Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

മാധ്യമങ്ങള്‍ ജനപ്രീയമാകുന്നതെങ്ങിനെ?

പത്രങ്ങളായാലും ദൃശ്യമാധ്യമമായാലും ശ്രാവ്യമാധ്യമമായാലും വായനക്കാരനെയും, കണ്ടും കേട്ടും മനസിലാക്കുന്നവനെയും, കേള്‍ക്കുന്നവനെയും തൃപ്തിപ്പെടുത്തുന്നവയാവണം. അതിനാല്‍ തന്നെ ഇവ സ്വന്തം സമുദായത്തിനും(ഇത് ധാരാളം ഉണ്ട്‌), പാര്‍ട്ടിയ്ക്കും, ഭാഷയ്ക്കും ഇണങ്ങത്തക്കരീതിയില്‍ പലതും കാഴ്ചവെയ്ക്കുന്നു. ദീപികയെപ്പറ്റി വക്കാരിയുടെ നല്ലൊരു ബ്ലോഗ്‌ പോസ്റ്റ്‌ കാണുകയുണ്ടായി. അത്രയും നല്ലരീതിയിയില്‍ എനിക്കവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മാതൃഭൂമിയുടെ 21-5-07 ലെ ചില വാര്‍ത്തകള്‍ ചികഞ്ഞ്‌ നോക്കാതിരിക്കുവാന്‍ കഴിയുന്നില്ല. ഇന്ന്‌ സഖാവ്‌ വി.എസ്‌ എല്ലാപേരുടെയും കണ്ണിലുണ്ണി ഇതില്‍ രണ്ടഭിപ്രായമില്ല. അതിനവസരമുണ്ടാക്കിക്കൊടുത്തത്‌ യു.ഡി.എഫും തന്റെ തന്നെ പാര്‍ട്ടിയിലെ പ്രമുഖനായ മറ്റൊരു സഖാവും. അദ്ദേഹം ഇപ്പോള്‍ വി.എസിനെ വാനോളം പുകഴ്‌ത്തുന്നു.

എന്റെ മനസിനെ വായിക്കുവാന്‍ ഉതകും വിധം [email protected] വെട്ടിനിരത്തല്‍ മുതല്‍ തട്ടിനിരത്തല്‍ വരെ എന്ന വിശേഷാല്‍ പ്രതി പ്രസിദ്ധീകരിച്ചിരിക്കുന്നു. നെല്‍പ്പാടങ്ങള്‍ തെങ്ങിന്‍ തോപ്പുകള്‍ ആയി മാറിയതറിയാത്തവര്‍ വെട്ടിനിരത്താന്‍ പാകത്തിലായശേഷം വെട്ടിനിരത്തിയത്‌ ആലപ്പുഴയിലെ കര്‍ഷകതൊഴിലാളികള്‍ മാത്രമേ കയ്യടിച്ചുള്ളുവെന്നും ഇപ്പോഴത്തെ മൂന്നാര്‍ വിഷയം അങ്ങിനെയല്ല ഭരണം കയ്യിലുള്ളതുകാരണം അധികാരം ഉപയോഗിച്ചുതന്നെ  തച്ചു തകര്‍ക്കാന്‍  കഴിയുന്നുവെന്നും  മാത്രവുമല്ല പല നഗ്നസത്യങ്ങളും തുറന്നെഴിതിയിരിക്കുന്നു. വായനക്കാരെ കയ്യിലെടുക്കുവാന്‍ ഇതിനെക്കാള്‍ നല്ലൊരു വാര്‍ത്ത ഇല്ലതന്നെ. അപ്പോള്‍ നാളിതുവരെ വന്ന ഇടിച്ചു നിരത്തലിന്റെ ചിത്രങ്ങളും ലേഖനങ്ങളും ആര്‍ക്കുവേണ്ടിയായിരുന്നു. അതിനും തെളിവുണ്ട്‌ ഇന്ന്‌ സഖാവ്‌ വി.എസിന് നേടിയെടുക്കുവാന്‍ കഴിഞ്ഞ ജന പിന്തുണതന്നെ.

കാട്ടിലെ തടി തേവരുടെ ആന. ആര്‍ക്കും ചേതമില്ലല്ലോ. ലക്ഷങ്ങളുടെ സ്വത്ത്‌ തല്ലിതകര്‍ക്കുമ്പോള്‍ എന്തോ അതിനോടെനിക്ക്‌ വ്യക്തിപരമായി യോജിക്കുവാന്‍ കഴിയുന്നില്ല. ഇനി ആ സ്ഥലം എന്തു ചെയ്യും എന്നും ഇടിച്ചു നിരത്താന്‍ ചെലവായ തുക എത്രയെന്നും അറിയാനിരിക്കുന്നതെയുള്ളു. ഈ ആസ്തി സംരക്ഷിച്ചും സര്‍ക്കാര്‍ ഏറ്റെറ്റെടുത്തും നശീകരണങ്ങള്‍ നടത്താതെ ചുറ്റിനും മരങ്ങള്‍ വെച്ചു പിടിപ്പിക്കാമായിരുന്നു. അത് വലിയൊരു നേട്ടമായേനെ.

ഇടിച്ചു നിരത്തല്‍ ആവശ്യമോ? എന്ന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ കെ.ജി.കോണ്‍സ്റ്റന്റ്‌, പട്ടം തിരുവനന്തപുരം അവതരിപ്പിച്ചിരിക്കുന്നു. ഇവ രണ്ടും ധാരാളം പേരെ സ്വാധീനിക്കുവാന്‍ ഉതകുന്നത്‌ തന്നെയാണ്. 

ഇനി അടുത്തത്‌ സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യം. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും കരാറുകളിലെ വ്യത്യാസം അക്കമിട്ട്‌ നിരത്തി. ഇത്‌ വരുത്തുവാന്‍ പോകുന്ന ഈവേസ്റ്റ്‌ പ്രശ്നങ്ങള്‍ നാളെ ഇതേ പത്രത്തില്‍ വാര്‍ത്തയാകുവാന്‍ അധിക കാലം കാത്തിരിക്കേണ്ടിവരില്ല.

അടിക്കുറുപ്പ്‌: സഖാവ്‌ വി.എസ്‌ സ്വന്തം പാര്‍ട്ടിയില്‍ ആധിപത്യം നേടി അവിടെയായിരുന്നു തടസങ്ങളും.

Comments are closed.