Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

പാല്‍ ഉല്പാദനം കൂടണമെങ്കില്‍………………

പദ്ധതികള്‍ നിരവധി; പാല്‍ ഉല്പാദനം മാത്രം കൂടുന്നില്ല

തിരുവനന്തപുരം: സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യവുമായി പാലുല്പാദനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ പരാജയത്തിലേക്ക്.ആസൂത്രണമില്ലായ്മയും നടത്തിപ്പിലെ അശാസ്ത്രീയതയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രതിദിനം 50,000 ലിറ്റര്‍ പാലിന്റെ വര്‍ധനയുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ആരംഭിച്ച പശുഗ്രാമം പദ്ധതിക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന് ദിവസവും ആവശ്യമായി വരുന്നത് 78 ലക്ഷം ലിറ്റര്‍ പാലാണ്. ഉല്പാദനമാകട്ടെ 67 ലക്ഷവും. 11 ലക്ഷത്തിന്റെ കുറവ്. പശുഗ്രാമം പദ്ധതി നടപ്പിലായശേഷവും ഇതുതന്നെയാണ് സ്ഥിതി. മൂന്നുകോടി രൂപ ചെലവഴിച്ച പദ്ധതി ഈ മാസത്തോടെ അവസാനിക്കുമ്പോഴും ‘മില്‍മ’ പോലുള്ള ഔദ്യോഗിക ഏജന്‍സികള്‍ പാല്‍ക്ഷാമം പരിഹരിക്കാന്‍ തമിഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും പരക്കം പായുകയാണ്.

4488 പശുക്കളെയും 1000 കിടാരികളെയുമാണ് ‘പശുഗ്രാമ’ത്തിലൂടെ കര്‍ഷകന് വിതരണം ചെയ്തത്. കൂടുതല്‍ പാല് കിട്ടുന്നതിന് മുന്തിയയിനം പശുക്കളെ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്നെങ്കിലും ഇവിടത്തെ കാലാവസ്ഥയുമായി പെരുത്തപ്പെടാന്‍ അവയ്ക്ക്കഴിയാത്തതും കുളമ്പ് ദീനമടക്കമുള്ള രോഗങ്ങള്‍ പിടിപെട്ടതും പാലുല്പാദനത്തെ സാരമായി ബാധിച്ചു. അതുകൊണ്ടാണ് ഉല്പാദനം കാര്യമായി കൂടേണ്ട ‘ഫ്ലഷ്’ സീസണില്‍പോലും ഗണ്യമായ കുറവ് നേരിട്ടത്.

പശുക്കളുടെ എണ്ണംകൂട്ടി പാലുല്പാദനം വര്‍ധിപ്പിക്കുന്ന നടപടി കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കാലഹരണപ്പെട്ടതാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. ഉള്ള പശുക്കളില്‍ ഉല്പാദനം കൂട്ടുന്നതിനാവശ്യമായ നടപടികളാണെടുക്കേണ്ടത്. ഇതിന് ജനിതകമേന്മ ഉയര്‍ത്തണം. കുറഞ്ഞത് മൂന്നുവര്‍ഷത്തെ സാവകാശമെങ്കിലും ഇതിനാവശ്യമാണ്.

ക്ഷീരവികസന വകുപ്പ് ഉടന്‍ നടപ്പാക്കുന്ന മില്‍ക്ക്ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാമിന് (എം.എസ്.ഡി.പി) 4.9 കോടി രൂപയാണ് ചെലവിടുന്നത്. പശുവളര്‍ത്തലിന് സാധ്യതയുള്ള 50_ഓളം വികസന ബ്ലോക്കുകള്‍ വഴിയാണ് എം.എസ്.ഡി.പി. ആവിഷ്കരിക്കുക. ഇതിന് പുറമെ വിദര്‍ഭപാക്കേജും മോഡല്‍ ഡയറിഫാം യൂണിറ്റുകളും നിലവിലുണ്ട്.

അതേസമയം ‘പശുഗ്രാമം’ പദ്ധതി വിജയമാണെന്നും പ്രതിദിനം 50,000 ലിറ്റര്‍ പാലിന്റെ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ.സരോജിനി പറഞ്ഞു. 7000 പശുക്കളെ പദ്ധതിപ്രകാരം വിതരണം ചെയ്തിട്ടുണ്ടെന്നും തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇനി വിതരണം നടക്കാനുള്ളതെന്നും ഒക്ടോബറില്‍ ഇത് പൂര്‍ത്തിയാക്കുമെന്നും അവര്‍ അറിയിച്ചു.
കടപ്പാട്‌: മാതൃഭൂമി 3-10-07

ഇത്തരം പദ്ധതികൊണ്ടൊന്നും ശാശ്വതമായ രീതിയില്‍ പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയില്ല.

ഒരു ലിറ്റര്‍ പാല്‍ ഉല്പാദിപ്പിക്കാന്‍ 20 വര്‍ഷം മുന്‍‌പ് എന്തായിരുന്നു ഉദ്‌പാദനചെലവ്‌. ഓരോ 10 വര്‍ഷം കഴിയുമ്പോഴും എത്രയാണ് ചെലവ്‌. ഭാവിയില്‍ അത് എത്രയായിരിക്കും. ഇത്തരം കാര്യങ്ങള്‍ കണക്കാക്കാതെ ഖജനാവില്‍ നിന്ന്‍ പശുഗ്രാമം പദ്ധതി എന്ന പേരില്‍ ചിലര്‍ക്ക്‌ സൗജന്യമായി പശുവും, പശുക്കുട്ടിയും നല്‍കിയാല്‍ ശുധമായ കുടിവെള്ളം പോലുംകിട്ടാത്ത ഈ നാട്ടില്‍ വായു ഭക്ഷണമായി കൊടുത്ത്‌ പശുവിനെ വളര്‍ത്താന്‍ കഴിയുമോ? പാലിന്റെ വിലയിടിച്ച്‌ നിറുത്തുവാന്‍ പ്രവര്‍ത്തിക്കുന്ന മില്‍മാ പോലുള്ള സ്ഥാപനങ്ങള്‍ക്ക്‌ കുറെ പശുവിനെ ലാഭകരമായി വളര്‍ത്തുവാന്‍ കഴിയുമെങ്കില്‍ കേരളത്തിലെ ഏതു വീട്ടിലും പശു വളര്‍ത്താവുന്നതാണ്.

രണ്ട്‌ പശുക്കള്‍ വളര്‍ത്തിയാല്‍ അവയ്ക്ക്‌ പ്രതിദിനം എത്ര രൂപയുടെ തീറ്റ കൊടുക്കണം. ഒരു പശുക്കുട്ടി കൂടെയുണ്ടെങ്കില്‍ എന്താവും ഗതി? എന്റെ പശുക്കുട്ടിയ്ക്ക്‌ രണ്ടുമാസമായി പ്രതിദിനം 3 ലിറ്റര്‍ പാല്‍ വീതം കൊടുക്കുന്നു. എനിക്ക്‌ ശരാശരി ഇപ്പോള്‍ 140 രൂപയില്‍ കുറയാതെ പിണ്ണാക്കും കാലിത്തീറ്റയ്ക്കുമായി വേണ്ടി വരുന്നു. അപ്പോള്‍ കറവക്കൂലി, മറ്റ്‌ തീറ്റകള്‍, കുളിപ്പിക്കാനും തൊഴുത്ത്‌ കഴുകുവാനും മറ്റും വേണ്ടി വരുന്ന ചെലവുകള്‍ നിറവേറ്റുവാന്‍ എത്ര ലിറ്റര്‍ പാല്‍ ദിനം പ്രതി വില്‍ക്കണം? ഇതിനുത്തരം പലിന്റെ വിലയുമായി ബന്ധപ്പെട്ടതു തന്നെയാണ്.

കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന പാല്‍ ഡെക്‌‌സ്ടോസും, സോപ്പുലായനിയും, വെളിച്ചെണ്ണയും, പാല്‍‌‍പ്പൊടിയും വെള്ളവും ഉള്‍‌‍പ്പെടുന്നതാണ്. തമിഴ്‌ നാട്ടില്‍ നിന്ന്‍ കൊണ്ടുവരുന്ന പാലില്‍ കരി ഓയിലിലെ കറുപ്പ്‌ നിറം1 നീക്കം ചെയ്ത ഫാറ്റ്‌ കണ്ടന്റ്‌ ഇല്ല എന്ന്‍ എന്താണ് ഉറപ്പ്‌.

തമിഴ്‌ നാട്ടില്‍‍ നിന്ന്‍  കറവ  പശുക്കളെ  പശുഗ്രാമം പദ്ധതിയിലൂടെ  വിതരണം ചെയ്തത്‌  കുളമ്പ്‌ ദീനം വന്നവയാണെങ്കില്‍  എങ്ങിനെയാണ്  പാലുല്പാദനം കൂടുക?  പാലുല്പാദനം കൂടണമെങ്കില്‍  കാലാകാലങ്ങളിലെ   ഉദ്‌പാദന ചെലവിനേക്കാള്‍  കൂടിയ വില കര്‍ഷകന് ലഭ്യമാക്കിയേ തീരു. മില്‍ക്ക്‌ ഷെഡ്‌ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമിന് വേണ്ടി ചെലവാക്കുവാന്‍ പോകുന്ന 4.9 കോടി  ജനിതക മാറ്റം വരുത്തിയ പശുക്കളെ ലഭ്യമാക്കുവാനാണെങ്കില്‍ പാല്‍ ഉപയോഗിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ. കൂടുതല്‍ പശുക്കളും മിതമയ പാലും കാര്‍ഷികമേഖലയേയും പുഷ്ടിപ്പെടുത്തും. ബയോഗ്യാസ്‌, സ്ലറി, ഗോമൂത്രമുപയോഗിച്ചുള്ള ജൈവ കീടനാസിനി, കാലികളുടെ മാംസം, എല്ലുപൊടി,തോല്‍ മുതലായവയെല്ലം നേട്ടങ്ങളുടെ പട്ടികയില്‍ പെടും.

1 comment to പാല്‍ ഉല്പാദനം കൂടണമെങ്കില്‍………………