Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

പാല്‍ വില കൂടും

കാര്‍ഡിട്ടാല്‍ പാല്‍ ചുരത്തും മില്‍മ എടിഎം

കൊച്ചി: നിങ്ങളുടെ ഫ്ളാറ്റില്‍ ഇനി മില്‍മയുടെ സ്വന്തം ‘ജഴ്സി പശു. പക്ഷേ ഇൌ ‘പശു പുല്ലു തിന്നില്ല. പാലും ചുരത്തും, തൈരും ചുരത്തും.

ബാങ്കുകളുടെ എടിഎം മാതൃകയില്‍ പാലും തൈരും ലഭിക്കുന്ന മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ നിലവില്‍ വരുമ്പോള്‍ കേരളത്തിലെ പാല്‍ വിപണിയില്‍ ഹൈടെക് വിപ്ളവമാകുകയാണ്. അടുത്ത മാസം ആദ്യ വാരം മില്‍മയുടെ ‘എടിഎം കൌണ്ടറുകള്‍

ANY TIME MILK (ATM)COUNTERS കൊച്ചി നഗരത്തില്‍ യാഥാര്‍ഥ്യമാകും.

പാലിനു വേണ്ടി ബൂത്തുകള്‍ തോറും നെട്ടോട്ടമോടേണ്ട. ഫ്ളാറ്റുകള്‍ക്കു മുന്നില്‍ സ്ഥാപിക്കുന്ന

മില്‍ക്ക് വെന്‍ഡിങ് മെഷീനുകളില്‍ കാര്‍ഡ് ഇടേണ്ട താമസം, കാമധേനുവിനെപ്പോലെ വെന്‍ഡിങ് മെഷീനുകള്‍ പാലും തൈരും ചുരത്തും….
പാല്‍ വിപണയില്‍ മില്‍മയുടെ പുത്തന്‍ പരീക്ഷണമാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍.  ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങള്‍ കൊച്ചി നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏഴിടത്താണു സ്ഥാപിക്കുക.  ട്രയല്‍ റണ്‍ അടുത്തയാഴ്ച നടക്കും.

മില്‍മ എറണാകുളം മേഖലാ യൂണിയനു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെഷീനുകള്‍ എറണാകുളത്തെ ഹെഡ് ഓഫീസിലെ പ്രൊഡക്ഷന്‍ പ്ളാന്റില്‍ കഴിഞ്ഞ ദിവസം എത്തിച്ചു. മില്‍മ ഉപഭോക്താക്കള്‍ക്കുള്ള ഓണസമ്മാനമാണ് ഇതെന്നു എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍ ‘ബിസിനസ്

മനോരമയോടു പറഞ്ഞു. വിജയകരമെന്നു കണ്ടാല്‍ എറണാകുളത്തിനു പുറമേ, മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന തൃശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലും വ്യാപിപ്പിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരമാവധി നിറവേറ്റുന്നതിനൊപ്പം, വിപണിയില്‍ മില്‍മയുടെ കുതിപ്പിനു ശക്തി പകരുക എന്നതും ലക്ഷ്യമാണ്-ചെയര്‍മാന്‍ പറഞ്ഞു.

ഫ്ളാറ്റുടമകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുക. മെഷീനുകള്‍ 20 % ഡിസ്ക്കൌണ്ട് റേറ്റില്‍, ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ ഫ്ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് നല്‍കും. പൂര്‍ണ ചുമതല ഇവര്‍ക്കാണ്.  പാല്‍, തൈര് എന്നിവ വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്ന കമ്മിഷനും ഇവര്‍ക്കുള്ളതാണ്.  ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് പട്ടിക തയാറാക്കിയ ശേഷം ‘സ്മാര്ട്ട് കാര്‍ഡുകള്‍  നല്‍കും.  ഇതിനു ശേഷമാണ് വെന്‍ഡിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുക.  സ്റ്റോക്കു തീരുന്ന മുറയ്ക്ക് മില്‍മയുടെ മാര്‍ക്കറ്റിങ് വിഭാഗം എത്തി പാലും തൈരും എത്തിക്കും.

കടപ്പാട് – മനോരമ 10-08-09
പശു വളര്‍ത്താതെ പാല്‍ വിതരണം ചെയ്യുന്ന മില്‍മ ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന സ്ഥാപനം. കവര്‍ പാലിന്റെ ഗുണനിലവാരം ഉപഭോക്താവിന്  ബോധ്യപ്പെടുവാനുള്ള സംവിധാനത്തിന്റെം അപര്യാപ്തത പാല്‍ കഴിച്ചാല്‍ ഡയബറ്റിസ്, ഹൃദ്രോഗം, ആമാശയ രോഗങ്ങള്‍ എന്നിവയിലേക്കെത്തിക്കില്ല എന്ന് എന്താണുറപ്പ്?  ഡെക്സ്ട്രോസും, സോപ്പ് ഓയിലും, വെളിച്ചെണ്ണയും, പാല്‍പ്പൊടിയും വെള്ളവും അല്ലെങ്കില്‍ കരിഓയിലിന്റെ കറുപ്പ് നിറം നീക്കം ചെയ്ത ഫാറ്റ് എന്നിവക്ക് കേരളത്തില്‍ പാലൊഴുക്കാന്‍ കഴിയും. രുചികരമായതിനാല്‍ ഉപഭോക്താക്കള്‍ക്കും പരാതിയില്ല. സര്‍ക്കാരിനും, ഉദ്യോഗസ്ഥര്‍ക്കും, ഉപഭോക്താക്കള്‍ക്കും ആശ്വസിക്കാം പലിന് വിലക്കുറവാണല്ലോ.  ഉത്തരേന്ത്യയിലെ കൊടും ചൂടുകാരണം (ആംഗലേയം ഹിന്ദി പോസ്റ്റുകള്‍ വായിക്കുക) പാല്‍ ഉല്പാദനം കുറഞ്ഞതും, ഫെസ്റ്റിവല്‍ സീസണ്‍ ആരംഭിക്കുന്നതിനാല്‍ വരാന്‍ പോകുന്ന ലഭ്യതക്കുറവും പരിഹരിക്കാന്‍  ഏതെങ്കിലും ഒരു രാജ്യവുമായി മറ്റൊരു കരാര്‍ ആവും പ്രാവര്‍ത്തികമാവുക. ക്ഷീര കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാനോ പ്രതിലിറ്റര്‍ പാലിന്റെ ഉത്പാദന ചെലവ് കണക്കാക്കാനോ നേരമില്ലാത്തവര്‍ ഉപഭോക്താക്കളെയാവും ദ്രോഹിക്കുക. പാല്‍വില കൂടിയാലും ശുദ്ധമായ പാല്‍ ലഭിക്കില്ല എന്നതുതന്നെയാവും വരും തലമുറയുടെ ശാപം.

Comments are closed.