ചാലക്കുടി: ഇന്റര്‍നെറ്റ് ചാറ്റിംഗിലൂടെ വിവാഹത്തട്ടിപ്പ് നടത്തി അറസ്റ്റിലായ കൊല്ലം പരവൂര്‍ കലേക്കോട് പുതുക്കുളം രാമകൃഷ്ണയില്‍ മനോജിന്റെ (27) വലയില്‍ നിരവധി പെണ്‍കുട്ടികള്‍ പെട്ടിട്ടുണ്െടന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ചാലക്കുടി ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സ് റോഡില്‍ എം.എ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയെ കാണാതായതു സംബന്ധിച്ച അന്വേഷണത്തിലാണു ചെന്നൈയില്‍ ഇയാള്‍ അറസ്റ്റിലായത്. ഇന്റര്‍നെറ്റ് ചാറ്റിംഗിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളോട് പ്രേമം അഭിനയിച്ച് വിവാഹം കഴിച്ച് സ്ഥലംവിടുകയാണ് ഇയാളുടെ പതിവ്. പെണ്‍കുട്ടികളുടെ വീട്ടിലുള്ള സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയാണ് ഊരുചുറ്റിയിരുന്നത്.
വിസിറ്റിംഗ് വിസയില്‍ ഗള്‍ഫില്‍ പോകാറുള്ള മ നോജ് അവിടെനിന്നാണ് പെണ്‍കുട്ടികളുമായി ബന്ധപ്പെടാറ്. ഗള്‍ഫിലാണ് തനിക്കു ജോലിയെന്നും മാതാപിതാക്കള്‍ മരിച്ചു പോയെന്നും ഒരു സഹോദരി മാത്രമേ ഉള്ളൂവെന്നും അവര്‍ വിവാഹം ചെയ്ത് ലണ്ടനിലാണ് താമസമെന്നും പെണ്‍കുട്ടികളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു. രണ്ടു യുവതികളിലായി ഇയാള്‍ക്കു രണ്ട് കുട്ടികളുണ്ട്.
മനോജിന്റെ ചതിയില്വീണ ഒരു യുവതി കൊല്ലത്തുള്ള വീട്ടില്‍ കയറി ബലമായി താമസമാരംഭിച്ചിരിക്കുകയാണ്. വീട്ടില്‍നിന്നും ഇറക്കിവിടാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും യുവതി ആത്മഹത്യാഭീഷണി മുഴക്കിയാണ് ഇവിടെ കഴിയുന്നത്.
കടപ്പാട്- ദീപിക 15-02-08
പുതിയ അഭിപ്രായങ്ങള്ള്