പൂര്‍ണ രൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ഞെക്കുക. എനിക്ക് മാതൃഭൂമിയുടെ ഫീഡ് കാട്ടിത്തന്നത് മൊട്ടുസൂചി എന്ന പേജ് ആണ്. പേജ്ഫ്ലേക്കിലെ Malayalam സെര്‍ച്ചില്‍ നിന്നാണ് ഞാനത് കണ്ടെത്തിയത്.
ആദ്യമായി കേരളത്തില്‍ നിന്ന് ഒരു പ്രമുഖ മലയാള ദിനപത്രം അതായത് “മാതൃഭൂമി“ യൂണികോഡിലേയ്ക്ക് വന്നിരിക്കുന്നു.
മാതൃഭൂമി പത്രത്തിന്റെ ഫീഡ് ഇതാണ് :- http://www.mathrubhumi.com/static/about1/news.xml
അങ്ങിനെ മാതൃഭൂമിയുടെ വാര്‍ത്തകള്‍ യൂണികോഡ് ഫീഡുകളായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മാതൃഭൂമി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ലോക മലയാളികളുടെ ചിരകാല്‍ സ്വപ്നമായ പത്രങ്ങള്‍ യൂണികോഡിലേക്ക് മാറുക എന്ന ആവശ്യം മാത്ര്ഭൂമി പൂര്തീകരിച്ചിരിക്കുന്നു. മറ്റ് മലയാളം പത്രങ്ങള്‍ക്കും ഇതൊരു മാതൃകയാകട്ടെ.
“ബൂലോഗ മലയാളികളെ
മാതൃഭൂമി ദിനപത്രത്തെ ഒന്ന്
ഹാര്‍ദ്ദവമായി
യൂണികോഡിലേയ്ക്ക്
സ്വാഗതം
ചെയ്യൂ”
അങ്ങനെ മാതൃഭൂമിയും യുണീക്കോടായി.ഒരു നല്ല വാര്‍ത്തയാണല്ലോ.
കേരളാ ഫാര്‍മറെ, ആ ന്യൂസ് ഐറ്റത്തിന്റെ അക്ഷരങ്ങള്‍ വായിച്ചു നോക്കിയോ?. ചിരിക്കാന്‍ തോന്നുന്നില്ലേ?. സിബുവിന് നന്ദി.
അതെന്താ അക്ഷരങ്ങള്‍ പിരിഞ്ഞിരിക്കുന്നേ? അവര്‍ക്കെതിരെ എഴുതി ആ രോഗം അങ്ങോട്ടും പകര്‍ന്നോ?:)
വേറെ ഏതെല്ലാം പത്രങ്ങള്‍ ഇത് ഉപയോഗിക്കുന്നുവെന്നറിയാമോ?
അങ്കിള്‍, കുടുംബംകലക്കി: അക്ഷരങ്ങള്‍ പിരിഞ്ഞിരുന്നത് ഫയര്‍ഫോക്സില്‍ നിന്ന് ഇമേജ് ആക്കിയതുകൊണ്ടാണ്. ഇപ്പോള്‍ ആ തെറ്റ് തിരുത്തി എക്സ്പ്ലോററില്‍ നിന്നാക്കിയിട്ടുണ്ട്. പത്രം ഇപ്പോഴും മാറ്റ് വെബ് തന്നെയാണ്. ഫീഡുകള്‍ മാത്രമേ യൂണികോഡാക്കിയിട്ടുള്ളു. കശ്ഴിയുന്നഥും വേഗം മാതൃഭൂമി സമ്പൂര്‍ണ യൂണികോഡാകുമെന്ന് പ്രതീക്ഷിക്കാം.
very good