാനെന്തെങ്കിലും തെറ്റുചെയ്തുവെങ്കില്‍ ക്ഷമിക്കുക. നെറ്റില്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ മറ്റുള്ളവരെ തെറിവിളിക്കുന്നവനല്ല ഞാന്‍. വര്‍ഗീയ വികാരങ്ങളോ, കക്ഷിരാഷ്ട്രീയ ചിന്തകളോ എനിക്കില്ല. എന്റെ ഏതെങ്കിലും വാക്ക് താങ്കളെ വിഷമിപ്പിച്ചു എങ്കില്‍ മാപ്പാക്കണം.

 • ആലിഫെ,
  ആരെയും ഭയന്നിട്ടൊന്നും അല്ല അതെടുത്ത് മാറ്റിയത്. ഞാനത് മനപ്പൂര്‍വ്വം പ്രസിദ്ധീകരിച്ചതും ആയിരുന്നു.
  “ഒരാള്‍ സ്വന്തമായി വിലാസം പ്രസിദ്ധീകരിക്കുന്നത്പോലെ അല്ല മറ്റൊരാള്‍ പ്രസിദ്ധീകരിക്കുന്നത് എന്ന സാമാന്യ ബോധം ഇല്ലേ ..?”
  അവfടെ ഞാനല്പം വിവരം കെട്ടവനായിപ്പോയി.

 • അലീഫേ,
  തിരുവനന്തപുരം ഗ്രൂപ്പില്‍ നിന്നും ഈകാരണങ്ങളാല്‍ വിട്ടു പോകുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. വിമര്‍ശിക്കാന്‍ നമുക്ക് അവസരം ഉണ്ട്. നാം അതു ചെയ്യുന്നുമുണ്ട്. തെറ്റ് ചൂണ്ടി കാണിച്ചതിനു ശേഷവും വീണ്ടും ആവര്‍ത്തിക്കുന്നെങ്കില്‍ ആ വിഷയവും ഗ്രൂപ്പില്‍ തന്നെ നമുക്ക് ചര്‍ച്ച ചെയ്യാം. അവിടെ തീരുമാനിക്കാം. വിട്ടു പോകരുതേ.

 • nizarikka

  വളരെ നന്നായിട്ടുണ്ട് സംഗതി കൊള്ളം കേട്ടോ..

  നിസ്സാറിക്ക

  വെറുതെയൊന്ന് വിസിറ്റൂ..
  http://kinavumkanneerum.blogspot.com/

 • ആരും തന്നെ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ അല്ല . സ്നേഹത്തിനും പകയ്ക്കും ഇടയില്‍ ഉള്ളത് നേര്‍ത്ത നൂലിഴയാണ് ,ഏത് നേരത്തും പൊട്ടിപ്പോകാന്നവ . നാം സൌഹൃദത്തിലും നല്ല ബന്ധത്തിലും ഇരിക്കുമ്പോള്‍ പരസ്പരം കൈമാറിയ വാക്കുകളും ഭൌതികസാമഗ്രികളും പിന്നീട് ശത്രുക്കളായി മാറിയാല്‍ പോലും ദുരുപയോഗപ്പെടുത്തുന്നത് അഭികാമ്യമല്ല . ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യാറില്ല . അത് കൊണ്ട് എനിക്ക് ഗുണമുണ്ട് . പലപല കാരണങ്ങളാല്‍ പില്‍ക്കാലത്ത് ശത്രുക്കളാവുന്നവര്‍ എന്നെ അവിശ്വസിക്കാറില്ല . ഇവിടെ കുറഞ്ഞ പക്ഷം ബ്ലോഗ് ഗ്രൂപ്പിലെങ്കിലും ശ്രീ. ചന്ദ്രശേഖരന്‍ നായരെ ആരും വിശ്വസിക്കാത്ത ഒരവസ്ഥ അദ്ദേഹം തന്നെ അപക്വതയും അനവധാനതയും മൂലം ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു . പിന്നെ വിസിറ്റിങ്ങ് കാര്‍ഡ് ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പേ ആരെങ്കിലും അതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് വെച്ച് ബന്ധപ്പെട്ടവര്‍ നിയമനടപടിക്ക് ഒരുങ്ങുന്നുണ്ടെങ്കില്‍ ശ്രീ.ചന്ദ്രശേഖരന്‍ നായര്‍ അത് നേരിടാന്‍ തയ്യാറായ സ്ഥിതിക്ക് അതൊക്കെ അതിന്റെ സ്വാഭാവികപരിണാമങ്ങലിലേക്ക് നീങ്ങട്ടെ .

 • (തിരുത്ത്)ഏത് നേരത്തും പൊട്ടിപ്പോകാവുന്നവ

 • അഞ്ചരക്കണ്ടി മാഷെ,
  പിന്നെ വിസിറ്റിങ്ങ് കാര്‍ഡ് ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പേ ആരെങ്കിലും അതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് വെച്ച് ബന്ധപ്പെട്ടവര്‍ നിയമനടപടിക്ക് ഒരുങ്ങുന്നുണ്ടെങ്കില്‍ ശ്രീ.ചന്ദ്രശേഖരന്‍ നായര്‍ അത് നേരിടാന്‍ തയ്യാറായ സ്ഥിതിക്ക് അതൊക്കെ അതിന്റെ സ്വാഭാവിക പരിണാമങ്ങലിലേക്ക് നീങ്ങട്ടെ .
  ഭീഷണി മുഴക്കല്ലെ മാഷെ.
  കേസ് ഉറപ്പാക്കിയിട്ടുവേണം ഞാന്‍ ഡിലീറ്റ് ചെയ്തത് ഒരിക്കല്‍ക്കൂടി പ്രസിദ്ധീകരിക്കാന്‍. നിയമവും കോടതിയും നിങ്ങള്‍ക്ക് മാത്രമുള്ളതല്ലല്ലോ? നിങ്ങള്‍ നിയമ നടപടിക്ക് നീങ്ങിയിട്ട് വേണം ബ്രാഹ്മണരെയും നായര്‍ സ്ത്രീകളെയും ബ്ലോഗിലൂടെ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ എനിക്കും കേസ് കൊടുക്കാന്‍.

 • koroth

  പ്രായം കൂടി വരും തോറും എല്ലാവരും വീണ്ടും കുട്ടികളാവുകയാണോ 😉 ?

 • എന്‍റെ പൊന്നു സാറെ… ഞാന്‍ ഈ ബ്ലാഗ് എന്ന മഹാത്ഭുതം കണ്ടപ്പം ഒരെണ്ണം പടച്ചുണ്ടാക്കി ഇവിടെ കണ്‍ട ബ്ലാഗ്കള് എല്ലാം വായിച്ച് ബയങ്കര പുലിയാന്നു തോന്നിയ കൊറേപ്പേരോട് ഒരി ബ്ലാഗു ശിശുവിനുണ്ടാകവുന്ന കൊറെ സംശയോക്കെ ചോദിച്ചു… ഞാനോര്‍ത്ത് ഇതൊക്കെ ഒരസ്സലുള്ള പര്വാടിയാരിക്കുന്ന്… വല്യ അക്കാഡമീ, തറ്വാട്ന്നൊക്കെ കേട്ടപ്പം. കിട്ട്യ മറുപടി ഒക്കെ ഊത്തയിരുന്നു…

  ഇപ്പത്തേണ്ടേ ഒന്നിനു പകരം രണ്ടക്കാഡമി..തറവട്ടുകാരു അവരോരടെ മീറ്റ്, വര്‍മ്മാന്നും പറഞ്ഞ് ഒന്ന്..
  മൂന്നാം മൂന്നണീ…ഇഷ്ടം പോലായി…

  ആവൂ…….സമാധാനായി..

  വന്നില്ലല്ലോ വന്നില്ലല്ലോ എന്നോര്‍ത്തിരിക്യരുന്നു…

  കഴിഞ്ഞ കുറെ ദിവസായി കുറെ ബ്ലാഗേര്‍സിന്‍റെ വയറിളക്കം കണ്ടപ്പോ തോന്നി ഇനി ഒട്ടും തമസല്ലാന്ന്..

  സംഘടന ഒക്കെയായി വളര്‍ന്നു പിളര്‍ന്നു സ്റ്റൈലാകുമ്പോള്‍ ഗൂഗിള്‍ സാറെങ്ങാനും വിദ്യാലയം പൂട്ടിയാപ്പിന്നെ നമ്മളൊക്കെ എവിടെപ്പോയി ബ്ലാഗുമെന്‍റക്കാദമ്യന്മാരെ ?

  പൊരപ്പെറത്തിരുന്നു വാഴ കത്തിക്കണൊ? ചൊവടോടെ വെട്ടിയാപ്പോരെ ?

  ബ്ലാഗേഴ്സ് സഘടന നാട്ടിലുള്ളവര്‍ക്കു മാത്രാണല്ലൊ..അപ്പപ്പിന്നെ ദുഫായ്ക്കാര് , അമ്മെരിക്കാക്കാര്, സിങ്കാപ്പോരുകാര് , ഇങ്ക്രീസു മല്യാള്യോള് ഒക്കെ എന്തോ ചെയ്യുമോ എന്തോ…

  ഈ ബ്ലാഗേഴ്സ് ബ്ലാഗേഴ്സ് എന്നൊക്കെപ്പറഞ്ഞാല് അവനോന്‍ ഇഷ്ടമല്ലേ

  ഇനി ബൈലോ ഒക്കെ പടിച്ച്…ആ കാറ്റിനനുസരിച്ച്…പണിയാകുവല്ലോ..

 • sandoz

  njaan oru thattukada thudangaan pokunnu…sorry acadamy thudangaan pokunnu…

 • സാൻഡോസ്; തട്ടുകടയിൽ പഴമ്പൊരിയും വടയും കോണ്ട്രാക്റ്റ് എനിക്ക് തരണേ..പ്ലീസ്.

 • Satheesh

  മറ്റൊരാളുടെ വിസിറ്റിങ് കാര്‍ഡ് സ്കാന്‍ ചെയ്ത് , അപകീര്‍ത്തി പോസ്റ്റ് ഇറക്കുന്നത് തികച്ചൂം അനാരോഗ്യകരവും അപലപനീയവും ആണ്. ബ്ലോഗ് രംഗത്ത് ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം എന്നു കരുതുന്നു.

 • Satheesh,
  ഇത് മറ്റൊരാളുടേതല്ല. കേരളം അറിയപ്പെടുന്ന ബ്ലോഗ് ശില്പശാലയുടെ ഉടമയാണ്. എല്ലാപേരും ഇദ്ദേഹത്തെ അറിയണ്ടെ?