Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കര്‍ഷകര്‍ക്ക്‌ ലോകവ്യാകമായി ശത്രുക്കള്‍

വികസിത രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള കാര്‍ഷിക ഉത്‌പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം നീക്കാന്‍ ലോകവ്യാപാര സംഘടനയും അമേരിക്കയും പുതിയ തന്ത്രങ്ങള്‍ പയറ്റുന്നു. ഇന്ത്യയിലെ നാണയപ്പെരുപ്പവും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റവും അവര്‍ അതിന്‌ മറയാക്കുന്നു.വിലക്കയറ്റം നേരിടുന്ന കാര്‍ഷിക ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചാല്‍ അത്‌ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ അനുഗ്രഹമാകുമെന്നും അങ്ങനെ ലാഭിക്കുന്ന തുക ആരോഗ്യ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക്‌ നീക്കിവെക്കാന്‍ കഴിയുമെന്നുമാണ്‌ ലോകവ്യാപാര സംഘടനയിലെ അമേരിക്കന്‍ പ്രതിനിധി സൂസന്‍ ഷ്വാബ്‌ അഭിപ്രായപ്പെട്ടത്‌. ഡല്‍ഹിയില്‍ ഇന്ത്യ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവരടങ്ങുന്ന ജി-നാല്‌ രാജ്യങ്ങളുടെയും ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ കൂടി അടങ്ങുന്ന ജി-ആറ്‌ രാജ്യങ്ങളുടെയും വ്യാപാര മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ്‌ അവര്‍ പുതിയ സമ്മര്‍ദ തന്ത്രത്തിന്റെ സൂചനകള്‍ നല്‍കിയത്‌.തങ്ങളുടെ കാര്‍ഷിക വിപണി തുറന്നു കൊടുക്കാന്‍ വികസ്വര രാജ്യങ്ങളുടെ മേല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ജി-33 രാജ്യങ്ങളും ചെലുത്തിവരുന്ന സമ്മര്‍ദങ്ങള്‍ ഇന്ത്യ ചെറുത്തുവരികയാണ്‌. ഇത്തരമൊരു നീക്കം ലോക വ്യാപാര സംഘടനയുടെ ദോഹ വട്ട ചര്‍ച്ചകളുടെ ‘വികസന’ കാഴ്ചപ്പാടുകള്‍ക്കെതിരാണെന്ന വാദവും അമേരിക്കന്‍ പ്രതിനിധി നിരാകരിച്ചു.

അമേരിക്കയ്ക്ക്‌ താത്‌പര്യമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക്‌ വേണ്ടി മാത്രമായല്ല തങ്ങള്‍ വികസ്വര രാജ്യങ്ങളിലെ വിപണികള്‍ തുറന്നു കിട്ടണമെന്ന്‌ വാദിക്കുന്നതെന്ന്‌ സൂസന്‍ ഷ്വാബ്‌ അഭിപ്രായപ്പെട്ടു. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക്‌ ഇറക്കുമതി ചുങ്കവും അളവ്‌ നിയന്ത്രണവും ഒഴിവാക്കുന്നതും ഇതിന്റെ ഭാഗമാണെന്ന്‌ അംഗീകരിക്കണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു. കാര്‍ഷിക വിപണി നിയന്ത്രണങ്ങള്‍ നീക്കണമെന്നത്‌ ദോഹവട്ട ചര്‍ച്ചകളുടെ മൂന്ന്‌ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നാണ്‌. കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക്‌ വികസ്വര രാജ്യങ്ങള്‍ നല്‍കുന്ന കയറ്റുമതി സബ്‌സിഡിയും കര്‍ഷകര്‍ക്കുള്ള സബ്‌സിഡിയും കുറച്ചുകൊണ്ടുവരണമെന്നാണ്‌ മറ്റ്‌ രണ്ട്‌ പ്രധാന ആവശ്യങ്ങള്‍.

വാര്‍‌ത്തയ്ക്ക്‌ കടപ്പാട്‌: മാതൃഭൂമി 13-4-07

ഇന്ത്യയില്‍ കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ വിലകൂടിയാല്‍ അത്‌ രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമാകുമെന്ന്‌  നാഴികയ്ക്ക്‌ നാല്പതുവട്ടം ഉരിയാടുമ്പോള്‍ അതിന്റെ നിജ സ്ഥിതി എന്താണ്. കര്‍ഷകര്‍ പോലും ഉപഭോക്താക്കളാകുകയും ഭക്ഷ്യോത്‌പന്നങ്ങളുടെ വിലകൂടാതിരിക്കുവാന്‍  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭക്ഷ്യവിളകളുടെ വിലക്കയറ്റത്തെ ചെറുക്കുവാന്‍  എല്ലാ നടപടികളും കൈക്കൊള്ളുവാന്‍ സര്‍വ്വ ശക്തിയും വിനിയോഗിക്കുന്നു. ഇവര്‍തന്നെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും നെല്‍‌പാടങ്ങള്‍ നശിക്കുകയും ചെയ്യുമ്പോള്‍ കാര്‍ഷിക നഷ്ടമാണ് ഇതിനൊക്കെ കാരണമെന്നറിയാമായിരുന്നിട്ടും മുതലക്കണ്ണുനീര്‍ ഒഴുക്കുന്നത്‌ കര്‍ഷകരോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല താണവിലയ്ക്ക്‌ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിലേയ്ക്കായി ബാങ്ക്‌ വായ്പകളും സബ്‌സിഡികളും മറ്റും നല്‍കി കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലേക്ക്‌ തള്ളിവിടുകയല്ലെ ചെയ്യുന്നത്‌? ഈ ചതി കര്‍ഷകര്‍ മനസിലാക്കാത്തിടത്തോളം പരിഹാരമില്ല തന്നെ.

പത്തുലക്ഷം റബ്ബര്‍ കര്‍‍ഷകര്‍ക്ക്‌ കുട്ടനാടുള്ള നെല്‍‌കര്‍ഷകന്റെ വേദന അറിയേണ്ട ആവശ്യമില്ലല്ലോ. കര്‍ഷകര്‍ തന്നെ കര്‍ഷകര്‍ക്ക്‌ ശത്രുക്കള്‍. കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുക എന്നത്‌ അപമാനമായി മാറുന്ന കാലത്ത്‌ മാന്യതതേടി യുവജനങ്ങള്‍ ഐ.റ്റി മേഖലയില്‍ അഭയം തേടുന്നു. കൈയില്‍ കാശുണ്ടായാലും കഴിക്കാന്‍ ആഹാരവും കുടിക്കാന്‍ വെള്ളവും കിട്ടാത്ത അവസ്ഥ വിദൂരമല്ല.  

No comments yet to കര്‍ഷകര്‍ക്ക്‌ ലോകവ്യാകമായി ശത്രുക്കള്‍

  • കേരളത്തിലുള്ളവരുടെ ശ്രദ്ധയ്ക്ക്‌: ഇന്ന്‌ 8-5-07 വൈകുന്നേരം 6 മണിയ്ക്ക്ക്ക്‌ ദൂരദര്‍ഷനില്‍ ജൈവ കൃഷി-കാര്‍ഷിക സംവാദം എന്ന പരിപാടി കാണുക. കേരളത്തിലെ ധാരാളം ജൈവ കര്‍ഷകര്‍ പങ്കെടുത്ത ഒരു പരിപാടിയാണ്.