മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

സ്വാഭാവിക റബ്ബര്‍ വിലയിടിവിന്റെ കാരണങ്ങള്‍

സ്വാഭാവിക റബ്ബറിന്റെ വിലവര്‍ദ്ധനവും വിലയിടിവും

രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന ആയി മാറിയത്. 1995 ല്‍ ഇന്ത്യ ജനറൽ എഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രെഡ് ല്‍ ഒപ്പിട്ടു. 1995-96 ല്‍ സ്വാഭാവിക റബ്ബര്‍ ഉപഭോഗവും കയറ്റുമതിയും കൂട്ടിയാല്‍ കിട്ടുന്ന ആവശ്യകതയില്‍ നിന്ന് ഉത്പാദനം കുറവുചെയ്താല്‍ ലഭിക്കുന്ന കുറവ് 19685 ടണ്‍ ആയിരുന്നു. 51635 ടണ്‍ ഇറക്കുമതി ചെയ്തുകൊണ്ട് 31950 ടണ്‍ അധിക ഇറക്കുമതിയാണ് നടത്തിയത്. 1995-96 ല്‍ മുന്‍വര്‍ഷത്തെ ക്ലോസിംഗ് സ്റ്റോക്കായ 69550 ടണും 31950 ടണ്‍ അധിക ഇറക്കുമതിയും അതോടൊപ്പം ഇല്ലാത്ത 1690 ടണും കൂട്ടിച്ചേര്‍ത്ത് ചരിത്രത്തിലാദ്യമായി ക്ലോസിംഗ് സ്റ്റോക്ക് ഒരുലക്ഷത്തിന് മുകളില്‍ 103190 ടണ്‍ ആയി ‍ ഉയര്‍ത്തിക്കാട്ടി. ആര്‍.എസ്.എസ് 4 ന് 5204 രൂപ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്ന വിലയും ലഭ്യമാക്കി. 2001-02 വരെ 160528 ടണ്‍ അധിക ഇറക്കുമതി ചെയ്തുകൊണ്ട് വില പടിപടിയായി 4901, 3580, 2994, 3099, 3036, 3228 എന്ന ക്രമത്തില്‍ താഴ്ത്തി. ക്രമാതീതമായി വില ഇടിഞ്ഞപ്പോഴാണ് റബ്ബര്‍ ബോര്‍ഡ് സെപ്റ്റംബർ 2001 ൽ സർക്കാർ പ്രഖ്യാപിച്ച മിനിമം താങ്ങുവില ആർ‌എസ്‌എസ് 4 ന് കിലോയ്ക്ക് 34.05 രൂപആയി പ്രഖ്യാപിച്ചത്. 1995-96 ല്‍ ഉപഭോഗം 525465 ടണും ഉത്പാദനം 506910 ടണും ആയിരുന്നത് 2001-02 ഉപഭോഗം 638210 ടണും ഉത്പാദനം 631400 ആയി ഉയരുകയും ചെയ്തു 1995-96 മുതല്‍ 2001-02 വരെ വിലയിടിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നത്.

2002-03 ല്‍ ഉപഭോഗവും കയറ്റുമതിയും കൂട്ടിയാല്‍ കിട്ടുന്ന ആവശ്യകതയില്‍ നിന്ന് ഉത്പാദനം കുറവുചെയ്താല്‍ ലഭിക്കുന്ന കുറവ് 101301 ടണ്‍ ആയിരുന്നു. 26217 ടണ്‍ ഇറക്കുമതി ചെയ്തുകൊണ്ട് 75084 ടണ്‍ ഇറക്കുമതി ചെയ്യാതെ വിട്ടുനിന്നു കൊണ്ട് ക്ലോസിംഗ് സ്റ്റോക്ക് മുന്‍ വര്‍ഷത്തെ 193070 ടണില്‍ നിന്ന് 2002-03 ല്‍ 117995 ടണ്‍ ആയി കുറവു വരുത്തി. അടുത്ത വര്‍ഷത്തെ ക്ലോസിംഗ് സ്റ്റോക്ക് 85190 ടണ്‍ ആയി വീണ്ടും കുറവുവരുത്തി. 2002-03 മുതല്‍ 2010-11 വരെ 86517 ടണ്‍ അധിക ഇറക്കുമതി ചെയ്തു കൊണ്ട് ക്ലോസിംഗ് സ്റ്റോക്ക് 288300 ടണ്‍ ആയി ഉയര്‍ത്തി. വില 3919, 5040, 5571, 6699, 9204, 9085, 10112, 11498, 19003 എന്ന ക്രമത്തില്‍ ഉയര്‍ത്തി. 2002-03 ല്‍ ഉപഭോഗം 695425 ടണും ഉത്പാദനം 649435 ടണും ആയിരുന്നത് 2010-11 ല്‍ ഉപഭോഗം 947715 ടണും ഉത്പാദനം 861950 ടണും‍ ആയി ഉയര്‍ന്നു. 2002-03 മുതല്‍ 2010-11 വരെ വില ഉയരാതിരിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നത്.

2011-12 മുതല്‍ ആരംഭിച്ച അധിക ഇറക്കുമതിയുടെ ആഘാതം കൊറോണക്ക് ശേഷവും പിടിവിടുന്ന കോളില്ല. 2011-12 ല്‍ ഉപഭോഗവും കയറ്റുമതിയും കൂട്ടിയാല്‍ കിട്ടുന്ന ആവശ്യകതയില്‍ നിന്ന് ഉത്പാദനം കുറവുചെയ്താല്‍ ലഭിക്കുന്ന കുറവ് 87860 ടണ്‍ ആയിരുന്നു. 214433 ടണ്‍ ഇറക്കുമതിചെയ്തുകൊണ്ട് 126573 ടണ്‍ അധിക ഇറക്കുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ക്ലോസിംഗ് സ്റ്റോക്ക് 288300 ടണ്‍ നൊപ്പം അധിക ഇറക്കുമതി കൂട്ടിയാല്‍ 414873 ടണ് ക്ലോസിംഗ് സ്റ്റോക്ക്‍ ആണ് കിട്ടുക. എന്നാല്‍ റബ്ബര്‍ ബോര്‍ഡ് 178598 ടണ്‍ ക്ലോസിംഗ് സ്റ്റോക്കില്‍ കുറച്ചുകാട്ടി 236275 ടണ്‍ ആയി പ്രസിദ്ധീകരിച്ചു. ഇപ്രകാരം 2017-18 വരെ 636055 ടണ്‍ അധിക ഇറക്കുമതി ചെയ്തത് 156429, 155345, 58218, 53094, 12193, 18478 എന്ന ക്രമത്തില്‍ ക്ലോസിംഗ് സ്റ്റോക്ക് തുടര്‍ച്ചയായി കുറച്ചുകാട്ടി. 2011-12 മുതല്‍ 2018-19 വരെ വില 20805, 17682, 16602, 13257, 11306, 13549, 12980, 12595 രൂപ ക്രമത്തില്‍ താഴുകയും ഉപഭോഗം 964415 ടണില്‍ നിന്ന് 1211940 ടണായി ഉയരുകയും ഉത്പാദനം 903700 ടണില്‍നിന്ന് 651000 ടണായി താഴുകയും ചെയ്തു. 2013-14 ല്‍ ജോയ് എബ്രഹാം എം.പിക്ക് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലെ ഉപഭോഗത്തില്‍ നിന്ന് ഉത്പാദനം കുറവുചെയ്താല്‍ ലഭിക്കുന്ന എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് 137520 ടണ്‍ എന്നതിന് പകരം നല്‍കിയത് 207520 ടണ്‍ എന്നായിരുന്നു. അപ്രകാരം സംഭവിച്ച 70000 ടണ്‍ തെറ്റ് തിരുത്താനായി രണ്ടംഗ കമ്മീഷനെ വെച്ച് പ്രസിദ്ധീകരിച്ച 884000 ടണ്‍ ഉത്പാദനത്തെ 774000 ടണ്‍ ആയി കുറവു ചെയ്തു. 2013-14 ല്‍ ടാപ്പബിള്‍ ഏരിയ 518100 ഹെക്ടറില്‍ ടാപ്പ്ഡ് ഏരിയ 475200 ഹെക്ടറായിരുന്നത് 2018-19 ല്‍ ടാപ്പബിള്‍ ഏരിയ 640000 ഹെക്ടറും ടാപ്പ്ഡ്‍ ഏരിയ 448000 ഹെക്ടറായും മാറിയത്. 2019-20 റബ്ബര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടാപ്പ് ചെയ്യാതെ കിടന്ന തോട്ടങ്ങള്‍ ദത്തെടുത്താണ് ആണ് ഉത്പാദനം 7.15 ലക്ഷം ടണ്‍ അടുപ്പിച്ച് ഉയര്‍ത്താനായത്. 2019 ഏപ്രില്‍ മാസം ഡോ. കെ.എന്‍ രാഘവന്‍ ഐ.ആര്‍.എസ് എക്സിക്യൂട്ടിവ് ഡയറക്ടറായി ചുമതല ഏറ്റ ശേഷമാണ് 2018-19 ലെ ക്ലോസിംഗ് സ്റ്റോക്കില്‍ അധിക ഇറക്കുമതി കൂട്ടിച്ചേര്‍ത്തുകൊണ്ട് സപ്ലൈയും ഡിമാന്‍ഡും ടാലിയാക്കി പ്രസിദ്ധീകരിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ അധിക ഇറക്കുമതി മറച്ചുവെച്ചതുപോലെ മറച്ചുവെയ്ക്കില്ല എന്നതിനാലാവാം 2019-20 ല്‍ ഇറക്കുമതി 4.5 ലക്ഷം ടണായി കുറയാന്‍ കാരണം. ഇതിനിടയില്‍ @150 എന്ന സംസ്ഥാന സര്‍ക്കാര്‍ വക ഇന്‍സെന്റീവ് നിലവില്‍ വന്നു. 2016-17 മുതല്‍ ചെറിയ തോതില്‍ ഉത്പാദന വര്‍ദ്ധനവിന് കാരണമായി. അതിന്റെ പ്രയോജനവും നിര്‍മ്മാതാക്കള്‍ക്ക് തന്നെ ലഭിച്ചു. 2011-12 മുതല്‍ നാളിതുവരെ വില ഇടിച്ചുകൊണ്ടേ ഇരിക്കുന്നതായി കാണാം. അതിന്റെ ആക്കം കൂട്ടാന്‍ കൊറോണക്ക് സാധിച്ചു.

ഇതോടൊപ്പം തന്നെ ഒട്ടനവധി കരാറുകള്‍ നിര്‍മ്മാതാക്കളെ സഹായിക്കാനായി ഒപ്പുവെച്ചിട്ടുണ്ട്. എപ്രകാരമുള്ള ആനുകൂല്യങ്ങളാണ് ലഭ്യമായത് എന്ന് ആട്ടോ ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴത് അവരുടെ സൈറ്റില്‍ ലഭ്യമല്ല.

മേല്‍ വിവരിച്ച കണക്കുകളില്‍ നിന്ന് റബ്ബര്‍ ബോര്‍ഡ് എപ്രകാരമാണ് ടയര്‍ നിര്‍മ്മാതാക്കളെ സഹായിക്കാനായി റബ്ബര്‍ വില ഇടിക്കാന്‍ കൂട്ടുനിന്നതെന്നും കര്‍ഷകരെ ദുരിതത്തിലാക്കിയതെന്നും മനസിലാക്കാം.

Arithmetical error to help whom?


Read More >>> ERROR

7ാം പൊതു പരാതി

Grievance DOCOM/E/2020/00010 dt 04-01-2020 submitted
പിജിപോര്‍ട്ടലില്‍ ആറ് പരാതികള്‍ സമര്‍പ്പിച്ചിട്ടും പൂര്‍ണമായും പ്രശ്ന പരിഹാരമായിട്ടില്ല. അതിനാല്‍ ഏഴാമത്തെ പരാതി സമര്‍പ്പിച്ചു. ചോദിച്ച സംശയത്തിന് മറുപടി തരുന്നതിന് പകരം ചോദിക്കാത്ത ഉത്തരം തന്ന് കബളിപ്പിച്ചു.


ഇതാണോ പരാതിക്ക് ലഭിക്കേണ്ട ശരിയായ ഉത്തരം?

I send an Email to [email protected], exedir <[email protected]> as follows.

Sir/Madam,

My grievance filed in PGPortal was about the error % from 2011-12 to 2015-16. Unfortunately gave a reply for the year 2016-17 and 2017-18 with low error %.

I request you to agree the mistakes done by S and P department which was above allowable limit.

The reply received from Secretary below as PDF.

ഓണ്‍ലൈന്‍ കര്‍ഷകശ്രീ വാര്‍ത്ത

 

എന്റെ ചാനല്‍ സബ്‍സ്ക്രൈബ് ചെയ്യുക

എന്റെ ചാനല്‍ സബ്‍സ്ക്രൈബ് ചെയ്യുക