മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

പിജി പോര്‍ട്ടലില്‍ മൂന്നാമത്തെ പരാതി

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകളില്‍ ലഭിക്കുന്ന കണക്കുകള്‍ വാര്‍ഷിക സ്ഥിതിവിവര കണക്കുകളില്‍ വീണ്ടും തിരുത്തലുകള്‍ വരുത്തി പ്രിന്റ് ചെയ്ത വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നു. പിജിപോര്‍ട്ടലിലെ വാണിജ്യ മന്ത്രാലയത്തില്‍ പരാതിപ്പെട്ടപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഫോര്‍മുല പ്രകാരം (ഓപ്പണിംങ് സ്റ്റോക്ക് + ഉത്പാദനം + ഇറക്കുമതി) = (ഉപഭോഗം + കയറ്റുമതി + ക്ലോസിംങ് സ്റ്റോക്ക്) ആണ് എന്നാണ് റബ്ബര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ച മറുപടിയിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ റബ്ബര്‍ ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകള്‍ 5% വരെ അനുവദനീയമാണ് എന്നും മനസിലാക്കാന്‍ സാധിച്ചു. അവ റബ്ബര്‍ ബോര്‍ഡില്‍നിന്ന് പണം നല്‍കി വാങ്ങണം. ഇവ ഗൂഗിള്‍ സ്പ്രെഡ് ഷീറ്റുകളില്‍ ക്രോഡീകരിക്കുമ്പോള്‍ കാണുവാന്‍ കഴിയുന്നത് ഫോര്‍മുലക്ക് വെളിയില്‍ Under Estimate/Over Estimate എന്ന വ്യാജേന Deficiency/Surplus ആയി തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ക്ലോസിംങ് സ്റ്റോക്ക് കുറച്ചും, കൂട്ടിയും കാട്ടി പ്രസിദ്ധീകരിക്കുന്നു എന്നാണ്. മാധ്യമങ്ങളോ, സാമ്പത്തിക വിദഗ്ധരോ ഇത്തരം തിരിമറികളെക്കുറിച്ച് പ്രതികരിക്കുന്നില്ല. അതുകാരണം റബ്ബര്‍ കര്‍ഷകര്‍ ഇത്തരം തിരിമറികള്‍ അറിയുന്നില്ല.

2004-05 മുതല്‍ 2008-09 വരെ Error എന്നത് ക്ലോസിംങ് സ്റ്റോക്കില്‍ കൂട്ടിക്കാട്ടിയതാണ്. വില ഉയരുന്നതിന് തടയുവാനായി ലഭ്യത വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്രവില, ക്രൂഡ് ഓയില്‍വില, പണപ്പെരുപ്പം മുതലായവ ചൂണ്ടിക്കാട്ടി വില വര്‍ദ്ധനവിനെയും വിലയിടിവിനെയും ന്യായീകരിക്കും. മൂന്നുമാസത്തിന് ശേഷം പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തയില്‍ അഞ്ചുമാസം മുന്‍പുള്ള കണക്കുകളാണ് ലഭ്യമാവുക. ഉത്പാദനമൊഴികെ ഡീലര്‍ പ്രൊസസര്‍മാര്‍, ഉത്പന്ന നിര്‍മ്മാതാക്കള്‍ മുതലായവര്‍ ഓരോ മാസവും 20-ാം തീയതിക്ക് മുന്‍പ് മുന്‍മാസത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നു. എന്നിട്ടും പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം വരുത്തുന്നത് നിര്‍മ്മാതാക്കളെ സഹായിക്കാനാണ്. അതേസമയം പ്രസിദ്ധീകരിക്കാത്ത കണക്കുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള പി.ജി പോര്‍ട്ടലില്‍ പരാതിപ്പെട്ടതിലൂടെ റബ്ബര്‍ ബോര്‍ഡ് സെക്രട്ടറി നല്‍കിയ Secy/3/2019 dt 1st April 2019 കത്തിലെ പട്ടികയാണ് 2004-05 മുതല്‍ 2009-10 വരെയുള്ള കണക്കുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നത്. ഫോര്‍മുലക്കുള്ളില്‍ 5% Error അനുവദനീയമാണെന്നിരിക്കെ 2011-12 മുതല്‍ 2018-19p വരെ കൂടുതല്‍ Error കാണിച്ചിരിക്കുന്നത് കണക്കില്‍പ്പെടാത്ത റബ്ബര്‍ സ്റ്റോക്കാണ്. ഇതിന്റെ പ്രയോജനം ലഭിക്കുന്നത് ഉത്പന്ന നിര്‍മ്മാതാക്കള്‍ക്കും ദോഷം കര്‍ഷകര്‍ക്കും മാത്രമാണ്.

റബ്ബര്‍ ബോര്‍ഡിന്റെ മറുപടി

10-02-2019 ല്‍ പി.ജി പോര്‍ട്ടലില്‍ DOCOM/E/2019/00176 നമ്പരായി  ഒരു പരാതി നല്‍കി. പരാതിയായി നല്കിയത് ഒരു ലിങ്ക് യു.ആര്‍.എല്‍ മാത്രമായിരുന്നു. പ്രസ്തുത പരാതി മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ നിന്ന് റബ്ബര്‍ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കൈമാറി. 2019 മാര്‍ച്ച്  6ാം തീയതി തന്ന മറുപടിയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. തെറ്റായ കണക്കുകള്‍ പ്രസിദ്ധീകരിച്ച് ടാപ്പിംങ് തൊഴിലാളികളെയും, റബ്ബര്‍ കര്‍ഷകരെയും, ചെറുകിട ഡിലര്‍മാരെയും, ചെറുകിട ഉത്പന്ന നിര്‍മ്മാതാക്കളെയും കബളിപ്പിക്കുകയാണ്. കള്ളത്തരങ്ങള്‍ പറഞ്ഞ് കര്‍ഷകരെ നിശബ്ദരാക്കുന്ന റബ്ബര്‍ ബോര്‍ഡ് 2004-05 മുതല്‍  2009-10 വരെ പ്രസിദ്ധീകരിച്ച ഓപ്പണിംങ് സ്റ്റോക്കും, ഉത്പാദനവും, ഇറക്കുമതിയും കൂട്ടിക്കിട്ടുന്നത് ഉപഭോഗവും, കയറ്റുമതിയും, ബാലന്‍സ് സ്റ്റോക്കുമായി ടാലി ആകേണ്ടതാണ്. എന്നാല്‍ പ്രസ്തുത കാലയളവിലെ വില വര്‍ദ്ധന തടയുവാനായി ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി. അതിനായി കണക്കിലെ ക്രമക്കേട് എന്ന അക്കങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

2010-11 മുതല്‍ കൂടുതല്‍ സ്റ്റോക്കുണ്ടായിരുന്നത് നാളിതുവരെ കുറച്ചുകാട്ടുകയാണ് ചെയ്യുന്നത്. 2013-14 ല്‍ രാജ്യസഭയില്‍ ശ്രീ ജോയ് എബ്രഹാം എം.പിക്ക് നല്‍കിയ മറുപടിയില്‍ എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കിയതില്‍ പിഴവ് സംഭവിച്ചു. അത് തിരുത്താനായിട്ടാണ് രണ്ടംഗ കമ്മീഷനെവെച്ച് ഉത്പാദനം  ടണില്‍ നിന്ന് ടണായി കുറവുചെയ്തത്.

റബ്ബര്‍ ബോര്‍ഡിന്റെ കള്ളക്കണക്കുകള്‍ വിലയിടിവിനും വില വര്‍ദ്ധനവിനും കാരണമാകുന്നു എന്നിരിക്കെ അതിനെ ചോദ്യം ചെയ്യാന്‍ മാധ്യമങ്ങളോ, സാമ്പത്തിക വിദഗ്ധരോ, കക്ഷിരാഷ്ട്രീയക്കാരോ, ജനപ്രതിനിധികളോ ഇല്ല എന്നതാണ് സത്യം.

 

 

സ്വാഭാവിക റബ്ബറിന്റെയും നാളികേര ഉത്പന്നങ്ങളുടെയും വില സൂചകം

ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റിന് 1983 ല്‍ 675 രൂപ അടിസ്ഥാന ശമ്പളവും 122 രൂപ ഡി.എയും ചേര്‍ത്ത് 797 രൂപ ഉണ്ടായിരുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം അടിസ്ഥാന ശമ്പളം 7990 രൂപയും ഡി.എ 3036 രൂപയും ചേര്‍ത്ത് 11,026 രൂപയായി വര്‍ദ്ധിച്ചത് 13.83 ഇരട്ടിയായാണ്. HRA, CCA എന്നിവ കൂട്ടാതെയുള്ള ശമ്പളമാണിത്. 1983 ല്‍ കാര്‍ഷിക മേഖലയില്‍ പണിയെടുത്തിരുന്ന പുരുഷ തൊഴിലാളി വേതനം 20 രൂപ ആയിരുന്നത് 2008 ല്‍ 17.5 ഇരട്ടി വര്‍ദ്ധിച്ച് 350 രൂപയും ആയി.

കര്‍ഷകനോട് നീതി കാണിക്കേണ്ടത് ഒന്നുകില്‍ ഒരു കിലോ റബ്ബറിന് 2008 -ല്‍  231.24 രൂപ പ്രതി കിലോ  (16.72 x 13.83) ആയി ഉയര്‍ത്തുകയോ അല്ലെങ്കില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റിന്റെ ശമ്പളം 5157 രൂപയോ (797 x 6.47) ആയി പരിമിതപ്പെടുത്തുകയോ ആണ് വേണ്ടത്.

1983 ല്‍ 797 രൂപയായിരുന്ന ശമ്പളം 2015 ആയപ്പോഴേക്കും പുതുതായി ജോയിന്‍ ചെയ്യുന്ന ആള്‍ക്ക് 25020 രൂപ ആയി വര്‍ദ്ധച്ചത്  31.39 ഇരട്ടിയായിട്ടാണ്. പുരുഷതൊഴിലാളി വേതനം  20 രൂപയില്‍ നിന്ന്  700 രൂപയായി വര്‍ദ്ധിച്ചത് 35 ഇരട്ടി ആയിട്ടാണ്. 1983 ല്‍ 16.72 രൂപ പ്രതി കിലോ വില ഉണ്ടായിരുന്നത് 31.39 ഇരട്ടിയായി വര്‍ദ്ധിച്ച്  525 രൂപ പ്രതി കിലോ ആയി ലഭിക്കേണ്ടതാണ്.  ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇതേകാലയളവില്‍ വില വര്‍ദ്ധനവിലൂടെ എത്ര ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് എത്രയാണെന്ന് പരിശോധിക്കേണ്ടതാണ്. എന്നുവെച്ചാല്‍ 31.39 ഇരട്ടിയില്‍ കൂടുതല്‍ നേട്ടം കൊയ്യുമ്പോള്‍ 525  രൂപ പ്രതി കിലോ റബ്ബറിന് വാങ്ങേണ്ടിയിരുന്നതാണ് 110 രൂപ പ്രതി കിലോ നിരക്കില്‍ വാങ്ങി നേട്ടം കൊയ്യുന്നത്.

2019 ആയപ്പോഴേക്കും പുതുതായി ജോയിന്‍ ചെയ്യുന്ന വ്യക്തിക്ക് 27800 രൂപ ബേസിക്കും 5560 ഡി.എ 20% ചേര്‍ത്ത് 33360 രൂപ ശമ്പളം വാങ്ങുന്നത് 42 ഇരട്ടിയായാണ്. തൊഴിലാളി വേതനം 850 രൂപയായി വര്‍ദ്ധിച്ചത് അതേ നാല്പത്തിരണ്ടിട്ടിയാണ്. അപ്പോള്‍ ഒരു കിലോ റബ്ബറിന് ലഭിക്കേണ്ടത് 700 രൂപയാണ്. ആത്മഹത്യക്ക് തയ്യാറെടുക്കുന്നവരെ തെരുവിലിറക്കി സമരം ചെയ്യിക്കുന്നവര്‍ ഇതൊന്നും കാണുന്നില്ല. ഇന്‍ഫാം ചെയര്‍മാനായിരുന്ന ഫാ. വടക്കേമുറി അച്ഛനെ നന്ദിപൂര്‍വ്വം സ്മരിക്കേണ്ടിവരുന്നത് എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സമരം ചെയ്ത ഉദ്യോഗസ്ഥരെ കര്‍ഷകരെ തെരുവിലിറക്കും എന്ന് പ്രസ്താവിച്ച് സമരം പൊളിച്ചടുക്കിയതിനാലാണ്.

Price Indices of major agricultural commodities with base year 1983 in Kerala

The land value increased in 25 years is 75 times in my area.

ഗാട്ട് കരാറിന് ശേഷമുള്ള ഇന്ത്യന്‍ റബ്ബര്‍ സ്ഥിതിവിവര കണക്ക് വിശകലനം

1996-97 മുതല്‍ ഏറ്റവും പുതിയ പ്രതിമാസ സ്ഥിതിവിവര കണക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചതുവരെയുള്ള വാര്‍ഷിക വിശകലനം