Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ഗാന്ധിജി – വക്കാരി, മാവേലി കേരളം – കമെന്റുകള്‍

“ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സമരങ്ങള്‍. ഇപ്പോള്‍ കണ്ടുപരിചയിച്ചിരിക്കുന്ന പല രാഷ്ട്രീയപ്രവര്‍ത്തകരെയും അപേക്ഷിച്ച് നിസ്വാര്‍ത്ഥമായ ഒരു സമരം തന്നെയായിരുന്നു ഗാന്ധിജിയുടേത്. ഇന്ത്യയെ സ്വതന്ത്രമാക്കണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയും കൂടിയാകണമെന്ന് അദ്ദേഹത്തിനില്ലായിരുന്നു എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു” വക്കാരി….

Mahathma Gandhi

മഹാത്മാ ഗാന്ധിയെക്കുറിച്ച്‌ മനസാ, വാചാ, കര്‍മണാ തെറ്റായ ഒരു വാക്ക്‌ ഉച്ചരിക്കാന്‍ യോഗ്യത ഇല്ലാത്ത ഞാന്‍ എന്ന വ്യക്തി – ബൂലോഗം ആ മഹദ്‌ വ്യക്തിയോട് കാട്ടുന്ന അനാദരവ് ‌പൊറുത്താലും.
വക്കാരിയുടെയും മാവേലി കേരളത്തിന്റെയും പോസ്ടുകളില്‍ വന്ന കമെന്റുകളാണ് ചുവടെ.

ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കു ചെയ്യാന്‍ പറ്റു. എല്ലാം ഗാന്ധിജി അങ്ങു ചെയ്തിട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍ എത്ര നല്ലതായിരുന്നു. ചിന്തികാന്‍ എന്തു രസം!. ഗാന്ധിജി ഒരു കേവല വ്യക്തിയായിരുന്നു. സ്വതന്ത്ര ഇന്‍ഡ്യയുടെ ഒരു സിവില്‍ സേര്‍വന്റു പോലും ആയിരുന്നില്ല. ഒന്നും കൊടുക്കാതെ ഇത്രയുമൊക്കെ കിട്ടിയില്ലേ നമുക്ക്? പക്ഷെ നാം എന്തു ചെയ്തു?

വക്കാരിമഷ്‌ടാ said…
വളരെ നന്നായി മാവേലി കേരളം. മാവേലി കേരളം എന്ത് പറയുന്നു എന്നറിയാന്‍ എനിക്ക് താത്‌പര്യമുണ്ടായിരുന്നു. നന്ദി. ചില ഭാഗങ്ങള്‍ ക്വോട്ട് ചെയ്യുന്നു:ലോകം മുഴുക്കെ നന്നാക്കാം, ജനങ്ങളെ മുഴുക്കെ നന്നാക്കാം എന്നു പറയുന്ന ഇന്നത്തെ മാര്‍ക്കറ്റ്-രാഷ്ട്രീയക്കാരുടെ തട്ടകത്തില്‍ ഗാന്ധിയെ വച്ച് വിലയിരുത്തുന്നതു ശരിയല്ല; കാ‍രണം ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ഒരു കാര്യത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.അതു നിലനില്‍പ്പിന്റെ പ്രശ്നമായേ കാണാന്‍ കഴിയു, വര്‍ഗ്ഗിയതയുടേതല്ലഒരു കൂട്ടുകുടുംബം പോലും അളന്നു തിരിച്ച്, അതിരു നാട്ടി വേര്‍തിരിയ്ക്കണമെങ്കില്‍ മൂന്ന് ആഴ്ച്ചപോരാ. എന്നിട്ടാണ് വര്‍ഗ്ഗിയ വൈരാഗ്യത്തിന്റെ മൂര്‍ദ്ധന്യദശയില്‍ നിന്ന ഒരു മഹാരാജ്യത്തിന്റെ വെട്ടിമുറിയ്ക്കലിന് മൂന്നാഴ്ചത്തെ കാലപരിധിയുമായി, മൌണ്ട് ബാറ്റന്‍ രംഗത്തെത്തിയത്. അതിനുപോലും ന്യായമായി സമയം ചോദിച്ചു വാങ്ങാന്‍‍ കഴിയാഞ്ഞ നെഹ്രു എന്ന സിമ്പ്ലന്‍‍ തുടങ്ങി ഇങ്ങോട്ടു വന്ന് കാര്യപ്രാപ്തി, statesmanship, integrity, diplomacy, intelligence , shrewdness ഇതൊന്നുമില്ലാതെ കോളോണിയല്‍ നേതാക്കളുടേയും ഇപ്പോള്‍, കാപ്പിറ്റല്‍ മാഫിയയുടെയും മുന്‍പില്‍ പഞ്ചപുഛമടക്കി നിന്നു രാജ്യത്തെ കൂട്ടിക്കൊടുക്കുന്ന ഉയര്‍ന്നകസേരകളിലിരിക്കുന്നവരുടെ ഇടയിലും വരെ ഞാന്‍ തേടുന്നു ഒരു മഹാത്മാവിനെ. പക്ഷെ കാണുന്നില്ല.ഗാ‍ന്ധിയെന്ന ഒരു സാധാരണ മനുഷ്യന്‍ ഒരു അസാധാരണകാര്യം ചെയ്തു എന്ന മട്ടില്‍ കാണാന്‍ കഴിയാത്തവരാണ് അദ്ദേഹത്തിന്റെ ഈ ആരോപണങ്ങളുടെ പിന്നില്‍ എന്നാണു എന്റെ ധാരണ.

പിന്നെ ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കു ചെയ്യാന്‍ പറ്റു. എല്ലാം ഗാന്ധിജി അങ്ങു ചെയ്തിട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍‍ എത്ര നല്ലതായിരുന്നു. ചിന്തികാന്‍‍ എന്തു രസം!. ഗാന്ധിജി ഒരു കേവല വ്യക്തിയായിരുന്നു. സ്വതന്ത്ര ഇ‍ന്‍ഡ്യയുടെ ഒരു സിവില്‍‍ സേര്‍വന്റു പോലും ആയിരുന്നില്ല. ഒന്നും കൊടുക്കാതെ ഇത്രയുമൊക്കെ കിട്ടിയില്ലേ നമുക്ക്? പക്ഷെ നാം എന്തു ചെയ്തു?

ഗാന്ധിജിയുടെ അദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സമയത്തെ അദ്ദേഹത്തിന്റെ ചിന്താഗതികളെ വെച്ച് മാത്രം അദ്ദേഹത്തെ മൊത്തത്തില്‍ വിലയിരുത്തുമ്പോളുള്ള പ്രശ്‌നമാണ്. There was a definite widening in Gandhi’s outlook and growth in his understanding. It is that widening that is implicitly celebrated when Gandhi is celebrated.

വളരെ നന്ദി.

11:14 AM

വക്കാരിമഷ്‌ടാ said…
Ours is one continual struggle against a degradation sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir എന്ന വാക്കുകള്‍ ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ലിങ്കുകള്‍ പ്രകാരം മനസ്സിലായത് ആര്‍തര്‍ കെം‌പ് എന്നയാളാണ് ആ വാക്കുകള്‍ ക്വോട്ട് ചെയ്തിരിക്കുന്നതെന്നാണ്. ആര്‍തര്‍ കെം‌പിനെപ്പറ്റിയുള്ള സേര്‍ച്ചില്‍ ഇവിടെ കണ്ട കാര്യങ്ങള്‍ (ഇതിന്റെയൊന്നും ആധികാരികത അറിയില്ല) അതിലും രസകരമാണ്. അദ്ദേഹം ഒരു white supremacist ആണെന്നും അദ്ദേഹത്തിന്റെ ചിന്തകള്‍ നാസികളെ സപ്പോര്‍ട്ട് ചെയ്യുന്ന വെബ്‌സൈറ്റുകളിലൊക്കെ വന്നിട്ടുണ്ടെന്നുമാണ് (അതിന്റെ രസം, ഗാന്ധിജിയെ വിമര്‍ശിക്കാന്‍ അദ്ദേഹം പറഞ്ഞതും ഹിറ്റ്‌ലര്‍ പറഞ്ഞതുമായ വാക്കുകളുടെ താരതമ്യം നടത്തുന്നവര്‍ ഉപയോഗിക്കുന്നത് നാസികളെ അനുകൂലിക്കുന്നു എന്ന് ആരോപിക്കപ്പെട്ട ആര്‍തര്‍ കെം‌പിന്റെ ക്വേട്ടുകളാണെന്നതും). ഇനി ഈ കെം‌പ് തന്നെയാണോ ആ കെം‌പ് എന്നും അറിയില്ല. അതുപോലെ, നാസിസം, റേസിസം, വൈറ്റ് സുപ്രീമിസം എല്ലാം കൂടെ കണ്‍ഫ്യൂഷനുമായി.ഗാന്ധിജിയെപ്പറ്റിയുള്ള ആ ആരോപണത്തെപ്പറ്റി ഇവിടെ ഒരു ചര്‍ച്ച കണ്ടു (മറ്റ് പലയിടങ്ങിളിലും കണ്ടിരുന്നു). വികാരപരമായ പരാമര്‍ശങ്ങള്‍ക്കിടയിലും ബാലന്‍‌സ്ഡ് ആയ പരാമര്‍ശങ്ങളും ആ ചര്‍ച്ചയിലുണ്ട്.Yeah, well Ghandi had a few eccentric beliefs – like India would’ve been better off under Imperial Japan (in WW2) than Britain – but try to recall:1) We are all heavily influenced by our time and place…2) Was he a net positive influence?

I would say that India would be the poorer for not having him, and the world would have lost an icon (of which there are all too few)
………………….
A few things you should realize while reviewing Gandhi

1) He came from a society that was (and in some areas still is) probably the most racist in the world. Given that background and the fact that the Gandhi in South Africa was in the early years quite young, his comments seem to me to be remarkably balanced. As Leif Roar said, his so called racist comments are mostly quotes from others.

2) With regard to the comments on the Jews, the actual comment had to do with the possibility of non violent resistance to Hitler. The operative word there is “resistance”. Gandhi was very clear that there had to be resistance to oppression. In his view, non violent resistance was morally superior but passive acquiesance was worse than violent resistance. I see no logical or moral problem with that.

3) Gandhi was not perfect. I disagree with his views on Modern medicine (hence the enemas). However given the time and place he was as close to perfection as we are likely to see പോലുള്ളവ.

അതുപോലെ ഈ ലേഖനം (പ്രത്യേകിച്ചും കണ്‍‌ക്ലൂഷന്‍) വായിച്ചാലും കാര്യങ്ങള്‍ മനസ്സിലാവും.

Finally, underlying Gandhi’s disinclination to seek effective allies in South Africa was something else: the belief that allies were not really necessary, nor even helpful. Instead of enlisting the support of 440,000 Coloured people and 3.4 million Blacks, Gandhi chose to begin his final, and amazingly successful, campaign with 4 women and 12 men. They were the fruit of his intensive training at Tolstoy Farm and Phoenix. Satyagraha, he believed, depended on committed individuals, not on great numbers. A few people who understood it, and who had prepared themselves physically and spiritually, could resist any power or any government.

2:10 PM

Inji Pennu said…
ഒരു വിഗ്രഹം കൂടി തകര്‍ത്തു കളഞ്ഞല്ലോ മാവേലി കേരളമേ! നന്നയി റിഫര്‍ ചെയ്യാത്ത ആഴത്തില്‍ പഠിക്കാത്ത ബ്ലോഗ് പോസ്റ്റുകള്‍ വെറും പോസ്റ്റ് മാത്രം, ചരിത്രം ആവില്ല.അല്ലെങ്കില്‍ ഇതുപോലെ ഒരു ബ്ലോഗ് പോസ്റ്റ് എഴുതണം വിത് റിഫറന്‍സ്, അല്ലാതെ ഔട്ട് ഓഫ് കോണ്ടെക്സ്റ്റ് കോട്ട്സ് ഇട്ട് ബ്ലോഗില്‍ മാത്രം ഇടാം ആത്മസംതൃപ്തിയടയാം…ചരിത്രം ആവില്ല!അവനവന്‍ പ്രസാധകന്റെ ഓരോ പ്രശ്നങ്ങളേ!ഗാന്ധിജിയെക്കുറിച്ച് ആഴത്തില്‍ പഠിക്കാത്തവര്‍ ചിലപ്പോള്‍ ഇന്ത്യക്കാരാവും കൂടുതല്‍. സായിപ്പ് ആയിരുന്നു ഗാന്ധിയെങ്കില്‍ നമ്മള്‍
പഞ്ചപുച്ഛമടക്കി അത് വിഴുങ്ങി പഠിച്ചേനെ!

5:25 PM

Pramod.KM said…
വിജ്ഞാനപ്രദമായ ലേഖനം.:)
‘ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കുചെയ്യാന്‍ പറ്റൂ’ എന്ന് തുടങ്ങുന്ന ഖണ്ഡികക്ക് ഞാന്‍ കയ്യടിക്കുന്നു.:)

9:16 PM

മാവേലി കേരളം said…
പ്രിയ വാക്കാരീഎന്റെ പോസ്റ്റു വായിച്ചതിലും കമന്റിട്ടതിലും വളരെ സന്തോഷിയ്ക്കുന്നു. ഞാനൊത്തിരി സമയം ചിലവഴിച്ചായിരുന്നു അതെഴുതിയത്. അതില്‍ വായനക്കാര്‍ക്കു താല്പര്യം ഉളവക്കുന്നുവെങ്കില്‍ അത്രയുമെങ്കിലും ആ മഹാത്മാവിനു വേണ്ടി ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നുള്ള ചാരിതാര്‍ത്ഥ്യം ഉണ്ട്.വക്കാരിയുടെ ലിങ്കുകള്‍ വായിച്ചിട്ടു കൂടുതല്‍ എഴുതാം.

10:11 PM

അങ്കിള്‍. said…
വായിച്ചു. മനസ്സ്‌ നിറഞ്ഞു. ഇങ്ങനെയൊരു മറുപടി കൊടുത്തില്ലായിരുന്നുവെങ്കില്‍ pseudo ഇന്‍ഡ്യാക്കാരുടെ തലക്ക്‌ ഘനം കുറയില്ലായിരുന്നു.

10:15 PM

കണ്ണൂസ്‌ said…
വക്കാരിയുടേയും മാവേലി കേരളത്തിന്റേയും ലേഖനങ്ങള്‍ നന്നായി. എല്ലാം എന്തു കൊണ്ട് ഗാന്ധി ചെയ്തു തന്നില്ല എന്ന “അരാഷ്ട്രീയ” ചോദ്യം തന്നെയാണ്‌ ഗാന്ധി വിരുദ്ധ ചിന്തകളുടെ കാതല്‍. അംബേദ്‌കറെയോ ശ്രീനാരായണനെയോ പോലെ ജാതി ഉന്മൂലനത്തിന്‌ ഉഴിഞ്ഞു വെച്ച ഒരു ജീവിതമൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റേത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജാതി കല്പ്പനകള്‍ക്ക് അവ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതില്ല. ജാതീയതക്ക് പകരം വര്‍ഗീയത നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യയെങ്കില്‍ ഗാന്ധിജി അമ്പലത്തില്‍ പോയിരുന്നു. അതുകൊണ്ട് അദ്ദേഹം ഒരു മുസ്ലീം വിരുദ്ധനായിരുന്നു എന്നൊരു ആരോപണവും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്‌. 🙂

12:32 AM

ദില്‍ബാസുരന്‍ said…
വളരെ നല്ല പോസ്റ്റ്. ഗാന്ധിജിയെ ഇത്ര മാത്രം ആരാധിയ്ക്കാന്‍ എന്തിരിയ്ക്കുന്നു എന്ന് ആലോചിച്ച് കുറ്റങ്ങള്‍ തപ്പി ചെന്നാല്‍ ആ ജീവിതത്തില്‍ ധാരാളം കാണും. കാരണം അദ്ദേഹം ഒരു സാധാരണക്കാരനായ മനുഷ്യനായിരുന്നു. നേരെ തിരിച്ച് സാധാരണക്കാരനായ ഗാന്ധിയില്‍ എന്താണ് ഇത്ര അസാധാരണമായി ഉള്ളത് എന്ന് അന്വേഷിയ്ക്കുമ്പോളാണ് നമ്മള്‍ വിസ്മയിക്കുന്നത്.

1:37 AM

തറവാടി said…
മാവേലി കേരളം ,ഒന്നു മാത്രം പറയാം ,”Well done”

2:14 AM

Anonymous said…
No one told here , how this great man died???indians killed him. RSS Man Killed him. shame on you RSS.

2:42 AM

ഡാലി said…
ഗംഭീരന്‍ ലേഖനം മാവേലി.വിമര്‍ശനവിധേയനാക്കാനാവാത്ത വിശുദ്ധ പശു അല്ല ഗാന്ധിജി എന്ന് കരുതാന്‍ ആര്‍ക്കും ന്യായമുണ്ട് എന്നു കരുതി വെറുതെ അടിച്ചു തകര്‍ക്കാന്‍ പറ്റുന്നൊരു മണ്‍പ്രതിമയാണ് ഗാന്ധി എന്ന് (അന്ധ)വിശ്വസിക്കുന്നവര്‍ക്കെതിരെ ഇത്തരം പോസ്റ്റുകള്‍ എന്നും ആവശ്യമാണ്. എല്ലാവര്‍ഷവും ഗാന്ധിജയന്തിയ്ക്ക് ഇത്തരം കണ്ണുപൊത്തിയടികള്‍ പതിവാണെന്ന് തോന്നുന്നു. ചിലര്‍ക്ക് അരാഷ്ട്രീയതയാണു പ്രശ്നമെങ്കില്‍ മറ്റുചിലര്‍ക്ക് രാഷ്ട്രീയാന്ധതയാണ്. കഴിഞ്ഞ വര്‍ഷം ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന കണ്ണുപൊത്തിയടിയില്‍ പങ്കെടുത്തിരുന്നു. അത് ഇവിടെ.പാലസ്തീനികള്‍ പോലും ഇനി പ്രതീക്ഷിക്കുന്നത് ഒരു ഗാന്ധിയെ ആവാം. അത്യാധുനിക ബോംബര്‍ വിമാനങ്ങള്‍ക്കെതിരെ കാറ്റിലാടുന്ന ഒരു കത്യൂഷകൊണ്ട് എത്രനാള്‍ പിടിച്ച് നില്‍ക്കും? സമരമുഖത്തെ അറബികള്‍ മഹാത്മാഗാന്ധിയുടെ നാടല്ലെ ഇന്ത്യ എന്ന് ചോദിക്കുമ്പോള്‍ ഉണ്ടാകുന്നത് എന്നും ആത്മാഭിമാനമാണ്.

2:53 AM

അഗ്രജന്‍ said…
പ്രിയ മാവേലി,വളരെ നന്നായി ഈ പോസ്റ്റ്… അഭിനന്ദനങ്ങള്‍!“…ഗാ‍ന്ധിയെന്ന ഒരു സാധാരണ മനുഷ്യന്‍ ഒരു അസാധാരണകാര്യം ചെയ്തു എന്ന മട്ടില്‍ കാണാന്‍ കഴിയാത്തവരാണ് അദ്ദേഹത്തിന്റെ ഈ ആരോപണങ്ങളുടെ പിന്നില്‍ എന്നാണു എന്റെ ധാരണ…”

3:20 AM

Kaippally കൈപ്പള്ളി said…
1) തെറ്റ് പറ്റി. “1906ല്‍ Britishകാര്‍ സൌത്താഫ്രിക്കയില്‍ dutchകാര്‍ക്കെതിരെ നടത്തിയ Boer Warല്‍ ഗാന്ധി Britsih പട്ടാളത്തില്‍ ചേര്ന്നു”.
തിരുത്തിയിട്ടുണ്ട്. എങ്കിലും
2nd Boer യുദ്ധത്തില്‍ കറുത്ത വര്‍ഗ്ഗക്കാരായിരുന്നു കടുത്ത ദുരിതം അനുഭവിച്ചത്. concentration campല്‍ 100,000 കറുത്തവര്‍ഗ്ഗാരുണ്ടായിരുന്നു. അവരുടെ മരണം അപ്രസക്തമായതിനാല്‍ എത്ര കൊല്ലപ്പെട്ടു എന്ന് കൃത്യമായ സംഖ്യകള്‍ ഇല്ല.3) ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ president John Langalibalele Dube ആയിരുന്നു. Nelson Mandela അദ്ദേഹത്തെ പറ്റി പറഞ്ഞോ എന്നല്ല. ഗാന്ധി എന്തെ പറയാത്തത് എന്നണു് ചോദ്യം.Sol Plaatje ഒരു പത്രപ്രവര്ത്തകനും, രാഷ്ട്രീയക്കാരനും എല്ലാമായിരുന്നു. അദ്ദേഹം പ്രശസ്തനുമായിരുന്നു. ഗാന്ധി കറുത്തവര്‍ഗ്ഗക്കാരുമായി ഒത്ത് പ്രവര്ത്തിക്കാന്‍ ഒരിക്കലും താല്പര്യം കാണിച്ചിട്ടില്ല എന്നാണു ഞാന്‍ പറഞ്ഞുവന്നത്.
4) ഇതുമാത്രമല്ല. അദ്ദേഹത്തിന്‍റെ Collected Works of Mahatma Gandhiഎന്ന സമാഹാരത്തില്‍ കറുത്ത വര്‍ഗ്ഗക്കാരേ Kaffirs എന്നാണു ഉപയോഗിച്ചിട്ടുള്ളത്. Kaffir എന്ന വാക്കിന്‍റെ അര്ത്ഥം അറിയാമോ?5) Collected Works of Mahatma Gandhi Vol1, Page 409-410

Regardless of who makes the allegations against gandhi all allegations are based on Gandhi’s own words and speeches. Nothing is fabricated. Unfortunately gandhi has outgrown history and his followers have transformed him into a demi god. Not surprising given our primitive indian mindsets to paint larger than life images of our heroes.

ഗാന്ധി മാത്രമല്ല ഇന്ത്യ കണ്ട ഏറ്റവും വലിയ നേതവു്. അദ്ദേഹം പല നേതാക്കള്‍ക്കിടയില്‍ ഒരു നേതാവു മാത്രമായിരുന്നു.

അദര്‍ശത്തിലും വീക്ഷണത്തിലും ഗാന്ധിയേ കാള്‍ നൂറു് മടങ്ങ കേമന്മാര്‍ തെക്കേ ഇന്ത്യയില്‍ ഉണ്ടായിരിന്നിട്ടും എന്തുകൊണ്ട് ഈ മനുഷ്യന്‍ പ്രസിദ്ധനായി.

ബ്രാഹ്മണ്യം. അത്രമാത്രം.

ഗാന്ധി മഹാത്മാവല്ല എന്നേ ഞാന്‍ പറഞ്ഞോള്ളു.

Inji.
Stay clear. This is hardly your league. When I do address issues pertaining to feminism, prostitution, adultery cheating wives, anonymous female bloggers etc. you will be invited to participate.

12:37 PM

Kaippally കൈപ്പള്ളി said…
വക്കാരി
ലോകം മുഴുവന്‍ നന്നാക്കിയില്ലെങ്കിലും ലോകം മുഴുവന്‍ നന്നാവണം എന്ന് ആഗ്രഹിക്കുന്നവനാണു് മഹാത്മാവു്. അല്ലാതേ കൊച്ചുമക്കളടെ കൂടെ മുണ്ടില്ലാതെ കിടക്കലല്ല മഹാത്മാവു. യേത്.

12:39 PM

Ambi said…
കൈപ്പള്ളിയണ്ണാ,
ഗാന്ധി ബ്രാഹ്മണനായിരുന്നില്ല. വൈശ്യന്‍ എന്നു പറയാവുന്ന ബനിയാ ജാതിക്കാരനായിരുന്നു.ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കു ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല.ബ്രാഹ്മണരും ക്ഷത്രിയരും ചേര്‍ന്ന അച്ചുതണ്ട് തന്നെ ഭരിയ്ക്കണമെന്ന് വിശ്വസിയ്ക്കുന്നവര്‍ക്കും കുറവുണ്ടായിരുന്നില്ല. എന്റെ അറിവില്‍ ബാപ്പു അതിലൊരാളായിരുന്നില്ല.അങ്ങനെയായിരുന്നേല്‍
ശ്രീ.വിനായക ഗോഡ്സേയുടെ മൂന്നുനാല് വെടിയുണ്ടകള്‍ ഇരന്ന് വാങ്ങേണ്ട ഗതികേട് ഗാന്ധിയപ്പൂപ്പനുണ്ടാവുമായിരുന്നില്ല..നൂറ്റിയിരുപത് തികച്ചേനേ നിയതിയനുവദിച്ചിരുന്നെങ്കില്‍..

2:09 PM

Inji Pennu said…
‘Kaippally’,Sorry, I have always refused all your invitations, once even to “read” your so-called invited bloggers list. So this time too, thanks but not interested a bit. Kindly refrain from addressing me henceforth. Get it?Maveli Keralam, Apologise for this off topic in this nice post.

2:19 PM

വക്കാരിമഷ്‌ടാ said…
ഹ…ഹ… ബ്രാഹ്‌മണ്യം… 🙂 ഏത് വാക്ക് എവിടെ എങ്ങിനെ ഉപയോഗിക്കുന്നു എന്നതും താത്പര്യമുണ്ടാക്കുന്ന സംഗതി തന്നെ.കൈപ്പള്ളി ഇവിടെ പറഞ്ഞതിനെല്ലാം തന്നെ മറുപടികള്‍ മാവേലി കേരളവും ഞാനുള്‍പ്പടെ മറ്റു പലരും ഈ പോസ്റ്റിലും മറ്റിടങ്ങളിലുമായി പറഞ്ഞിട്ടുണ്ട് എന്നാണ് പ്രതീക്ഷ. മഹാത്മാ ഗാന്ധി ലോകത്തിന്റെ മഹാത്മാവാണോ എന്നറിയില്ല, പക്ഷേ ഇന്ത്യക്കാര്‍ക്ക് അദ്ദേഹം മഹാത്മാവ് തന്നെ. അത് അദ്ദേഹത്തിന്റെ തന്നെ ജീവചരിത്രവും പ്രവര്‍ത്തികളും വായിച്ചും കേട്ടും അറിഞ്ഞ് ഇന്ത്യക്കാര്‍ തന്നെ രൂപപ്പെടുത്തിയെടുത്ത അഭിപ്രായമാണ്. അല്ലാതെ ആരെങ്കിലും അടിച്ചേല്‍പ്പിച്ചാല്‍ അത് അതേ പടി വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ലല്ലോ ഇന്ത്യക്കാരെല്ലാവരും. അതിനര്‍ത്ഥം അദ്ദേഹം വിമര്‍ശിക്കപ്പെടരുതന്നല്ല- വിമര്‍ശിക്കപ്പെടേണ്ട രീതിയില്‍ വിമര്‍ശിക്കപ്പെടണമെന്ന് മാത്രം.പറഞ്ഞത് സ്ഥാപിക്കാനുള്ള താത്‌പര്യവും പഠിക്കാനുള്ള ആഗ്രഹവും രണ്ടും രണ്ടാണല്ലോ അല്ലേ. പല അപ്രോച്ച് ആവാം. ആദ്യം സൌത്ത് ആഫ്രിക്ക, പിന്നെ ഇന്ത്യ, പിന്നെ വ്യക്തിജീവിതം, പിന്നെ ബ്രാഹ്‌മണ്യം… ഇനി ഗോഡ്‌സെയെ വെടിവെക്കാന്‍ ഏര്‍പ്പാടാക്കിയതും ഗാന്ധിജി തന്നെയാണെന്നും കൂടി അറിഞ്ഞാല്‍ മതി.

2:33 PM

വക്കാരിമഷ്‌ടാ said…
Regardless of who makes the allegations against gandhi all allegations are based on Gandhi’s own words and speeches. Nothing is fabricated.ആരാണ് പറയുന്നതെന്നും എന്തിനാണ് പറയുന്നതെന്നും ഇത്തരം കാര്യങ്ങളില്‍ വളരെ പ്രധാനം. ഒരു white supremacist ഗാന്ധിജി കാഫിര്‍ എന്ന പദം ഉപയോഗിച്ചു എന്ന് പറയുമ്പോള്‍ അയാളുടെ ഉദ്ദേശം എന്താണെന്നും അയാളുടെ പശ്ചാത്തലം എന്താണെന്നും നോക്കണം. അപ്പോളാണ് അയാളുടെ ലേഖനങ്ങള്‍ നാസികളെ പിന്തുണയ്ക്കുന്ന വെബ് സൈറ്റുകളിലൊക്കെ വന്നിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. ഉദ്ദേശശുദ്ധിയോടെയുള്ള പരാമര്‍ശമാണെങ്കില്‍, ഗാന്ധിജിയെ പറ്റി കൂടുതല്‍ അറിയാനുള്ള ആഗ്രഹമാണെങ്കില്‍, കാഫിര്‍ എന്ന പദം എന്തര്‍ത്ഥത്തിലാവാം ഗാന്ധിജി ഉപയോഗിച്ചതെന്നും ആ പദത്തിന് അന്ന് കൊടുത്തിരുന്ന നിലവാരമാണോ ഇന്ന് കൊടുക്കുന്നത് (കാരണം വിശദീകരിക്കാന്‍ ഇപ്പോള്‍ ഗാന്ധിജിയില്ല, അതുകൊണ്ട് വളരെ ശ്രദ്ധാപൂര്‍വ്വം തന്നെ ഇത്തരം പദങ്ങളെ വിശകലനം ചെയ്യണം) തുടങ്ങി ധാരാളം കാര്യങ്ങള്‍ അന്വേഷിക്കണം. ഇനി ഗാന്ധിജി ഇപ്പോള്‍ നമ്മള്‍ കൊടുക്കുന്ന അര്‍ത്ഥം തന്നെയാണ് അന്ന് കാഫിര്‍ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കിയിരുന്നതെങ്കില്‍ തന്നെ അദ്ദേഹത്തിന്റെ അന്നത്തെ പ്രായവും രാഷ്ട്രീയ ജീവിതവും ജീവിതപരിചയവും പിന്നെ അതില്‍ നിന്നും അദ്ദേഹം എത്രമാത്രം മാറി, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എത്രമാത്രം മാറി എന്നുമെല്ലാം അന്വേഷിക്കണം. അതല്ലാതെ കാഫിര്‍ എന്നൊരു പദം CWMG ല്‍ കണ്ടു, അതുകൊണ്ട് അദ്ദേഹം വര്‍ണ്ണവെറിയനാണ് എന്നൊക്കെയുള്ള നിലപാടുകള്‍ ഒറ്റയടിക്ക് എടുക്കുന്നതല്ല ശരിയായ രീതി.പക്ഷേ അതെല്ലാം ഗാന്ധിജിയെ അറിയാനുള്ള ശരിയാ‍യ രീതിയിലുള്ള പഠനം ആഗ്രഹിക്കുകയാണെങ്കില്‍.അതുപോലെതന്നെ ഗാന്ധിജിയുടെ വാക്കുകളും പ്രവര്‍ത്തികളും അദ്ദേഹം തന്നെ എഴുതിയതിന്റെയും പറഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് നമ്മള്‍ ഈ വിശകലനങ്ങള്‍ ചെയ്യുന്നതെന്നത് വളരെ പ്രധാനപ്പെട്ട കാര്യം. സ്വന്തം ആത്മകഥയില്‍ പോലും വെള്ളം ചേര്‍ക്കുന്ന, ടി.വി ക്യാമറയ്ക്കു മുന്‍പില്‍ പോലും പറഞ്ഞ കാര്യങ്ങള്‍ അടുത്ത ദിവസം മാറ്റിപ്പറയുന്ന ആള്‍ക്കാരുള്ള ഇക്കാലത്ത് ആ ഒരു പോയിന്റിന് വളരെ പ്രാധാന്യമുണ്ട്. അദ്ദേഹം ഇന്ത്യക്കാര്‍ക്ക് മഹാത്മാവാകാനുള്ള പല കാരണങ്ങളിലൊരു കാരണം.

പിന്നെ അദ്ദേഹം ഒരു മനുഷ്യനായിരുന്നതെന്നും ലോകം മുഴുവന്‍ നന്നാവണമെന്ന് ആഗ്രഹിച്ചോ ഇല്ലയോ എന്നതിനപ്പുറം സ്വന്തം രാജ്യക്കാര്‍ക്ക് ആത്മാഭിമാനം ഉണ്ടാക്കിക്കൊടുക്കാന്‍ നിസ്വാര്‍ത്ഥമായി പ്രയത്നിച്ചയാളാണെന്നതും അദ്ദേഹത്തിന്റെ മഹത്വത്തിന് മാറ്റു കൂട്ടുന്നു. അങ്ങിനെയൊരാളെ ആഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി തന്റെ രാഷ്ട്രീയജീവിതത്തിന്റെ ആരംഭദശയില്‍ പ്രവര്‍ത്തിച്ചില്ല എന്നൊരു പോയിന്റില്‍ തളച്ചിടാന്‍ നോക്കുന്നത് രസകരം തന്നെ. അതിനെപ്പറ്റിയെല്ലാം തന്നെ CWMG യിലും അദ്ദേഹത്തെപ്പറ്റി പഠിക്കേണ്ട രീതിയില്‍ പഠിച്ചവര്‍ നല്‍‌കിയ പഠനക്കുറിപ്പുകളിലും വിശദീകരിച്ചിട്ടുണ്ടെങ്കിലും. കൂടാതെ മാവേലി കേരളം ഈ പോസ്റ്റിലും. ഒരു white supremacist ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ അതിനുശേഷം ഇക്കാര്യങ്ങളെപ്പറ്റിയുള്ള ഗാന്ധിജിയുടെ നിലപാടുകള്‍ എന്താണെന്ന് പലപ്പോഴും മിണ്ടില്ല. കാരണം അയാള്‍ക്ക് അതല്ല ആവശ്യം. പക്ഷേ നമുക്കോ?

3:50 PM

വക്കാരിമഷ്‌ടാ said…
താത്‌പര്യമുണ്ടെങ്കില്‍…Some of Gandhi’s early South African articles are controversial. As reprinted in “The Collected Works of Mahatma Gandhi,” (Vol. 8, p.120), Gandhi wrote in the “Indian Opinion” in 1908 of his time in a South African prison: “Many of the native prisoners are only one degree removed from the animal and often created rows and fought among themselves.” Also as reprinted in “The Collected Works of Mahatma Gandhi,” (Vol. 2, p.74), Gandhi gave a speech on September 26, 1896 in which he referred to the “raw kaffir, whose occupation is hunting and whose sole ambition is to collect a certain number of cattle to buy a wife with, and then pass his life in indolence and nakedness”. The term “Kaffir” is considered a derogatory term today (it is worth noting, however, that during Gandhi’s time, the term “Kaffir” had a different connotation than its present-day usage). Remarks such as these have led some to accuse Gandhi of racism.Two professors of history who specialize in South Africa, Surendra Bhana and Goolam Vahed, examined this controversy in their text, The Making of a Political Reformer: Gandhi in South Africa, 1893–1914. (New Delhi: Manohar, 2005). They focus in Chapter 1, “Gandhi, Africans and Indians in Colonial Natal” on the relationship between the African and Indian communities under “White rule” and policies which enforced segregation (and, they argue, inevitable conflict between these communities). Of this relationship they state that, “the young Gandhi was influenced by segregationist notions prevalent in the 1890s. At the same time, they state, “Gandhi’s experiences in jail seemed to make him more sensitive to their plight […] the later Gandhi mellowed; he seemed much less categorical in his expression of prejudice against Africans, and much more open to seeing points of common cause. His negative views in the Johannesburg jail were reserved for hardened African prisoners rather than Africans generally.Former President of South Africa Nelson Mandela is a follower of Gandhi , despite efforts in 2003 on the part of Gandhi’s critics to prevent the unveiling of a statue of Gandhi in Johannesburg. Bhana and Vahed commented on the events surrounding the unveiling in the conclusion to The Making of a Political Reformer: Gandhi in South Africa, 1893–1914. In the section “Gandhi’s Legacy to South Africa,” they note that “Gandhi inspired succeeding generations of South African activists seeking to end White rule. This legacy connects him to Nelson Mandela […] in a sense Mandela completed what Gandhi started. They continue by referring to the controversies which arose during the unveiling of the statue of Gandhi. In response to these two perspectives of Gandhi, Bhana and Vahed argue: “Those who seek to appropriate Gandhi for political ends in post- apartheid South Africa do not help their cause much by ignoring certain facts about him; and those who simply call him a racist are equally guilty of distortion.

പിന്നെ കാഫിര്‍ എന്ന വാക്കിന്റെ ഹിസ്റ്റോറിക്കല്‍ യൂസേജും

(The word Kaffir was used in English and Dutch, from the 16th century to the early 20th century as a blanket term for several different peoples of southern Africa…

…For example, the Pitt Rivers Museum in Oxford originally labelled many African artifacts as “Kaffir” in origin. For another example, the 1911 Encyclopaedia Britannica made frequent use of the term, even to the extent of having an article of that title.

…During the 20th century, the word gradually took on negative connotations. By 1976, its use was actionable in court in South Africa. Despite this, the word continued, and continues to be used.)

അതിന്റെ ethnic slur യൂസേജിനെപ്പറ്റിയുമുള്ള റഫറന്‍സുകള്‍.

ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ മൊത്തത്തില്‍ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന വാക്ക് 20-ആം നൂറ്റാണ്ടില്‍ ക്രമേണ ഒരു ഒരു നെഗറ്റീവ് മീനിംഗ് ഉണ്ടാക്കിയപ്പോള്‍ ആ വാക്ക് 20 -ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഗാന്ധിജി ഉപയോഗിച്ചതിന്റെ പശ്ചാത്തലം അന്വേഷിക്കാതെ അതിന്റെയടിസ്ഥാനത്തില്‍ ഗാന്ധിജിയെ വര്‍ണ്ണവെറിയനാക്കാന്‍ ആര്‍തര്‍ കെം‌പിന് പറ്റും. നമുക്ക് പറ്റുമോ എന്നതാണ് ചോദ്യം (അപ്പോഴും ചോദിക്കാം, ഗാന്ധിജി എന്തിന് കറുത്ത വര്‍ഗ്ഗക്കാര്‍ക്കായി പോരാടിയില്ല എന്ന്. ഉത്തരം മാവേലി കേരളത്തിന്റെ പോസ്റ്റ്, ഗാന്ധിജിയെപ്പറ്റിയുള്ള കാക്കത്തൊള്ളായിരം ലേഖനങ്ങള്‍).

(കാഫിര്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ എന്ന ചോദ്യത്തെക്കാള്‍ കാഫിര്‍ എന്ന വാക്ക് 1800 കളിലും 1900 ത്തിന്റെ ആദ്യപാദങ്ങളിലും എന്തര്‍ത്ഥത്തിലാണ് സാധാരണ ഉപയോഗിച്ചതെന്നറിയാമോ എന്നതായിരിക്കും ഒന്നുകൂടി ശരിയായ ചോദ്യം).

ഗാന്ധിജിയുടെ കാഫിര്‍ എന്ന പദപ്രയോഗത്തിനെപ്പറ്റിയും അദ്ദേഹം എന്തുകൊണ്ട് ആഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കായി പോരാടിയില്ല എന്ന ചോദ്യത്തിന്റെയും ഉത്തരം എനിക്ക് കിട്ടി എന്നുതന്നെ തോന്നുന്നു. ഗാന്ധിജിയെപ്പറ്റി ഇത്രയും മനസ്സിലാക്കാന്‍ എനിക്ക് പ്രചോദനം തന്നവര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.

4:27 PM

മാവേലി കേരളം said…
പ്രിയ ബ്ലോഗേഴ്സ്ഇന്നലെ പോസ്റ്റിട്ടതിനിനു ശേഷം ഇപ്പോഴെ എനിയ്ക്കിങ്ങോട്ടൊന്നു വരാന്‍ സമയം കിട്ടിയുള്ളു. ഇനി ഞാന്‍ ജോലിയ്ക്കു പോകുന്നൂ. തിരിച്ചുവന്നിട്ട് എല്ലാ കമന്റിനും മറുപടി തരുന്നതായിരിയ്ക്കും.

8:46 PM

ദില്‍ബാസുരന്‍ said…
അവസാനത്തെ രണ്ട് കമന്റുകള്‍ക്ക് വക്കാരിമച്ചാനെ കൊട് കൈ. കലക്കി.(ഒരു കുല പാളയംകോടന്‍ പഴം ഇതാ. ഷേര്‍ ചെയ്ത് തിന്നാം)
🙂

10:51 PM

nalan::നളന്‍ said…
ഗാന്ധി ബ്രാഹ്മണനാണെന്നല്ല കൈപ്പള്ളി പറഞ്ഞത്, പ്രവര്‍ത്തി ബ്രാഹ്മണിസമാണന്നല്ലേ?“Inji.
Stay clear. This is hardly your league.” ഇതും ബ്രാഹ്മണിസമല്ലേ കൈപ്പള്ളീ?

4:46 AM

കണ്ണൂസ്‌ said…
ഒരുപാട് പുതിയ വിവരങ്ങള്‍ കിട്ടി ഈ സം‌വാദങ്ങളില്‍ നിന്ന്. എല്ലാവര്‍ക്കും – പ്രത്യേകിച്ച് വക്കാരിക്ക് – നന്ദി.

5:10 AM

chithrakaran:ചിത്രകാരന്‍ said…
പ്രിയ മാവേലി,
അത്യുഗ്രന്‍ പോസ്റ്റ്.
ഈ പോസ്റ്റ് ഒരു നാലഞ്ചു പ്രാവശ്യം കോപ്പി പേസ്റ്റി വായിച്ചു പഠിക്കണമെന്നുപോലും ചിത്രകാരനു തോന്നുന്നു.
മാവേലി ഇതില്‍ പറഞ്ഞ ചരിത്രവസ്തുതകള്‍ക്കു പുറമെ… മവേലിയുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ വളരെ വളരെ മനോഹരമായിരിക്കുന്നു.
അഭിവാദ്യങ്ങള്‍!!!!

7:26 AM

മിടുക്കന്‍ said…
മാവേലി, നന്ദി.. കാക്കത്തൊള്ളായിരം നന്ദി….വക്കാരി… കൊടുകൈ….! സത്യം പറഞ്ഞാല്‍ ഈ ഗാന്ധിയന്‍ ഗാന്ധിയന്‍ എന്നൊക്കെപ്പറയുന്നത് വക്കാരിയെപ്പൊലുള്ളവരെയാണ്.

8:46 AM

മാവേലി കേരളം said…
പ്രിയ ഇഞ്ചിഎന്റെ പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം.‘സായിപ്പ് ആയിരുന്നു ഗാന്ധിയെങ്കില്‍ നമ്മള്‍
പഞ്ചപുച്ഛമടക്കി അത് വിഴുങ്ങി പഠിച്ചേനെ!‘സമ്മതിയ്ക്കുന്നു.

പിന്നെ ആശയങ്ങളെയാണ് ഞാന്‍ തിരുത്താന്‍ ശ്രമിയ്ക്കുന്നത്;എപ്പോഴായാലും. വ്യക്തി അതില്‍ പെടുന്നില്ല.

എല്ലാ വ്യക്തികളും തെറ്റു ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും, ചെയ്താല്‍ അവര്‍ക്കതു സ്വയം തിരുത്താന്‍ കഴിയുമെന്നും ഞാന്‍ വിശ്വസിയ്ക്കുന്നു. ഗാന്ധിയുടെ കാര്യത്തിലും അതുതന്നാണല്ലോ ഉണായത്.

പ്രമോദ്

സന്തോഷം.ഗാന്ധിയ്ക്കു ചെയ്യാന്‍ കഴിയാതെ പോയതൊക്കെ ചെയ്യാന്‍‍ ഒരു യുവ തലമുറ മുന്നോട്ടു വന്നെങ്കില്‍ എന്നാശിയ്ക്കുന്നു.

അങ്കിള്‍ വന്നതില്‍ സന്തോഷം. മനസ്സും നിറഞ്ഞുവല്ലോ.ധാരാളം മതി.

കണ്ണൂസേ സന്തോഷം. എന്റെ ജീവിതത്തില്‍ ഞാന്‍ തെറ്റും ശരിയും ചെയ്തിട്ടുണ്ട് എന്നു തുറന്നു പറഞ്ഞ്, എന്റെ ജീവിതം തന്നെ ഒരു സത്യാന്വേഷണ പരീക്ഷണമായിരുന്നു എന്നു പറ‍ഞ്ഞ ഒരാളിനെ പിന്നെ തെറ്റുകളുടെ പേരില്‍ കോടതി‍ കയറ്റുന്നത് എത്ര ശരിയാണ് എന്നുള്ളതാണ് എന്റെ വിഷമം.

ദില്‍ബാസുരാ

സന്തോഷം. നമ്മളിലും ഒരു ഗാന്ധിയുണ്ടാകാം എന്നുള്ളതാണ് ഗാന്ധിയുടെ ഇന്നത്തെ സാംഗത്യം എന്നാണെനിയ്ക്കു ഹ്റ്റോന്നുന്നത്.

പഴത്തിന്റെ ഒരു പങ്ക് എനിയ്ക്കുടെ വച്ചിട്ടുണ്ടല്ലോ.

തറവാടീ,

വന്നതില്‍ വളരെ സന്തോഷം.

നളന്‍

അപ്പോള്‍ ബ്രാമണ്യത്തിന്റെ സീറ്റില്‍ ഗാന്ധിയ്ക്കൊരു സ്ഥാനം.അല്ലേ!

ഡാലീ ഡാലിയുടെ ഗംഭീരം പോസ്റ്റു വായിച്ചു. എന്നിട്ടും ഗാന്ധിയേക്കുറിച്ചു വീണ്ടും സംശയം. സംശയിയ്ക്കയാണല്ലോ മനസ്സിന്റെ ജോലി.

അഗ്രജാ വന്നതില്‍ വളരെ സന്തോഷം. മനുഷ്യനു ദൈവത്തെ മോഡലാക്കന്‍ കഴിയുമോ ഇല്ല. എന്നാല്‍ മനുഷ്യനു മോഡലാക്കാന്‍ കഴിയുന്ന ഒരേ ഒരു ‘ദൈവമാണ്‘ ഗാന്ധി.

9:28 AM

മാവേലി കേരളം said…
പ്രിയ കൈപ്പള്ളി,1 ‘concentration campല്‍ 100,000 കറുത്തവര്‍ഗ്ഗാരുണ്ടായിരുന്നു.അവരുടെ മരണം അപ്രസക്തമായതിനാല്‍ എത്ര കൊല്ലപ്പെട്ടു എന്ന് കൃത്യമായ സംഖ്യകള്‍ ഇല്ല’വളരെ ശരിയാണു കൈപ്പള്ളി പറഞ്ഞത്. ഇന്ത്യയില്‍ കൊളോണിയല്‍ ഭരണകാലത്ത്,ശിപായി ലഹള തുടങ്ങിയുള്ള യുദ്ധങ്ങളില്‍ എത്ര ഇന്ത്യാക്കാരുടെ ജീവനാണ് അതു പോലെ നഷ്ടപ്പെട്ടത്. പിന്നെ ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിലും (500,000 ഈ വിഭജനത്തില്‍ മാത്രം മരിച്ചു എന്നുപറയുന്നു. അതിലും കൂടുതലാണ് യാദ്ധാര്‍ഥ്യം എന്നും പറയുന്നവരുണ്ട്)2 ഒരു തിരുത്ത്. ”John Tengo Jabavu, Walter Rubusana, Solomon Plaatje, John L. Dube
എന്നിവരില്‍ ആദ്യത്തെ മൂന്നു പേരേക്കുറിച്ച് മണ്ഡേല തന്റെ ആത്മകഥയില്‍ ഒന്നും പറയുന്നില്ല എന്നു തിരുത്തുന്നു.

ഗാന്ധി എങ്ങനെ ഇന്‍ഡ്യയ്ക്കെങ്ങനെയാണോ അതുപോലെയാണ് മണ്ഡേല സൌത്താഫ്രിയ്ക്കയ്ക്ക്. ആ മണ്ഡേല സ്മരിയ്ക്കാത്ത ആളുകളെ ഗാന്ധി സ്മരിച്ചില്ല എന്നുള്ളത് അത്ര വലിയ ഒരു കാര്യമാണോ എന്നാണ് ഞാന്‍ അര്‍ഥമാക്കിയത്.

3 “Kaffir എന്ന വാക്കിന്‍റെ അര്‍ഥം അറിയാമോ?“ എന്നു ചോദിച്ചാല്‍…

അതിന്റെ അര്‍ഥം വാക്കാരി വ്യക്തമാക്കുന്നുണ്ടല്ലോ?

കൂടാതെ, സൌത്താഫ്രിയ്ക്കന്‍ പ്രസിഡന്‍ഡിന്റെ ഒരു നാഷനല്‍ അഡ്രസില്‍:Letter from the President: The privilege of trusteeship (Volume 5, No. 28� 15�21 July 2005)എഴുതിയിരിയ്ക്കുന്നതു നോക്കു:

In an article entitled “What Is The Destiny Of The Kaffir Race”, published by
the ‘King William’s Town Gazette and Kaffrarian Banner’, on 11 May 1865, almost
half-a-century before the ANC was established“

ഇവിടെ ‘കാഫിര്‍ റേസ്‘ എന്നാണു പറയുന്നത്. തീര്‍ശ്ചയായും 1890ല്‍ കാഫിര്‍ ഒരു ഡെറൊഗേറ്ററി റ്റേം ആയിരിയ്കാന്‍ സാദ്ധ്യതയില്ലെ.

എന്നാല്‍

‘Many of the Native prisoners are only one degree removed from the animal‘ എന്ന വക്കുകളില്‍ ഒരു തരം താഴ്ത്തല്‍ ഉണ്ടായിരുന്നു എന്നു സമ്മതിയ്കേണ്ടി വരുന്നു.

പക്ഷെ 1890കളിലെ ഈ ഗാന്ധിയെ extrapolate ചെയ്താല്‍ ഒരു മഹാത്മാവുണ്ടാകുകയില്ല എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?

Nothing is fabricated. Unfortunately gandhi has outgrown history and his followers have transformed him into a demi god. Not surprising given our primitive indian mindsets to paint larger than life images of our heroes.

അതെ ഗാന്ധിയെ ഒരു ‘demi god‘ ആയി കാണാന്‍ ശ്രമിയ്ക്കുന്നവര്‍ക്കാണ് അദ്ദേഹത്തിന്റെ മനുഷ്യസഹജമായ പരാജയങ്ങളെ അംഗീകരിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത്?

‘larger than life images’ ഗാന്ധിയ്ക്കു കൊടുത്തു എന്നാണു വാദമെങ്കില്‍ അതിനു ഗാന്ധി ഉത്തര‍വാദിയല്ലല്ലോ?

തന്നെ ഒരു ദൈവമായോ അത്ഭുത സിദ്ധികളുള്ള അതിമാനുഷനായോ ആരും മനസിലാക്കരുത് എന്നു തന്നെയായിരുന്നു സ്വന്തം ആത്മകഥ അത്ര സത്യസന്ധമായി എഴുതിയപ്പോള്‍ ഗാന്ധിയുടെ താല്പര്യം.

ആള്‍ ദൈവങ്ങളുടെ ചമച്ചുകൂട്ടിയ perfection ആളുകള്‍ അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നെങ്കില്‍ അതദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ?

ശരിയായാണ് തെക്കെ ഇന്‍ഡ്യയിലും വടക്കേ ഇന്‍ഡ്യയിലുമുണ്ടായിരുന്നു വീരന്മാര്‍. കൊളോണീയലിസത്തിന്റെ എച്ചില്‍ക്കൂനകളില്‍ പാരസൈറ്റുകളെപ്പോലെ കൊഴുത്തുമുഴുത്ത്, ഗീതയും അതുപോലെ അനേക സംസ്കൃത ഗ്രന്ധങ്ങളും കക്ഷ്ത്തിലടുക്കിപ്പിടിച്ച് സാധാരണക്കാരനെ ഏഴുനാഴിക അകലെ നിര്‍ത്തി ദൈവത്തിന്റെ പ്രതിപുരിഷരായി നടന്നിരുന്നവര്‍.

പക്ഷെ അവരെയൊക്കെ മാതൃരാജ്യത്തെ തങ്ങള്‍ക്കു കൂട്ടിത്തന്ന നട്ടെല്ലില്ലാത്ത അവസരവാദികള്‍ എന്നല്ലാതെ കൊളോണീയല്‍ ബ്രിട്ടന്‍ കരുതിയിരുന്നില്ല.

പക്ഷെ ബ്രിട്ടീഷുകാരന്റെ മനസ്സില്‍, ഇന്ത്യക്കാര്‍‍ ജന്മനാ അടിമകളാണ് എന്ന ധാരണയ്ക്ക് ഏറ്റവും കൂടുതല്‍ പ്രഹരമേല്‍‍പ്പിച്ചത് ഗാന്ധിയായിരുന്നു. ഇങ്ങനെയുമൊരിന്ത്യാക്കാരനോ, ഇന്ത്യാക്കാരന് ആ‍ാത്മബോധമോ, ധാര്‍മ്മികതയോ, ധാര്‍മ്മിക പടയോ, അഹിംസാബോധമോ, സംസ്കാ‍രമോ, നാഷലിസമോ, വ്യക്തിസാമൂഹ്യ ബന്ധങ്ങളോ?

ഇതൊക്കെ നങ്ങള്‍ക്കു മാത്രമല്ലേ ഉള്ളു എന്നു ധരിച്ച്, ലോകം ഭരിയ്ക്കാനുള്ള അവകാശം തങ്ങളുടെ വര്‍ഗ-മത-ദൈവ വിശ്വാസത്തിന്റെ പ്രത്യേക ആനുകൂല്യമാണ് എന്നു ധരിച്ച ഓരോ ബ്രിട്ടീഷുകാരന്റയും അന്തക്കരണത്തിന്റെ മുഖത്ത് ആഞ്ഞടിയ്ക്കാന്‍ കഴിഞ്ഞത്, അര്‍ദ്ധനഗ്നനായ ആ ‘ഫക്കീറി’നു മാത്രമായിരുന്നു.

സൂര്യനസ്തമിയ്ക്കാത്ത ബ്രിട്ടഷ് സാമ്രാജ്യത്തിന്റെ ചങ്കില്‍‍ തങ്ങളുടെ ധാര്‍മ്മിക സുപ്രീമസീ വാദത്തിനു സാംഗത്യമുണ്ടോ എന്നു സംശയിപ്പിയ്കാന്‍ കഴിഞ്ഞ ഒരേ ഒരിന്ത്യാക്കാരന്‍ എന്ന അത്ഭുതപൂര്‍വമായ സ്ഥാനം കൊടുത്തുകൊണ്ടാണ് ഞാനും എന്നേപ്പോലെയുള്ള അനേകം ഇന്ത്യാക്കാരും അദ്ദേഹത്തെ മഹാത്മാവ് എന്നു വിളിയ്ക്കുന്നത്.

രണ്ടാം ലോക മഹായുദ്ധകാലത്തിനു ശേഷം സംജാതമായ ലോക രാഷ്ട്രീയ കാരണങ്ങളാല്‍, ബിട്ടന്‍ ഇന്ത്യവിട്ടു പോകുമായിരുന്നേനേ. പക്ഷെ കൊളോണിയല്‍ ഇന്ത്യയെ അഥവാ ഇന്ത്യയിലെ ജനങ്ങളെ കൊലോണിയലിസത്തില്‍ നിന്നു സ്വതന്ത്രമായ ആഫിയ്കന്‍ രാജ്യത്തില്‍ നിന്നും അതിലെ ജനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് ഗാന്ധിയാണ്. ഇതു വര്‍ഗ്ഗീയതയുടെഒരു വാചകമല്ല.

കറുത്ത വര്‍ഗകാരും ഇന്ത്യാക്കരും ഭരിയ്ക്കപ്പെടേണ്ടവര്‍ ആണ് ഭരിയ്ക്കേണ്ടവരല്ല എന്ന ബോധത്തോടെ ഇന്ത്യയിലെത്തിയ കോളോണിയല്‍ വര്‍ഗ്ഗം ഇന്തയില്‍ നിന്നു തിരിച്ചു പോയത് ആ ബോധം തിരുത്തിക്കൊണ്ടാണ്. ആഫ്രിയ്ക്കയില്‍ നിന്നും അങ്ങനെയല്ല അവര്‍ പോയത്, അഥവാ ആഫിര്യ്കയില്‍ നിന്നും അവര്‍ പോയതേ ഇല്ല എന്നു പറയാം. കാ‍രണം ഗാന്ധിയേപ്പോലെ ഒരു ധാര്‍മ്മിക നേതാവ് ആഫ്രിയ്ക്കയിലുണ്ടായില്ല.

ഇന്ത്യ വിട്ടു പുറത്തു പോകുന്ന ഒരോ ഇന്ത്യാക്കരനും ഗാന്ധിയുടെ നാട്ടിലെ പൌരന്‍ എന്ന സ്ഥാനം അറിഞ്ഞോ അറിയാതെയോ അനുഭവിയ്ക്കുന്നുണ്ട് എന്ന് എന്റെ അനുഭത്തില്‍ നിന്നു തന്നെ പറയാം.

ഇന്ത്യയിലെ ഓരോ വ്യക്തിയിലും, ലോകം ഗാന്ധിയുടെ ഒരംശത്തെക്കാണുന്നു എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. ഈ അംശം എന്നുമെന്ന പോലെ ഇന്നും ഒരു racial supremacy യുടെ അന്തക്കരണത്തില്‍ അസ്വസ്തതകള്‍ ഉണ്ടാക്കുന്നു.

അതിന്റെ പേരില്‍ ഗാന്ധിയ്ക്കു നേര്‍ക്കുയര്‍ത്തുന്ന ചളിവാരിയെറിയല്‍ ഇന്ത്യയിലെ ഓരോവ്യക്തിയുടെ നേര്‍ക്കുമുള്ള ചളിയായിക്കാണാന്‍ കഴിയേണ്ടതാണ്.ഇവിടെയാണ് വാക്കാരി ചോദിയ്ക്കുന്ന ചോദ്യത്തിന്റെ പ്രസക്തി, ഒരിന്ത്യാക്കാരനു ഗാന്ധിയെ അങ്ങനെ കാണാന്‍ കഴിയുമോ എന്ന്.

ലോകത്തിന്റ് മുന്‍പില്‍ ഇന്ത്യയ്ക്കൊരു സ്ഥാനം വേനമെന്നാഗ്രഹിയ്ക്കുന്ന ഏതൊരിന്ത്യാക്കാരനും ഇന്നും മുറുകെ പ്പിടിയ്കാന്‍ കിട്ടുന്ന ഒന്ന് അതു gandhiyan legacy മാത്രമാണ്.അതിനെ സംരക്ഷിയ്ക്കാന്‍ മുന്നോട്ടു വരുക ഇന്ത്യാക്കരി എന്ന നിലയില്‍ എന്റെ ധാര്‍മ്മിക ബോധ്മായിട്ടേ എനിയ്ക്കു കാണാന്‍ കഴിയു.

ഇന്ത്യയുടെ ബ്രാഹ്മണ്യത്തിനു കീഴടക്കാന്‍ കഴിയാഞ്ഞ ഒരേ ഒരു മനസായിരുന്നു ഗാന്ധിയുടേത്, അതിന്റെ ശിക്ഷയാണ് ഗാന്ധി അവസാനം അനുഭവീച്ചതും.

ഇതയുമൊക്കെയേ എനിയ്ക്കെഴുതാനുള്ളു.

പിന്നെ ഒരോ വ്യക്തിയ്ക്കും എന്തിലും വിശ്വസിയ്ക്കാനുള്ള അവകാശമുണ്ട്. അതും ഞാന്‍ മാനിയ്ക്കുന്നു.

7:51 PM

nalan::നളന്‍ said…
കൈപ്പള്ളി : ബ്രാഹ്മണ്യം. അത്രമാത്രം.
ഗാന്ധി മഹാത്മാവല്ല എന്നേ ഞാന്‍ പറഞ്ഞോള്ളു.ambi: കൈപ്പള്ളിയണ്ണാ,
ഗാന്ധി ബ്രാഹ്മണനായിരുന്നില്ല. വൈശ്യന്‍ എന്നു പറയാവുന്ന ബനിയാ ജാതിക്കാരനായിരുന്നു.ഞാന്‍ പറഞ്ഞതെന്തെന്നു മാവേലിക്കു മനസ്സിലായിക്കണുമെന്നു വിശ്വസിക്കുന്നു.
ഗാന്ധിയില്‍ ബ്രാഹ്മണിസം ഞാന്‍ ഇതുവരെ ആരോപിച്ചിട്ടില്ല.
എന്നു കരുതി അങ്ങിനെ വിശ്വസിക്കുന്നില്ലെന്നല്ല.
ചാതുര്‍വര്‍ണ്യത്തൊടുള്ള ഗാന്ധിയുടെ സമീപനത്തില്‍ നിന്നും അങ്ങിനെയല്ലാതെ മറിച്ചൊരു നിഗമനത്തിലെത്താന്‍ കഴിയുന്നില്ല.

8:32 PM

nalan::നളന്‍ said…
തിരുത്ത്.മുന്‍പെഴുതിയ കമന്റില്‍ ഗാന്ധിയുടെ ചാതുര്‍വര്‍ണ്യത്തൊടുള്ള നിലപാട് പലരും പറഞ്ഞ പോലെ ഗാന്ധിയുടെ നിലപാടുകള്‍ ആയിരുന്നെങ്കിലും അത് ഗാന്ധിയുടെ ആദ്യകാല നിലപാടുകളായിരുന്നു.http://www.bfg-muenchen.de/caste.htmഈ ലിങ്കില്‍ ഗാന്ധിയുടെ നിലപാടുകള്‍ 1921ല്‍ ജാതിയേയും വര്‍ണ്ണത്തേയും ന്യായീകരിക്കുന്നതില്‍ നിന്നും 1930 കളില്‍ വരുമ്പോള്‍ ജാതി വിട്ട് വര്‍ണ്ണത്തെ ന്യായീകരിക്കുകയും 1945ലെ ഗാന്ധി ചാതുര്‍വര്‍ണ്യത്തെ അപ്പാടെ നിരാകരിക്കുകയാണു ചെയ്യുന്നത്.

1945 “”You should become like Ambedkar. You should work for the removal of untouchability and caste. Untouchability must go at any cost”

അതുപോലെ വിവാഹത്തെപ്പറ്റിയും..
ആദ്യകാലങ്ങളില്‍ ഇന്റര്‍ കാസ്റ്റ് വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാതിരുന്ന ഗാന്ധി 1945ആകുമ്പോഴേക്കും

“1945: “If… castes and sub-castes as we know them disappear – as they should – we should [then] unhesitatingly accord the highest importance to marriages between Ati-Shudras and caste-Hindus.” (C, LXXX, 77)

[44] 1945: “If the marriage is in the same community do not ask for my blessings, however deserving the girl may be. I send my blessings if she is from another community.” (C, LXXX, 99) ”

ഈ ഒരു മഹത്തായ മാറ്റത്തെ കാണാതിരിക്കാന്‍ വയ്യ.
മാവേലിക്കു നന്ദി.

12:40 AM

വെള്ളെഴുത്ത് said…
നിഷാദിന്റെ ഗാന്ധിയ്ക്ക് ഒരു മറുപടി പോസ്റ്റായെഴുതണം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഈ മറുപോസ്റ്റ് കാണുന്നത്.ഇതു മതി.

9:44 AM

വക്കാരിമഷ്‌ടാ said…
എന്തുകൊണ്ടാണ് മഹാത്മാഗാന്ധി ഇന്ത്യക്കാര്‍ക്ക് മഹാത്മാവായിരിക്കുന്നതെന്ന ചോദ്യത്തിന് മാവേലി കേരളത്തിന്റെ ഈയൊരു കമന്റ് മാത്രം മതി ഉത്തരമായി. വളരെ വളരെ നന്ദി. തീര്‍ച്ചയായും ഒരു പോസ്റ്റാക്കേണ്ട കമന്റ്.മാഹാത്മ്യം അടിച്ചേല്‍‌പ്പിക്കാന്‍ പറ്റുന്ന ഒന്നല്ലല്ലോ. അത് സ്വയം അറിഞ്ഞുതന്നെ അംഗീകരിക്കേണ്ട സംഗതിയാണ്. മഹാത്മാഗാന്ധിയെ അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കാലഘട്ടം ആദ്യം അറിയണം. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്കല്ലാതെ ആര്‍ക്കും തന്നെ ആ കാലഘട്ടം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കില്ല. അപ്പോള്‍ ഏറ്റവും നന്നായി ആ കാലഘട്ടവുമായി താദാത്മ്യം പ്രാപിക്കാന്‍ പറ്റുന്നവര്‍ക്ക് അദ്ദേഹത്തെ അത്രയും കൂടുതല്‍ അറിയാം. അവിടെനിന്ന് വേണം അദ്ദേഹത്തെ (അതുപോലെ ഏതൊരു ചരിത്രവും) പഠിക്കാന്‍ തുടങ്ങാന്‍. പല ചരിത്രവിശകലനങ്ങളിലും സംഭവിക്കുന്ന പിഴവാണ്, ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങളും അനുഭവങ്ങളുടെയും സ്വാധീനത്താല്‍ കൊല്ലങ്ങള്‍ പഴക്കമുള്ള കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നവരെ വിലയിരുത്തുന്നത്. ഒരു പദപ്രയോഗത്തിന്റെ, ഇപ്പോഴത്തെയും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലെയും വ്യത്യാസം പോലും, ഒരാളെ വിലയിരുത്തുമ്പോള്‍ നിഗമനങ്ങളില്‍ പിഴവുകള്‍ വരാന്‍ കാരണമാവും എന്ന് കണ്ടില്ലേ.ഒരു പ്രൊജക്ട് കിട്ടി ഒന്നരമാസത്തെ ഡെഡ് ലൈന്‍ കൊടുത്ത് അതിനുള്ളില്‍ തീര്‍ക്കുന്നതാണ് വിജയമെന്നൊക്കെ കരുതുന്ന ഇപ്പോഴത്തെയും ഇനി വരാന്‍ പോകുന്നതുമായ തലമുറയ്ക്ക് ഗാന്ധിജി മഹാത്മാവല്ലാത്തതിന് കാരണം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വം പത്തുമുപ്പത്തഞ്ച് കൊല്ലമെടുത്തു എന്നതുമാവാം. മിക്കവാറും അവരുടെ കമ്പാരിസണ്‍ ബുഷ് ഇറാക്കില്‍ നേടിയ “വിജയ”മൊക്കെയാവാം. വെറും ഒന്നോ രണ്ടോ കൊല്ലം കൊണ്ട് നേടേണ്ടിയിരുന്ന സ്വാതന്ത്ര്യം ഗാന്ധിജി വന്ന് അഹിംസ, നിരാഹാരം, നിസ്സഹകരണം എന്നൊക്കെ പറഞ്ഞ് പത്ത് മുപ്പത്തഞ്ച് കൊല്ലം വലിച്ച് നീട്ടി അങ്ങിനെ ഇന്ത്യയെ അത്രയും കൊല്ലം പുറകോട്ടടിച്ചു എന്നതൊക്കെയാവാം അവരുടെ കാരണങ്ങള്‍, ഗാന്ധിജി മഹാത്മാവാകാത്തതിന്.രണ്ടാം ലോക മഹായുദ്ധകാലത്തിനു ശേഷം സംജാതമായ ലോക രാഷ്ട്രീയ കാരണങ്ങളാല്‍, ബിട്ടന്‍ ഇന്ത്യവിട്ടു പോകുമായിരുന്നേനേ. പക്ഷെ കൊളോണിയല്‍ ഇന്ത്യയെ അഥവാ ഇന്ത്യയിലെ ജനങ്ങളെ കൊലോണിയലിസത്തില്‍ നിന്നു സ്വതന്ത്രമായ ആഫിയ്കന്‍ രാജ്യത്തില്‍ നിന്നും അതിലെ ജനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് ഗാന്ധിയാണ്. ഇതു വര്‍ഗ്ഗീയതയുടെഒരു വാചകമല്ല.

കറുത്ത വര്‍ഗകാരും ഇന്ത്യാക്കരും ഭരിയ്ക്കപ്പെടേണ്ടവര്‍ ആണ് ഭരിയ്ക്കേണ്ടവരല്ല എന്ന ബോധത്തോടെ ഇന്ത്യയിലെത്തിയ കോളോണിയല്‍ വര്‍ഗ്ഗം ഇന്തയില്‍ നിന്നു തിരിച്ചു പോയത് ആ ബോധം തിരുത്തിക്കൊണ്ടാണ്. ആഫ്രിയ്ക്കയില്‍ നിന്നും അങ്ങനെയല്ല അവര്‍ പോയത്, അഥവാ ആഫിര്യ്കയില്‍ നിന്നും അവര്‍ പോയതേ ഇല്ല എന്നു പറയാം. കാ‍രണം ഗാന്ധിയേപ്പോലെ ഒരു ധാര്‍മ്മിക നേതാവ് ആഫ്രിയ്ക്കയിലുണ്ടായില്ല .

വളരെ ശരി. പറഞ്ഞ ബാക്കി കാര്യങ്ങളും. നന്ദി.

11:49 AM

ViswaPrabha വിശ്വപ്രഭ said…
“ഇന്ത്യ വിട്ടു പുറത്തു പോകുന്ന ഒരോ ഇന്ത്യാക്കാരനും ഗാന്ധിയുടെ നാട്ടിലെ പൌരന്‍ എന്ന സ്ഥാനം അറിഞ്ഞോ അറിയാതെയോ അനുഭവിയ്ക്കുന്നുണ്ട് എന്ന് എന്റെ അനുഭവത്തില്‍ നിന്നു തന്നെ പറയാം.ഇന്ത്യയിലെ ഓരോ വ്യക്തിയിലും, ലോകം ഗാന്ധിയുടെ ഒരംശത്തെക്കാണുന്നു എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. ഈ അംശം എന്നുമെന്ന പോലെ ഇന്നും ഒരു racial supremacy യുടെ അന്തഃകരണത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.അതിന്റെ പേരില്‍ ഗാന്ധിയ്ക്കു നേര്‍ക്കുയര്‍ത്തുന്ന ചളിവാരിയെറിയല്‍ ഇന്ത്യയിലെ ഓരോവ്യക്തിയുടെ നേര്‍ക്കുമുള്ള ചളിയായിക്കാണാന്‍ കഴിയേണ്ടതാണ്”നമസ്തേ മഹാബലി!

*** *** ***

ഗാന്ധി എന്ന പ്രതിഭാസത്തെക്കുറിച്ച് ആദ്യം പറഞ്ഞുതന്നത് അക്ഷരം കൂട്ടിവായിക്കാന്‍ പഠിപ്പിച്ച ഒന്നാംക്ലാസിലെ ടീച്ചറാണ്. (അന്ന് സ്വതന്ത്രഇന്ത്യ താരുണ്യം പൂകുന്നേയുണ്ടായിരുന്നുള്ളൂ.)

പിന്നീട് ജീവിതത്തിലെ ഓരോ വഴിത്തിരിവിലും ആ ചെറിയ മനുഷ്യന്‍ എനിക്കുനേരെ തിരിഞ്ഞുനിന്നു.
ഞങ്ങളുടെ തത്വശാസ്ത്രങ്ങള്‍ അപ്പോഴൊക്കെയും പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുമിരുന്നു.

ഓരോ ചോദ്യത്തിനുമവസാനം അദ്ദേഹം വെറുതെ പുഞ്ചിരിച്ചുകൊണ്ട്, പറ്റുമെങ്കില്‍ ഒരു വാക്കുപോലും പറയാതെ, അതല്ലെങ്കില്‍ അപ്രസക്തമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന ഒരേ ഒരു വാചകം കൊണ്ട് എന്നെ അസന്നിഗ്ദമായി കീഴ്പ്പെടുത്തിക്കൊണ്ടുമിരുന്നു.

എനിക്കുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന അദമ്യമായ യുക്തിബോധത്തേയും ശാസ്ത്രീയവീക്ഷണത്തേയും കടന്നുമറിഞ്ഞ് ഗാന്ധി എപ്പോഴും വന്നുകൊണ്ടിരുന്നു.

മോഹന്‍‌ദാസിന്റെ ജീവിതം എങ്ങനെ അയാളുടെ സന്ദേശമാകുമെന്ന് അറിയുവാന്‍ വളരെ വളരെ വായിക്കേണ്ടി വന്നു.

എന്നിട്ടും ഗാന്ധിയെ അറിഞ്ഞില്ല മുഴുവനായും.

ബര്‍മ്മയിലേക്കുള്ള വഴിയില്‍നിന്നും ഇടയ്ക്കു പണിമതിയാക്കി ഒളിച്ചോടി പണ്ടെന്നോ തിരിച്ചുവന്ന ഉണ്ണ്യേട്ടന്‍ എന്ന പഴയ കൂലിപ്പട്ടാളക്കാരന്‍ പറഞ്ഞു ഗാന്ധിയെ കണ്ട കഥ. (1976). വലിയ ഉയരവും തടിയും അകമ്പടിക്കൊരുപടയും പ്രതീക്ഷിച്ചുകൊണ്ട് കല്‍ക്കത്തയിലൊരിടത്ത് നിന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഒരു കൊച്ചുമനുഷ്യന്‍ ഒരു വടിയും കുത്തിനടന്നുവന്നത്. അയാള്‍ ഉണ്ണ്യേട്ടനെ നോക്കി ചിരിച്ചത്! അയാളുടെ കുഞ്ഞുപ്രസംഗം – അല്ല സൌമ്യസംസാരം- കേട്ടത്. എന്നിട്ട് ‍ ഉണ്ണ്യേട്ടന്‍ നേതാജിയുടെ സൈന്യത്തില്‍ ഇനി തുടരില്ലെന്നു തീരുമാനിച്ച് ഒരു ചര്‍ക്കയും കൊണ്ട് ചേര്‍പ്പിലേക്കു പോയത്. കഥ പറഞ്ഞു കഥ പറഞ്ഞ് ഉണ്ണ്യേട്ടന്‍ മരിച്ചുപോയി…

ഹരിയാനയില്‍ വെച്ചുകണ്ട 97 വയസ്സുകാരന്‍!
മഞ്ഞിട്ടുമരവിപ്പിച്ച ഒരു പുലര്‍ച്ചേ വെള്ളകീറുന്ന നേരത്തായിരുന്നു റെയില്‍‌വേ സ്റ്റേഷനുമുന്നില്‍ വെച്ച് ആ വൃദ്ധന്‍ സഹായം ചോദിച്ചത്. കൈപിടിച്ച് അടുത്തൊരിടം വരെ കൊണ്ടുചെന്നാക്കാമോ എന്നു ചോദിച്ചു.
അയാളുടെ മക്കളുടെ സമ്മതമില്ലാതിരുന്നിട്ടുപോലും പാകിസ്താനില്‍ നിന്നും ഒറ്റയ്ക്ക് വണ്ടി കയറിവന്നത് രാജ്ഘട്ടിലേക്ക് പോവാനായിരുന്നത്രേ. ഒരു കണക്കിന് ഒരവസാന ഒളിച്ചോട്ടം. മരിക്കുന്നതിനുമുന്‍പ് ഗാന്ധിയുടെ ഖബര്‍ കാണണം എന്ന ഒരൊറ്റ മോഹവും കൊണ്ടായിരുന്നുവത്രേ നാല്‍പ്പതുകൊല്ലം അയാള്‍ ജീവിച്ചിരുന്നത്. വിഭജനത്തിനുമുന്‍പ് അയാളുടെ മൊഹല്ലയില്‍ വന്ന് പ്രധാനമായും പട്ടിണിക്കാരായ മൊസ്ലീമുകള്‍ക്കുവേണ്ടി ഗാന്ധി തുടങ്ങിവെച്ച ഒരു ഗ്രാമോദയം തറിക്കമ്പനിയുണ്ടായിരുന്നു അമ്പാലയില്‍. കണ്ടോണ്‍‌മെന്റിനപ്പുറത്ത് ഞങ്ങള്‍ ചെന്നുനോക്കുമ്പോള്‍ അവിടെ ഇന്നൊരു പുതിയ ഫാക്ടറിയാണ്.(1988)

ആ പഴയ പത്താന്‍‌കാരനും ഇപ്പോള്‍ നിശ്ചയമായും മരിച്ചുപോയിട്ടുണ്ടാവും.

നാഗ്‌പൂരിലും വര്‍ദ്ധയിലും ഒടിഞ്ഞുതൂങ്ങിയിരിക്കുന്ന വൃദ്ധന്മാരോട് മണിക്കൂറുകളോളം ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു:“നിങ്ങള്‍ ഗാന്ധിയെ കണ്ടിട്ടുണ്ടോ? ഗാന്ധിയെ അറിഞ്ഞിട്ടുണ്ടോ?”. “ഉള്ളംകൈയിലെ വരപോലെ…”-അവര്‍ വാചാലരായി. പഴംകഥകളില്‍ കൌതുകം തേടുന്ന തനിബാല്യക്കാരനെ അവര്‍ ചുക്കിച്ചുളിഞ്ഞ കൈകള്‍ക്കുള്ളില്‍ പ്രത്യേകവാത്സല്യത്തോടെ പുണര്‍ന്നു പൊതിഞ്ഞുവെച്ചു. ഈയൊരു കഥ പറയാന്‍ വേണ്ടിയായിരുന്നു ഞങ്ങള്‍ ഇത്ര നാളും കാത്തിരുന്നതെന്ന പോലെ ബാക്കിവന്ന ഒന്നോ രണ്ടോ പല്ലുകള്‍ അവരുടെ പുഞ്ചിരിക്കുള്ളിലൂടെ എനിക്കുമീതെ വെളിച്ചം തൂവിക്കൊണ്ടിരുന്നു. (1989)

അലിഞ്ഞുകിടന്ന് അവരിപ്പോള്‍ അമ്മമണ്ണിനെ ആ കഥകളൊക്കെയും കേള്‍‍പ്പിക്കുന്നുണ്ടായിരിക്കാം.

അമൃത്‌സര്‍, പത്താന്‍‌കോട്ട്, അഹമ്മദാബാദ്, ചാന്ദ്നി ചൌക്ക്, ക്രഫോര്‍ഡ് ബസാര്‍, ചൌറിങ്ഗീ, സത്‌ന, ബിലാസ്‌പൂര്‍, ജബല്‍‌പൂര്‍, ഇന്‍ഡോര്‍, ആഗ്ര,മണ്ഡി, ദില്ലി, മുംബൈ, ചിത്തോര്‍ഗഢ്, വിജയവാഡ, കോലാര്‍, പുരി, മീററ്റ്…. എവിടെയും എവിടെയും ഒരു വൃദ്ധാവസ്ഥയെങ്കിലും ബാക്കിയുണ്ടായിരുന്നു പഴയൊരു കാലത്ത് ഒറ്റമുണ്ടുടുത്ത് വടിയും കുത്തിനടന്നിരുന്ന ആ ഒരേ ഒരൊറ്റ മനുഷ്യനെക്കുറിച്ച് എനിക്കു പറഞ്ഞുതരാന്‍….

തലയിലൊതുങ്ങാത്ത ബിരുദങ്ങളോ ആര്‍ത്തലച്ചുപടരുന്ന വാങ്മയങ്ങളോ പ്രത്യയശാസ്ത്രപാണ്ഡിത്യമോ ഇല്ലാത്ത, മനുഷ്യനെക്കണ്ടാല്‍ മനുഷ്യനാണെന്നു മാത്രം തിരിച്ചറിയുന്ന അവരൊക്കെയാണ് ഗാന്ധിയുടെ ജീവിതം എങ്ങനെയാണ് ഗാന്ധിയുടെ സന്ദേശമാവുന്നതെന്ന് എനിക്കു മനസ്സിലാക്കിച്ചുതന്നത്. ഗൂഗിളല്ല, ദീദാത്തിനെപ്പോലുള്ള ശവംതീനിക്കഴുകന്മാരല്ല, നാഥുറാമിന്റെയോ ഫിറോസിന്റെയോ ആര്‍ജ്ജിതശോഭ പൂണ്ട പുത്രപൌത്രകളത്രാദികളുമല്ല.

എത്ര ശാസ്ത്രം കീറിമുറിച്ചിട്ടും, എത്ര സാമൂഹ്യപാഠങ്ങളും പ്രത്യയഗീതികളും ഉരുക്കഴിച്ചുപഠിച്ചിട്ടും, എത്ര സുഖലോലുപസൌകര്യങ്ങളും നഗരസൌന്ദര്യങ്ങളും കണ്ടിട്ടും, എനിക്കു പിന്‍പറ്റിക്കൂടാനായി ഗാന്ധിയുടേതുപോലെ അത്ര ഹൃദയരാഗത്തോടെ, അത്ര ചിന്താഭദ്രതയോടെ, വേറെ ഒരു മനുഷ്യകഥാചരിതവും കിട്ടിയില്ലിതുവരെ.

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ചിത്രത്തിനോട് ആദ്യമൊന്നും അത്ര പ്രതിപത്തി തോന്നിയിരുന്നില്ല. വീണ്ടും വീണ്ടും കാണുമ്പോള്‍ മനസ്സിലാവുന്നുണ്ട്, അത്ര വലിയൊരു ചിത്രം സിനിമയെന്ന ചെറിയ ക്യാന്‍‌വാസില്‍ ഒതുങ്ങാത്തത് ആറ്റന്‍ബറോയുടെ അപരാധമല്ലെന്ന്.

ജീവിതം ആരുടേതുപോലെയാവണം എന്നു ചോദിച്ചാല്‍ ഉത്തരം നിശ്ചയമാണ്, (ഒട്ടുമെളുപ്പമല്ലെങ്കില്‍പ്പോലും,) ഗാന്ധിയെപ്പോലെ.

ചെറിയൊരു മനുഷ്യനായി,ഏറ്റവും ദരിദ്രനായി.
എന്നിട്ടും,
വലിയൊരു മനസ്സുമായി,ഏറ്റവും ധനികനായി.

“നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യവും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യന് എന്തു നന്മയാണു വരുത്തിത്തീര്‍ക്കുക എന്നോര്‍ത്തുകൊണ്ടേ ഇരിക്കുക സദാ” – ഗാന്ധി പറഞ്ഞു.

“അവനവനാത്മസുഖത്തിനാചരിക്കു-ന്നവയപരന്നു സുഖത്തിനായ് വരേണം“ – ശ്രീനാരായണഗുരു പറഞ്ഞതും മറ്റൊന്നുമല്ല.

ഇതിനുപരി ഒരു വേദവും പുരാണവും എന്നോടൊന്നും പറഞ്ഞില്ല ഇതുവരേയ്ക്കും.

ഗാന്ധി മഹാത്മാവു തന്നെ. അല്ലെങ്കില്‍ മഹാത്മാവ് എന്ന പദമായിരിക്കും നിഘണ്ടുവിലെ ഏറ്റവും നിരര്‍ത്ഥകം.

വാക്കുകളില്‍‌പോലും ഹിംസ പുരണ്ട, വാക്കുതന്നെ ഹിംസയാക്കുന്ന പുതിയ ലോകത്തിലെ വിപ്ലവരീതികള്‍ക്ക് എളുപ്പമൊന്നും കീറിമുറിക്കുവാന്‍ കഴിയാത്തത്ര ദൃഢതയോടെ ആ പച്ചമനുഷ്യന്റെ സത്യാന്വേഷണയാത്രകള്‍ നമ്മുടെ ചരിത്രത്തിലൂടെ തുടരും.

സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യം സ്ഥാപിച്ചുകൊണ്ട് ആ ജൈത്രയാത്ര ഇനിയുമേറേക്കാലം മനുഷ്യരാശിയുടെ പ്രത്യാശകള്‍ക്കു മുകളില്‍ തണല്‍‌ വിരിച്ചുനില്‍ക്കും.

*** *** ***

നമസ്തേ മഹാബലി! നമസ്തേ വക്കാരീ!

ഗാന്ധിയെക്കുറിച്ച്, അത്രയ്ക്കും ഉള്ളിലുറഞ്ഞു കടുപ്പം പിടിച്ച ഒരു സത്യത്തെക്കുറിച്ച് ഋണാന്വേഷകമായി ആരെന്തുപറഞ്ഞാലും വല്ലാതെ നൊന്തുപോകാറുണ്ട് മനസ്സിന്. നീണ്ടനീണ്ട മറുപടികള്‍ എഴുതാന്‍ പോലുമാകാതെ, കുറച്ചൊരു കാലുഷ്യത്തോടെ, ഒട്ടൊരു വേദനയോടെ, നിറഞ്ഞ സഹാനുഭൂതിയോടെ, ആ അറിവില്ലായ്മകളെ മൌനമായി കടന്നുപോവാന്‍ തോന്നും സാധാരണ.

പക്ഷേ ഈയൊരു വിഷയത്തിനുവേണ്ടി നിങ്ങള്‍ രണ്ടുപേരും ചെലവാക്കിയ വിലപ്പെട്ട സമയത്തിനു പകരം നല്‍കാന്‍ ഇത്രയും കൂടി എഴുതിച്ചേര്‍ക്കണം എന്നു തോന്നി.

ഈ അധികപ്രസംഗത്തിനു മാപ്പ്.

8:05 PM

അഗ്രജന്‍ said…
മാവേലി കേരളം, വക്കാരി, വിശ്വേട്ടന്‍… വളരെ നന്ദി… ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് കടത്തി വിട്ട ഈ കമന്‍റുകള്‍ക്ക്!

3:47 AM

റോക്കന്രോള്‍ said…
ഒരോവറിലെ ആറുബോളിലും സിക്സറടിച്ച യുവരാജ് സിംഗിന്റെ കുട്ടിക്കാലം, വീട്ടുകാരും കൂട്ടുകാരും ചര്‍ച്ചചെയ്യുന്നത് ഇന്നലെ എന്‍ഡിടിവിയില്‍ പ്രൈം ടൈമില്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതുകണ്ടു… സൂപ്പര്‍ ഹീറോ.. ഇനി അടുപ്പിച്ച് 12 സിക്സറുകള്‍ അരെങ്കിലുമടിയ്ക്കുന്നതുവരെ ഇത് സഹിയ്ക്കേണ്ടിവരും!ഗാന്ധിജയന്തിയ്ക്ക്, ഗാന്ധിയുടെ ഒരു ദാന്‍ഡിയാത്രയല്ലാതെ ഒന്നും കാണാന്‍ പറ്റിയില്ല!ആരാ മഹാന്‍ ആരാ മഹാത്മ??

4:37 AM

ചന്ദ്രശേഖരന്‍ നായര്‍ said…
“മഹാത്മാഗാന്ധിയെ അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കാലഘട്ടം ആദ്യം അറിയണം. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്കല്ലാതെ ആര്‍ക്കും തന്നെ ആ കാലഘട്ടം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കില്ല. അപ്പോള്‍ ഏറ്റവും നന്നായി ആ കാലഘട്ടവുമായി താദാത്മ്യം പ്രാപിക്കാന്‍ പറ്റുന്നവര്‍ക്ക് അദ്ദേഹത്തെ അത്രയും കൂടുതല്‍ അറിയാം. അവിടെനിന്ന് വേണം അദ്ദേഹത്തെ (അതുപോലെ ഏതൊരു ചരിത്രവും) പഠിക്കാന്‍ തുടങ്ങാന്‍.”
എഴുതുവാന്‍ എന്റെ പക്കല്‍ വാക്കുകളില്ല അതിനാല്‍ കടമെടുത്ത ഒരു പോസ്റ്റാാക്കുന്നു ഇവിടെ
 
ചിത്രകാരന്‍chithrakaran said…
വിശ്വപ്രഭയുടെ കോരിത്തരിപ്പിക്കുന്ന കമന്റിനും, വക്കാരിയുടെ സജീവമായ ആത്മാര്‍ത്ഥതക്കുമുന്നിലും ചിത്രകാരന്റെ പ്രണാമം.

2:00 AM

 

ഇത്തിരിവെട്ടം said…
മാവേലികേരളം.. വക്കാരിമാഷേ… വിശ്വേട്ടാ ഒരുപാട് നന്ദി. ഈ ഈ പോസ്റ്റിന്… ഇതിലെ കമന്റുകള്‍ക്ക്. ഒത്തിരിനന്ദി.

2:43 AM

 

മാവേലി കേരളം said…
പ്രിയ വക്കാരി

വാക്കുകള്‍ കിട്ടുന്നില്ല വക്കാരിയെ അഭിനന്ദിയ്ക്കുന്നതിന്. വക്കാരിയുടെ വിലയേറിയ സമയവും സാംഗത്യമേറിയ ലിങ്കുകളും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഉദ്ദേശിച്ച കോസ് ഇത്ര ഭംഗിയായി നിവൃത്തിയ്ക്കാന്‍ ആവുകയില്ലായിരുന്നു എന്നുള്ളതില്‍ യാതൊരു സംശയുമില്ല.

വക്കാരിയുടെ ലിങ്കുകള്‍ എല്ലാം ഞാന്‍ വായിച്ചു. ആര്‍തര്‍ കെമ്പ് ഒരു ഗട്-ലെസ്സ് റേസിസ്റ്റും വൈറ്റ് സുപ്രിമിസ്റ്റും ആണ്. അയാള്‍ ഗാന്ധിയെ എങ്ങനെ കാണാന്‍ ആഗ്രഹിച്ചോ അങ്ങനെ കണ്ടു. അത്രേ ഉള്ളു.

ഗാന്ധിയെ ഒരു demigod/ perfect avathar ഇങ്ങനൊക്കെ കാണാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കെമ്പ് ഒരു കൊട്ടേഷന്‍ വിരുന്നു നല്‍കുന്നുണ്ട്.

എന്നാല്‍ മറ്റൊരു ലിങ്കില്‍ തന്ന “Gandhi and the Black People of South Africa“ എന്ന ലേഖനത്തില്‍ James D. Hunt,
ഗാന്ധിയെ യദ്ധാര്‍ഥമായി കാണുന്നു.

സൌത്താഫ്രിയ്കയിലെ വെള്ളക്കാരല്ലാത്തവരുടെ -കളേര്‍ഡ്സ്, ഇന്‍ഡ്യന്‍സ്, ബ്ലാക്സ്-പ്രശ്നങ്ങള്‍ ഓരോന്നും ഓരോ തര‍ത്തിലുള്ളതായിരുന്നു,
അദ്ദേഹം പറയുന്നു.

“The Indians, Coloured and Africans were often fighting their battles in different colonies, against different laws, and on the basis of different cultural foundations. The Coloured achieved the first effective political organization, the Indians launched an unconventional passive resistance struggle, and the Blacks, with a larger and more heterogeneous population, were finally forced into unity by the Land Act.”

പാസീവ് റെസിസ്റ്റന്‍സ് കാമ്പെന്‍, തങ്ങളുടെ പ്രതിഷേധരീതിയാക്കന്‍ അദ്ദേഹം,John L. Dube, (the first President of the South African Native National Congress later turned into ANC) യോട് ആഹ്വാനം ചെയ്യുന്നുണ്ട്.

ജൊന്‍ ഡൂബെ അതിനേക്കുറിച്ചു ഗാഢമായി ചിന്തിയ്ക്കയും ചെയ്തിരുന്നു. അതിനെക്കുറിച്ച് ഇന്ത്യയില്‍ നിന്നെത്തിയ ഒരു പാതിരി W. W. Pearson ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടിയേക്കുറിച്ച് Hunt എഴുതുന്നു.

“Mr. Pearson, if I lead my people along this dangerous path, we shall be destroyed. The Indian labourers may be illiterate, uneducated, ignorant and uncultured, but they come from an ancient culture. That culture is in their blood. A leader like Mr. Gandhi could awaken their latent divinity, their capacity to follow that ancient culture and undergo self-suffering. The inherent divinity in men was activized by Mr. Gandhi in the case of the Indians and they could demonstrate an extraordinary capacity for self-suffering. Our Negro people will not be able to control their tempers in a similar situation. They will hit back in self-defence and that is all the excuse the whites need to wipe us out. If my people kill one white man in their excitement, thousands of my countrymen will be killed with machine-guns and we shall be ruined, totally destroyed. No, Mr. Pearson, we do not have the capacity to take up a passive resistance struggle. The Indians alone are capable of“

ഗാന്ധി എന്തുകോണ്ടു ബ്ലാക്സിന്റെ കോസിനുവേണ്ടി ഒന്നുചേര്‍ന്നു നിന്നു മത്സരിച്ചില്ല എന്നു പറയുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.

എന്നിരുന്നാലും കെമ്പിന്റെയും അതുപോലെയുള്ളവരുടേയും ഏകപക്ഷീയമായ വിമര്‍ശനത്തില്‍ ഗാന്ധി ലീഗസി നഷ്ടപ്പെടാതിരിയ്ക്കാതെ നമുക്കു ശ്രമിയ്ക്കേണ്ടതുണ്ട്. വരുംകാല തലമുറയീലെ കുട്ടികള്‍ ഗാന്ധിയെ തെറ്റിദ്ധരിയ്ക്കപ്പെടാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്.

സമയം കിട്ടുമ്പോഴൊക്കെ ഗാന്ധിയേക്കുറിച്ചു കുറച്ചുകൂടി എഴുതാന്‍ ഞാന്‍ ശ്രമിയ്ക്കാം. വക്കാരിയും ഇവിടെ കമന്റിട്ട എല്ലാവരും ശ്രമിയ്ക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട്,

ഒരിയ്ക്കല്‍ കൂടി അഭിനന്ദനങ്ങളോടെ.

10:49 AM

 

മാവേലി കേരളം said…
പ്രിയ നളന്‍,

“അപ്പോള്‍ ബ്രാമണ്യത്തിന്റെ സീറ്റില്‍ ഗാന്ധിയ്ക്കൊരു സ്ഥാനം.അല്ലേ!“ ഒരു സര്‍ക്കാസം എഴുതിയതാണ്. പക്ഷെ സ്മയിലി ഇടുന്നതിനു പകരം, എക്ലമേഷന്‍ ഇട്ടു. വിചാരിയ്ക്കുന്ന കാര്യം എഴുതിവരുമ്പോള്‍ തിരിഞ്ഞുപോകുക എന്നൊരബദ്ധം പറ്റിയതാണു കേട്ടോ. എഴുതിയതു മന‍സിലാകാഞ്ഞിട്ടൊന്നുമല്ല.

പിന്നെ HOW GANDHI CAME TO BELIEVE
CASTE MUST BE DISMANTLED BY INTERMARRIAGE
എന്ന Mark Lindley യുടെ ലേഖനം വായിച്ചു. വളരെ ഉചിതമായി.

ഒരു കൂട്ടായ ശ്രമായിരുന്നു, അതില്‍ നളന്റെ പങ്കു വിലമതിയ്ക്കനാവാത്തതാണ്. വളരെ സന്തോഷം. വക്കാരിയ്ക്കു ഞാന്‍ എഴുതിയ കമന്റും വായിയ്ക്കുമല്ലോ

ചിത്രകാരാ

ചിത്രകാരനെ കണ്ടില്ലല്ലോ എന്നു വിചാരിച്ചിരുന്നപ്പോഴായിരുന്നു ചിത്രകാരന്റെ കമന്റു വന്നത്. എന്റെ സമയ്ക്കുറവുകൊണ്ട് പക്ഷെ ഉടനെ മറു കമന്റെഴുതാന്‍ കഴിയാതെ വന്നു. പ്രോത്സാഹനത്തിനു പ്രത്യേകം നന്ദി.

പ്രിയ അംബി

‘ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കു ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല.ബ്രാഹ്മണരും ക്ഷത്രിയരും ചേര്‍ന്ന അച്ചുതണ്ട് തന്നെ ഭരിയ്ക്കണമെന്ന് വിശ്വസിയ്ക്കുന്നവര്‍ക്കും കുറവുണ്ടായിരുന്നില്ല. എന്റെ അറിവില്‍ ബാപ്പു അതിലൊരാളായിരുന്നില്ല‘.

വളരെ കൃത്യമായി അംബി പറഞ്ഞിരിയ്ക്കുന്നു. ഗാന്ധി ബ്രാഹ്മണപക്ഷത്തായിരുന്നെങ്കില്‍ നമ്മളു കാണുന്നത് വേറൊരു ഇന്‍ഡ്യയായിരുന്നെനെ.

11:13 AM

 

മാവേലി കേരളം said…
പ്രിയ മിടുക്കന്‍
കാക്കത്തൊള്ളായിരം നന്ദിയ്ക്കു കാക്കത്തൊള്ളായിരം നന്ദി അങ്ങോട്ടും.

പ്രിയ വെള്ളെഴുത്തേ
‘ഇതു മതി‘ എന്നു തോ‍ാന്നിയല്ലോ. അതുമതി. ആ വിശ്വാസത്തിനു നന്ദി, സന്തോഷം.

11:22 AM

 

മാവേലി കേരളം said…
പ്രിയ വിശ്വപ്രഭയ്ക്ക്

ഇപ്പോഴേ മറുപടി എഴുതാന്‍ കഴിഞ്ഞുള്ളു. എന്തെഴുതിയാലാണ് ആ കമന്റിനൊരു മറു കമന്റാകുക എന്നറിഞ്ഞുകൂടാ.

ഒരു കവിതപോലെ ഇമ്പമേറിയ ആ കമന്റിന്‍ ഗാന്ധി തനി രൂപത്തില്‍ മുന്നില്‍ നില്‍ക്കുന്നതു പോലെയും, ചേതോഹരമായ ഒരനുഭവമായി മനസ്സിനെ തഴുകുന്നതു പോലെയും തോ‍ന്നി.

കൂട്ടിവായിപ്പിച്ച അക്ഷരത്തിലുടെ അദ്ദേഹത്തെ അറിവിലൂടെ മനസിലേക്കാനയിച്ച ടീച്ചറിനേയും, അദ്ദേഹത്തെ അടുത്തുകണ്ട ഉണ്ണിയേട്ടനേയും, അദ്ദേഹത്തിന്റെ സ്മരണകളെ ചങ്കിലേറ്റി ആ മഹാന്റെ അന്ത്യവിശ്രമത്തിലേക്കുള്ള തീര്‍ഥയാത്ര തപസ്യയായിക്കരുതിയ ആ പത്താന്‍ കാരനേയും, “ഉള്ളംകൈയിലെ വരപോലെ…ആ മഹാനുഭാവനെ അടുത്തറിഞ്ഞിരുന്ന നാഗ്‌പൂരിലും വര്‍ദ്ധയിലും ഒടിഞ്ഞുതൂങ്ങിയിരിക്കുന്ന വൃദ്ധന്മാരെയും ഞങ്ങളുടേയും കുടെ അനുഭവമാക്കിയതിനു നന്ദി.

ആ ഗ്രാമോദയ തറിക്കമ്പനിയിലെ ഫാക്റ്ററി, അദ്ദേഹത്തിന്റെ പാരമ്പര്യത്തിനു നേരെ ഇന്നുയരുന്ന വെല്ലുവിളികളെപ്പോലെ അസുഖകരമായ ചിന്തകള്‍ മനസിലുയര്‍ത്തുന്നു.

‘അമൃത്‌സര്‍, പത്താന്‍‌കോട്ട്, അഹമ്മദാബാദ്, ചാന്ദ്നി ചൌക്ക്, ക്രഫോര്‍ഡ് ബസാര്‍, ചൌറിങ്ഗീ, സത്‌ന, ബിലാസ്‌പൂര്‍, ജബല്‍‌പൂര്‍, ഇന്‍ഡോര്‍, ആഗ്ര,മണ്ഡി, ദില്ലി, മുംബൈ, ചിത്തോര്‍ഗഢ്, വിജയവാഡ, കോലാര്‍, പുരി, മീററ്റ്…. എവിടെയും എവിടെയും ഒരു വൃദ്ധാവസ്ഥയെങ്കിലും ബാക്കിയുണ്ടായിരുന്നു പഴയൊരു കാലത്ത് ഒറ്റമുണ്ടുടുത്ത് വടിയും കുത്തിനടന്നിരുന്ന ആ ഒരേ ഒരൊറ്റ മനുഷ്യനെക്കുറിച്ച് എനിക്കു പറഞ്ഞുതരാന്‍….‘ എത്ര ധന്യമായ അനുഭവം.

“റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ചിത്രത്തിനോട് ആദ്യമൊന്നും അത്ര പ്രതിപത്തി തോന്നിയിരുന്നില്ല. വീണ്ടും കാണുമ്പോള്‍ മനസ്സിലാവുന്നുണ്ട്, അത്ര വലിയൊരു ചിത്രം സിനിമയെന്ന ചെറിയ ക്യാന്‍‌വാസില്‍ ഒതുങ്ങാത്തത് ആറ്റന്‍ബറോയുടെ അപരാധമല്ലെന്ന്‘

അറ്റന്‍ബറോയുടെ ചിത്രത്തിന് അങ്ങനെയൊരു പൊരായ്മയുണ്ടാകുന്നതു സ്വാഭാവികമാണ്. പക്ഷെ ഗാന്ധിയെകുറിച്ചെടുത്ത ചിത്രങ്ങളിലെല്ലാം മുന്തിയതാണ് അറ്റന്‍ബറോയുടെ ചിത്രമെന്നു തോന്നാറുണ്ട.

വക്കാരിയും വിശ്വപ്രഭയും,നളനും പിന്നെയിവിടെ കമന്റിട്ട ഒരോരുത്തരും അദ്ദേഹത്തിന്റെ മഹത്വത്തെ അഭൂതപൂര്‍വമായ ഓരോ മാനങ്ങളിലെത്തിച്ചു എന്നതില്‍ സംശയമൊന്നുമില്ല.

നന്ദി, നമസ്കാരം.

1:38 PM

 

വാത്മീകി said…
“എന്റെ നോട്ടത്തില്‍ ഞാനദ്ദേഹത്തെ മഹാന്‍ എന്നു തന്നെ വിളിയ്ക്കുന്നു. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ ലോകത്തിനു മുന്‍പില്‍ നിന്ന് അഭിമാത്തോടെ ഉച്ചരിക്കാന്‍ അദ്ദേഹത്തിന്റെ പേരല്ലാതെ മറ്റൊരിന്‍ഡ്യന്റേതും ഞാന്‍ കാണുന്നില്ല.”

ഈ പ്രസ്താവനക്ക് നൂറില്‍ നൂറ് മാര്‍ക്ക്. പത്തൊന്‍പതാം നൂറ്റാണ്ട് മാത്രമല്ല, ഇനിയും കുറെ നൂറ്റാണ്ടുകള്‍ ആ പേരു മാത്രമാവും മഹാത്മാവ് എന്നു കൂട്ടി പറയാന്‍ ഉണ്ടാവുക.

2:50 PM

******************************************************************

******************************************************************

 1. At Sat Oct 06, 12:57:00 PM 2007, മൂര്‍ത്തി said…
  ഗാന്ധിയെ/അല്ലെങ്കില്‍ ഏതൊരു വ്യക്തിയെ/പ്രസ്ഥാനത്തെ മൊത്തത്തില്‍ വിലയിരുത്തുന്നതു മാത്രമേ ശരിയായിരിക്കൂ..അല്ലെങ്കില്‍ കുരുടന്മാര്‍ ആനയെ കണ്ടത് പോലെ ആകും…കൊള്ളക്കാരന്‍ വല്‍മീകി ആയിക്കഴിഞ്ഞാല്‍ പിന്നെ കൊള്ളക്കാരനായിരുന്നപ്പോള്‍ ചെയ്തതിനെപ്പറ്റി പറയുമ്പോള്‍, വല്‍മീകി ചെയ്തത് എന്നു പറയുന്നതിനേക്കാള്‍ ശരിയാവുക വല്‍മീകി കൊള്ളക്കാരനായിരുന്നപ്പോള്‍ ചെയ്തത് എന്നു പറയുന്നതായിരിക്കും.(വാല്‍മീകി ആണോ ശരി?):)വക്കാരിക്ക് നന്ദി..ചര്‍ച്ച പൊടിപൊടിക്കട്ടെ..
 2. At Sat Oct 06, 01:23:00 PM 2007, ViswaPrabha വിശ്വപ്രഭ said…
  വക്കാരീ, എന്റെ പൊന്നുവക്കാരീ,ഹൃദയത്തിന്റെ ഏറെയുള്ളില്‍ നിന്നും പതഞ്ഞുനിറഞ്ഞുപൊങ്ങുന്ന, ആത്മാര്‍ത്ഥമായ, നിറഞ്ഞ നന്ദി ഈ കുറച്ചു വരികള്‍ക്ക്.ഗാന്ധി എന്ന അര്‍ദ്ധനഗ്നനായ ചെറിയൊരു മനുഷ്യന്‍ എങ്ങനെയാണ് ഒരിക്കലും ഒരുമിച്ച് അസ്തിത്വം കണ്ടെടുക്കാനാവാഞ്ഞ ഒരു ‘ഇന്ത്യ’യെ ഒരുമിച്ചു കണ്ടറിഞ്ഞതും ‘ഇന്ത്യക്കാര്‍‍ക്ക് അവര്‍ ഇന്ത്യക്കാരാണെന്നും മറ്റെന്തും അതിനുശേഷം മാത്രമാണെന്നും മനസ്സിലാക്കിക്കൊടുത്തതെന്നും ഇന്നു ‘ചെറിയ പിള്ളേരെ’ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുക എളുപ്പമല്ല.കണ്‍സ്യൂമെറിസവും ‘ഹാപ്പി ഗോ ഫണ്ണി ലൈഫും’ അന്ധമാക്കിയ അവരുടെ കണ്ണിലെ പുരോഗതിയ്ക്ക് ചര്‍ക്കയും കല്ലുപ്പും എന്താണു പറഞ്ഞതെന്നു മനസ്സിലാവില്ല.ജെറ്റുകളുടേയും ഗാഡ്ജറ്റുകളുടേയും ലോകത്തുനിന്ന് വളരെ താമസിയാതെ നാം തിരിച്ചുനടക്കേണ്ടി വരും. അന്ന് പൊടിതട്ടിയെടുക്കാന്‍ ഗാന്ധിയന്‍ രാഷ്ട്രമീമാംസയും ഗാന്ധിയന്‍ ടെക്നോളജിയും ഗാന്ധിയന്‍ മാക്രോഎക്കണോമിക്സും നമുക്കെവിടെയെങ്കിലും ഒളിപ്പിച്ചുവെക്കാം.അതുവരേയ്ക്കും ഈ വിലകുറഞ്ഞ ഭര്‍ത്സനങ്ങള്‍ക്കെതിരേ നമുക്കു കണ്ണും ചെവിയും വായും പൊത്തിവെക്കാം.(എന്നെസംബന്ധിച്ചിടത്തോളം ഗാന്ധി ദൈവം തന്നെയാണ്. ആയിരക്കണക്കിനു കൈകാലുകളും ഞാത്തിനടക്കുന്ന മുപ്പത്തിമുക്കോടി ദൈവങ്ങളേക്കാള്‍, അരിശം മൂത്താല്‍ ലോകം മുഴുവന്‍ തീയിട്ടുചുടുകയും ഒന്നുകില്‍ എന്റെകൂടെ അല്ലെങ്കില്‍ എനിക്കെതിര് എന്നട്ടഹസിക്കുകയും ചെയ്യുന്ന തമ്പുരാന്മാരെക്കാള്‍, എനിക്കിഷ്ടം, എനിക്കു വിശ്വാസം, എനിക്കു ഭക്തി, എന്റെ ഗാന്ധിയപ്പൂപ്പനോടു തന്നെയാണെന്നും.)

 3. At Sat Oct 06, 03:32:00 PM 2007, തമനു said…
  നല്ല ചിന്തകള്‍ വക്കാരീ…ഗാന്ധിജിയെപ്പറ്റി പലരും മോശമായെ‍ഴുതിട്ടുള്ളത് വായിക്കുമ്പോഴും എന്തു കൊണ്ടാണ് എന്റെ മനസിലുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഇടിവു തട്ടാത്തത് എന്നു ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. എന്തു കൊണ്ടാണെന്ന് എനിക്ക് വാക്കുകളിലൂടെ പകരാന്‍ കഴിയുന്നില്ലായിരുന്നു. വക്കാരി അത് വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.ഗാന്ധിജിയെപ്പറ്റിയുള്ള ഒരു നല്ല പഠനത്തിലേക്ക് വഴി തെളിക്കുന്ന ഒരു ചര്‍ച്ചയാവട്ടെ എന്നാശംസിക്കുന്നു.
 4. At Sat Oct 06, 03:46:00 PM 2007, G.manu said…
  thanks vakkari…for this special post
 5. At Sat Oct 06, 04:34:00 PM 2007, സു | Su said…
  🙂 എനിക്ക് ഗാന്ധിജിയോട് ആദരവേ ഉള്ളൂ.നല്ല പോസ്റ്റ്.
 6. At Sat Oct 06, 05:29:00 PM 2007, The Prophet Of Frivolity said…
  1. Homo sum,humani nihil a me alienum puto.(I am a human, nothing human is alien to me)
  2. The tragedy of Legendizing: There are cases where concepts creeps in and preceeds understanding. I know Gandhi but the question as to how and from where i coveniently bury. I find pleasure in that. A kind of extrapolation of infatuation as it is common in Love into realms where it does not hold good. I avow to what I have learnt from sources unknown. I enjoy that, I celebrate that, and at last I myself end up believing that. Great..Ain’t it?
  3. The tragedy of mixing metaphor where it should not be: Why did Gandhi quote Upanishad (Maandookya?) when asked about his God? Was he talking metaphorically as all the Prophets did? So that the generations to come can ponder, argue, fight, abuse, be lost and the prophet himself never vanishes out in the dust bins of time? A srange way of acquring Immortality? Should one read Hind Swaraj metaphorically or literally? Oh…don’t read it literally guys..
  4. The tragedy of prostituted words: I have heard the word Satyagraha for instance..But as to whether I have ever understood it in the sense Gandhi envisaged it is a totally different question. The politicians around us would never let us see things as it originally is/was. And add to it the point that Gandhi a was a man who measured and weighed each and every word he used! Lets re-learn (for want of proper word for that) everything including the alphabets.
  5. So where are we heading? Surely we do not know. In the way Hobswam said it..We dont know..But one thing we know..This world is not the world we dreamt of…Perhaps we exchanged our values of progress and the purpose of human life with the pursuit of wealth as Gandhi was worried? We have been colonialized..in this case far more deeply.
  6. അമ്മയെ തല്ലി വഴിയില്‍ ഇറങിയാല്‍ അവന്റെകൂടെയും കാണും നാലു പേര്‍…
 7. At Sat Oct 06, 05:40:00 PM 2007, Glocalindia said…
  ജാതി പിശാചിനെ എതിര്‍ത്ത ശ്രീനാരായണ ഗുരുവിനോട്, “The caste-Hindus and the low caste-Hindus are both the sons of Hinduism. The caste-Hindu is the elder brother who shoulders responsibility, and he therefore exercises certain privileges. The low caste-Hindu is his younger brother who is to be cared for. If the elder brother turns out to be somewhat rough and aggressive that should not make the younger brother a runaway from his mother Hinduism” എന്ന് പറഞ്ഞ് ഗാന്ധി അല്‍‌ക്കുല്‍ത്തുണ്ടാക്കാന്‍ നോക്കിയത് വിശ്വേട്ടന്‍ വായിച്ചിട്ടുണ്ടോ ആവോ?
 8. At Sat Oct 06, 05:41:00 PM 2007, അഗ്രജന്‍ said…
  “എന്തൊക്കെ നെഗറ്റീവ്‌സ് ഉണ്ടെങ്കിലും അതിനെയൊക്കെ കവച്ചുവെക്കുന്ന ഒരു പോസിറ്റീവ് വ്യക്തിത്വവും ജീവിതരീതിയുമുണ്ടായിരുന്ന ഗാന്ധിജിയെ ആ രീതിയില്‍ തന്നെ കാണാനും…”ജാപ്പാനില്‍ ആറ്റംബോംബ് വീണില്ലായിരുന്നെങ്കില്‍ നേതാജിയുടെ ഐ.എന്‍.എ. സായുധസമരത്തിലൂടെ തന്നെ ഒരു പക്ഷെ ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങിക്കൊടുക്കുമായിരുന്നു എന്ന് വിശ്വസിക്കുമ്പോഴും, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കോളനികളെല്ലാം ഒന്നൊന്നായി വിട്ടൊഴിഞ്ഞതിന്‍റെ ഭാഗമായിട്ടായിരിക്കാം ബ്രിട്ടണ്‍ ഇന്ത്യയും വിട്ട് പോയതെന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കുമ്പോഴെല്ലാം തന്നേയും, നിരായുധരായി സ്വന്തം ജീവനെ പോലും കുറിച്ച് ചിന്തിക്കാതെ സായുധപട്ടാളത്തിന്‍റെ മുന്നിലേക്ക് ചെല്ലാന്‍ ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും ആവേശവും പകര്‍ന്ന് നല്‍കാന്‍, അവരെ പിറന്ന നാടിന്‍റെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ മന്ത്രത്തിലൂടെ ഒരുമിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞ – പ്രസംഗങ്ങളിലൂടെയല്ലാതെ സ്വന്തം ജീവിതത്തിലൂടെ സന്ദേശം പകര്‍ന്ന ആ അര്‍ദ്ധനഗ്നനായ ഫക്കീര്‍ – എനിക്കിന്നും സ്നേഹം തുളുമ്പുന്ന ഓര്‍മ്മ തന്നെ! എനിക്കെന്നും ഗാന്ധിജിയോട് ആദരവേയുള്ളൂ…!വക്കാരി ഈ പോസ്റ്റ് വളരെ നന്നായി…
 9. At Sat Oct 06, 06:34:00 PM 2007, Murali Menon (മുരളി മേനോന്‍) said…
  അത്രയും എഴുതി വെക്കാന്‍ കഴിഞ്ഞതില്‍ വക്കാരിക്ക് സന്തോഷിക്കാം. വായിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കും.
 10. At Sat Oct 06, 07:19:00 PM 2007, അങ്കിള്‍. said…
  നന്നായിരിക്കുന്നു. വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനൊരു വല്ലാത്ത കുളിര്‍മ്മ.“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
  ചോരതന്നെ കൊതുകിന്നു കൌതുകം”മേല്‍ കാണിച്ച വരികളും കൂടി ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ താങ്കളുടെ ഗാന്ധിജിയപ്പറ്റിയുള്ള കാഴ്ചപ്പാട്‌ പൂര്‍ണ്ണമാകില്ലായിരുന്നു. നമുക്കാകൊതുക്‌ കളെ തല്‍കാലം ‘പാകിസ്ഥാന്‍‘ കൊതുകുകളെന്ന്‌ വിളിച്ചാലോ?
 11. At Sat Oct 06, 07:49:00 PM 2007, തറവാടി said…
  അവസരോചിതമായ പോസ്റ്റ് , പ്രത്യേകിച്ചും ഒരു പോസ്റ്റ് വായിച്ചിട്ട് വല്ലാത്ത ദുരവസ്ഥയിലിരിക്കുന്ന സമയമായതിനാല്‍.ഒരു വ്യക്തിയുടെ ജീവിത്തിന്‍‌റ്റെ ആകെത്തുകയിലൂടെ ആയിരിക്കണം അയാളെ വിലയിരുത്തേണ്ടത് അല്ലാതെ ഏറ്റവും വലിയ വിദ്യാഭ്യാസ യോഗ്യത നേടിയ ഒരാളെ പണ്ടവന്‍ ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ പോകാന്‍ വലിയ മടിയായിരുന്നെന്ന് പറയുന്നതുപോലെ വളരെ ബാലിശമല്ലെ?കുന്നോളം നന്‍‌മ ചെയ്ത ഒരാള്‍ കുന്നിക്കുരുവോളം തിന്‍‌മ ചെയ്തത് വെച്ച് വിലയിരുത്തുമ്പോള്‍ , അറിവില്ലായ്മ എന്നതിനേക്കാള്‍ മാനസിക പക്വതയില്ലായ്മയാണ്‌ കാണിക്കുന്നത്.കണ്ണടച്ചിരുട്ടാക്കുന്ന ഇത്തരം വിലയിരുത്തലുകളില്‍ പങ്കു ചേരുന്നതു പോലും സ്വന്തം വിശ്വാസപ്രണാമങ്ങളോടുള്ള സം‌ശയത്തെക്കാണിക്കുന്നെനിക്കു തോന്നുന്നു.
 12. At Sat Oct 06, 07:52:00 PM 2007, വേണു venu said…
  നല്ല ചിന്തകള്‍‍. നന്ദി,വക്കാരി.:)‍
 13. At Sat Oct 06, 07:53:00 PM 2007, Glocalindia said…
  അതെ അങ്കിളേ, ക്രിക്കറ്റ് ഫാനല്ലാത്തവര്‍ പാക്കിസ്ഥാനികള്‍. ഇന്ത്യന്‍ ടീമിനെയല്ലാതെ മറ്റേതെങ്കിലും ക്രിക്കറ്റ് ടീമിനെ ആരാധിക്കുന്നവര്‍ പാക്കിസ്ഥാനികള്‍. ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനികള്‍.എന്റെയീശ്വരാ, ഈ പാകിസ്ഥാനും ഇന്ത്യയും മാത്രമാണോ ലോകത്ത് രാജ്യങ്ങളായുള്ളൂ!!
 14. At Sat Oct 06, 08:52:00 PM 2007, കരീം മാഷ്‌ said…
  മുഹമ്മതലി ജിന്ന എന്റെ ഗ്ലാസ്സിലേക്കു മദ്യം ഒഴിച്ചു തന്നില്ലായിരുന്നങ്കില്‍ ഞാന്‍ ജീവിതത്തിലൊരിക്കലും മദ്യപിക്കാത്തവനാവുമായിരുന്നു വെന്ന ഗാന്ധിജിയുടെ വാക്കു വിശ്വസിച്ചും, റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ദി ഗാന്ധിയിലൂടെ സ്വാതന്ത്രസമര സമരമുറകളും സഹനവും ചെറിയതോതില്‍ പുനരാക്ക്വിഷ്കരിച്ചതു കണ്ടും ആ മഹാത്മാവിനെ നെഞ്ചിറ്റിയവനാണു ഞാന്‍.
  ആ വിഗ്രഹം എറിഞ്ഞുടച്ചു അവിടെ പ്രതിഷ്ടിക്കാന്‍ പറ്റിയ മരൊരു ഭാരതീയനെ കിട്ടാത്തിടത്തോളം കാലം അതവിടെ തെന്നെ നില്‍ക്കട്ടെ!
 15. At Sun Oct 07, 02:11:00 AM 2007, Anonymous said…
  “A genral belief seems to prevail in the colony that Indians are little better, if at all, than the savages or natives of Africa. Even the children are taught to believe in that manner, with the result that the Indian is being dragged down to the position of a raw kaffir (black african)” Reference: CWMG(The Collected works of Mahatma Gandhi-Government of India VOl. I.p.150)Regarding the forcible registration of black africans in of South Africa: “One can understand the necessity of registration of Kaffirs ( black africans ) WHO WILL NOT WORK” Reference: CWMG Vol. I. p 105.”Why of all places in Johannesburg, the Indian Location should be chosen for dumping down all the kaffirs ( black africans) of the town passes my comprehension… the town council must withdraw the kaffirs (black africans ) from the location” Reference: CWMG Vol. I pp-244-245Regarding the Hindu Theological Seminary: “I only wish that such institutions will crop up all over India and be the means of preserving the ARYAN RELIGION in its purity”-Reference: CWMG Vol. IV, p.93His description of black african jail inmates: “Only a degree removed from the animal” Also, “Kaffirs (black africans) are as a rule uncivilized-the convicts even more so. They are trouble some, very dirty and live almost like animals”- Reference: CWMG, Vol. VIII, pp. 135-136Concerning South Africa’s White League fears of Mass Asian/ Indian immigration: “We beleive as much in the purity of RACE as we think they do, only we beleive that they would best serve these interests, which are as dear to us as to them, by advocating the purity of races, and not one alone. We beleive also that the white race of South Africa should be the predominating race”- Reference: CWMG , Vol. I. p.105During a Prayer Speech: “If we had the atom bomb, we would have used it against the British”- June 16, 1947-Reference: Gandhi’s “The Last Phase”, Vol. II, p.326

 16. At Sun Oct 07, 04:58:00 AM 2007, വക്കാരിമഷ്‌ടാ said…
  രംഗം 1 – സംവരണ ചര്‍ച്ചകഴിഞ്ഞ് അമ്പത് കൊല്ലമായി സംവരണം കൊടുത്തുകൊണ്ടിരിക്കുകയല്ലേ. ഇനിയെങ്കിലും ഇതൊന്ന് റിവ്യൂ ചെയ്ത് എവിടെയാണ് പ്രശ്‌നം എന്താണ് കാരണം, എങ്ങിനെയാണ് പുരോഗതി, അര്‍ഹതപ്പെട്ടവര്‍ക്കൊക്കെ കിട്ടുന്നുണ്ടോ, കിട്ടുന്നവര്‍ക്ക് സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലങ്ങള്‍ കിട്ടുന്നുണ്ടോ, എന്തുകൊണ്ടാണ് സംവരണം ഇനിയും തുടരണം എന്ന് പറയുന്നത് എന്നൊക്കെയൊന്ന് അന്വേഷിക്കേണ്ടേ?അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കട്ടെ. പക്ഷേ കഴിഞ്ഞ അയ്യായിരം കൊല്ലമായി ഇന്ത്യക്കാരില്‍ രൂഢമൂലമായ ഒരു സംഗതിയാണ് ജാതിചിന്തയും ജാതി വിവേചനവും. അതിന്റെ ഇഫക്ടുകള്‍ വെറും അമ്പത് കൊല്ലം കൊണ്ട് മാറുമെന്ന് കരുതുന്നത് ശരിയല്ല. കുറഞ്ഞത് ഒരു ആയിരം കൊല്ലമെങ്കിലും സംവരണം ഈ രീതിയില്‍ തുടര്‍ന്നെങ്കിലേ കഴിഞ്ഞ അയ്യായിരം കൊല്ലമായുള്ള ജാതിവിവേചനത്തിന്റെ ഇഫക്ടുകള്‍ കുറച്ചെങ്കിലും മാറ്റാന്‍ കഴിയൂ.രംഗം 2 – ഗാന്ധിചര്‍ച്ച.ബ്രിട്ടീഷുകാരുടെ 200 കൊല്ലത്തെ ഭരണത്തിനുശേഷം അവര്‍ ഇന്ത്യവിട്ടുപോകുമ്പോള്‍ (എങ്ങിനെയെന്ന് ചോദിക്കരുത് – ഇന്ത്യന്‍ സ്വാതന്ത്ര്യം കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യം മാത്രം. നമ്മള്‍ വെറുതെ ഇരുന്നിരുന്നെങ്കിലും ഗാന്ധിജിയെപ്പോലുള്ളവര്‍ ഇല്ലായിരുന്നെങ്കിലും അത് നമുക്ക് ലഭിച്ചേനെ, അതിന്റെ എല്ലാ മനോഹാരിതയോടും കൂടി) പൂര്‍ണ്ണമായും നമ്മില്‍ നിന്ന് വിട്ടുപോകേണ്ടിയിരുന്ന ജാതിചിന്ത, തന്റെ 79 കൊല്ലത്തെ ജീവിതവും പ്രവര്‍ത്തിയും മൂലം ഇന്ത്യക്കാരില്‍ സ്ഥിരമായെന്ന രീതിയില്‍ ഊട്ടിയുറപ്പിച്ചയാളാണ് ഗാന്ധിജി. ജാതിവ്യവസ്ഥയെ ഇല്ലാതാക്കുക എന്ന മഹത്തായ ആശയം (5000 കൊല്ലം പഴക്കുമുള്ളതാണെങ്കിലും ഇനിയൊരു ആയിരം കൊല്ലമെങ്കിലും നിലനില്‍‌ക്കുന്നതാണെങ്കിലും)- ആ ആശയം ആര് കൊണ്ടുവന്നു, എങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നൊന്നും ചോദിക്കേണ്ട, ഗാന്ധിജി ഇല്ലായിരുന്നെങ്കില്‍ ആ ആശയം എന്തായാലും പ്രാവര്‍ത്തികമായേനെ – സ്വന്തം താത്‌പര്യങ്ങള്‍ക്ക് വേണ്ടി ഇല്ലാതാക്കിയ ആളാണ് ഗാന്ധിജി. ഗാന്ധിജി ഇന്ത്യയില്‍ വരുന്നതിനു മുന്‍പ് ജാതിവ്യവസ്ഥ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിയ സ്വാതന്ത്ര്യസമരം (അപ്പോള്‍ സ്വാതന്ത്ര്യ സമരം ജാതിവ്യവസ്ഥയ്ക്കെതിരായിരുന്നോ ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നോ അതിനും രണ്ടിനും എതിരായിരുന്നോ എന്ന് ചോദിക്കേണ്ട) ഗാന്ധിജിയുടെ വരവോടെ അട്ടിമറിക്കപ്പെട്ടു.അതായത് 5000 കൊല്ലമായി ഇന്ത്യക്കാരുടെ മനസ്സില്‍ വേരുറപ്പിക്കപ്പെട്ട ജാതി ചിന്ത ഇപ്പോഴും ഇന്ത്യക്കാരില്‍ നിലനില്‍‌ക്കാനുള്ള കാരണം ഗാന്ധിജിയുടെ 79 വര്‍ഷക്കാലത്തെ ജീവിതം.അപ്പോള്‍ നോബല്‍ സമ്മാനം ആര്‍ക്ക് കൊടുക്കണമായിരുന്നു? ഗോഡ്‌സെയ്ക്ക്. ഒരു ദിവസമെങ്കില്‍ ഒരുദിവസം മുന്നേ ഗാന്ധിജിയെ വെടിവെച്ച് കൊന്ന് അത്രയെങ്കിലും ജാതിചിന്ത ഇല്ലാതാക്കിയില്ലേ.

  വ്യക്തമായ തെളിവുകളും ചരിത്രരേഖകളുമൊക്കെയുള്ളപ്പോഴും അയാളില്ലായിരുന്നെങ്കില്‍, അങ്ങിനെയല്ലായിരുന്നെങ്കില്‍, ഇങ്ങിനെതന്നെയേ വരുമായിരുന്നുള്ളൂ എന്നുള്ള വളരെയധികം “എങ്കിലുകളാല്‍” സമര്‍ത്ഥിക്കപ്പെടുന്ന ഉറപ്പിച്ച നിഗമനങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ അറിഞ്ഞ ചരിത്രവും, ചരിത്രകാരന്മാരും, ആ ചരിത്രം നമ്മളെ പഠിപ്പിച്ച ചരിത്രഗവേഷകരുമൊക്കെ എത്രമാത്രം തെറ്റുകാരും കുറ്റക്കാരുമാണെന്നുള്ള ബോധം മാത്രമല്ല നമുക്കുണ്ടാകുന്നത്, ഭൂതകാലജ്യോതിഷത്തില്‍ നമുക്കുള്ള അഗാധപാണ്ഡിത്യത്തെക്കുറിച്ചുള്ള ഒരു അവബോധം കൂടിയാണ് അവ തരുന്നത്. ഇങ്ങിനെയാണ് സംഭവിച്ചത്. പക്ഷേ ഇങ്ങിനെയല്ലായിരുന്നെങ്കില്‍ ഇങ്ങിനെയേ സംഭവിക്കുമായിരുന്നുള്ളൂ (ലാബിലെ കെമിസ്ട്രി പ്രാക്റ്റിക്കലല്ല, ചരിത്രവിശകലനമാണ്).

  മൂര്‍ത്തീ, വളരെ ശരി. വാല്‍‌മീകി ചെയ്തത് എന്ന് പറഞ്ഞ് അദ്ദേഹം കൊള്ളക്കാരനായിരുന്ന കാലത്തെപ്പറ്റി പറയുന്നതും വാല്‍‌മീകി കൊള്ളക്കാരനായിരുന്നപ്പോള്‍ ചെയ്തത് എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം തന്നെ.(വാത്മീകിയാണോ വാല്‍‌മീകിയാണോ എന്ന് കണ്‍ഫ്യൂഷനുണ്ടെങ്കിലും രണ്ടായാലും അവര്‍ ആണായിരുന്നു എന്ന് തന്നെയാണ് തോന്നുന്നത്).

  വിശ്വേട്ടാ, വളരെ നന്ദി. ആരെയും ഒരു കാരണവശാലും അംഗീകരിക്കാത്ത നമുക്ക് ഗാന്ധിജി വെറും ഗാന്ധി മാത്രം. സ്വാതന്ത്ര്യം കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യം മാത്രം.

  തമനൂ, നന്ദി. ആദ്യമായാണ് ഗാന്ധിജിയെപ്പറ്റി നാലുവരി എഴുതുന്നത്. എഴുത്തിന്റെ മനോഹാരിതയല്ല, എഴുതാനുള്ള സാഹചര്യവും എഴുതി എന്ന ചാരിതാര്‍ത്ഥ്യവുമാണ് ഈ പോസ്റ്റ് എനിക്ക് ഏറ്റവും വിലപ്പെട്ട പോസ്റ്റാവുന്നത്.

  ജീമനൂ, വളരെ നന്ദി.

  സൂ. എനിക്കും, എന്നും. നന്ദി.

  അബ്‌ദുള്‍, നന്ദി. Should one read Hind Swaraj metaphorically or literally? Oh…don’t read it literally guys..

  …Gandhi a was a man who measured and weighed each and every word he used! Lets re-learn (for want of proper word for that) everything including the alphabets…

  വളരെ ശരി; അവസാനം പറഞ്ഞതും.

  ബെന്നീ, ഗാന്ധിജി ശ്രീനാരായണഗുരുവിനോട് ഹൈ കാസ്റ്റ് ഹിന്ദുക്കളെ കാണുമ്പോള്‍ ലോ കാസ്റ്റ് ഹിന്ദുക്കള്‍ മാറി നടന്നുകൊള്ളണമെന്നും ഹൈ കാസ്റ്റ് ഹിന്ദുക്കളുമായി ലോ കാസ്റ്റ് ഹിന്ദുക്കള്‍ ഒരു ഇടപാടും പാടില്ല എന്നും ഹൈ കാസ്റ്റ് ഹിന്ദുക്കള്‍ക്ക് മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുള്ളൂ എന്നും കൂടെ പറഞ്ഞ് കാണണമല്ലോ അല്ലേ? ഇനി നമുക്ക് ഒരു ലേബലും കൂടി പ്രിന്റ് ചെയ്യണമല്ലോ. ഗാന്ധിജിയെ അനുകൂലിക്കുന്നവന്‍… കളറേതാണെന്ന് തീരുമാനിച്ചാല്‍ മതി.

  അഗ്രജന്‍, നന്ദി. ഒരു ചരിത്രസംഭവത്തിനുശേഷം നമുക്ക് “എങ്കിലുകള്‍” ഉപയോഗിച്ച് ധാരാളം മനോഹരമായ തിയറികള്‍ ഉണ്ടാക്കാം. നമ്മുടെ ഭാവനയ്ക്കനുസരിച്ച് ഏറ്റവും ഐഡിയലായ സ്ഥിതിവിശേഷം വരെ ഉണ്ടാക്കാന്‍ ആ എങ്കിലുകള്‍ നമ്മെ സഹായിക്കും. പക്ഷേ അങ്ങിനെ എങ്കിലുകളാല്‍ സമൃദ്ധമായ തിയറികള്‍ ഉണ്ടാക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ മനസ്സിലാക്കാതെ പോകുന്നത് നൂറും ഇരുന്നൂറും കൊല്ലം പഴക്കമുള്ള അന്നത്തെ സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. അതിലേക്ക് പൂര്‍ണ്ണമായും ഇറങ്ങിച്ചെല്ലാന്‍ നമുക്കൊരിക്കലും കഴിയില്ല. കാരണം നമ്മള്‍ ജീവിക്കുന്നത് വര്‍ത്തമാനകാലത്തിലാണ്. അപ്പോള്‍ നമ്മുടെ എങ്കിലുകള്‍ തിയറിയില്‍ പല പിഴവുകളും വരാം. അതുകൊണ്ടാണ് വേണ്ടരീതിയില്‍ ചരിത്രം പഠിച്ചവര്‍ ചരിത്രകാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ എങ്കിലുകള്‍ തിയറികള്‍ പറയുമ്പോള്‍ വേണ്ട മുന്‍‌കരുതലുകള്‍ എടുക്കുന്നത്. കാരണം അത് മിക്കവാറും പറയുന്ന ആളുടെ മാത്രം നിഗമനമായിരിക്കും. യഥാര്‍ത്ഥത്തില്‍ ആ എങ്കിലുകള്‍ അന്നത്തെ കാലഘട്ടത്തില്‍ അപ്ലൈ ചെയ്യാന്‍ പ്രായോഗികമായി ധാരാളം ബുദ്ധിമുട്ടുകളുണ്ടാവാം. ചിലതൊന്നും പ്രായോഗികമേ അല്ലായിരിക്കാം. അത്തരം സാധ്യതകളെയെല്ലാം അവഗണിച്ച് എങ്കിലുകള്‍ മാത്രമുപയോഗിച്ച് ചരിത്രത്തെ വിശകലനം ചെയ്ത് ചരിത്രപുരുഷന്മാരെ വിലയിരുത്തുമ്പോള്‍ നമുക്ക് മിക്കവാറും കണ്ടുനില്‍ക്കാനേ പറ്റൂ. കാരണം നമുക്കെന്തായാലും അറിയില്ല, അത് അങ്ങിനെതന്നെയേ വരുമായിരുന്നുള്ളോ എന്ന്. പറയുന്നവരുടെ വിശ്വാസം അവരെയെങ്കിലും രക്ഷിക്കട്ടെ.

  മുരളിയേട്ടാ, നന്ദി. തമനുവിനോട് പറഞ്ഞതുപോലെ മനോഹരമായ എഴുത്തേ അല്ലെങ്കിലും ഗാന്ധിജിയെപ്പറ്റി നാലുവാക്ക് ജീവിതത്തില്‍ ആദ്യമായി എഴുതാന്‍ പറ്റി എന്നോര്‍ക്കുമ്പോള്‍ എനിക്ക് വളരെയധികം സംതൃപ്തി തോന്നുന്നു.

  അങ്കിളേ, നന്ദി. ബെന്നി പറഞ്ഞതുപോലെ ഗാന്ധിജിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാന്‍ കാര്‍. ഗാന്ധിജിയെ അനുകൂലിക്കുന്നവര്‍…?

  തറവാടീ, വളരെ നന്ദി. പണ്ടൊക്കെ ഓര്‍ത്തിട്ടുണ്ട്, എന്തിനാണ് ആള്‍ക്കാര്‍ ബി.എ ചരിത്രവും എം.എ ചരിത്രവുമൊക്കെ പഠിക്കുന്നത്, അതുകൊണ്ട് എന്തെങ്കിലുമൊക്കെ ഗുണമുണ്ടോ എന്നൊക്കെ. പക്ഷേ ഇപ്പോഴത്തെ പല ചരിത്രവിശകലനങ്ങളും കാണുമ്പോള്‍ ചരിത്രം ഒരു വിഷയമായി പഠിക്കുന്നത് ചരിത്രത്തെയും ചരിത്രകാരന്മാരെയും പഠിക്കാന്‍ മാത്രമല്ല ഉപയോഗപ്പെടുന്നത്, ചരിത്രത്തെയും ചരിത്രകാരന്മാരെയും ശരിയായ രീതിയില്‍ വിശകലനം ചെയ്യാന്‍ കൂടിയാണെന്ന് മനസ്സിലായി-പ്രത്യേകിച്ചും എന്തും എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന ഇക്കാലത്ത്.

  വേണുവണ്ണാ, നന്ദി.

  കരീം മാഷേ, ആ വിഗ്രഹം ആരൊക്കെ എടുത്തെറിഞ്ഞാലും ഉടയില്ല എന്നതാണ് ഗാന്ധിജിയുടെ പ്രത്യേകത. അതുപോലത്തെയോ അതിനെക്കാളും മനോഹരമായതോ ആയ വിഗ്രഹങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ ഗാന്ധിജിയുടെ സ്ഥാനം എന്നും അതുപോലെ തന്നെയുണ്ടാവും.

  അനോണിമസേ, അനോണിമസ് ചൂണ്ടിക്കാണിച്ച പോയിന്റുകള്‍ക്കുള്ള മറുപടി എന്റെ പോസ്റ്റിലുണ്ട്. അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ അഞ്ച് മിനിറ്റ് സേര്‍ച്ച് ചെയ്താലും കിട്ടും. എല്ലാ വിവരങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടണമെന്നില്ലെങ്കില്‍ തന്നെയും ഗാന്ധിജിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ക്കുള്ള മറുപടിക്ക് ഇന്റര്‍നെറ്റ് തന്നെ ധാരാളം. എങ്ങിനെയാണ് ഗാന്ധിജിയെ വിലയിരുത്തേണ്ടതെന്ന് ഇവിടെത്തന്നെ പലരും പറഞ്ഞിട്ടുണ്ട്. ആറ്റം ബോംബിനെപ്പറ്റിയും ഗാന്ധിജിയുടെ വാക്കുകള്‍ തന്നെ ഇന്റര്‍നെറ്റിലുണ്ടല്ലോ. നന്ദി.

  ഒന്നുകൂടി പറയട്ടെ, എനിക്ക് വളരെയധികം സംതൃപ്തി തന്ന ഒരു പോസ്റ്റാണിത്. നന്നായി എഴുതി എന്ന അര്‍ത്ഥത്തിലല്ല, ഗാന്ധിജിയെപ്പറ്റി നാലുവാക്ക് ജീവിതത്തില്‍ എഴുതി എന്ന അര്‍ത്ഥത്തില്‍-അങ്ങിനെ എഴുതാന്‍ ഒരു സാഹചര്യം ഉണ്ടായപ്പോള്‍, തികച്ചും സ്വാഭാവികമായിത്തന്നെ. പണ്ട് സ്കൂളില്‍ വിവേകാനന്ദനെപ്പറ്റി പഠിച്ചപ്പോള്‍ നമ്മള്‍ ആര്‍ക്കെങ്കിലും ഉപകാരം ചെയ്യുകയാണെങ്കില്‍ ഉപകാരം ചെയ്തതിന് അയാള്‍ നമ്മോട് നന്ദിപറഞ്ഞാലും ഇല്ലെങ്കിലും അങ്ങിനെയൊരു നല്ല കാര്യം ചെയ്യാന്‍ അവസരമുണ്ടാക്കിത്തന്നയാള്‍ക്ക് നമ്മള്‍ അങ്ങോട്ട് നന്ദി പറയണമെന്ന്. അതുകൊണ്ട് ഗാന്ധിജിയെപ്പറ്റി നാലുവാക്ക് എഴുതാന്‍ എനിക്കവസരം ഉണ്ടാക്കിത്തന്ന എല്ലാവര്‍ക്കും നന്ദി.

 17. At Sun Oct 07, 05:18:00 AM 2007, ViswaPrabha വിശ്വപ്രഭ said…
  നാട്ടിലെ സിഖപ്രദമായ കാലാവസ്ഥയില്‍ മ്യൂട്ടേറ്റ് ചെയ്ത ഭീമന്‍ കൊതുകുകള്‍ ഒരുപാടുണ്ട് വക്കാരീ. ചിക്കുന്‍ ഗുണിയയ്ക്കാണെങ്കില്‍ മരുന്നുമില്ലത്രേ.ഒരു ഗാന്ധിയന്‍ പ്രതിരോധമാര്‍ഗ്ഗമുണ്ട് പക്ഷേ.
 18. At Sun Oct 07, 06:18:00 AM 2007, വക്കാരിമഷ്‌ടാ said…
  ആ ഗാന്ധിയന്‍ പ്രതിരോധമാര്‍ഗ്ഗം കൊള്ളാം വിശ്വേട്ടാ. എങ്കിലും കണ്ണുള്ളത് കാണാനും കാതുള്ളത് കേള്‍ക്കാനും വായുള്ളത് പറയാനും കൈയ്യുള്ളത് കണ്ണും വായും കാതും പൊത്തിപ്പിടിക്കാനും അതുപോലെ തന്നെ യൂണിക്കോഡില്‍ ടൈപ്പ് ചെയ്യാനും ആണല്ലോ 🙂
 19. At Sun Oct 07, 08:32:00 AM 2007, നിഷ്ക്കളങ്കന്‍ said…
  വായിച്ചു. ന‌ന്നായി വ‌ക്കാരി
 20. At Sun Oct 07, 09:59:00 AM 2007, വക്കാരിമഷ്‌ടാ said…
  അനോണിമസേ, വലിയ കാര്യമില്ല, എങ്കിലും താങ്കള്‍ ക്വോട്ട് ചെയ്തതില്‍Regarding the Hindu Theological Seminary: “I only wish that such institutions will crop up all over India and be the means of preserving the ARYAN RELIGION in its purity”-Reference: CWMG Vol. IV, p.93 എന്ന കാര്യത്തില്‍ ഒരു ഗൂഗിള്‍ ഗവേഷണം ഞാന്‍ നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഇവയാണ് (കസേരയിലിരുന്നുള്ള അരമണിക്കൂര്‍ ഗൂഗിള്‍ ഗവേഷണം മാത്രമാണ്. അതിന്റേതായ എല്ലാ പോരായ്മകളും കാണും. ക്ഷമിക്കുക. അതേ സമയം ഇത് ഗാന്ധിജിയില്‍ എനിക്കുള്ള വിശ്വാസം ഉറപ്പിക്കാനുള്ള ശ്രമമല്ല. ഇത്തരം ക്വോട്ടുകള്‍ വരുന്നതിന്റെ ഉറവിടം എന്താണെന്നറിയാനുള്ള ഒരു താത്‌പര്യം മാത്രം).1. താങ്കള്‍ ക്വോട്ട് ചെയ്ത കാര്യങ്ങളെല്ലാം അതേ ഓര്‍ഡറിലല്ലെങ്കിലും താങ്കളുടേത് പോലെ റഫറന്‍സുകള്‍ കൊടുത്തല്ലെങ്കിലും ഇവിടെനിന്ന് കിട്ടി.2. ഞാന്‍ മുകളില്‍ കോപ്പി പേസ്റ്റ് ചെയ്ത താങ്കളുടെ ക്വോട്ട് പ്രകാരം ഗാന്ധിജി ആ വാചകങ്ങള്‍ പറഞ്ഞിരിക്കുന്നത് CWMG Vol. IV, p.93 ല്‍ ആണ്.3. ഇവിടെ നോക്കിയ പ്രകാരം CWMG Vol. IV, p.93 എന്ന് പറയുന്നത് 1904-1905 കാലഘട്ടമാണ്.4. 1904-1905 കാലഘട്ടത്തിലെ CWMG റഫറന്‍സുകള്‍ ഇവിടെനിന്ന് കിട്ടി-മൂന്ന് പി.ഡി.എഫ് ഫയലുകളായി.5.ആ മൂന്ന് പി.ഡി.എഫ് ഫയലുകളിലും ഞാന്‍ ARYAN RELIGION എന്ന കീവേഡ് കൊടുത്ത് സേര്‍ച്ച് ചെയ്തിട്ടും താങ്കള്‍ ക്വോട്ട് ചെയ്ത വാചകം കിട്ടിയില്ല.

  (എന്റെ ശ്രമം ഒന്ന് വിശദീകരിച്ചു എന്ന് മാത്രം).

  CWMG വിവാദത്തെപ്പറ്റിയും ഇവിടുള്ള ലിങ്കില്‍ വായിക്കാം (ആ വിവാദം ഉണ്ടായ കാലഘട്ടം അറിയുന്നതും രസകരമായിരിക്കും).

  അതുപോലെതന്നെ താങ്കളുടേതല്ലാത്ത മറ്റൊരു ക്വോട്ടും ഞാന്‍ ഗൂഗിള്‍ ഗവേഷണത്തിനു വിധേയമാക്കി:

  Caste is but an extension of the principle of the family. Both are governed by blood and heredity

  അതിന്റെ ഫലങ്ങള്‍

  1. ഗൂഗിള്‍ പേജ് ഇവിടെ

  2. ആ ഗൂഗിള്‍ പേജ് പ്രകാരം വിശ്വസനീയമെന്ന് തോന്നിയ പേജ് JSTOR ന്റെയാണ്. അത് ഇതാണ്.

  3. JSTOR ല്‍ ലോഗിന്‍ ചെയ്ത് രണദിവയുടെ പേപ്പര്‍ ഡൌണ്‍‌ലോഡ് ചെയ്തു. ആ വരികള്‍ ജഗ്‌ജീവന്‍ റാമിന്റെ Caste Challenge in India എന്ന ബുക്കില്‍ നിന്നും രണദിവെ ക്വോട്ട് ചെയ്തതാണ്-അതായത് ഗാന്ധിജി പറഞ്ഞു എന്ന് പറഞ്ഞ് ജഗ്‌ജീവന്‍ റാം പറഞ്ഞത് രണദിവെ ക്വോട്ട് ചെയ്തത്. (ആ ബുക്കിനെപ്പറ്റി അംബേദ്‌കര്‍.ഓര്‍ഗില്‍ വന്ന പരാമര്‍ശങ്ങള്‍ ഇവിടെ.

  അതില്‍ തന്നെ ആ വാചകങ്ങള്‍ മുകളില്‍ കൊടുത്തിരിക്കുന്ന അതേ പടിയല്ല രണദിവയുടെ പേപ്പറില്‍ ഉള്ളത് (എങ്കിലും അര്‍ത്ഥം മാറുന്നില്ല). ഇനി ആ വാചകങ്ങള്‍ (അതായത് ഗാന്ധിജി പറഞ്ഞു എന്ന് പറഞ്ഞ് ജഗ്‌ജീവന്‍ റാം പറഞ്ഞു എന്ന് പറഞ്ഞ് രണദിവെ ക്വോട്ട് ചെയ്ത വാചകങ്ങള്‍) മൊത്തത്തില്‍ വായിച്ചാല്‍ ജാതിവ്യവസ്ഥയെ ഒരു ഫിലോസാഫിക്കല്‍ വ്യൂവില്‍ ഗാന്ധിജി കാണുന്നതാണെന്ന് മനസ്സിലാവും. ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലിനെ അനുകൂലിക്കുന്നതായി അവിടെ ക്വോട്ട് ചെയ്തിരിക്കുന്ന (ഇനി അത് ഗാന്ധിജി പറഞ്ഞതാണെങ്കില്‍ കൂടി) ഒരിടത്തുമില്ല. ഇനി അവിടെ പറഞ്ഞിരിക്കുന്നതോ-

  Caste does not denote superiority or inferiority. It simply recognises different outlooks and corresponding modes of life. Caste is the classification of different systems of culture. It is the extension of the principle of the
  family. Both are governed by blood and heredity. …Its value from the
  economic point of view was very great. It ensured hereditary skill. It limited competition. It was a remedy against pauperism. It had the advantage of trade guilds. It was man’s experiment in social adjustment in the laboratory of Indian society. If we can prove it to be success, it can offer to the world as a leaven and as the best remedy against heartless
  competition. … Varna is inherent in human nature. Hindusim has
  reduced it to a science. … Caste at present is a distortion. But in our eagerness to abolish it let us not abolish the original …it is not a human invention but an immutable law of nature, the statement of a tcndency that is ever prescnt and at work like Newton’s law of gravitation.” (റഫറന്‍സ് – The Role Played by Communists in the Freedom Struggle of India, B. T. Ranadive
  Social Scientist, Vol. 12, No. 9. (Sep., 1984), pp. 3-32.JASTOR ല്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തത്).

  (മൂന്ന് കുത്തുകളുടെ അര്‍ത്ഥം ആ വാചകങ്ങള്‍ പൂര്‍ണ്ണമല്ല (രണദിവെ എഡിറ്റ് ചെയ്തതു മൂലം) എന്നാണ്. ആ വാചകങ്ങള്‍ മൊത്തം കിട്ടണമെങ്കില്‍ ജഗ്‌ജീവന്‍ റാമിന്റെ പുസ്തകം വായിക്കണം. അത് കിട്ടിയില്ല).

  ഇനി മുകളില്‍ പറഞ്ഞ വാചകങ്ങള്‍ ഗാന്ധിജി പറഞ്ഞതാണെങ്കില്‍ തന്നെ നമുക്ക് ഗാന്ധിജിയുമായി അതിശക്തമായിത്തന്നെ വിയോജിക്കാം (അദ്ദേഹം ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലുകളെ അനുകൂലിച്ചില്ലെന്ന് മാത്രമല്ല Caste does not denote superiority or inferiority എന്നും Caste at present is a distortion എന്നും പറയുകയും ചെയ്തു എന്നോര്‍ത്തുകൊണ്ട് തന്നെ). പക്ഷേ ജഗ്‌ജീവന്‍ റാം ഗാന്ധിജി പറഞ്ഞു എന്ന പറഞ്ഞ് ക്വോട്ട് ചെയ്ത വാചകങ്ങളുടെ ഒരു ഭാഗം രണദിവെ ക്വോട്ട് ചെയ്തത്, അതിന്റെ പോലും പൂര്‍ണ്ണമായ രൂപത്തിലല്ലാതെ നമ്മള്‍ ക്വോട്ട് ചെയ്ത് (അങ്ങിനെയാണെങ്കില്‍) ഗാന്ധിജിയെയും ഹിറ്റ്‌ലറിനെയും താരതമ്യപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ … (മൂന്ന് കുത്തിന്റെ അര്‍ത്ഥം വാചകം പൂര്‍ണ്ണമല്ല എന്നാണ്).

  (ഇത് ഒരുമണിക്കൂര്‍ ഇന്റര്‍നെറ്റ് ഗവേഷണത്തിന്റെ ബാക്കിപത്രം. അതിന്റേതായ എല്ലാ പ്രശ്‌നങ്ങളും കാണാം. ഇനി ഗാന്ധിജി അങ്ങിനെ പറഞ്ഞതിന്റെ ഓഡിയോ റിക്കോഡിംഗ് തന്നെയുണ്ടെങ്കിലും അത് അദ്ദേഹത്തെ വെറും ഗാന്ധിയോ ഹിറ്റ്‌ലറോ ആക്കുന്നില്ല, അദ്ദേഹം അപ്പോഴും മഹാത്മാവായ ഗാന്ധിജി തന്നെ, എന്നും കൂടി പറഞ്ഞുകൊള്ളട്ടെ).

  എന്തായാലും ഇതിലുള്ള എന്റെ ഗവേഷണം തല്‍ക്കാലത്തേക്ക് തീര്‍ന്നു.

  നിഷ്‌കളങ്കനും നന്ദി.

 21. At Sun Oct 07, 02:45:00 PM 2007, മിടുക്കന്‍ said…
  മഹാത്മാ ഗാന്ധി എന്ന് കേള്‍ക്കുമ്പോള്‍
  സമാധാനം, ശാന്തി, സ്നേഹം, ഇതൊക്കെ ആണ് മനസിലേക്ക് വരുക..ഇത് ഞാന്‍ മനസിലാക്കിയത് അദ്ദേഹത്തിന്റെ ബുക്കുകള്‍ വായിച്ചിട്ടൊ, അല്ലെങ്കില്‍ അദ്ദേഹത്തെ പറ്റി ആരേലും എഴുതിയത് വായിച്ചിട്ടൊ ഒന്നും അല്ല.
  മറ്റെല്ലാരെയും പോലെ, 10-ം ക്ലാസ് വരെ ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തെ പറ്റി പാഠപുസ്തകത്തില്‍ നിന്നും പഠിച്ചതും, ഇന്നേവരെ എന്നോടൊത്ത് ഇടപഴകിയിട്ടുള്ള, അധ്യാപകരും ഗുരുതുല്യരുമായ വ്യക്തികളും ഗാന്ധിജിയെ ഒരു മഹാത്മാവായി ആത്മാവില്‍ കരുതുന്നു എന്ന് ആ ഒരു ‘ഇത്’ ഉണ്ടല്ലൊ അത് മനസിലാക്കിയിട്ടാണ്. അല്ലെങ്കില്‍ ആ ഒരു ഇത് സാധാരണക്കരിലേക്ക് ഫീഡ് ചെയ്യുന്ന ഒരു അന്തരീക്ഷം ഇന്നും നമ്മുടെ സ്കൂളിലൊക്കെ നില്‍ക്കുന്ന കൊണ്ടാണ്.വക്കാരിയുടെ വികാരത്തള്ളിച്ച ഞാന്‍ മനസിലാക്കുന്നു.
  ഗാന്ധിജി പറ്റീരായിരുന്നു എന്നൊക്കെ ഉള്ള പൊസ്റ്റുകള്‍ വായിച്ചപ്പോള്‍, ഒരു അണക്കെട്ട് പൊട്ടുന്നതിനു മുന്‍പുള്ള പ്രെഷര്‍ മനസ്സില്‍ ഉണ്ടായിരുന്നത്, അത് പൊട്ടി ഒഴികിപ്പൊകുമ്പോള്‍ ഉള്ള ഒരു ഫീലിംഗ് ഇല്ലേ, അതാണ് ഇപ്പോള്‍ ഇവിടെ കിട്ടുന്നത്..നന്ദി വക്കാരി.. ഒരായിരം നന്ദി…
 22. At Sun Oct 07, 04:22:00 PM 2007, -സു‍-|Sunil said…
  വക്കാരീ, നമസ്കാരം!
  നല്ല പോസ്റ്റ്.
  (ഈ ഹൈപ്പര്‍ ലിങ്കിങ് ടെക്നോളജി ഇല്ലായിരുന്നെങ്കില്‍ വക്കാരി വെറും അരി മാത്രം…)
  സ്നേഹപൂര്‍വ്വം,
  -സു-
 23. At Sun Oct 07, 04:49:00 PM 2007, മാരീചന്‍ said…
  ഗാന്ധിജി എന്ന പ്രതിഭാസത്തെക്കുറിച്ച് സത്യസന്ധമായും ആര്‍ജവത്തോടെയും അഭിമാനത്തോടെയും ഒരു കുറിപ്പെഴുതാനുളള വക്കാരിയുടെ പ്രേരണയ്ക്ക് പലകാരണങ്ങളില്‍ ഒന്നാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.പല ചിന്തകളുളള, പല വേഷം ധരിക്കുന്ന, പല ഭാഷ സംസാരിക്കുന്ന, പലതരം ആചാരമര്യാദകളുളള ജനത ഒരു മനുഷ്യന്റെ വാക്കുകള്‍ക്കു പിന്നാലെ നടക്കുന്ന അത്ഭുതകരമായ കാഴ്ച ചരിത്രത്തില്‍ സമാനതകളില്ലാത്തതു തന്നെയാണ്.ജനങ്ങള്‍ക്കു നല്‍കാന്‍ ഗാന്ധിജിയ്ക്ക് നിലപാടുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ഒരു സംഘടനാ സംവിധാനത്തിന്റെയും ജ്യാമിതീയ രൂപങ്ങളെ ഗാന്ധിജി ആശ്രയിച്ചതേയില്ല. ജനങ്ങള്‍ക്ക് ഗാന്ധിജിയും ഗാന്ധിജിയ്ക്ക് ജനങ്ങളും.ഒളിച്ചു പിടിച്ച അജണ്ടകളും ഇല്ലായിരുന്നു അദ്ദേഹത്തിന്. നിലപാടുകള്‍ സധൈര്യം ജനങ്ങളോട് തുറന്നു പറഞ്ഞു. സ്വന്തം കുറ്റങ്ങളും തെറ്റുകളും പരസ്യമായി ഏറ്റുപറഞ്ഞു.നല്ല ഭക്ഷണത്തിനും വില കൂടിയ മദ്യത്തിനും രാക്കൂട്ടിനെത്തുന്ന സെലിബ്രിറ്റി സുന്ദരികള്‍ക്കും സന്തതിപരമ്പരകള്‍ക്കായി സ്വരുക്കൂട്ടേണ്ട കോടികളുടെ സാമ്രാജ്യങ്ങള്‍ക്കും വേണ്ടി തന്നെ വിശ്വസിച്ച ജനതയെ ഗാന്ധിജി ഒറ്റികൊടുത്തില്ല എന്നത് അദ്ദേഹത്തെ മഹാത്മാവാക്കി.തീവ്രമായ സ്വന്തം മതവിശ്വാസം പരസ്യപ്പെടുത്തിതന്നെ അദ്ദേഹം മതാതീതമായ ഒരു വ്യക്തിത്വമായി വളരുകയും ചെയ്തു.അതുകൊണ്ട് ഗാന്ധിജി ഒരു പ്രതിഭാസം തന്നെയാണ്.

  “ഗീതയ്ക്കുമാതാവായ ഭൂമിയേ ദൃഢമിതു –
  മാതി‍രിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ” എന്നാണ് വളളത്തോള്‍ എഴുതിയത്.

  കര്‍മ്മമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍.

  സ്വാതന്ത്ര്യത്തെക്കുറിച്ചും പൗരാവകാശത്തെക്കുറിച്ചും ജനാധിപത്യമൂല്യങ്ങളെക്കുറിച്ചുമുളള ആധുനിക കാഴ്ചപ്പാടുകള്‍ പിന്‍പറ്റുമ്പോള്‍ ആ നിലപാടുകളില്‍ ചിലത് തെറ്റായിരുന്നു എന്നു തുറന്നു പറയാന്‍ ഗാന്ധിജിയോടുളള ആദരവ് തടസമാകാമോ?

  തനിക്ക് ശരിയെന്ന് തോന്നിയത് വിളിച്ചു പറയാന്‍ മടിക്കാത്ത, സ്വന്തം നിലപാടുകളില്‍ ഒട്ടും വെളളം ചേര്‍ക്കാതെ അന്തസായ പൊതുപ്രവര്‍ത്തനം നടത്തിയ ഗാന്ധിജിയോട് അനാദരവ് പുലര്‍ത്തലാകുമോ അത്തരം ശ്രമങ്ങള്‍?

  ഗാന്ധിജിയെക്കുറിച്ചുളള അന്തസായ വിമര്‍ശനങ്ങള്‍ പോലും തന്റേടത്തോടെ നടത്താന്‍ പോന്ന ഒരു പിന്‍തലമുറ ഇന്ത്യയിലുണ്ടാകണമെന്ന ലക്ഷ്യം സ്വാതന്ത്ര്യത്തെ കുറിച്ചുളള ആ മഹാത്മാവിന്റെ നിര്‍വചനത്തിലില്ലായിരുന്നോ?

  വരാനിരിക്കുന്ന തലമുറകളുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം അധ്വാനിച്ചപ്പോള്‍, ഗതകാലസ്മരണകളുടെ വാഴ്ത്തുമൊഴികള്‍ മാത്രം മുഴങ്ങുന്ന ഒരു പില്‍ക്കാല സമൂഹമാണോ അദ്ദേഹം സ്വപ്നം കണ്ടത്? സംശയമാണ്.

  പഠിക്കേണ്ടതാണ് ആ ജീവിതം. പകര്‍ത്തേണ്ടത് ഏറെയുണ്ട് ആ ജീവിതത്തില്‍ നിന്നും. കളയേണ്ടതും.

  ഇന്ത്യയെയും മറ്റുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന ഏറ്റവും വലിയ അതിര്‍വരമ്പ് നമുക്കൊരു ഗാന്ധിജിയുണ്ടായിരുന്നു എന്ന സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

  അതുകൊണ്ടു തന്നെ ത്യാജ്യഗ്രാഹ്യ വിവേചനത്തോടെ ആ ജീവിതത്തെ പഠിക്കാനുളള ഏതുദ്യമത്തിനും പിന്തുണയുമുണ്ട്, നമുക്കൊരിക്കലും ഗാന്ധിജിയാകാന്‍ കഴിയില്ലെന്ന് തിരിച്ചറിയുമ്പോഴും.

  ‘എന്റെ ഗുരുനാഥന്‍’ എന്ന കവിത വളളത്തോള്‍ ഇങ്ങനെയെഴുതിയാണ് അവസാനിപ്പിച്ചത്.

  “നമസ്തേ ഗതതര്‍ഷ! നമസ്തേ ദുരാധര്‍ഷ!
  നമസ്തേ സുമഹാത്മന്‍! നമസ്തേ ജഗത്ഗുരോ!”

  ദാഹം ഇല്ലാതായവനും ആരാലും ആക്രമിക്കപ്പെടാന്‍ കഴിയാത്തവനുമാണ് ഗാന്ധിജി. വിമര്‍ശനങ്ങള്‍ ആക്രമണമല്ല.

 24. At Sun Oct 07, 05:33:00 PM 2007, അങ്കിള്‍. said…
  പ്രീയ വക്കാരി,മുമ്പ്‌ ഞാനെഴുതിയ കമന്റില്‍ പ്രയോഗിച്ച ‘പാകിസ്ഥാനി കൊതുകുകള്‍’ എന്ന പ്രയോഗം ഞാന്‍ പിന്‍‌വലിക്കുന്നു. എഴുതിപ്പോയല്ലോ എന്നോര്‍ത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ടിത്‌ ചെയ്യുന്നു.മാവേലികേരളത്തിനെ കടമെടുത്ത്‌ പറഞ്ഞാല്‍:“പിന്നെ ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കു ചെയ്യാന്‍ പറ്റു. എല്ലാം ഗാന്ധിജി അങ്ങു ചെയ്തിട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍‍ എത്ര നല്ലതായിരുന്നു. ചിന്തികാന്‍‍ എന്തു രസം!. ഗാന്ധിജി ഒരു കേവല വ്യക്തിയായിരുന്നു. സ്വതന്ത്ര ഇ‍ന്‍ഡ്യയുടെ ഒരു സിവില്‍‍ സേര്‍വന്റു പോലും ആയിരുന്നില്ല. ഒന്നും കൊടുക്കാതെ ഇത്രയുമൊക്കെ കിട്ടിയില്ലേ നമുക്ക്? പക്ഷെ നാം എന്തു ചെയ്തു“ഇങ്ങനെയുള്ള ഒരു മഹാന്റെ ജന്മനാളില്‍ അദ്ദേഹത്തിന്റെ കുറവുകളെമാത്രം പൊക്കിക്കാണിച്ച ചില പോസ്റ്റുകളെ ഓര്‍ത്തപ്പോള്‍ എഴുതിപ്പോയതാണ്, ക്ഷമിക്കൂ. വക്കാരിയുടെ ആ രണ്ട് വരികളും ഒരു പ്രചോദനമായി.മനസ്സമാധാനമായിട്ട്‌ ഞാനൊന്നുറങ്ങട്ടെ.

 25. At Sun Oct 07, 07:53:00 PM 2007, വക്കാരിമഷ്‌ടാ said…
  മാരീചാ, പൂര്‍ണ്ണമായും യോജിക്കുന്നു. ഗാന്ധിജിയെപ്പറ്റിയുള്ള, ഉദ്ദേശശുദ്ധിയോടുകൂടിയുള്ള ഏതൊരു പഠനവും വിമര്‍ശനവും നമ്മള്‍ സ്വാഗതം ചെയ്യണം- പോസ്റ്റില്‍ പറഞ്ഞതുപോലെ ഗാന്ധിജിയുടെ പോസിറ്റീവ്‌സിനെ ഓഫ്‌സെറ്റ് ചെയ്യാത്ത രീതിയില്‍ നെഗറ്റീവ്‌സിനെപ്പറ്റിയുള്ള പഠനങ്ങളുള്‍പ്പടെ. എങ്കിലും അന്തിമമായി നമുക്ക് മാതൃകയാക്കേണ്ടത് അദ്ദേഹത്തിന്റെ പോസിറ്റീവ്‌സാണ്. അതിന്റെ ആയിരത്തിലൊരംശം പോലും നമ്മള്‍ ഇതുവരെ മാതൃകയാക്കിയിട്ടുകൂടിയില്ല. അതുകൊണ്ട് ഗാന്ധിജിയെപ്പറ്റിയുള്ള ഒരു വിമര്‍ശന പഠനത്തിനും ഞാനെതിരല്ല. അതുകൊണ്ടാണ് മാരീചന്റെയും മറ്റും വാക്കുകള്‍, അതിലെ വിമര്‍ശന പരാമര്‍ശങ്ങളുള്‍പ്പടെ ഞാന്‍ ക്വോട്ട് ചെയ്തത്. അത് അങ്ങിനെ തന്നെ വേണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. വിമര്‍ശനങ്ങള്‍ ഒരിക്കലും ആക്രമണമല്ല.ഗാന്ധിജിയെ വിമര്‍ശിക്കുമ്പോള്‍ ആദ്യമായി വേണ്ടത് ഗാന്ധിജിയെപ്പറ്റിയുള്ള അറിവാണല്ലോ. അതിന് ഏറ്റവും നല്ലത് ഗാന്ധിജിയുടെ വാക്കുകളും പ്രവര്‍ത്തികളും ശരിയായ രീതിയില്‍ അറിയുക, അതിന്റെ പശ്ചാത്തലം മനസ്സിലാക്കുക, എന്നതാണല്ലോ. പക്ഷേ ഗാന്ധിജിയെ വിമര്‍ശിക്കാന്‍ ഗാന്ധിജി യഥാര്‍ത്ഥത്തില്‍ പറഞ്ഞോ/അല്ലെങ്കില്‍ എഴുതിയോ എന്ന് സംശയം ഉണ്ടാക്കുന്ന ക്വോട്ടുകളും മറ്റുമെടുത്ത് ഗാന്ധിജിയെ വിമര്‍ശിക്കുമ്പോഴാണ് നമുക്ക് “വികാരം” വരുന്നതും വിവേകപൂര്‍ണ്ണമല്ലാതെ ഇന്റര്‍നെറ്റില്‍ ഗവേഷിക്കുന്നതും :)ഉദാഹരണത്തിന് Caste is but an extension of the principle of the family. Both are governed by blood and heredity എന്ന് പറഞ്ഞിട്ട് “പറഞ്ഞത് ഹിറ്റ്‌ലറല്ല, ഗാന്ധിജിയാണെന്നോര്‍ക്കണം” എന്ന ധ്വനി വരുന്ന വാചകങ്ങള്‍ ഒരാള്‍ ക്വോട്ട് ചെയ്യുമ്പോള്‍, ആ വാചകത്തിനെപ്പറ്റി ഗവേഷണം നടത്തുമ്പോള്‍, ഗാന്ധിജി പറഞ്ഞു എന്ന് പറഞ്ഞ് ജഗ്‌ജീവന്‍ റാം പറഞ്ഞു എന്ന് പറഞ്ഞ് രണദിവെ, ജഗ്‌ജീവന്‍ റാം പറഞ്ഞു എന്ന് പറഞ്ഞതുപോലും പൂര്‍ണ്ണരൂപത്തിലല്ലാതെ ക്വോട്ട് ചെയ്തത്, വിമര്‍ശകന്‍ പിന്നെയും ചില മേയ്ക്കപ്പൊക്കെ നടത്തി ക്വോട്ട് ചെയ്ത് നമുക്കിട്ടു തരുമ്പോള്‍… (ഇനി ഗാന്ധിജി അങ്ങിനെ പറഞ്ഞെങ്കില്‍ തന്നെ അതിന്റെ പശ്ചാത്തലം ശരിക്ക് മനസ്സിലാക്കി എന്നിട്ടും ഗാന്ധിജിയോട് വിയോജിക്കണമെന്നുണ്ടെങ്കില്‍ വിയോജിക്കാമെന്നിരിക്കെ, “പറഞ്ഞത് ഹിറ്റ്ലറല്ല, ഗാന്ധിജിയാണെന്നോര്‍ക്കണം” എന്നൊക്കെയുള്ള നാടകീയതയോടെ അത്തരം കാര്യങ്ങള്‍ ക്വോട്ട് ചെയ്യുമ്പോള്‍…)… അതിനെ വിമര്‍ശനം എന്ന് തന്നെയാണോ വിളിക്കേണ്ടതെന്നുപോലും കണ്‍ഫ്യൂഷന്‍.
  (മുകളില്‍ പറഞ്ഞ ക്വോട്ടിന്റെ ടൈം ലൈന്‍ ഇന്റര്‍നെറ്റില്‍ കിട്ടിയത് പ്രകാരം ഗാന്ധിജിയെപ്പറ്റിയുള്ള CWMG സേര്‍ച്ച് ചെയ്തപ്പോഴും അത്തരമൊരു ക്വോട്ട് കിട്ടിയില്ല എന്നത് വേറൊരു കാര്യം).അതുപോലെ അനോണി ഇവിടെ കമന്റായി ക്വോട്ട് ചെയ്ത് റഫറന്‍സുകളും കൊടുത്തത്, അതേ റഫറന്‍സുകള്‍ ഞാന്‍ ഗാന്ധിജിയുടെ CWMG യില്‍ റഫര്‍ ചെയ്തപ്പോള്‍ ആ വാചകങ്ങള്‍ കാണാന്‍ സാധിച്ചില്ല. ഇതിനെയും വിമര്‍ശനമെന്നാണോ നമ്മള്‍ വിളിക്കേണ്ടത്?ഗാന്ധിജിയെ ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തുകയും അതിനായി നാസികളോട് അനുഭാവം പുലര്‍ത്തുന്നു എന്നാരോപിക്കപ്പെടുന്ന, വൈറ്റ് സുപ്രീമാസിസ്റ്റ് എന്നാരോപിക്കപ്പെടുന്ന, ആര്‍തര്‍ കെം‌പ് മുതലായവരുടെ വാക്കുകള്‍ തന്നെ കടമെടുക്കുകയും ചെയ്യുമ്പോള്‍ അതിലെ വിരോധാഭാസം ആലോചിച്ച് വികാരം പോലും വരുന്നില്ല എന്നതാണ് സത്യം.ഗാന്ധിജിയെ വിമര്‍ശിക്കാന്‍ മുകളില്‍ പറഞ്ഞപോലത്തെ ക്വോട്ടുകള്‍ മാത്രമായി എടുക്കുന്നവര്‍ അദ്ദേഹത്തെപ്പറ്റിയുള്ള ഇത്തരം വിലയിരുത്തലുകള്‍ പരാമര്‍ശിക്കുക കൂടി ചെയ്യാതിരിക്കുമ്പോഴോ? ഒരു വിമര്‍ശനപഠനം വഴി ബാക്കിയുള്ളവര്‍ക്ക് ശരിയായ നിഗമനങ്ങളില്‍ എത്തണമെങ്കില്‍ അതിന്റെ എല്ലാ വശങ്ങളും വായനക്കാര്‍ക്ക് കൊടുക്കേണ്ടേ? അതിനുപകരം തനിക്ക് താത്‌പര്യമുള്ള ക്വോട്ടുകള്‍ മാത്രമെടുക്കുകയും അത് ഗാന്ധിജി അതേ രീതിയില്‍ പറഞ്ഞതാണോ, ആണെങ്കില്‍ അതിന്റെ പശ്ചാത്തലമെന്ത്? അതിന്റെ പോസിറ്റീവും നെഗറ്റീവുമായ വ്യാഖ്യാനങ്ങളെന്തൊക്കെ അങ്ങിനെ കാക്കത്തൊള്ളായിരം കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോഴാണ് ഒരു വിമര്‍ശനം വിമര്‍ശനമാവുന്നത്. അല്ലാതുള്ളവ വെറും പ്രൊപഗാണ്ട മാത്രമല്ലേ ആകുന്നുള്ളൂ. ഗാന്ധിജിയെപ്പറ്റി നമുക്ക് വെണ്ടത് പ്രൊപഗാണ്ടയല്ലല്ലോ, പഠനമല്ലേ?5000 കൊല്ലമായി ഇന്ത്യക്കാരുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ജാതിചിന്ത ഇനിയൊരു ആയിരം കൊല്ലം കഴിഞ്ഞാലേ പൂര്‍ണ്ണമായല്ലെങ്കില്‍ പോലും പോകൂ എന്ന് പറഞ്ഞവര്‍ തന്നെ 200 കൊല്ലത്തെ ബ്രിട്ടീഷ് ഭരണത്തിനിടയ്ക്ക് രൂപപ്പെട്ട സ്വാതന്ത്ര്യസമരത്തിനോടനുബന്ധിച്ച് രൂപപ്പെടുത്തിയ ജാതിവ്യവസ്ഥയും ഇല്ലാതാക്കുക എന്ന ആശയം (എങ്ങിനെ രൂപപ്പെടുത്തി, എങ്ങിനെ അത് പ്രാവര്‍ത്തികമാക്കുമായിരുന്നു എന്നുള്ള ചോദ്യങ്ങളൊക്കെ അവിടെ നില്‍‌ക്കട്ടെ), കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തില്‍ ഇന്ത്യക്ക് സ്വാഭാവികമായും കിട്ടേണ്ട സ്വാതന്ത്ര്യവും അതിനൊപ്പം പോകേണ്ടിയിരുന്ന ജാതിവ്യവസ്ഥയും, ഗാന്ധിജിയുടെ 79 കൊല്ലത്തെ ജീവിതവും പ്രവര്‍ത്തികളും മൂലം ഇനിയുള്ള കാലം മുഴുവന്‍ ഇന്ത്യക്കാരില്‍ നില്‍ക്കും എന്ന് പറയുമ്പോള്‍, അങ്ങിനെ ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ ഉത്തരവാദിത്തം മുഴുവന്‍ ഗാന്ധിജിയില്‍ കെട്ടിവെക്കാന്‍ നോക്കുമ്പോള്‍, 5000 കൊല്ലമായുള്ള ജാതിവ്യവസ്ഥ,വെറും 200 കൊല്ലത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാഭാവിക അന്ത്യത്തില്‍, നൂറോ നൂറ്റമ്പതോ കൊല്ലങ്ങളിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളാല്‍ പോകുമായിരുന്നത് 79 വര്‍ഷക്കാലത്തെ ഒരാളുടെ പ്രവര്‍ത്തി മൂലം പോകാതിരിക്കുന്നത് സാധാരണ മാത്തമാറ്റിക്സ് ഉപയോഗിച്ചുപോലും തെളിയിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമമാണ് എനിക്ക്. വളരെ ചുരുക്കി പറഞ്ഞാല്‍ ജാതി വ്യവസ്ഥ ഇന്ത്യയില്‍ ഇപ്പോഴും നില്‍ക്കാന്‍ കാരണം ഗാന്ധിജി. എത്ര സിമ്പിള്‍ അല്ലേ? ഈ തിയറികളെല്ലാം ധാരാളം എങ്കിലുകളാല്‍ സമൃദ്ധം കൂടിയാവുമ്പോഴോ?

  അപ്പോള്‍ ഗോഡ്‌സെയോടുള്ള നമ്മുടെ വിരോധത്തിന് കാരണം അദ്ദേഹം ഗാന്ധിജിയെ വധിച്ചു എന്നതല്ല. ഒരു ദിവസമെങ്കില്‍ ഒരു ദിവസം മുന്നെ ഗാന്ധിജി മരിച്ചെങ്കില്‍ അത്രയെങ്കിലും ജാതിവ്യവസ്ഥ ഇന്ത്യയില്‍ കുറഞ്ഞ് കിട്ടിയേനെ. ഒരു പിന്നോക്കവിഭാഗക്കാരനായിരുന്നു ഗാന്ധിജിയെ വധിച്ചിരുന്നതെങ്കില്‍ ഗാന്ധിപ്രതിമയ്ക്ക് പകരം നമ്മള്‍ അയാളുടെ പ്രതിമ നാടുനീളെ വേണമെങ്കില്‍ വെക്കുകയും ചെയ്യുമായിരുന്നു. ഇതാണ് നമ്മള്‍ മഹാത്മാഗാന്ധിയെപ്പറ്റി പഠിക്കുമ്പോള്‍ പഠിക്കേണ്ട മറ്റൊരു എങ്കില്‍ തിയറി. ഈ തിയറികളെയെല്ലാം നമ്മള്‍ വിവേകപൂര്‍ണ്ണമായ തിയറികളെന്ന് വിളിക്കുകയും കൂടി ചെയ്യുമ്പോള്‍ എല്ലാം പൂര്‍ത്തിയായി.

  എല്ലാം ഗാന്ധിജി തന്നെ ചെയ്യണമായിരുന്നു. അല്ലെങ്കില്‍ ഒന്നും ചെയ്യരുതായിരുന്നു. കാരണം ഗാന്ധിജി ഇല്ലെങ്കിലും കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയേനെ. മാത്രവുമല്ല, ഗാന്ധിജി കാരണം കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തില്‍ ഇന്ത്യയ്ക്ക് കിട്ടുമായിരുന്ന സ്വാതന്ത്ര്യത്തിനോടൊപ്പം ഇന്ത്യക്കാരില്‍ നിന്നും പിഴുതെറിയപ്പെടേണ്ട ജാതിചിന്ത ഇനിയുള്ള കാലം മുഴുവന്‍ ഇന്ത്യക്കാരില്‍ നില്‍ക്കാനും കാരണമായി. ഗാന്ധിജിയെപ്പറ്റിയുള്ള പഠനത്തിന്റെ കണ്‍ക്ലൂഷന്‍ ഇതാണ് ! എത്ര സിമ്പിള്‍ അല്ലേ? അദ്ദേഹം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടണമായിരുന്നു. അതിനുവേണ്ടി ആള്‍ക്കാരെ ഒന്നിപ്പിക്കണമായിരുന്നു. അതേ സമയം തന്നെ ആ ആള്‍ക്കാരിലുള്ള ജാതിചിന്ത മാറ്റാനും നോക്കണമായിരുന്നു. എന്തെളുപ്പം അല്ലേ പറയാന്‍.

  മിടുക്കാ, നന്ദി. വികാരം മാത്രമല്ല, കുത്തിയിരുന്ന് കുറെ സേര്‍ച്ചും ചെയ്തു. വികാരത്തള്ളല്‍ മാത്രമായിരുന്നെങ്കില്‍ എവിടുന്നാണ് എങ്ങിനെയാണ് എന്നൊന്നുമറിയാത്ത കുറച്ച് ക്വോട്ടുകള്‍ മാത്രമല്ലേ കാണൂ 🙂

  സു-സുനില്‍, തീര്‍ച്ചയായും. ഹൈപ്പര്‍ ലിങ്ക് ടെക്‍നോളജി ഉള്ളതുകൊണ്ട് എവിടെനിന്നാണ് എന്നൊക്കെ അറിയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലല്ലോ. പക്ഷേ എന്തുകൊണ്ട് അത് എല്ലാവരും ഉപയോഗിക്കുന്നില്ല എന്നതാണ് സംശയം.

  അങ്കിളേ, അങ്കിളിന്റെ നല്ല മനസ്സിന് നന്ദി. ഒന്നോ രണ്ടോ വാക്കുകളുടെയോ പ്രവര്‍ത്തികളുടെയോ അടിസ്ഥാനത്തിലല്ലോ ഗാന്ധിജിയായാലും ആരായാലും വിലയിരുത്തപ്പെടേണ്ടത് 🙂

  ബെന്നീ, ഡാറ്റാ മൈനിംഗ് കപ്പാസിറ്റിയില്‍ കണ്ണുതള്ളുന്നതോടൊപ്പം തന്നെ ഞാന്‍ കഷ്ടപ്പെട്ട് മൈന്‍ ചെയ്തെടുത്ത ഡാറ്റയുടെ ഗുണനിലവാരം എത്രത്തോളമുണ്ടെന്നതും കൂടി സമയം പോലെ… 🙂

 26. At Sun Oct 07, 09:19:00 PM 2007, Manu said…
  മാരീചന്‍ എനിക്കുപറയാനുള്ളത് താങ്കള്‍ പറഞ്ഞു .. നന്ദി.
 27. At Mon Oct 08, 02:27:00 PM 2007, അനില്‍_ANIL said…
  എന്നെസംബന്ധിച്ചിടത്തോളം ഗാന്ധി ദൈവം തന്നെയാണ്. ആയിരക്കണക്കിനു കൈകാലുകളും ഞാത്തിനടക്കുന്ന മുപ്പത്തിമുക്കോടി ദൈവങ്ങളേക്കാള്‍, അരിശം മൂത്താല്‍ ലോകം മുഴുവന്‍ തീയിട്ടുചുടുകയും ഒന്നുകില്‍ എന്റെകൂടെ അല്ലെങ്കില്‍ എനിക്കെതിര് എന്നട്ടഹസിക്കുകയും ചെയ്യുന്ന തമ്പുരാന്മാരെക്കാള്‍, എനിക്കിഷ്ടം, എനിക്കു വിശ്വാസം, എനിക്കു ഭക്തി, എന്റെ ഗാന്ധിയപ്പൂപ്പനോടു തന്നെയാണെന്നും.കടപ്പാട്: ഗാന്ധിജിയ്ക്കും വക്കാരിയ്ക്കും വിശ്വപ്രഭയ്ക്കും
 28. At Mon Oct 08, 03:21:00 PM 2007, Anonymous said…
  有什么 有什么网址 有什么新闻 有什么博客 有什么论文 有什么图片 有什么音乐 有什么搜商 有什么帖客 天气预报
 29. At Tue Oct 09, 08:12:00 AM 2007, വക്കാരിമഷ്‌ടാ said…
  മനൂ, മനുവിനൊരു മറുപടി പറയണമെന്നുണ്ട്. അത് മാരീചനോടും അഗ്രജനോടുമൊക്കെ പറഞ്ഞത് തന്നെ. നന്ദി.പിന്നെ ഈ പോസ്റ്റ് മഹാത്മാഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതത്തിനെ അടിസ്ഥാനമാക്കിയും അവിടെ അദ്ദേഹം കറുത്ത വര്‍ഗ്ഗക്കാരെ കാഫിറുകള്‍ എന്ന് വിളിച്ചു എന്നതുകൊണ്ടും അദ്ദേഹം അവിടുത്തെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ല എന്നതുകൊണ്ടുമൊക്കെ അദ്ദേഹം മഹാത്മാവല്ല എന്ന നിഗമനത്തിലെത്തിയ ഒരു പോസ്റ്റ് കണ്ടതുകൊണ്ടുണ്ടായ വികാരപ്രകടനമായിരുന്നു കേട്ടോ. ഒരു എക്‍സ്‌പീര്യന്‍‌സ്‌ഡ് ഡൈവേര്‍ഷന്‍ ടെക്‍നീഷ്യനായ ഞാന്‍ സ്വല്പം ചമ്മലോടു കൂടിത്തന്നെ പറയട്ടെ, ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന അത്തരം (ഗാന്ധിജി-ദക്ഷിണാഫ്രിക്ക-കറുത്ത വര്‍ഗ്ഗക്കാര്‍-കാഫിര്‍) കാര്യങ്ങളെപ്പറ്റി അവിടെ അധികം ചര്‍ച്ചകള്‍ കണ്ടില്ല.അനില്‍‌ജീ, കടപ്പാട് കിടപ്പാടമായി കടപ്പാക്കടയില്‍ കിട്ടുമോ? :)അനോമണീ, ജാപ്പനീസാണോ ചൈനീസാണോ എന്നൊന്ന് നോക്കട്ടെ. എന്നിട്ട് വേണം വടവരിയിടാന്‍ 🙂
 30. At Tue Oct 09, 04:45:00 PM 2007, The Prophet Of Frivolity said…
  വികാരനൌകയുമായ്…..ഒരല്പം വികാരക്ഷോഭം ഇല്ലേ?നടക്കട്ടെ….അവനവന് അവനവന്റെ ഗാന്ധി…There is an old quote attributed to Arthur Schopenhauer:”Books are like a mirror. If an ass looks in, you can’t expect an angel to look out.”We should not altogether be taken by surprise if one fine morning somebody reads CWMG and finds a similarity between Gandhi and Rudolf Höss. It is possible.

Comments are closed.