Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ജൈവ പച്ചക്കറിയിലും ജൈവോത്‌പന്നങ്ങളിലും വമ്പന്‍

ജൈവ പച്ചക്കറി ദിവസേന കാല്‍ ടണ്ണോളം ഉത്‌പാദിപ്പിച്ച്‌ വിറ്റ്‌ കൊല്ലം ജില്ലയിലെ ജൈവ കര്‍ഷകനായ കൊട്ടാരക്കര മൈലം മേവറത്ത്‌ നരേന്ദ്രനാഥന്‍ നായര്‍ കാര്‍ഷിക രംഗത്തെ ‘സൂപ്പര്‍സ്റ്റാര്‍’ ആകുകയാണ്‌. ആലുവ ആസ്ഥാനമായ ‘ഇന്‍ഡോസര്‍ട്ട്‌’ എന്ന ജൈവ സാക്ഷ്യപത്ര അതോറിറ്റിയുടെ സാക്ഷ്യപത്രം ലഭിച്ച കൊല്ലം ജില്ലയിലെ ഒരേ ഒരാള്‍ കൂടിയാണ്‌ നരേന്ദ്രനാഥ്‌.
ഏറെ വിചിത്രം ഒരു ബഹുരാഷ്ട്ര കുത്തകയുടെ വളം, കീടനാശിനി ഏജന്‍സി വലിച്ചെറിഞ്ഞിട്ടാണ്‌ മുഴുവന്‍ സമയ ജൈവകര്‍ഷകനായി നരേന്ദ്രനാഥ്‌ മാറിയത്‌.
ഇനിയൊരു വിശേഷണം കൂടിയുണ്ട്‌ ഇദ്ദേഹത്തിന്‌. കൊല്ലത്തെ ആദ്യത്തെ സഞ്ചരിക്കുന്ന ജൈവ പച്ചക്കറി വില്‌പനശാലയുടെ ഉടമ കൂടിയാണ്‌ ഇദ്ദേഹം.
ചൊവ്വാഴ്‌ചയും വെള്ളിയാഴ്‌ചയും കൊട്ടാരക്കര നിന്ന്‌ കൊല്ലം കളക്ടറേറ്റിനു സമീപവും കനറാ ബാങ്കിനു മുന്നിലും കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തിനു സമീപവും ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തിനു സമീപവും ഇദ്ദേഹം വില്‌പന നടത്തും. ദിവസേന കാല്‍ ടണ്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ പൂര്‍ണമായും ഇവിടങ്ങളില്‍ വിറ്റഴിയും.
2005-ല്‍ ഗ്രീന്‍ട്രേഡ്‌ ഓര്‍ഗാനിക്‌ പ്രൊഡക്ട്‌സ്‌ മേവറത്ത്‌ ഫാം മൈലം എന്ന പേരില്‍ കച്ചവടം ആരംഭിച്ചതാണ്‌. സ്ഥിരമായി മുന്നൂറോളം ജൈവ പച്ചക്കറി ഉപഭോക്താക്കള്‍ നരേന്ദ്രനാഥിനുണ്ട്‌.
ഈയവസരം മുതലെടുത്തുകൊണ്ട്‌ ജൈവോത്‌പന്നങ്ങളില്‍നിന്ന്‌ ഉത്‌പാദനങ്ങളും ഉണ്ടാക്കിത്തുടങ്ങി. വാഴയ്‌ക്കപ്പൊടി, ചക്ക വറുത്തത്‌, കപ്പ വറുത്തത്‌, കപ്പ ഉണക്കിയ ചീനിപ്പുട്ട്‌ പൊടി, മഞ്ഞള്‍, ഇഞ്ചിപ്പൊടി തുടങ്ങി ഒരു ഡസനിലധികം ഉപോത്‌പന്നങ്ങള്‍ വിപണിയിലായി. 2009 ജനവരിയോടെ വ്യാവസായികമായി ജൈവമൂല്യവര്‍ധിത ഉത്‌പന്നങ്ങള്‍ പുറത്തിറക്കുവാനാണ്‌ പദ്ധതി.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9847774725 നമ്പറില്‍ ബന്ധപ്പെടുക.
വി. ശ്രീകുമാര്‍

കടപ്പാട് – മാതൃഭൂമി 13-07-08

1 comment to ജൈവ പച്ചക്കറിയിലും ജൈവോത്‌പന്നങ്ങളിലും വമ്പന്‍

  • ഭക്ഷ്യോല്പന്ന സംബന്ധിയായ എല്ലാ വാർത്തകളും വ്യക്തിപരമായി പറഞ്ഞാൽ, എന്നെ അത്യധികം അഹ്ലാധിപ്പിക്കും!

    മേല്പറഞ്ഞ തരത്തിൽ സമർപ്പണത്തോടെ ക്രൂഷി ചെയ്യുന്ന ശീ . നരേന്ദ്രൻ നായരെ, അത്യധികം ബഹുമാനത്തോടെ മനസ്സാ ആദരിക്കുന്നു!

    സ്നേഹത്തോടെ
    ഒരു ദേശാഭിമാനി!