Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കര്‍ഷകരെ കണ്ണൊന്ന്‌ തുറക്കൂ

1.  വീണ്ടും ആറുശതമാനത്തിലേറെയായ പണപ്പെരുപ്പനിരക്ക്‌ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നുണ്ടെന്ന്‌ ധനമന്ത്രി പി. ചിദംബരം പറഞ്ഞു. പണപ്പെരുപ്പനിരക്ക്‌ അടുത്തയാഴ്ചയോടെ 5.7 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിപണിയില്‍ ഗോതമ്പ്‌ എത്തുന്നതിനനുസരിച്ചായിരിക്കും പണപ്പെരുപ്പനിരക്ക്‌ കുറയുന്നതെന്ന്‌ വിപണിവിദഗ്ദ്ധര്‍ സൂചനനല്‍കി. ഗോതമ്പിന്റെ വരവ്‌ 10 ദിവസംകൂടി വൈകാന്‍ സാധ്യതയുണ്ടെന്ന്‌ കൃഷിമന്ത്രി ശരത്‌പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

2. രാജ്യത്തെ പണപ്പെരുപ്പ നിരക്ക്‌ വീണ്ടും ആറു ശതമാനത്തിന്റെ പരിധി കടന്ന്‌ 6.09 ശതമാനത്തിലെത്തി. അപ്രതീക്ഷിതമായ ഈ കുതിച്ചുകയറ്റം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ്ബാങ്ക്‌ പലിശ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്നാണ്‌ സൂചന. പച്ചക്കറി വില 23 ശതമാനം വര്‍ധിച്ചതാണ്‌പണപ്പെരുപ്പം പെട്ടെന്ന്‌ ഉയരാനിടയാക്കിയത്‌.മാര്‍ച്ച്‌ -31 ന്‌ അവസാനിച്ച ആഴ്ചയില്‍ 5.74 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്‌. ഇത്‌ കുറച്ചുകൊണ്ടുവരുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. റിസര്‍വ്‌ ബാങ്ക്‌ ‘റിപോ’നിരക്ക്‌ കൂട്ടി പണപ്പെരുപ്പ നിയന്ത്രണത്തിന്‌ നടപടി സ്വീകരിക്കുകയുമുണ്ടായി. അതിനിടെയാണ്‌ പണപ്പെരുപ്പം അടുത്തകാലത്തെ ഉയര്‍ന്ന നിരക്കിലെത്തിയത്‌.

ഈ സാഹചര്യത്തില്‍ ഏപ്രില്‍ 24 ന്‌ നടക്കുന്ന റിസര്‍വ്‌ ബാങ്കിന്റെ വര്‍ഷാന്ത സാമ്പത്തിക നയപ്രഖ്യാപനത്തില്‍ പുതിയ നിയന്ത്രണ നടപടി ഉണ്ടായേക്കും.

കാര്‍ഷികോല്‍പ്പന്ന കയറ്റുമതി 35-40 ശതമാനം വര്‍ധിപ്പിക്കുമെന്ന്‌ വിദേശ വ്യാപാര നയത്തില്‍ പ്രഖ്യാപിച്ച അവസരത്തില്‍ പണപ്പെരുപ്പം കൂടിയത്‌ യു.പി.എ. സര്‍ക്കാരിനെ സമ്മര്‍ദത്തിലാഴ്ത്താനിടയുണ്ട്‌. എന്നാല്‍, പണപ്പെരുപ്പം അടുത്ത ആഴ്ചയോടെ 5.7 ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്ന്‌ ധനമന്ത്രി പി.ചിദംബരം അവകാശപ്പെട്ടു.

പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കൂൂ‍ടാതെ ഭക്ഷ്യോല്‍പന്ന നിര്‍മാണ മേഖലയിലും വില നിലവാര സൂചിക വന്‍ വര്‍ധനയാണ്‌ രേഖപ്പെടുത്തുന്നത്‌. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വിലയില്‍ നാല്‌ ശതമാനവും തവിടെ ണ്ണ വിലയില്‍ മൂന്ന്ശതമാനവും എണ്ണക്കുരു, കടുക്‌ വിലയില്‍ ഒരു ശതമാനവും വര്‍ധനയുണ്ടായി.

രാജ്യത്തിന്റെ അവശ്യസാധന മേഖലയില്‍ ആവശ്യവും വിതരണവും തമ്മിലുള്ള വിടവ്‌ വര്‍ധിക്കുന്നതാണ്‌ പണപ്പെരുപ്പ നിരക്ക്‌ കുത്തനെ ഉയരുന്നതിന്‌ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്‌. പലിശ നിരക്ക്‌ വര്‍ധന കൊണ്ടു മാത്രം, ഇത്‌ താഴ്ത്തിക്കൊണ്ടുവരാന്‍ കഴിയില്ലെന്നാണ്‌ സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തല്‍. ഉത്‌പന്ന വിതരണ മേഖല ശക്തിപ്പെടുത്തുകയാണ്‌ ഫലപ്രദമായ മാര്‍ഗമെന്നും അവര്‍ പറയുന്നു.

കടപ്പാട്‌: മാതൃഭൂമി 21-4-07

ഹവാല പണവും, കള്ളനോട്ടും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള  വര്‍ദ്ധനവും, ബാങ്കുകളിലെ ഉയരുന്ന നിക്ഷേപവും, ഷെയര്‍ മാര്‍ക്കറ്റിലെ ഇന്‍ഡെക്സ്‌ ഉയര്‍ച്ചയും ഒന്നും പണപ്പെരുപ്പത്തിന്  കാരണമാകില്ല. മറിച്ച്‌ കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ വില കൂടിയാല്‍ പണപ്പെരുപ്പം വര്‍ദ്ധിക്കും ഡോളറിന്റെ വില ഉയരും. ഇതിനെ ഏതുരീതിയിലും ചെറുത്ത്‌ നിറുത്തുക കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരമ പ്രാധാന്യമര്‍ഹിക്കുന്ന ലക്ഷ്യം തന്നെയാണ്. കര്‍ഷക ആത്മഹത്യകള്‍ നിത്യ സംഭവമായിക്കഴിഞ്ഞപ്പോള്‍ അതൊരു പ്രശ്നമല്ലാതായി മാറിയിരിക്കുന്നു. പഞ്ചാബിലെ ഗോതമ്പ്‌ കര്‍ഷകര്‍ ആത്മഹത്യ ചെയ്താല്‍ കേരളത്തിലെ ചപ്പാത്തിയും ഗോതമ്പു പുട്ടും തിന്നുന്ന കര്‍ഷകര്‍ക്കുപോലും ഒന്നും സംഭവിക്കില്ല കാരണം ഇവിടെ റബ്ബറിന് അല്പക്കൂടെ മെച്ചപ്പെട്ട വിലയുണ്ടല്ലൊ. നെല്‍കൃഷി പണ്ടേ പലരും വേണ്ടെന്ന്‌ വെച്ചതാണല്ലൊ.

ഇന്ത്യന്‍ രൂപയുടെ മൂല്യം മെച്ചപ്പെട്ടപ്പോള്‍ വിദേശ ഇന്ത്യക്കാര്‍ക്ക്‌ വന്‍ നഷ്ടമെന്ന മാതൃഭൂമിയിലെ വാര്‍ത്ത ഇത്തരുനത്തില്ോര്‍മ വരുകയാണ്.  ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ വിദേശങ്ങളില്‍ പണിയെടുത്ത്‌ നാട്ടിലേയ്ക്ക്‌ പണമയക്കുന്നവര്‍ക്ക്‌ നേട്ടവും കര്‍ഷകര്‍ക്ക്‌ കൂടുതല്‍ വിലയും. ഇത്‌ ലഭ്യമാകരുതെന്നാണോ? പിന്നെന്തിന് കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണുനീര്‍ ഒഴുക്കുന്നു?

Comments are closed.