രാജു മാത്യു ആണ് ഡപ്യൂട്ടി എഡിറ്റര്‍. സ്ഥാപക ചീഫ് എഡിറ്റര്‍ എം.സി.വര്‍ഗീസിന്റെ മരണ ശേഷം സാബു വര്‍ഗീസ് ചീഫ് എഡിറ്റര്‍ ആയി. സാജന് വര്‍ഗീസ് മാനേജിംഗ് ഡയറക്ടറും സജി വര്‍ഗീസ് എഡിറ്ററും ബിജു വര്‍ഗീസ് മാനേജിംഗ് എഡിറ്ററുമാണ്.
ഭാഗികമായി യുണികോഡിലേക്ക് വന്ന “മാതൃഭൂമി” ദിനപത്രത്തിന് ശേഷം പൂര്‍ണമായും യൂണികോഡിലേക്ക് മാറിയത് മംഗളം ആണ്. ധാരാളം സവിശേഷതകളോടെയാണ് മംഗളം സൈറ്റ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. അതില്‍ പ്രധാനം പൊതുവേദിയാണ്. ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടാണെങ്കിലും വായനക്കാര്‍ക്ക് ചര്‍ച്ച ചെയ്യുവാനും അഭിപ്രായ പ്രകടനം നടത്തുവാനും അനുയോജ്യമായ ഒരു പേജാണ് പൊതുവേദി. മംഗളത്തെക്കുറിച്ച് വിക്കിയിലും പേജുകള്‍ ഉണ്ട്.
പൊതുവേദിയില്‍ മൈപ്രൊഫൈല് മറ്റ് വായനക്കാരില്‍ എത്തുവാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്. ഉദാഹരണത്തിന് എന്റെ പ്രൊഫൈല്‍ ഞാന്‍ പ്രസിദ്ധീകിച്ചത് ശ്രദ്ധിക്കുക. ലോഗിന്‍ ചെയ്യാതെതന്നെ പ്രൊഫൈല്‍ ലഭ്യമാണ്.
ദയവായി Stop attacking blogs/ബ്ലോഗുകളെ അക്രമിക്കുന്നതു നിര്‍ത്തുക എന്ന ഹരജിയില്‍ ഒപ്പുവയ്ക്കുകകയും കൂടുതല്‍ പേര്‍ക്ക് ലിങ്ക് അയക്കുകയും ചെയ്യുമല്ലോ.