Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

6ാം പരാതി

Grievance DOCOM/E/2019/00980 dt 26-08-2019 submitted
പിജിപോര്‍ട്ടലില്‍ അഞ്ച് പരാതികള്‍ സമര്‍പ്പിച്ചിട്ടും പൂര്‍ണമായും പ്രശ്ന പരിഹാരമായിട്ടില്ല. അതിനാല്‍ ആറാമത്തെ പരാതി സമര്‍പ്പിക്കുന്നു. ]/lang_ml]


പരാതി നമ്പര്‍ 5

നന്ദിയുണ്ട്. 20 വർഷമായി റബ്ബർ സ്ഥിതിവിവരകണക്കിലെ സപ്ലെയും ഡിമാൻഡും ടാലി ആകാത്ത കണക്കുകളെ പഠിച്ചും, പരാതിപ്പെട്ടും, പ്രസിദ്ധീകരിച്ചും ഒരു പോരാട്ടം തന്നെ നടത്തേണ്ടിവന്നു. വൈകിയ വേളയിലാണെങ്കിലും പരസ്പരം ടാലി ആകത്തക്ക രീതിയിൽ 2018-19 ലെ സ്ഥിതിവിവര കണക്ക് എന്റെ നാളിതുവരെയുള്ള കാത്തിരിപ്പിന് പരിഹാരമായി. തുടർന്നും പ്രതിമാസ സ്ഥിതിവിവര കണക്ക് വാർത്ത ഇപ്രകാരം തന്നെ ടാലി ആകത്തക്ക രീതിയിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും സിന്തറ്റിക് റബ്ബറിലെ ക്രമക്കേട് എന്നെ ഏറെ അസ്വസ്ഥനാക്കുന്നു. അതും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയോടെ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. പുതുതായി ചുമതലയേറ്റ എന്‍.എഫ്.ആര്‍.പി എസിനെ കണക്കിലെ ക്രമക്കേട് ബോധ്യപ്പെടുത്തുകയും ഒരു സബ് കമ്മിറ്റിയെ വെച്ച് തെളിവെടുപ്പ് നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ ജോര്‍ജ് ജോസഫ് ഒരു കത്ത് റബ്ബര്‍ ബോര്‍ഡിനയക്കുകയും ചെയ്തു. അതിന് ശേഷം അദ്ദേഹത്തിനും SCP യുടെ 8ാം യോഗത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലാണ് സ്ഥിതിവിവര കണക്കിലെ ക്രമക്കേട് തിരുത്തുവാന്‍ കാരണമായത്. റബ്ബര്‍ കര്‍ഷകരെ പ്രതിനിധീകരിച്ച് SCP യില്‍ അംഗമുണ്ടായിട്ടും മുന്‍ യോഗങ്ങളില്‍ ഇത്തരം ഒരു തിരുത്തലിനായി ആവശ്യമുന്നയിച്ചിട്ടില്ല. NFRPS ന്റെ സഹകരണം ഉണ്ടായിരുന്നില്ല എങ്കില്‍ എന്റെ പരാതി പരിഗണിക്കപ്പെടാതെ പോയേനെ.

SCP യുടെ 8ാം യോഗത്തിൽ അധ്യക്ഷത വഹിക്കുകയും, നാളിതുവരെ പരിഹരിക്കപ്പെടാതിരുന്ന എന്റെ പരാതിക്ക് ശാശ്വത പരിഹാരത്തിന് കൂട്ടായ തീരുമാനത്തിന് വഴിയൊരുക്കിയ ഡോ. കെ.എൻ രാഘവൻ ഐ.ആർ.എസിന് അകൈതവമായ നന്ദി.

Read in detail >>> https://bit.ly/anapealtopgportal

 


റബ്ബര്‍ ബോര്‍ഡില്‍നിന്നും ലഭിച്ച നാലാമത്തെ മറുപടി

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ക്കെതിരെ പിജിപോര്‍ട്ടലില്‍ സമര്‍പ്പിച്ച നാലാമത്തെ പരാതിക്ക് ലഭിച്ച മറുപടി


സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളെക്കുറിച്ച് മുന്‍ വിവരങ്ങളുള്‍പ്പെടെ സമര്‍പ്പിച്ച പരാതി


പിജി പോര്‍ട്ടലില്‍ മൂന്നാമത്തെ പരാതി

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകളില്‍ ലഭിക്കുന്ന കണക്കുകള്‍ വാര്‍ഷിക സ്ഥിതിവിവര കണക്കുകളില്‍ വീണ്ടും തിരുത്തലുകള്‍ വരുത്തി പ്രിന്റ് ചെയ്ത വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നു. പിജിപോര്‍ട്ടലിലെ വാണിജ്യ മന്ത്രാലയത്തില്‍ പരാതിപ്പെട്ടപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഫോര്‍മുല പ്രകാരം (ഓപ്പണിംങ് സ്റ്റോക്ക് + ഉത്പാദനം + ഇറക്കുമതി) = (ഉപഭോഗം + കയറ്റുമതി + ക്ലോസിംങ് സ്റ്റോക്ക്) ആണ് എന്നാണ് റബ്ബര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ച മറുപടിയിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ റബ്ബര്‍ ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകള്‍ 5% വരെ അനുവദനീയമാണ് എന്നും മനസിലാക്കാന്‍ സാധിച്ചു. അവ റബ്ബര്‍ ബോര്‍ഡില്‍നിന്ന് പണം നല്‍കി വാങ്ങണം. ഇവ ഗൂഗിള്‍ സ്പ്രെഡ് ഷീറ്റുകളില്‍ ക്രോഡീകരിക്കുമ്പോള്‍ കാണുവാന്‍ കഴിയുന്നത് ഫോര്‍മുലക്ക് വെളിയില്‍ Under Estimate/Over Estimate എന്ന വ്യാജേന Deficiency/Surplus ആയി തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ക്ലോസിംങ് സ്റ്റോക്ക് കുറച്ചും, കൂട്ടിയും കാട്ടി പ്രസിദ്ധീകരിക്കുന്നു എന്നാണ്. മാധ്യമങ്ങളോ, സാമ്പത്തിക വിദഗ്ധരോ ഇത്തരം തിരിമറികളെക്കുറിച്ച് പ്രതികരിക്കുന്നില്ല. അതുകാരണം റബ്ബര്‍ കര്‍ഷകര്‍ ഇത്തരം തിരിമറികള്‍ അറിയുന്നില്ല.

2004-05 മുതല്‍ 2008-09 വരെ Error എന്നത് ക്ലോസിംങ് സ്റ്റോക്കില്‍ കൂട്ടിക്കാട്ടിയതാണ്. വില ഉയരുന്നതിന് തടയുവാനായി ലഭ്യത വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്രവില, ക്രൂഡ് ഓയില്‍വില, പണപ്പെരുപ്പം മുതലായവ ചൂണ്ടിക്കാട്ടി വില വര്‍ദ്ധനവിനെയും വിലയിടിവിനെയും ന്യായീകരിക്കും. മൂന്നുമാസത്തിന് ശേഷം പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തയില്‍ അഞ്ചുമാസം മുന്‍പുള്ള കണക്കുകളാണ് ലഭ്യമാവുക. ഉത്പാദനമൊഴികെ ഡീലര്‍ പ്രൊസസര്‍മാര്‍, ഉത്പന്ന നിര്‍മ്മാതാക്കള്‍ മുതലായവര്‍ ഓരോ മാസവും 20-ാം തീയതിക്ക് മുന്‍പ് മുന്‍മാസത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നു. എന്നിട്ടും പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം വരുത്തുന്നത് നിര്‍മ്മാതാക്കളെ സഹായിക്കാനാണ്. അതേസമയം പ്രസിദ്ധീകരിക്കാത്ത കണക്കുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള പി.ജി പോര്‍ട്ടലില്‍ പരാതിപ്പെട്ടതിലൂടെ റബ്ബര്‍ ബോര്‍ഡ് സെക്രട്ടറി നല്‍കിയ Secy/3/2019 dt 1st April 2019 കത്തിലെ പട്ടികയാണ് 2004-05 മുതല്‍ 2009-10 വരെയുള്ള കണക്കുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നത്. ഫോര്‍മുലക്കുള്ളില്‍ 5% Error അനുവദനീയമാണെന്നിരിക്കെ 2011-12 മുതല്‍ 2018-19p വരെ കൂടുതല്‍ Error കാണിച്ചിരിക്കുന്നത് കണക്കില്‍പ്പെടാത്ത റബ്ബര്‍ സ്റ്റോക്കാണ്. ഇതിന്റെ പ്രയോജനം ലഭിക്കുന്നത് ഉത്പന്ന നിര്‍മ്മാതാക്കള്‍ക്കും ദോഷം കര്‍ഷകര്‍ക്കും മാത്രമാണ്.