*ആക്ഷേപങ്ങളും അഭിപ്രായങ്ങളും*
"കൊതുകുകളെ നശിപ്പിക്കണം" എന്ന കുറിപ്പിനുള്ള പ്രതികരണമാണിത് അവരവരുടെ വീട്ടിലെ കൊതുകുസല്യം അവരവർതന്നെ വിചാരിച്ചാൽ ഒഴിവാക്കാം.
കൊതുകുശല്യം അകറ്റാനുള്ള ഉൽപ്ന്നങ്ങളെല്ലാം തന്നെ തുടർച്ചയായി ഉപയോഗിക്കുന്നത് മനുഷ്യർക്ക് ഹാനികരമാണ്. ശ്വാസകോശസംബന്ധമായ ഏതസുഖത്തിന് ഡോക്ടറുടെ അടുത്ത് ചെന്നാലും ആദ്യം ചോദിക്കുന്നത് കൊതുകുതിരി ഉപയോഗിക്കാറുണ്ടോ എന്നാണ്. അല്ലാതെ ആരും കൊതുകുതിരി ഉപയോഗിക്കരുത്്, അത് അരോഗ്യത്തിന് ഹാനികരമാണെന്ന് പറയുന്നില്ല.
വീട്ടിനുള്ളിൽ കടന്നുകൂടിയ കൊതുകുകൾ തൂക്കിയിട്ടിരിക്കുന്ന തുണിയിലും ഫർണിച്ചറിന്റെ അടിവശത്തും കുളിമുറിയിലുമാണ് പകൽ സമയത്ത് കാണാറുള്ളത്. ഇവയെ പകൽ സമയം തട്ടിയിളക്കി ഒരു തോർത്ത് രണ്ടായി മടക്കി അടിച്ച് കൊല്ലുക. പറക്കുന്ന കൊതുക് സാവലാശം തുണിയൊന്ന് വീശിയാൽ മതി ചിറകൊടിഞ്ഞ് താഴെ വീഴും. മാസത്തിലൊരിക്കലെങ്കിലും എല്ലാ ജനലും വാതിലും തുറന്നിട്ട് കൊതുകുകളെ ആട്ടി ഇളക്കി പുറത്താക്കുക. സന്ധ്യക്ക് (ആറുമണിമുതൽ എട്ടുമണിവരെ) എല്ലാ വാതിലും ജന്നലും അടച്ചിടുക. പ്ഒട്ടിയ ബക്കറ്റിലോ അതുപോലെ വാവട്ടമുള്ള പാത്രത്തിലോ വെള്ളമെടുത്ത് വീട്ടിനടുത്ത് തണലുള്ള സ്ഥലത്ത് വെയ്ക്കുക. എട്ടുദിവസം കഴിഞ്ഞ് ഈ പാത്രത്തിലെ വെള്ള പറിശോധിച്ചാൽ ഓരോന്നിലും നൂറുകണക്കിന് കൊതുകിന്റെ പുഴുക്കൾ കാണാം. ഈ വെള്ളം തറയിലൊഴിച്ചാൽ പുഴുക്കൾ ചത്തുപോകും. വീണ്ടും ഇതേ പാത്രത്തിൽ വെള്ളം വെയ്ക്കുക. അങ്ങിനെ ഒരു മാസം കൊണ്ട് പതിനായിരക്കണക്കിന് പുഴുക്കളെ ഓരോ വീടുകാർക്കും കൊല്ലാൻ കഴിയും. ഇങ്ങനെയൊക്കെ ചെയ്താൽ ചുരുങ്ങിയ കാലം കൊണ്ട് മാരകമായ അസുഖം പരത്തുന്ന ഈ ജീവികളെ നമുക്കുതന്നെ നിയന്ത്രിക്കാനാവും.
-ഡോ.ടി.നളിനകുമാരി
കാർഷികകോളേജ്, വെള്ളായണി
കടപ്പാട്: മാതൃഭൂമി -13-4-06
കൊതുകിനെ നശിപ്പിക്കുവാൻ കൊതുക് വെള്ളത്തിൽ മുട്ടയിട്ടുണ്ടാകുന്ന പുഴുക്കളെ (കൂത്താടിയെ) നശിപ്പിക്കുന്നതിലൂടെ കഴിയുമെന്നാണോ ഇതേ സർവകലാശാലയിലെ എന്റൊമോളജി വിഭാഗവും പറയുന്നത്. അങ്ങിനെയാണെങ്കിൽ കൊതുകുകളെ കൊല്ലുവാൻ ഡി.ഡിടി യുടെ പ്രയോഗത്തിലൂടെയുണ്ടാകുന്ന ദോഷങ്ങൾ ആരാണ് പറഞ്ഞുതരിക?
കൊതുകുകൾ കൂടുതലായി മുട്ടയിടുന്നത് കൂത്താടിക്ക് ഭക്ഷിക്കുവാൻ വല്ലതും കിട്ടുവാൻ സാധ്യതയുള്ള മലിനജലത്തിലാണ്. ഇപ്രകാരമുള്ള ജലത്തിൽ മത്സ്യങ്ങളെ വളർത്തുവാൻ കഴിഞ്ഞാൽ മത്സ്യത്തിന് ആഹാരമായി കൂത്താടി പ്രയോജനപ്പെടും.
ഇതേപോലെതന്നെയാണ് റയിൽവേ കമ്പാർട്ടുമെന്റുകളിൽ പാറ്റയെക്കൊല്ലുവാൻ വിഷപ്രയോഗം നടത്തി കതകും ജനാലകളും അടച്ചിട്ട് കൊല്ലുന്നതും. അതേ കമ്പാർട്ടുമെന്റിൽ സുഖപ്രദമായി യാത്രക്കാർ സഞ്ചരിച്ചുകൊള്ളും. ദിവസങ്ങൾക്കകം ഇരട്ടിയായി പാറ്റകൾ വീണ്ടും വരും. ഇതിനു പരിഹാരം വിഷപ്രയോഗമല്ല. മറിച്ച് കമ്പാർട്ടുമെന്റിന്റെ അടിവശത്ത് പാറ്റയുടെ മുട്ടകളിൽ നിന്നുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് തിന്നുവാനുള്ള ആഹാരം ഇല്ലാതാക്കുകയാണ് വേണ്ടത്.
അനിലേ ഇപ്പോൾ പ്രശ്നങ്ങൾ ശരിയയി എന്നു തോന്നുന്നു.