Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഒരു ആദരിക്കല്‍ ചടങ്ങ്


Smt K.G Ajila (Jila Panchayath Member), Sri G. Sajinakumar (PTA President), Sri. C.S. Sreenivasan (Vilavoorkal Panchayath President), Sri Balachandran (Best teacher of HSS), Sri K. Sarathchandran (Headmaster)
വിളവൂര്‍ക്കല്‍ ഹയര്‍സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ജില്ലാ പഞ്ചായത്തംഗം ശ്രീമതി കെ.ജി അജില 13-11-08 ന് നിര്‍വ്വഹിക്കുന്നു. കല്ലിടല്‍ കര്‍മ്മത്തിന് ശേഷം നടന്ന ചടങ്ങ് നിലവിളക്ക് കൊളുത്തിയുള്ള ചടങ്ങില്‍ സ്കൂളുകള്‍ക്കായുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഉദ്ഘാടനവും നടന്നു. പല പ്രമുഖ വ്യക്തികളും സംസാരിക്കുകയും മികച്ച ഹയര്‍സെക്കന്ററി അധ്യാപകനുള്ള കേരള സര്‍ക്കാരിന്റെ പ്രഥമ പുരസ്കാരം നേടിയ കുളക്കുമ്മല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബാലചന്ദ്രന്‍ സാറിനെ ആദരിക്കലും, സ്കൂളുകള്‍ക്കായി  കേരള സ്കൂള്‍സ് എന്ന സോഷ്യല്‍  നെറ്റ്റ്വര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ കേരളഫാര്‍മറെ (എന്നെ) ആദരിക്കുകയും ചെയ്തു. ഈ മഹത്തായ സംരംഭത്തിന് ചുക്കാന്‍ പിടിച്ചത് പ്രസ്തുത സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഉദയകുമാറും, ഹെഡ്മാസ്റ്റര്‍ ശരത്ചന്ദ്രനും ആണ്. സ്കൂളിനുവേണ്ടി ബ്ലോഗ് പ്രസിദ്ധീകിക്കുകയും പല ബ്ലോഗുകളും വായിക്കുകയും ചെയ്യുന്ന ഉദയകുമാര്‍ അവര്‍കളുടെ താല്പര്യം ഒന്നുകൊണ്ട് തന്നെയാണ് കേരള സ്കൂള്‍സ് നിങ്ങ് ഡോട് കോം എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സാക്ഷാത്ക്കരിക്കപ്പെട്ടത്.  എന്റെ ക്ഷണം സ്വീകരിച്ച് വെള്ളായണി വിജയനും പ്രസ്തുത പരിപാടി നേരില്‍ക്കാണുവാന്‍ സന്നിഹിതനായിരുന്

സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗത്തെ സംബന്ധിക്കുന്ന സര്‍ക്കലര്‍
News about [email protected] Click here >>>>

10 comments to ഒരു ആദരിക്കല്‍ ചടങ്ങ്

  • കേരളാ ഫാര്‍മര്‍ക്കഭിവാദനങ്ങള്‍. താങ്കളുടെ സൌജന്യ സാങ്കേതിക സേവനം ആ സ്കൂളിനു തീര്‍ച്ചയായും ഒരു അനുഗ്രഹമായിരിക്കും.

  • 🙂
    വെള്ളായണി

  • This post is being listed please categorize this post
    http://www.keralainside.net

  • അഭിനന്ദനങ്ങള്‍ കര്‍ഷകശ്രീ 🙂

  • ശിവന്‍

    വളരെ നന്നായി. സ്കൂള്‍ കുട്ടികളെ മലയാളത്തിന്റെയും വെബിന്റെയും സാദ്ധ്യതകളിലേയ്ക്ക് ക്ഷണിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്കൂളികളില്‍ നടക്കുന്നതില്‍ ചെറുതല്ലാത്ത സന്തോഷമുണ്ട്. ഉദയകുമാറിനും കേരളാ ഫാര്‍മറായ ചന്ദ്രേട്ടനും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

  • ബാലാനന്ദൻ

    കേരള ഫാര്‍മര്‍ “സ്കൂള്‍സ് ബ്ലോഗ് ഫാര്‍മര്‍ “ ആയി ആദരിച്ചു കാണുന്നതില്‍ സന്തോഷമുണ്ടു. വീണ്ടും വീണ്ടും ആദരവുകള്‍ ഏറ്റുവാങ്ങാന്‍ കേരള ഫാര്‍മറെ ദൈവം അനുഗ്രഹിക്കട്ടെ എന്നശംസിക്കുന്നു.

  • അഭിവാദനങ്ങള്‍.

  • ലോകത്തുള്ള എല്ലാ പ്രവാസി രക്ഷിതാക്കള്‍ക്കും ഇതൊരു വലിയസേവനമായി ഭവിക്കട്ടെ!
    നമ്മുടെ വിദ്യാഭ്യാസരംഗത്തെക്കുള്ള വലുതും മഹാത്തായതുമായ ഒരു സാമൂഹ്യ ഇടപെടലായി തീരട്ടെ എന്നാത്മര്‍ത്ഥമായി ആശംസിക്കുന്നു.

    ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ച് ബാലചന്ദ്രന്‍ മാഷിനും, ചന്ദ്രേട്ടനും എല്ലാവിധ ആശംസകളും…

    ഐ.പി.മുരളി.
    ഷാര്‍ജ.

  • Krishna

    ആശംസകള് ചന്ദ്രേട്ടാ