Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

മരുന്നു പരീക്ഷണത്തിന്‌ കുത്തകാവകാശം

പ്രധാനമന്ത്രി യോഗം വിളിച്ചു. മരുന്നു പരീക്ഷണത്തിന്‌ കുത്തകാവകാശം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ്‌ യോഗം വിളിച്ചത്‌. അപകടകരമായ ഈ തീരുമാനം കാർഷികമേഖലയിൽ ഏത്‌ വീര്യം കൂടിയ പെസ്റ്റിസൈഡ്‌ ഉപയോഗിക്കുവാനും പരീക്ഷണ ഫലങ്ങൾ മറച്ചുവെയ്ക്കുവാനും അവസരമൊരുക്കും. പക്ഷിമൃഗാദികളിലും മനുഷ്യനിലും അതുമൂലമുണ്ടാകാവുന്ന രോഗങ്ങൾ ഊഹിക്കാവുന്നതേയുള്ളു. പെസ്റ്റിസൈഡ്‌` കമ്പനികളും ഫുഡ്‌ ചെയിനും മരുന്നു കമ്പനികളും കൈകോർക്കുന്നതിലൂടെ ഭാരതീയ ജനതയെ കൊള്ളയടിക്കുവാൻ വഴിയൊരുക്കും എന്ന കാര്യത്‌തിൽ സംശയം വേണ്ട. ലോകമെമ്പാടും ജൈവകൃഷിയും മറ്റും പ്രോത്‌സാഹിപ്പിക്കുന്നതിനിടെയാണ്‌ ഇത്തരത്തിലൊരു നീക്കം എന്ന കാര്യം ശ്രദ്ധേയമാണ്‌.

പെസ്റ്റിസൈഡുകൾ മണ്ണിനെയും ജലത്തെയും മലിനപ്പെടുത്തുകയും ആ സ്ഥലങ്ങളിൽ വിളയുന്ന ഭക്ഷ്യോത്‌പന്നങ്ങൾ ഭക്ഷിക്കുന്ന പക്ഷിമൃഗാദികളെയും മാരകമായ രോഗങ്ങൾക്ക്‌ അടിമയാക്കുകയും ചെയ്യും. ഫുഡ്‌ ചെയിനിലൂടെ മനുഷ്യനിലെത്തുന്നതിലൂടെ വിലകുറഞ്ഞ മരുന്നുകൾ കൊള്ള വിലക്ക്‌ നൽകി ചികിത്സിക്കുകയാണ്‌ ഇതിനുപിന്നിലുള്ള ലക്ഷ്യം. ഇത്തരം നടപടികളിലൂടെ കേരളം പ്രതീക്ഷ അർപ്പിക്കുന്ന ആയുർവേദ മരുന്നുകളും പെസ്റ്റിസൈഡിന്റെ ലഭ്യതകാരണം ലോക കമ്പോളത്തിൽ ഇടം ലഭിക്കാതെവരികയും ചെയ്യും. ജൈവ സമ്പുഷ്ടമായ മണ്ണിൽ വളരേണ്ട ജീവാണുക്കളെയും മണ്ണിരകളെയും പെസ്റ്റിസൈഡുകൾ നശിപ്പിക്കുന്നതിലൂടെ സോയിൽ ഡിഗ്രഡേഷനുള്ള സാധ്യതയും വർധിക്കും.

No comments yet to മരുന്നു പരീക്ഷണത്തിന്‌ കുത്തകാവകാശം

 • ദേവാനന്ദ്‌

  ക്യാനഡയിലെ ഹഡ്സണ്‍ നഗരം എല്ലാ പെസ്റ്റിസൈഡുകളും നിരോധിച്ച്‌ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു. ഈ തീരുമാനം ശരിവച്ച കനേഡിയന്‍ സുപ്രീം കോര്‍ട്ട്‌ ഇങ്ങനെ പറഞ്ഞു
  "ഒരു പട്ടണത്തിലെ ജനങ്ങളൂടെ ആരോഗ്യവും സൌഖ്യവും പരിരക്ഷിക്കുക  എന്നത്‌ മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്തമാണ്‌. " ഈ അഭിനന്ദനത്തില്‍ ആവേശഭരിതരായ മിക്കവാറും കനേഡിയന്‍ നഗരങ്ങള്‍ പൈസ്റ്റിസീഡ്‌ നിര്‍മ്മാര്‍ജ്ജനത്തിനു ഒരുങ്ങിക്കഴിഞ്ഞു. (ലൈഫ്‌ മാഗസീന്‍)

  ഒരു പെസ്റ്റിസൈഡും കൃഷിക്കാവശ്യമില്ല. ഒരെണ്ണവും ആരോഗ്യനാശം ഉണ്ടാക്കാത്തതുമല്ല എന്നിട്ടും എന്‍ഡോസള്‍ഫാനും, ഫ്യൂറിഡാനും കാര്‍ബോഫുറാനും .. നേന്ത്രപ്പഴം കഴിക്കുന്നത്‌ നിറുത്താന്‍ ഡോക്റ്റര്‍ ഉപദേശിക്കുന്നു. വാഴ സേഫ്‌ ആയി ഒരിടത്തും കൃഷി ചെന്നുന്നില്ലത്രേ.

  നമുക്ക്‌ ഗ്രൌണ്ട്‌ വാട്ടറും മണ്ണൂം ഒക്കെ നശിപ്പിച്ച്‌, എക്കോസിസ്റ്റത്തെ കൊലവിളി വിളിച്ച്‌ ഒക്കെ കഴിഞ്ഞു കൃഷിയും ചെയ്യാതിരിക്കാം (ഒരു മാതിരി എന്തും തമിഴു നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും വരണം കേരളത്തില്‍)

 • ദേവാനന്ദ്‌: കനേഡിയൻ നഗരങ്ങൾ പെസ്റ്റിസൈഡ്‌ നിർമ്മർജനത്തിന്‌ ഒരുങ്ങിക്കഴിഞ്ഞു വെന്നത്‌ നമുക്കെല്ലാം മാതൃകയാക്കാവുന്ന നല്ല ഒരു കാര്യമാണ്‌. ഭരണകൂടങ്ങൾ തന്നെ ജനത്തിന്റെ നാശത്തിലേയ്ക്കെടുക്കുന്ന തീരുമാനങ്ങൾ അറിഞ്ഞുകൊണ്ടു ചെയ്യുന്ന തെറ്റുകളാണെന്ന്‌ മാത്രമേ ധരിക്കുവാൻ കഴിയുകയുള്ളു. സമർത്ഥരായ നമ്മുടെ ശാസ്ത്രജ്ഞർ ഇക്കാര്യത്തിൽ അഭിപ്രായം പറയതിരിക്കുന്നത്‌ ഖേദകരം തന്നെയാണ്‌. 2006 ജൂൺ ലക്കം കൃഷിക്കാരൻ മാസികയിലെ ഡോ. തോമസ്‌ വർഗീസ്‌ എഴുതിയ ലേഖനത്തിൽ “ഏകകോശ ജീവിയായ അമീബമുതൽ ആനവരെയുള്ള ജന്തുക്കളുടെ സ്വഭാവ വിശേഷങ്ങൾ ജൈവ പരിണാമത്തിലൂടെയാണ്‌ രൂപപ്പെട്ടത്‌. സസ്യങ്ങളുടെയും കഥ മറിച്ചല്ല. കോടാനുകോടി വർഷങ്ങളിലൂടെ വന്നുചേർന്ന ഈ മാറ്റങ്ങൾ ചുറ്റുപാടുകളുമായുള്ള സംഘാതം കാരണം ഇപ്പോഴും തുടർക്കഥയായി തുടരുകയാണ്‌. പ്രകൃതിനടത്തുന്ന ഈ നിർദ്ധാരണ പ്രവർത്തനംമൂലമാണ്‌ ഇന്നു നാം കാണുന്ന ഇരുപതുലക്ഷത്തോളം ജീവജാതികൾ രൂപപ്പെട്ടത്‌” എന്ന്‌ നമ്മെ ഓർമ്മിപ്പിക്കുന്നു.

 • അമേരിക്ക പോലുള്ള വികസ്വര രാജ്യങ്ങൾ പെസ്റ്റിസൈഡ്‌  പൂർണമായും ഉപേക്ഷീച്ചുകഴിഞ്ഞു . നമ്മള്‍ മണ്ണൂം വെള്ളവും വായുവും പെസ്റ്റിസൈഡ്‌ ഉപയോഗിച്ച് മലീനമാക്കുന്നു! കഷ്ടം