Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

അഞ്ജലി ഓള്‍ഡ് ലിപിയുടെ കെവിന്‍

@ ഇ-വിവരം – എം. ബഷീര്‍

അഞ്ജലി ഓള്‍ഡ ലിപി എന്ന മലയാളം യൂണികോഡ് ഫോണ്ട് നമ്മുടെ ബ്ലോഗെഴുത്തുകാരില്‍ ഭൂരിഭാഗത്തിനും തീര്‍ച്ചയായും അറിയും. മലയാളം ബ്ലോഗ് വായനക്കാരില്‍ പലരും ഈ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തിട്ടുമുണ്ടാകും. എന്നാല്‍ ഈ സൌജന്യഫോണ്ടിന്റെ നിര്‍മാതാവിനെ അധികമാരും അറിഞ്ഞെന്ന് വരില്ല. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി കെവിന്‍ മേനോത്തിന്റെ നിരന്തര ശ്രമത്തിന്റെ ഫലമായിരുന്നു 2004 ല്‍ പുറത്തിറങ്ങിയ അഞ്ജലി ഓള്‍ഡ് ലിപി.

മലയാളം ടൈപ്പിങ്ങില്‍ തോന്നിയ ഹരമായിരുന്നു കെവിനെ ഇത്തരമൊരു ശ്രമത്തിന് പ്രേരിപ്പിച്ചത്. മലയാളികള്‍ ഇന്റെര്‍നെറ്റ് സ്വീകരിച്ചുതുടങ്ങിയ അവസരത്തിലായിരുന്നു കെവിന്‍ ഭാഷയെ നെറ്റിലെത്തിക്കാന്‍ ശ്രമം തുടങ്ങിയത്. ഈ സമയത്ത് ഇദ്ദേഹം ബഹറിനില്‍ ഒരു ട്രേഡിങ് കമ്പനിയില്‍ ഓഫീസ് ജീവനക്കാരനായിരുന്നു. അപ്പോഴാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയിരുന്ന കെ.എച്ച്. ഹുസൈന്റെ രചന ടെക്സ്റ്റ് എഡിറ്ററിലേക്ക് കെവിന്‍ ശ്രദ്ധതിരിച്ചത്. ഇതിലെ 6 ഫോണ്ടുകള്‍ കെവിന്‍ ഉപയോഗിച്ചു. ഇവ യൂണികോഡ് അല്ല എന്ന പോരായ്മയുണ്ടായിരുന്നു. ഈ കാലത്ത് രണ്ട് യൂണികോഡ് ഫോണ്ടുകള്‍ നിലവിലുണ്ടായിരുന്നെങ്കിലും ചില്ലക്ഷരം സ്ക്രീനില്‍ തെളിയുന്നതില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നീട് രചനയുടെ ആറ് ഫോണ്ടുകളിലായിരുന്നു പരീക്ഷണം. ഇന്റെര്‍നെറ്റില്‍നിന്ന് ലഭിക്കുന്ന പാഠങ്ങളായിരുന്നു കൂട്ടിന്. രചനയുടെ ആറ് ഫോണ്ടിലെയും കൂട്ടക്ഷരങ്ങളെല്ലാം കൂടി ഒറ്റ ഫോണ്ടിലാക്കി യൂണികോഡ് കോഡിംങ് ചെയ്തു. ഇതിന് അഞ്ജലി ബീറ്റ എന്ന പേരും നല്‍കി. ഇത് സന്തോഷത്തോടെ പലരും സ്വീകരിക്കുകയും ചെയ്തുവെന്ന് കെവിന്‍ പറയുന്നു.

പിന്നീട്, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ രചന ഫോണ്ടെടുത്തത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഇത് പിന്‍വലിക്കണമെന്ന ആവശ്യവും വരമൊഴി ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു. തുടര്‍ന്നാണ് കെവിന്‍ സ്വന്തമായി അക്ഷരങ്ങള്‍ വരച്ചുണ്ടാക്കി അഞ്ജലി ഓള്‍ഡ് ലിപി എന്ന പേരിലാക്കിയത്. പിന്നീട് വരമൊഴിയിലൂടെ പലരും ഡൌണ്‍ലോഡ് ചെയ്ത് തുടങ്ങി. വിവിധ മലയാളം വെബ് സൈറ്റുകളിലൂടെയും ബ്ലോഗുകളിലൂടെയും ഇപ്പോഴും ഈ ഫോണ്ട് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ട്. വരമൊഴിയില്‍ നിന്ന് മാത്രം 50,000 ഡൌണ്‍ലോഡില്‍ അധികമാണുണ്ടായിട്ടുള്ളത്. ചില മാസങ്ങളില്‍ 5000 ല്‍ അധികം പ്രാവശ്യമെങ്കിലും അഞ്ജലി ഓള്‍ഡ്ലിപി ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ടെന്ന് കെവിന്‍ പറയുന്നു.

ബ്ലോഗെഴുതാത്ത ഒരുപാട്പേര്‍ ഈ ഫോണ്ടിലൂടെ ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുന്നു. ഇതിന്റെ സന്തോഷം മാത്രമാണ് കെവിന്. എട്ട് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലിചെയ്ത കെവിന്‍ കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടിലുണ്ടായിരുന്നു. പുതിയൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഒടുവില്‍ ചെന്നൈയില്‍ ഒരു ഐ.ടി കമ്പനിയില്‍ മലയാളം പരിഭാഷകനായി ജോലി ലഭിച്ചു. ഉടന്‍ അവിടെ എത്താനുള്ള ഒരുക്കത്തിലാണ് കെവിന്‍.

കടപ്പാട് – മാതൃഭൂമി നഗരം സപ്ലിമെന്റ്

കെവിന്‍ & സിജിയെ അറിയാത്തവര്‍ ഈ ബൂലോഗത്തില്ല

No comments yet to അഞ്ജലി ഓള്‍ഡ് ലിപിയുടെ കെവിന്‍

 • കെവിന് കിട്ടിയ പുതിയ ജോലി മംഗളമായി ഭവിക്കട്ടെ.

 • കെവിന് വേണ്ടത്ര അംഗീകാരവും പരിഗണനയും കിട്ടിയോ എന്ന് സംശയം . അഞ്ജലി ഓള്‍ഡ് ലിപിയെ എല്ലാവരും അറിയും . എന്നാല്‍ കെവിനെ എത്ര പേര്‍ക്ക് അറിയാം ? കെവിന് കിട്ടിയ പുതിയ ജോലി മംഗളമായി ഭവിക്കട്ടെ എന്ന് ചന്ദ്രശേഖരന്‍ നായരോടൊപ്പം ഞാനും ആശംസിക്കുന്നു.

 • കെവിനു എല്ലാ മംഗളാശംസകളും നേരുന്നു.

 • Nachiketh

  കെവിനുവേണ്ടി നിരവധി ജോലികള്‍ ബഹറിനില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ കണ്ടെത്തിയിരുന്നെങ്കിലും വിസയുടെ പ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിനു വരാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഒരു മാസത്തേയ്കുള്ള വിസിറ്റ് വിസയില്‍ ആര്‍ക്കും ബഹ് റിന്‍ല്‍ വരാമെന്ന നിയമം പാസാവാന്‍ ഞങ്ങള്‍ കൂട്ടുകാര്‍ ഇവിടെ കാത്തിരിയ്ക്കുന്നു.കാരണം. വായനയിലേയ്ക്കു തിരിച്ചു പോവാന്‍ കഴിഞ്ഞ കെവിന്റെ “അജ്ഞലി ഗ്രന്ഥശാല“യെന്ന സഞ്ചരിയ്ക്കുന്ന ലൈബ്രറിയുടെ പ്രവര്‍ത്തനം ഒരു വര്‍ഷമായി മുടങ്ങി കിടക്കുന്നു അതിനെ തീര്‍ച്ചയാ‍യും മുന്നോട്ടു കൊണ്ടുപോയേ മതിയാവൂ

 • കെവിനെയും സിജിയെയും അറിയും.സംസാരിച്ചിട്ടുമുണ്ട് (നെറ്റിൽ)
  പുതിയ ജോലിയിൽ കയറുന്നു വെന്നറിഞ്ഞതിൽ അതിയായ സന്തോഷവും ഉണ്ട്.
  എല്ലാ ഭാവുകങ്ങളും.
  ഓരോ അഞ്ജലി പഴയലിപിയിൽ എഴുതുന്ന ഒരോ മലയാള അക്ഷരങ്ങൾക്കും നന്ദി പറയാനുണ്ട്.
  സ്നേഹത്തോടെ!
  അതിലെറെ ആദരവോടെ!
  പ്രതിഫലേച്ഛകൂടാതെയുള്ള അധ്വാനത്തിനു്,
  അതിനു ശേഷം അനുഭവിച്ചതിനൊക്കെയും.
  പറയാതെ അറിയാൻ കഴിയുന്നവനാണ്
  സഹജീവി.
  ഒരിക്കൽ കൂടി ആശംസകൾ.

 • റഫീക്ക് കിഴാറ്റൂര്‍

  കെവിനു എല്ലാ വിജായാശംസകളും നേരുന്നു.

 • കെവിനെ അറിയാത്തവര്‍ ഈ ബൂലോഗത്തില്‍ ഉണ്ടാവില്ല മാഷെ..
  കെവിന് മാഷിന് എല്ലാവിദ ഭാവുകങ്ങളും നേരുന്നു..
  56 അക്ഷരങ്ങള്‍ കടലാസില്‍ പകര്‍ത്താന്‍ സഹായിച്ച കെവിനെ അറിയാതിരിക്കുമൊ ഈ എന്റെര്‍നെറ്റ്ലോകം അല്ലെ മാഷെ..

 • അഞ്ജലി പഴയ ലിപി മലയാള ഭാഷയ്ക്കു സമ്മാനിച്ച കെവിനോട് എല്ലാ ഭാഷാസ്നേഹികളും കടപ്പെട്ടിരിക്കുന്നു.
  കെവിന്റെ പുതിയ ജോലിക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

 • ലോക നിരീക്ഷകന്‍

  കെവിനു് എല്ലാ മംഗളാശംസകളും

 • ജിതേഷ്‌

  കെവിന്‍ മാഷിന്‌
  എല്ലാ വിധ നന്മകളും നേരുന്നു.

 • caduser2003

  ഞാന്‍ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ യൂനികോഡ് ഫോണ്ട് അഞ്ഞലിഓള്‍ഡ്‌ ലിപിയാണ്. നന്ദി കെവിന്‍, നന്ദി ഫാര്‍മര്‍