അപ്രതീക്ഷിതമായി നീണ്ടു നില്ക്കുന്ന വേനല്‍ മഴ ഉല്പാദനം കൂട്ടും. സാധാരണ നിലയില്‍ മാര്‍ച്ചോടെയാണ് ടാപ്പിങ് അവസാനിക്കുന്നത്. എന്നാല്‍ ഇക്കുറി ഏപ്രിലിലും നല്ല വെട്ടു കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനിടയ്ക്ക് സ്റ്റോക്ക് രണ്ടു ലക്ഷത്തോളം ടണ്ണാകുമെന്ന് കണക്കാക്കുന്നു. ഇറക്കുമതി ഒരു ലക്ഷം ടണ്ണിലെത്തും. കയറ്റുമതിയാകട്ടെ ഉയര്‍ന്ന തോതിലാകാന്‍ സാധ്യത കാണുന്നുമില്ല.
ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ പകുതിയിലധികവും ഉപയോഗിക്കുന്നത് ട്രക്ക് ടയര്‍ മേഖലയാണ്. ടയറിന്റെ ഇറക്കുമതി സ്വാഭാവിക റബറിന്റെ ആവശ്യത്തെ വന്‍തോതില്‍ സ്വാധീനിക്കുമെന്നും വിലയിടിവിന് വഴിവെയ്ക്കുമെന്നുമാണ് ആശങ്ക.
2008 മാര്‍ച്ച് 24 ന് മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയിലെ ചെറിയൊരംശമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. റബ്ബറിന്റെ ഭാവി പ്രവചിക്കുന്ന മനോരമയ്ക്ക് ടയറിന്റെ ഇറക്കുമതി കാരണം റബ്ബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുവാന്‍ പോകുന്ന വിലകുറയുമെന്ന് വ്യാകുലപ്പെടുന്ന മാധ്യമ പ്രമുഖനെ റബ്ബര്‍ കര്‍ഷകരായ നമുക്കു് അഭിനന്ദിക്കാന്‍ കഴിയുമോ?
2008 ജനുവരി 31 വരെയുള്ള സ്ഥിതിവിവര കണക്കുകള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത് വിശകലനങ്ങള്‍ക്കുശേഷം ചുവടെ ചേര്‍ക്കുന്നു. ഭാരം ടണ്ണായി കണക്കാക്കുക.
- ഉല്പാദനം – 723575
- ഉപഭോഗം – 713580
- ഇറക്കുമതി – 79179
- കയറ്റുമതി – 32163
- കര്‍ഷകര്‍ വിറ്റത് – 689565
- ഉല്പന്നനിര്മാതാക്കള് വാങ്ങിയത് – 641668
- തിരിമറി – 6924
- മാസാവസാന സ്റ്റോക്ക് – 227465
ഇനം | ജനുവരി 31ന് | റബ്ബര്‍ ബോര്‍ഡ് |
മുന്നിരിപ്പ് | 163530 | 163530 |
ഉല്പാദനം | 723575 | 723575 |
ഇറക്കുമതി | 78387 | 79179 |
ലഭ്യത | 965462 | 966284 |
ഉപഭോഗം | 713580 | 713580 |
കയറ്റുമതി | 31750 | 32163 |
തിരിമറി | -7333 | -6924 |
നീക്കിയിരിപ്പ് | 227465 | 227465 |
ആകെ | 965462 | 966284 |
ഇന്‍ഡ്യയില്‍ ഉല്പാദിപ്പിക്കുന്നതിനേക്കാള് താണ ഉപഭോഗം നടക്കുകയും, കര്‍ഷകര്‍ വിപണിയില്‍ വിറ്റതിനേക്കാള്‍ കുറച്ച് മാത്രം ഉല്പന്ന നിര്‍മാതാക്കള്‍ വാങ്ങുകയും, കയറ്റുമതി ചെയ്യുന്നതിന്റെ ഇരട്ടിയില്‍ കൂടുതല്‍ (ഏറിയ പങ്കും പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ) ുല്പന്ന നിര്‍മാതാക്കള്‍ ഇറക്കുമതി ചെയ്യുകയും, ഇവിടെയുള്ള റബ്ബര്‍ തികയുന്നില്ല എന്ന് കാട്ടി ഇറക്കുമതി തീരുവയായ 20% ത്തില്‍ നിന്ന് 7.50% ആയി കുറവുചെയ്യണം എന്ന് ATMA സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രപ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ ജനം സത്യം അറിയുന്നില്ല എന്നതാണ് വാസ്തവം. 2008 ജനുവരി 31 ന് നിര്‍മാതാക്കളുടെ പക്കല്‍ 76925 ടണ്‍ മിച്ചസ്റ്റോക്ക് ശേഖരം നിലനിറുത്തുകയും അന്താരാഷ്ട്ര വിലയേക്കാള്‍ വളരെ താണ വില മാസങ്ങളോളം കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്തത്. 78885 ടണ്‍ സ്റ്റോക്ക് കര്‍ഷകരുടെ പക്കല്‍ പീക്ക് സീസണില്‍ ഉയര്‍ത്തിക്കാട്ടുന്നത് വിലയിടിക്കാനല്ലാതെ മറ്റെന്തിനാണ്? 2001-02 ല്‍ 26794 തിരിമറികാട്ടി 1999 മുതല്‍ 2003 വരെ റബ്ബറിന്റെ വില അന്താരാഷ്ട്ര ആഭ്യന്തരവിപണിയില്‍ താഴ്തി നിറുത്തിയതിനെപ്പറ്റി അന്വേഷിക്കണമെങ്കില്‍ ഇന്റെര്‍ പോളിന്റെ സഹായം തന്നെ തേടേണ്ടിവരും.
Latest news: Supply shortage buoys rubber
പുതിയ അഭിപ്രായങ്ങള്ള്