ഈ പദ്ധതി പ്രധാനമായും കര്‍ഷകര്‍, കര്‍ഷകസംഘങ്ങള്‍, സൊസൈറ്റികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എന്നിവര്‍ക്കുള്ളതാണ്. പദ്ധതി പ്രകാരം ചുരുങ്ങിയത് 5 ഏക്കര്‍ സ്ഥലമെങ്കിലും ഔഷധ സസ്യക്കൃഷി ചെയ്തിരിക്കണം. ആയതിനാല്‍ സ്ഥലം കുറവുള്ള കര്‍ഷകര്‍ സൊസൈറ്റി രൂപീകരിച്ചോ, ഗ്രൂപ്പ് ഫാര്‍മിംഗ് മുഖേനയോ ആണ് അപേക്ഷിക്കേണ്ടത്. പദ്ധതികളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശക്കായി സമര്‍പ്പിക്കേണ്ടതിനാല്‍ പദ്ധതിയും, അനുബന്ധരേഖകളും പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ ആയിരിക്കണം. ഔഷധസസ്യകൃഷി ഇടവിളയായോ അല്ലാതെയോ ചെയ്യാവുന്നതാണ്.
പദ്ധതിയുടെ കാലാവധി 3 വര്‍ഷമാണ്. ഒരു ഏക്കറിന് പദ്ധതിയില്‍ 3 വര്‍ഷത്തേക്കായി കാണിക്കാവുന്ന കൂടിയ തുക 70,000 രൂപയാണ്. ഈ തുകയുടെ 25 മുതല്‍ 30% ആണ് ധനസഹായം ആയി ലഭിക്കുന്നത്. പദ്ധതി തുകയുടെ 10% ല്‍ കുറയാത്ത ഒരു സംഖ്യ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും വായ്പയായി എടുക്കണമെന്ന് നിബന്ധനയുണ്ട്. പദ്ധതിതുകയുടെ 20% ത്തോളം ഔഷധവൃക്ഷത്തൈകള്‍ കൃഷി ചെയ്യുന്നതിനായി ഉപയോഗിക്കണം എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.
(പദ്ധതികള്‍ ജൂണ്‍ 30 ന് മുമ്പായി സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെ തൃശ്ശൂരിലുള്ള ആഫീസില്‍ 4 പകര്‍പ്പുകള്‍ അസല്കോപ്പി സഹിതം ലഭിക്കേണ്ടതാണ്.)
അറിയിപ്പ്: ഇതിനെക്കുറിച്ചുള്ള പൂര്‍ണമായ രേഖകള്‍ എന്റെ കൈവശം ഉണ്ട് ആവശ്യക്കാരുണ്ടെങ്കില്‍ കമെന്റിടുക. സമയക്കുറവുണ്ട് അതിനാലാണ് വിഷയം മാത്രം പ്രസിദ്ധീകരിച്ചത്.
വൃക്ഷവിളകള്‍ |
|||
ശാസ്ത്രീയനാമം | മലയാളനാമം | ഉപയോഗം | |
1 | Acacia catechu | കരിങ്ങാലി | കാതല്‍ |
2 | Aegle marmelos | കൂവളം | വേര് |
3 | Azadirachta indica | വേപ്പ് | തൊലി |
4 | Caesalpina sappan | ചപ്പങ്ങം | കാതല്‍ |
5 | Cassia fistula | കണിക്കൊന്ന | തൊലി |
6 | Ficus racemosa |
അത്തി | തൊലി |
7 | Gmelina pubescens | കുമിഴ് |
വേര് |
8 | Holarrhena pubescens | കുടകപ്പാല | തൊലി |
9 | Oroxylum indicum | പലപ്പയ്യാനി | വേര് |
10 | Phyllanthus emblica | നെല്ലി | ഫലം |
11 | Pongamia pinnata | ഉങ്ങ് | തൊലി |
12 | Pterocarpus marsupium | വേങ്ങ | കാതല്‍ |
13 | Pterocapus santalinus | രക്തചന്ദനം | കാതല്‍ |
14 | Santalum album | ചന്ദനം | കാതല്‍ |
15 | Saraca asoca | അശോകം | തൊലി |
16 | Stereospermum colais | പാതിരി | വേര് |
17 | Symplocos cochinchinensis | പച്ചോറ്റി | വേര് |
18 | Terminalia arjuna | നീര്‍മരുത് | തൊലി |
19 | Terminalia bellirica | താനിക്ക | ഫലം |
20 | Terminalia chebula | കടുക്ക | ഫലം |
പുതിയ അഭിപ്രായങ്ങള്ള്