റബ്ബർ ബോർഡ് പ്രസിദ്ധീകരിക്കുന്ന 60% ലാറ്റെക്സിന്റെ പ്രതിദിന വില അറിയുവാൻ ഇവിടെ ഞെക്കുക. പ്രതിമാസ ശരാശരി വില കാണുവാൻ ഇവിടെ ഞെക്കുക.
പല മാധ്യമങ്ങളിലൂടെയും മുൻപ് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നതും റബ്ബർ ബോർഡിന്റെ തന്നെ ഉദ്യോഗസ്ഥർ പറഞ്ഞുകൊണ്ടിരുന്നതുമായ ഒരു വാർത്തയാണ് “അന്താരാഷ്ട്ര നിലവാരമുള്ള ആർ.എസ്.എസ് 3 ഇന്ത്യൻ വിപണിയിലെ ആർ.എസ്.എസ് 4 ന് തുല്യമാണെന്ന്”. ആഗോളതലത്തിൽ ഷീറ്റുകൾ തരംതിരിക്കുന്നത് ഗ്രീൻബുക്ക് എന്ന മാനദണ്ഡമനുസരിച്ചാണ്. അതിൻ പ്രകാരം ലോകത്തിലേതുകോണിലായാലും റബ്ബർ ഷീറ്റുകൾക്ക് ഒരേഗ്രേഡ് തന്നെയാണെന്ന് മനസിലാക്കാം. അന്താരാഷ്ട്ര വില ആർ.എസ്.എസ് 4 ന്റെ ലഭ്യമാണെന്നിരിക്കെ എന്തിനാണ് ചിത്രത്തിൽ കാണുന്ന രീതിയിൽ ആർ.എസ്.എസ് മൂന്നിന്റെ വില റബ്ബർബോർഡ്തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ നാലാം തരമായി വാങ്ങി മൂന്നാം തരമായി കയറ്റുമതി ചെയ്യുന്നതിന്റെ തെളിവുകൾ പോലും ലഭ്യമായിരുന്നു. തായ്ലൻഡിലൊഴികെ മറ്റൊരിടത്തും ഗ്രീൻബുക്ക് പ്രദർശിപ്പിക്കുന്നില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്.
ആഗോളതലത്തിലെ കണക്കുകൾ ജനുവരി മുതൽ ഡിസമ്പർ വരെ എന്ന രീതിയിൽ ലഭ്യമാകുമ്പോൾ ഇന്ത്യൻ കണക്കുകൾ ഏപ്രിൽ മുതൽ മാർച്ച് വരെ എന്നരീതിയിലാണ് പ്രസിദ്ധീകരിക്കുന്നത്. അതിൽ നിന്ന് ക്രോസ് ചെക്കുചെയ്യുവാനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നു.
“അപൂർണമാണ് “
പുതിയ അഭിപ്രായങ്ങള്ള്