Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്‌

തിരുത്തലുകൾക്കായി സമർപ്പിക്കുന്നു
ബഹുമാന്യനും ക്രിയോത്സുകനുമായ കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയ്ക്ക്,
ഞങ്ങള്‍ ലോകത്തിന്റെ പല കോണുകളിലുമായി ജീവിയ്ക്കുന്ന ഒരു പറ്റം മലയാളികളാണ്. ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങിയ ജീവിതസാഹചര്യങ്ങള്‍ മൂലം കേരളത്തില്‍ നിന്നും വളരെ അകന്നു ജീവിക്കുന്നവരാണ് ഞങ്ങളില്‍ ഭൂരിഭാഗവും. എന്നിരുന്നാല്‍ തന്നെയും തങ്ങളുടെ സ്വന്തം നാടിനോട് മറ്റാരേക്കാളും ഒട്ടും കുറവില്ലാത്ത മമതയും വിധേയത്വവും വെച്ചുപുലര്‍ത്തുന്നവരാണ് മറുനാടന്‍ മലയാളികള്‍ എന്ന് അങ്ങേക്കറിയാമല്ലോ. ഇതുകൂടാതെ എണ്ണത്തില്‍ വളരെ കുറവെങ്കിലും, കേരളത്തില്‍ തന്നെ സ്ഥിരതാമസം തുടരുവാന്‍ ഭാഗ്യം ലഭിച്ച കുറച്ചു വ്യക്തികള്‍ കൂടിയുണ്ട് ഈ കത്തെഴുതുന്ന കൂട്ടായ്മയില്‍. ഇന്റര്‍നെറ്റ് എന്ന മാദ്ധ്യമത്തിലൂടെ വളരെ ഫലപ്രദമായും സ്വതന്ത്രമായും മൊത്തം സമൂഹത്തിനു നന്മ എന്ന സദുദ്ദേശ്യത്തോടെ അന്യോന്യം വിനിമയം നടത്തുന്ന ഞങ്ങള്‍ പക്ഷേ ഏതെങ്കിലും സംഘടനയിലോ സ്ഥാപനത്തിലോ പ്രസ്ഥാനത്തിലോ അംഗങ്ങളല്ല
ഞങ്ങളില്‍ ഭൂരിഭാഗവും. തികച്ചും വ്യക്തിസ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ ഞങ്ങളുടെ കൂട്ടായ്മക്ക് നിയതമായ ഒരു അജണ്ടയോ മുദ്രാവാക്യമോ പോലും ഇല്ല. ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍, താങ്കളുടെ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ തന്നെ കൃഷിവകുപ്പ് കേരളത്തിലെ കൃഷിക്കാര്‍ക്ക് എലിനിവാരണത്തിനുതകുന്ന റോഡോഫോ (Rodofoe) എന്ന പദാര്‍ത്ഥം വ്യാപകമായും സൌജന്യമായും വിതരണം ചെയ്തതായി അറിയാന്‍ കഴിഞ്ഞു. ഞങ്ങളുടെ ഈ കൂട്ടായ്മയില്‍ സ്ഥിരമായി പങ്കുചേരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ ചന്ദ്രശേഖരന്‍ നായര്‍ എന്ന തലമുതിര്‍ന്ന, മുഴുവന്‍സമയ ചെറുകിട കര്‍ഷകനും ഈ എലിമരുന്നു വിതരണപരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. ഉല്പാദനക്ഷമതയാര്‍ന്ന കൃഷിയെന്നപോലെത്തന്നെ സ്വന്തം നാട്ടിലെ സുരക്ഷിതമായ പരിസ്ഥിതിയുടേയും ഭവിഷ്യോന്മുഖമായ ആവാസവ്യവസ്ഥയുടേയും പ്രാധാന്യത്തെക്കുറിച്ച് ഒരേപോലെ ഉത്കണ്ഠയുള്ള ഞങ്ങളുടെ ആ സുഹൃത്ത് അദ്ദേഹത്തിന്റെ സുദീര്‍ഘവും വിശാലവുമായ സ്വന്തം ജീവിതാനുഭവങ്ങള്‍ മുന്‍നിര്‍ത്തി ആ അവസരത്തില്‍ അങ്ങയുടെ കീഴിലുള്ള ഉദ്യോഗസ്ഥരോട് വളരെ ന്യായമായ ചില സംശയങ്ങള്‍, ചോദിക്കുകയുണ്ടായി. ഒരു വിമുക്തഭടനും മുന്‍‌കാലത്ത് വിദേശമലയാളിയും ആയിരുന്നിട്ടുള്ള ശ്രീ ചന്ദ്രശേഖരന്‍ നായര്‍ക്ക് തൃപ്തികരവും വസ്തുനിഷ്ഠവുമായ ഉത്തരങ്ങള്‍ നല്‍കുവാന്‍ അവിടെ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും തന്നെ കഴിഞ്ഞില്ല. എന്നുമാത്രമല്ല, വിതരണം ചെയ്യപ്പെട്ട പദാര്‍ത്ഥത്തിന്റെ യഥാര്‍ത്ഥ അപകടങ്ങളെപ്പറ്റി ഒരുപക്ഷേ വേണ്ടത്ര ബോധവാന്മാരല്ലാത്ത, ആ ചടങ്ങില്‍ പങ്കെടുത്ത, അനേകം കര്‍ഷകര്‍ക്കിടയില്‍ അവരെല്ലാവരും കൂടി പുച്ഛപരിഹാസാദികളോടെ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയുമുണ്ടായി. ഇതിനുശേഷം മനസ്സില്ലാമനസ്സോടെയാണെങ്കിലും അദ്ദേഹം തനിക്കു ലഭിച്ച റോഡോഫാന്‍ പാക്കറ്റുകള്‍ കൂടുതല്‍ പഠനത്തിനുവേണ്ടി കൈപ്പറ്റുകയും ചെയ്തു.
ശ്രീ ചന്ദ്രശേഖരന്‍ നായര്‍ ഇതിനുശേഷം പൂര്‍വ്വാധികം ഉത്കണ്ഠയോടെ, അങ്ങയുടെ തന്നെ സര്‍ക്കാരിന്റെ, ഈ വക കാര്യങ്ങളില്‍ ഉത്തരവാദപ്പെട്ട മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരേയും സമീപിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം പള്ളിച്ചല്‍ ഏ.ഡി.ഏ.ശ്രീമതി മിനി, സസ്യസംരക്ഷണവകുപ്പിലെ ശ്രീ.(ഡോ.)പി.കെ.ബാബു, തിരുവനന്തപുരം ജില്ലാ മുഖ്യ കൃഷി ആപ്പീസര്‍ (Principal Agriculture Officer) ശ്രീ. ശിവപ്രസാദ് എന്നിവരുമായി ടെലഫോണിലും ബന്ധപ്പെട്ടു. ആദ്യത്തെ രണ്ടു പേരും, ഈ ജോലി മേലുദ്യോഗസ്ഥരുടെ കല്പനപ്രകാരമായതിനാല്‍ ഈ വിഷയത്തില്‍ അവരുടെ നിസ്സഹായത അറിയിച്ച് കൈമലര്‍ത്തി. പക്ഷേ ശ്രീ. ശിവപ്രസാദ് അദ്ദേഹത്തോട് വളരെ അവജ്ഞയും അശ്രദ്ധയും കലര്‍ന്ന രീതിയിലാണു സംസാരിച്ചതെന്ന് ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ അദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് പേജില്‍ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മേല്‍‌വിവരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാഭാവികമായും നിരാശനായ ശ്രീ നായര്‍ ഇവയെല്ലാം തന്റെ ഇന്റര്‍നെറ്റ് പേജില്‍ പ്രസിദ്ധീകരിച്ച്, അവിടത്തെ സ്ഥിരം വായനക്കാരായ ഞങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി. പലയിടത്തായി അന്യദേശങ്ങളില്‍ ഒറ്റപ്പെട്ടുകഴിയുകയാണെങ്കിലും, സ്വന്തം മനസ്സും തറവാടും മറ്റു ജീവിതബന്ധങ്ങളും ഇപ്പോഴും നാട്ടില്‍ തന്നെ വെച്ചുപോന്നിട്ടുള്ള ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ എവിടെ നടന്നാലും ഞങ്ങളുടെ സ്വന്തം വീട്ടുകാര്യം തന്നെയാണ്. വിദൂരദേശവാസം എന്ന ദൌര്‍ബല്യം ഒന്നുകൊണ്ടുമാത്രം നിശ്ശബ്ദനായിരിക്കേണ്ടിവരുന്ന ഞങ്ങള്‍ ഇത്തരുണത്തിലെങ്കിലും ശ്രീ ചന്ദ്രശേഖരന്‍ നായരെപ്പോലുള്ള ഒറ്റപ്പെട്ട കര്‍ഷകരോട് അനുതാപവും ആഭിമുഖ്യവും പ്രകടിപ്പിക്കാനാഗ്രഹിക്കുന്നു. കൃത്യബാഹുല്യം കൊണ്ട് വളരെ തിരക്കുപിടിച്ച അങ്ങയുടെ മുന്‍പാകെ ഈ നീണ്ട കത്തു സമര്‍പ്പിക്കുന്നത് താഴെപ്പറയുന്ന ഏതാനും സംശയങ്ങള്‍ വ്യക്തമായി ക്കിട്ടുവാനാണ്.

1. ശ്രീ ചന്ദ്രശേഖരന്‍ നായര്‍ ശരിയായോ തെറ്റായോ വിശ്വസിക്കുന്നതുപോലെ, റോഡോഫോ എന്ന എലിനാശിനിയില്‍ അടങ്ങിയിട്ടുള്ള Bromadiolone വാസ്തവത്തില്‍ അതിശക്തിയേറിയ വിഷപദാര്‍ത്ഥമാണോ?
2. അതിനെക്കുറിച്ച് സ്വതന്ത്രവും മുന്‍‌വിധികളില്ലാത്തതുമായ പഠനങ്ങള്‍ നമ്മുടെ തന്നെ (കേരളത്തില്‍ തന്നെയുള്ള) രസതന്ത്രഗവേഷകരും ജീവശാസ്ത്രവിദഗ്ദരും നടത്തിയിട്ടുണ്ടോ? അതോ മറ്റാരോ പ്രചരിപ്പിച്ചിട്ടുള്ള അര്‍ദ്ധസത്യങ്ങള്‍ ആധാരമാക്കിയാണോ നമ്മുടെ സര്‍ക്കാര്‍ ഈ നടപടി ആസൂത്രണം ചെയ്തിട്ടുള്ളത്?
3. അഥവാ നമ്മുടെ തന്നെ സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍വ്വകലാശാലകള്‍ അതുമല്ലെങ്കില്‍ ഗവേഷണസ്ഥാപനങ്ങള്‍ അത്തരം പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍‍, വിശദമായി അറിയുവാന്‍ താല്പര്യമുള്ള ഒരു സാധാരണ കര്‍ഷകനോ കേരളത്തില്‍ ജീവിയ്ക്കുന്ന ഒരു പാവപ്പെട്ട പൌരനോ ആ വിവരങ്ങള്‍ എവിടെനിന്നു ലഭിക്കും?
4. അഥവാ, ദൌര്‍ഭാഗ്യവശാല്‍, ഇത്തരം പഠനങ്ങളുടെ ഫലം അനുസരിച്ച് റോഡോഫോയും അതുപോലുള്ള വിഷങ്ങളും മഹാദ്രോഹകരമാണെന്നു വ്യക്തമായാല്‍, ജനനന്മയെ കരുതി, ഈ വിതരണപരിപാടി, ഇപ്പോള്‍ തന്നെ വൈകിപ്പോയെങ്കിലും, ഉടനടി നിര്‍ത്തിവെക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ സന്മനസ്സു കാണിക്കുമോ?
5. അഥവാ, അത്തരം പഠനങ്ങള്‍ ഇതിനകം നടന്നിട്ടേ ഇല്ലായെങ്കില്‍, പുതുതായി അവ സമാരംഭിക്കുവാനും, ഫലങ്ങള്‍ പുറത്തുവരുന്നതുവരെ ഈയിനം പദാര്‍ത്ഥങ്ങളുടെ വിതരണം നിര്‍ത്തിവെക്കാനും, അങ്ങയുടെ ഭരണകൂടം സന്മനസ്സു കാണിക്കുമോ?
6. ഏതെങ്കിലും തരത്തിലുള്ള നിക്ഷിപ്തതാല്പര്യങ്ങളോ വ്യക്തിബന്ധങ്ങളോ ഇത്തരം പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അവയ്ക്കെതിരെ എന്തുതരം നടപടികളാണ് അങ്ങ് കൈക്കൊള്ളുവാന്‍ തീരുമാനിക്കുന്നത്?
7. പ്രസ്തുത പദ്ധതിയനുസരിച്ച് വിതരണം ചെയ്യപ്പെടുന്ന പാക്കറ്റുകളിലും വിതരണം ചെയ്യപ്പെടുന്ന രീതിയിലും കേന്ദ്ര-കേരള നിയമങ്ങള്‍‍ അനുസരിച്ചുള്ള ആരോഗ്യ-വിഷവിജ്ഞാനീയ-കാര്‍ഷികസംബന്ധമായ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ?
8. സൌജന്യമായി വിതരണം ചെയ്യപ്പെടുന്നതുകൊണ്ട് ഇത്തരം പദ്ധതികളില്‍ പങ്കുപറ്റുന്ന ഒരാള്‍ക്ക് ഉല്‍പ്പന്നത്തെക്കുറിച്ച് ഉപയോക്താവിനെന്ന നിലയില്‍ അറിയുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ടോ?

പല സ്രോതസ്സുകളില്‍നിന്നുമായി ഞങ്ങള്‍ക്കു സമ്പാദിക്കാന്‍ കഴിഞ്ഞ വസ്തുതകളനുസരിച്ച്
Bromadiolone അത്യന്തം മാരകവും വിനാശകാരിയും ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയുമാണ്. ലോകത്തിന്റെ മറ്റു പല സ്ഥലങ്ങളിലും ഇതിനകം പരീക്ഷിച്ചു പരാജയപ്പെട്ട് പിന്‍‌വലിക്കപ്പെട്ടിട്ടുള്ള ഈ രണ്ടാംതലമുറ കീടനാശിനി കൃഷിയ്ക്കുമാത്രമല്ല വരുംതലമുറയില്‍ ജനിക്കാന്‍പോകുന്ന കുട്ടികളടക്കം നാം ജീവിക്കുന്ന ആവാസവ്യവസ്ഥയെ തകിടം മറിക്കാന്‍ പോന്നതാണെന്നാണ് ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
ഇങ്ങനെയൊക്കെയാണെങ്കില്‍കൂടിയും, കീടനാശിനീരസതന്ത്രത്തിലും കൃഷിശാസ്ത്രത്തിലും സാമാന്യത്തില്‍ക്കവിഞ്ഞ അവഗാഹമില്ലാത്ത ഞങ്ങള്‍, ഉത്തമപൌരന്മാരെന്ന നിലയില്‍
കേരളാ സര്‍ക്കാര്‍ ലഭ്യമാക്കുന്ന സത്യസന്ധവും തെളിയിക്കപ്പെട്ടിട്ടുള്ളതുമായ വസ്തുതകള്‍ വായിച്ചറിഞ്ഞ് സമ്പൂര്‍ണ്ണവിനയത്തോടെ അംഗീകരിക്കാന്‍ ബാദ്ധ്യസ്ഥരും സജ്ജരുമാണ്. അതിനാല്‍ മേല്‍പ്പറഞ്ഞ സംശയങ്ങള്‍ക്ക് ന്യായയുക്തമായ നിവൃത്തിയുണ്ടാക്കിത്തരാന്‍ അങ്ങയുടെ ചുമതലപ്പെട്ട വകുപ്പുദ്യോഗസ്ഥന്മാരോട് ഉത്തരവിടുമെന്നു പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഈ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ന്യായമായ സമയപരിധിക്കുള്ളില്‍, ഈ കത്തെഴുതുന്ന ഞങ്ങള്‍ക്കോരോരുത്തര്‍ക്കുമായോ, അതല്ലെങ്കില്‍ ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ക്കു മാത്രമായോ അയച്ചുതരുവാനും അങ്ങയുടെ ഉദ്യോഗസ്ഥന്മാര്‍ ശ്രദ്ധ ചെലുത്തുമെന്നു വിശ്വസിക്കുന്നു.
പ്രത്യേകിച്ചൊരു നഷ്ടമില്ലാത്തതുകൊണ്ട് പുരോഗമനപരമായ എന്തിനേക്കുറിച്ചും എതിര്‍ക്കുക എന്ന ഒരു അടച്ച നയമുള്ളവരല്ല, പ്രത്യുത, കേരളത്തിന്റെ മൊത്തം അഭിവൃദ്ധിക്കും ആരോഗ്യത്തിനും ഉതകുന്ന കേവലം ശാസ്ത്രീയവും യുക്തവുമായ ഏതു പ്രവര്‍ത്തനത്തിനും സര്‍വ്വാത്മനാ സഹകരിക്കുവാന്‍ തയ്യാറുള്ളവരാണ് ഈ കത്തെഴുതുന്ന ഞങ്ങള്‍ എന്നുകൂടി ഈ അവസരത്തില്‍ വ്യക്തമാക്കിക്കൊള്ളട്ടെ.

മേല്‍‌വിവരിച്ച പ്രശ്നങ്ങള്‍ക്കു പുറമേ,
അപരിചിതവും അനുഭവവേദ്യവുമല്ലാത്ത ഒരു കീടനാശിനിയോടുള്ള വൈമുഖ്യത്തിനേക്കാള്‍ ഞങ്ങളെ വേദനിപ്പിക്കുന്നത് ശ്രീ ചന്ദ്രശേഖരന്‍ നായര്‍ക്ക് അങ്ങയുടെ ഉദ്യോഗസ്ഥന്മാരില്‍ നിന്നുണ്ടായ അവജ്ഞ കലര്‍ന്ന അനുഭവമാണ്. അങ്ങയെപ്പോലെ തന്നെ, അങ്ങയുടെ ഉദ്യോഗസ്ഥരെപ്പോലെത്തന്നെ, കേരളത്തില്‍ ജീവിയ്ക്കുന്ന ഓരോ പൌരനും അത്ര തന്നെ ഈ രാജ്യത്തിന്റെ പുരോഗതിയിലും ഐശ്വര്യത്തിലും ഒട്ടും കുറയാത്ത ഉത്തരവാദവും അവകാശവും ഉണ്ടെന്നു ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു. അറിയുവാനും ആദരിക്കപ്പെടുവാനും ഉള്ള ഒരു സാധാരണ പൌരന്റെ അവകാശത്തെയാണ് അങ്ങയുടെ കീഴില്‍ എല്ലാ മലയാളികള്‍ക്കും മാതൃകയായി പ്രവര്‍ത്തിക്കേണ്ട ഇത്തരം ഉദ്യോഗസ്ഥന്മാര്‍ ലംഘിക്കുന്നത്. ഞങ്ങള്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന, ജനപ്രിയനും കര്‍മ്മനിരതനുമായ ഒരു മുഖ്യമന്ത്രിയുടെ കീഴില്‍, അദ്ദേഹത്തിനും ഞങ്ങള്‍ക്കുമിടയില്‍, ജനനന്മയുടേയും രാജ്യപുരോഗതിയുടേയും നിര്‍ബാധമായ തുടര്‍ച്ചയ്ക്കു തടയിടുന്ന ഇത്തരം ഉദ്യോഗസ്ഥരോടുള്ള ഞങ്ങളുടെ വ്യക്തിപരവും കൂട്ടായുമുള്ള പ്രതിഷേധം ഈ കത്തിലൂടെ ഞങ്ങള്‍ അറിയിക്കുന്നു. ഇത്തരം അനവധാനപൂര്‍ണ്ണമായ പ്രവര്‍ത്തനശീലമുള്ള അങ്ങയുടെ ശമ്പളക്കാരെ ഞങ്ങള്‍ക്കും മൊത്തം കേരളജനതയ്ക്കും വേണ്ടി അങ്ങ് ശക്തമായി താക്കീതു ചെയ്തുകൊള്ളുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
അംഗീകരിക്കപ്പെട്ട ഔദ്യോഗികമാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ, ഇത്തരത്തില്‍, ദീര്‍ഘമായ ഒരെഴുത്തെഴുതി അങ്ങയുടെ വിലയേറിയ സമയം അപഹരിക്കുന്നതില്‍ ഞങ്ങള്‍ക്കു ചെറുതല്ലാത്ത കുണ്ഠിതമുണ്ട്. പക്ഷേ, വിഷയത്തിന്റെ വ്യാപകമായ ഗൌരവവും ഞങ്ങളുടെ നിസ്സഹായതയും കണക്കിലെടുത്ത്, ഈ കത്ത് ഒരു ഔദ്യോഗികമായ പരാതിയായിത്തന്നെ അങ്ങു പരിഗണിക്കണമെന്നും യഥാവിധി നടപടിയെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

എന്ന്,

അത്യന്തം വിനയാദരങ്ങളോടെ,

വിശ്വസ്തവിധേയന്‍,

എഴുത്തെഴുതുന്ന ആളുടെ പേര് :
തപാല്‍ വിലാസം :
ഫോണ്‍ നംബര്‍ :
ഈ-മെയില്‍ വിലാസം :
വെബ് സൈറ്റ് അഡ്രസ്സ് :

തീയതി :

No comments yet to മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്‌

 • മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്‌
  തിരുത്തലുകൾക്കായി സമർപ്പിക്കുന്നു

 • Anonymous

  http://www.deepika.com/latestnews.asp?ncode=49314
  apJya{´n D½³ NmWvSn¡v Zmthmkn aªn sX¶nhoWp ]cn¡v

 • Dear Visitors,
  The draft is also available as PDF
  and DOC files for your review and corrections!

  Please send the suggestions as comments to this blog or to Mr. Chandrasekharan Nair as e-mail!

  Also please suggest if we must send it on 30th Jan or take a few more days to arrange for printed -mails and wait for CM to come back to Kerala.

 • I agree with this letter. It would be better if we send it on Jan-30th itself. Don’t delay again. Also, I think it is better to mention a sentence ‘to read this letter till the end’ as the letter is a little long.
  It is only my personal opinion.
  Regards..

 • ചന്ദ്രേട്ടന്‍, വിശ്വം,
  കത്ത്‌ നന്നായിട്ടുണ്ട്‌. എനിക്കു തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ ബ്രാക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടൂണ്ട്‌. കത്തിന്റെ ഉള്ളടക്കം ഒട്ടും നഷ്ടമാകാതെ കുറച്ചു കൂടി ചുരുക്കുവാന്‍ ഇതു സഹായിക്കുമെന്ന്‌ തോന്നുന്നു

  ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങിയ ജീവിതസാഹചര്യങ്ങള്‍ മൂലം ലോകത്തിന്റെ പല കോണുകളിലുമായി ജീവിയ്ക്കുന്ന ഒരു പറ്റം മലയാളികളാണ് ഞങ്ങള്‍. [ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങിയ ജീവിതസാഹചര്യങ്ങള്‍ മൂലം കേരളത്തില്‍ നിന്നും വളരെ അകന്നു ജീവിക്കുന്നവരാണ് ഞങ്ങളില്‍ ഭൂരിഭാഗവും. ഈ വാചകം ഒഴിവാക്കാം ]. എന്നിരുന്നാല്‍ തന്നെയും തങ്ങളുടെ സ്വന്തം നാടിനോട് മറ്റാരേക്കാളും ഒട്ടും കുറവില്ലാത്ത മമതയും വിധേയത്വവും വെച്ചുപുലര്‍ത്തുന്നവരാണ് മറുനാടന്‍ മലയാളികള്‍ എന്ന് അങ്ങേക്കറിയാമല്ലോ. ഇതുകൂടാതെ [എണ്ണത്തില്‍ വളരെ കുറവെങ്കിലും,ഈ വാചകം ഒഴിവാക്കാം ] കേരളത്തില്‍ തന്നെ സ്ഥിരതാമസം തുടരുവാന്‍ ഭാഗ്യം ലഭിച്ച കുറച്ചു വ്യക്തികള്‍ കൂടിയുണ്ട് ഈ കത്തെഴുതുന്ന കൂട്ടായ്മയില്‍. ഇന്റര്‍നെറ്റ് എന്ന മാദ്ധ്യമത്തിലൂടെ വളരെ ഫലപ്രദമായും സ്വതന്ത്രമായും മൊത്തം സമൂഹത്തിനു നന്മ എന്ന സദുദ്ദേശ്യത്തോടെ അന്യോന്യം വിനിമയം നടത്തുന്ന ഞങ്ങളില്‍ ഭൂരിഭാഗവും ഏതെങ്കിലും സംഘടനയിലോ സ്ഥാപനത്തിലോ പ്രസ്ഥാനത്തിലോ അംഗങ്ങളല്ല. [തികച്ചും വ്യക്തിസ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ ഞങ്ങളുടെ കൂട്ടായ്മക്ക് നിയതമായ ഒരു അജണ്ടയോ മുദ്രാവാക്യമോ പോലും ഇല്ല.ഈ വാചകം ഒഴിവാക്കാം ] ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍, [താങ്കളുടെ,ഒഴിവാക്കാം]കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ [സര്‍ക്കാരിന്റെ തന്നെ,ഒഴിവാക്കാം] കൃഷിവകുപ്പ് കേരളത്തിലെ കൃഷിക്കാര്‍ക്ക് എലിനിവാരണത്തിനുതകുന്ന റോഡോഫോ (Rodofoe) എന്ന പദാര്‍ത്ഥം വ്യാപകമായും സൌജന്യമായും വിതരണം ചെയ്യുകയുണ്ടായി [ചെയ്തതായി അറിയാന്‍ കഴിഞ്ഞു,ഒഴിവാക്കാം]. ഞങ്ങളുടെ ഈ കൂട്ടായ്മയില്‍ സ്ഥിരമായി പങ്കുചേരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ ചന്ദ്രശേഖരന്‍ നായര്‍ എന്ന [തലമുതിര്‍ന്ന,ഒഴിവാക്കാം] മുഴുവന്‍സമയ ചെറുകിട കര്‍ഷകനും ഈ എലിമരുന്നു വിതരണപരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. ഉല്പാദനക്ഷമതയാര്‍ന്ന കൃഷിയെന്നപോലെത്തന്നെ സ്വന്തം നാട്ടിലെ സുരക്ഷിതമായ പരിസ്ഥിതിയുടേയും ഭവിഷ്യോന്മുഖമായ ആവാസവ്യവസ്ഥയുടേയും പ്രാധാന്യത്തെക്കുറിച്ച് ഒരേപോലെ ഉത്കണ്ഠയുള്ള [ഞങ്ങളുടെ ആ സുഹൃത്ത്,ഒഴിവാക്കാം] ശ്രീ ചന്ദ്രശേഖരന്‍ നായര്‍ അദ്ദേഹത്തിന്റെ സുദീര്‍ഘവും വിശാലവുമായ സ്വന്തം ജീവിതാനുഭവങ്ങള്‍ മുന്‍നിര്‍ത്തി ആ അവസരത്തില്‍ അങ്ങയുടെ കീഴിലുള്ള ഉദ്യോഗസ്ഥരോട് വളരെ ന്യായമായ ചില സംശയങ്ങള്‍, ചോദിക്കുകയുണ്ടായി. [ഒരു വിമുക്തഭടനും മുന്‍‌കാലത്ത് വിദേശമലയാളിയും ആയിരുന്നിട്ടുള്ള,ഒഴിവാക്കാം] ശ്രീ ചന്ദ്രശേഖരന്‍ നായര്‍ക്ക് തൃപ്തികരവും വസ്തുനിഷ്ഠവുമായ ഉത്തരങ്ങള്‍ നല്‍കുവാന്‍ അവിടെ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും തന്നെ കഴിഞ്ഞില്ല. എന്നുമാത്രമല്ല, വിതരണം ചെയ്യപ്പെട്ട പദാര്‍ത്ഥത്തിന്റെ യഥാര്‍ത്ഥ അപകടങ്ങളെപ്പറ്റി ഒരുപക്ഷേ വേണ്ടത്ര ബോധവാന്മാരല്ലാത്ത, ആ ചടങ്ങില്‍ പങ്കെടുത്ത, അനേകം കര്‍ഷകര്‍ക്കിടയില്‍ അവരെല്ലാവരും കൂടി പുച്ഛപരിഹാസാദികളോടെ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയുമുണ്ടായി. ഇതിനുശേഷം മനസ്സില്ലാമനസ്സോടെയാണെങ്കിലും അദ്ദേഹം തനിക്കു ലഭിച്ച റോഡോഫാന്‍ പാക്കറ്റുകള്‍ കൂടുതല്‍ പഠനത്തിനുവേണ്ടി കൈപ്പറ്റുകയും ചെയ്തു.
  ശ്രീ ചന്ദ്രശേഖരന്‍ നായര്‍ ഇതിനുശേഷം പൂര്‍വ്വാധികം ഉത്കണ്ഠയോടെ, [അങ്ങയുടെ തന്നെ,ഒഴിവാക്കാം] സര്‍ക്കാരിന്റെ, ഈ വക കാര്യങ്ങളില്‍ ഉത്തരവാദപ്പെട്ട മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരേയും സമീപിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം പള്ളിച്ചല്‍ ഏ.ഡി.ഏ.ശ്രീമതി മിനി, സസ്യസംരക്ഷണവകുപ്പിലെ ശ്രീ.(ഡോ.)പി.കെ.ബാബു, തിരുവനന്തപുരം ജില്ലാ മുഖ്യ കൃഷി ആപ്പീസര്‍ (Principal Agriculture Officer) ശ്രീ. ശിവപ്രസാദ് എന്നിവരുമായി ടെലഫോണിലും ബന്ധപ്പെട്ടു. ആദ്യത്തെ രണ്ടു പേരും, ഈ ജോലി മേലുദ്യോഗസ്ഥരുടെ കല്പനപ്രകാരമായതിനാല്‍ ഈ വിഷയത്തില്‍ അവരുടെ നിസ്സഹായത അറിയിച്ച് കൈമലര്‍ത്തി. പക്ഷേ ശ്രീ. ശിവപ്രസാദ് അദ്ദേഹത്തോട് വളരെ അവജ്ഞയും അശ്രദ്ധയും കലര്‍ന്ന രീതിയിലാണു സംസാരിച്ചതെന്ന് ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ അദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് പേജില്‍ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മേല്‍‌വിവരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാഭാവികമായും നിരാശനായ ശ്രീ നായര്‍ ഇവയെല്ലാം തന്റെ ഇന്റര്‍നെറ്റ് പേജില്‍ പ്രസിദ്ധീകരിച്ച്, അവിടത്തെ സ്ഥിരം വായനക്കാരായ ഞങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി. പലയിടത്തായി അന്യദേശങ്ങളില്‍ ഒറ്റപ്പെട്ടുകഴിയുകയാണെങ്കിലും, സ്വന്തം മനസ്സും തറവാടും മറ്റു ജീവിതബന്ധങ്ങളും ഇപ്പോഴും നാട്ടില്‍ തന്നെ വെച്ചുപോന്നിട്ടുള്ള ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ എവിടെ നടന്നാലും ഞങ്ങളുടെ സ്വന്തം വീട്ടുകാര്യം തന്നെയാണ്. വിദൂരദേശവാസം എന്ന ദൌര്‍ബല്യം ഒന്നുകൊണ്ടുമാത്രം നിശ്ശബ്ദനായിരിക്കേണ്ടിവരുന്ന ഞങ്ങള്‍ ഇത്തരുണത്തിലെങ്കിലും ശ്രീ ചന്ദ്രശേഖരന്‍ നായരെപ്പോലുള്ള ഒറ്റപ്പെട്ട കര്‍ഷകരോട് അനുതാപവും ആഭിമുഖ്യവും പ്രകടിപ്പിക്കാനാഗ്രഹിക്കുന്നു. കൃത്യബാഹുല്യം കൊണ്ട് വളരെ തിരക്കുപിടിച്ച അങ്ങയുടെ മുന്‍പാകെ ഈ നീണ്ട കത്തു സമര്‍പ്പിക്കുന്നത് താഴെപ്പറയുന്ന ഏതാനും സംശയങ്ങള്‍ വ്യക്തമായി ക്കിട്ടുവാനാണ്.

  1. ശ്രീ ചന്ദ്രശേഖരന്‍ നായര്‍ ശരിയായോ തെറ്റായോ വിശ്വസിക്കുന്നതുപോലെ, റോഡോഫോ എന്ന എലിനാശിനിയില്‍ അടങ്ങിയിട്ടുള്ള Bromadiolone വാസ്തവത്തില്‍ അതിശക്തിയേറിയ വിഷപദാര്‍ത്ഥമാണോ?
  2. അതിനെക്കുറിച്ച് സ്വതന്ത്രവും മുന്‍‌വിധികളില്ലാത്തതുമായ പഠനങ്ങള്‍ നമ്മുടെ തന്നെ (കേരളത്തില്‍ തന്നെയുള്ള) രസതന്ത്രഗവേഷകരും ജീവശാസ്ത്രവിദഗ്ദരും നടത്തിയിട്ടുണ്ടോ? അതോ മറ്റാരോ പ്രചരിപ്പിച്ചിട്ടുള്ള അര്‍ദ്ധസത്യങ്ങള്‍ ആധാരമാക്കിയാണോ നമ്മുടെ സര്‍ക്കാര്‍ ഈ നടപടി ആസൂത്രണം ചെയ്തിട്ടുള്ളത്?
  3. അഥവാ നമ്മുടെ തന്നെ സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍വ്വകലാശാലകള്‍ അതുമല്ലെങ്കില്‍ ഗവേഷണസ്ഥാപനങ്ങള്‍ അത്തരം പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍‍, വിശദമായി അറിയുവാന്‍ താല്പര്യമുള്ള ഒരു സാധാരണ കര്‍ഷകനോ കേരളത്തില്‍ ജീവിയ്ക്കുന്ന ഒരു പാവപ്പെട്ട പൌരനോ ആ വിവരങ്ങള്‍ എവിടെനിന്നു ലഭിക്കും?
  4. അഥവാ, ദൌര്‍ഭാഗ്യവശാല്‍, ഇത്തരം പഠനങ്ങളുടെ ഫലം അനുസരിച്ച് റോഡോഫോയും അതുപോലുള്ള വിഷങ്ങളും മഹാദ്രോഹകരമാണെന്നു വ്യക്തമായാല്‍, ജനനന്മയെ കരുതി, ഈ വിതരണപരിപാടി, ഇപ്പോള്‍ തന്നെ വൈകിപ്പോയെങ്കിലും, ഉടനടി നിര്‍ത്തിവെക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ സന്മനസ്സു കാണിക്കുമോ?
  5. അഥവാ, അത്തരം പഠനങ്ങള്‍ ഇതിനകം നടന്നിട്ടേ ഇല്ലായെങ്കില്‍, പുതുതായി അവ സമാരംഭിക്കുവാനും, ഫലങ്ങള്‍ പുറത്തുവരുന്നതുവരെ ഈയിനം പദാര്‍ത്ഥങ്ങളുടെ വിതരണം നിര്‍ത്തിവെക്കാനും, അങ്ങയുടെ ഭരണകൂടം സന്മനസ്സു കാണിക്കുമോ?
  6. ഏതെങ്കിലും തരത്തിലുള്ള നിക്ഷിപ്തതാല്പര്യങ്ങളോ വ്യക്തിബന്ധങ്ങളോ ഇത്തരം പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അവയ്ക്കെതിരെ എന്തുതരം നടപടികളാണ് അങ്ങ് കൈക്കൊള്ളുവാന്‍ തീരുമാനിക്കുന്നത്?
  7. പ്രസ്തുത പദ്ധതിയനുസരിച്ച് വിതരണം ചെയ്യപ്പെടുന്ന പാക്കറ്റുകളിലും വിതരണം ചെയ്യപ്പെടുന്ന രീതിയിലും കേന്ദ്ര-കേരള നിയമങ്ങള്‍‍ അനുസരിച്ചുള്ള ആരോഗ്യ-വിഷവിജ്ഞാനീയ-കാര്‍ഷികസംബന്ധമായ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ?
  8. സൌജന്യമായി വിതരണം ചെയ്യപ്പെടുന്നതുകൊണ്ട് ഇത്തരം പദ്ധതികളില്‍ പങ്കുപറ്റുന്ന ഒരാള്‍ക്ക് ഉല്‍പ്പന്നത്തെക്കുറിച്ച് ഉപയോക്താവിനെന്ന നിലയില്‍ അറിയുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ടോ?

  പല സ്രോതസ്സുകളില്‍നിന്നുമായി ഞങ്ങള്‍ക്കു സമ്പാദിക്കാന്‍ കഴിഞ്ഞ വസ്തുതകളനുസരിച്ച്
  Bromadiolone അത്യന്തം മാരകവും വിനാശകാരിയും ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയുമാണ്. ലോകത്തിന്റെ മറ്റു പല സ്ഥലങ്ങളിലും ഇതിനകം പരീക്ഷിച്ചു പരാജയപ്പെട്ട് പിന്‍‌വലിക്കപ്പെട്ടിട്ടുള്ള ഈ രണ്ടാംതലമുറ കീടനാശിനി കൃഷിയ്ക്കുമാത്രമല്ല വരുംതലമുറയില്‍ ജനിക്കാന്‍പോകുന്ന കുട്ടികളടക്കം നാം ജീവിക്കുന്ന ആവാസവ്യവസ്ഥയെ തകിടം മറിക്കാന്‍ പോന്നതാണെന്നാണ് ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
  ഇങ്ങനെയൊക്കെയാണെങ്കില്‍കൂടിയും, കീടനാശിനീരസതന്ത്രത്തിലും കൃഷിശാസ്ത്രത്തിലും സാമാന്യത്തില്‍ക്കവിഞ്ഞ അവഗാഹമില്ലാത്ത ഞങ്ങള്‍, ഉത്തമപൌരന്മാരെന്ന നിലയില്‍
  കേരളാ സര്‍ക്കാര്‍ ലഭ്യമാക്കുന്ന സത്യസന്ധവും തെളിയിക്കപ്പെട്ടിട്ടുള്ളതുമായ വസ്തുതകള്‍ വായിച്ചറിഞ്ഞ് സമ്പൂര്‍ണ്ണവിനയത്തോടെ അംഗീകരിക്കാന്‍ ബാദ്ധ്യസ്ഥരും സജ്ജരുമാണ്. അതിനാല്‍ മേല്‍പ്പറഞ്ഞ സംശയങ്ങള്‍ക്ക് ന്യായയുക്തമായ നിവൃത്തിയുണ്ടാക്കിത്തരാന്‍ അങ്ങയുടെ ചുമതലപ്പെട്ട വകുപ്പുദ്യോഗസ്ഥന്മാരോട് ഉത്തരവിടുമെന്നു പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഈ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ന്യായമായ സമയപരിധിക്കുള്ളില്‍, ഈ കത്തെഴുതുന്ന ഞങ്ങള്‍ക്കോരോരുത്തര്‍ക്കുമായോ, അതല്ലെങ്കില്‍ ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ക്കു മാത്രമായോ അയച്ചുതരുവാനും അങ്ങയുടെ ഉദ്യോഗസ്ഥന്മാര്‍ ശ്രദ്ധ ചെലുത്തുമെന്നു വിശ്വസിക്കുന്നു.
  പ്രത്യേകിച്ചൊരു നഷ്ടമില്ലാത്തതുകൊണ്ട് പുരോഗമനപരമായ എന്തിനേക്കുറിച്ചും എതിര്‍ക്കുക എന്ന ഒരു അടച്ച നയമുള്ളവരല്ല, പ്രത്യുത, കേരളത്തിന്റെ മൊത്തം അഭിവൃദ്ധിക്കും ആരോഗ്യത്തിനും ഉതകുന്ന കേവലം ശാസ്ത്രീയവും യുക്തവുമായ ഏതു പ്രവര്‍ത്തനത്തിനും സര്‍വ്വാത്മനാ സഹകരിക്കുവാന്‍ തയ്യാറുള്ളവരാണ് ഈ കത്തെഴുതുന്ന ഞങ്ങള്‍ എന്നുകൂടി ഈ അവസരത്തില്‍ വ്യക്തമാക്കിക്കൊള്ളട്ടെ.

  മേല്‍‌വിവരിച്ച പ്രശ്നങ്ങള്‍ക്കു പുറമേ,
  അപരിചിതവും അനുഭവവേദ്യവുമല്ലാത്ത ഒരു കീടനാശിനിയോടുള്ള വൈമുഖ്യത്തിനേക്കാള്‍ ഞങ്ങളെ വേദനിപ്പിക്കുന്നത് ശ്രീ ചന്ദ്രശേഖരന്‍ നായര്‍ക്ക് അങ്ങയുടെ ഉദ്യോഗസ്ഥന്മാരില്‍ നിന്നുണ്ടായ അവജ്ഞ കലര്‍ന്ന അനുഭവമാണ്. അങ്ങയെപ്പോലെ തന്നെ, അങ്ങയുടെ ഉദ്യോഗസ്ഥരെപ്പോലെത്തന്നെ, കേരളത്തില്‍ ജീവിയ്ക്കുന്ന ഓരോ പൌരനും അത്ര തന്നെ ഈ രാജ്യത്തിന്റെ പുരോഗതിയിലും ഐശ്വര്യത്തിലും ഒട്ടും കുറയാത്ത ഉത്തരവാദവും അവകാശവും ഉണ്ടെന്നു ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു. അറിയുവാനും ആദരിക്കപ്പെടുവാനും ഉള്ള ഒരു സാധാരണ പൌരന്റെ അവകാശത്തെയാണ് അങ്ങയുടെ കീഴില്‍ എല്ലാ മലയാളികള്‍ക്കും മാതൃകയായി പ്രവര്‍ത്തിക്കേണ്ട ഇത്തരം ഉദ്യോഗസ്ഥന്മാര്‍ ലംഘിക്കുന്നത്. ഞങ്ങള്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന, ജനപ്രിയനും കര്‍മ്മനിരതനുമായ ഒരു മുഖ്യമന്ത്രിയുടെ കീഴില്‍, അദ്ദേഹത്തിനും ഞങ്ങള്‍ക്കുമിടയില്‍, ജനനന്മയുടേയും രാജ്യപുരോഗതിയുടേയും നിര്‍ബാധമായ തുടര്‍ച്ചയ്ക്കു തടയിടുന്ന ഇത്തരം ഉദ്യോഗസ്ഥരോടുള്ള ഞങ്ങളുടെ വ്യക്തിപരവും കൂട്ടായുമുള്ള പ്രതിഷേധം ഈ കത്തിലൂടെ ഞങ്ങള്‍ അറിയിക്കുന്നു. ഇത്തരം അനവധാനപൂര്‍ണ്ണമായ പ്രവര്‍ത്തനശീലമുള്ള [അങ്ങയുടെ ശമ്പളക്കാരെ,ഒഴിവാക്കാം]ഉദ്യോഗസ്ഥരെ ഞങ്ങള്‍ക്കും മൊത്തം കേരളജനതയ്ക്കും വേണ്ടി അങ്ങ് ശക്തമായി താക്കീതു ചെയ്തുകൊള്ളുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
  അംഗീകരിക്കപ്പെട്ട ഔദ്യോഗികമാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ, ഇത്തരത്തില്‍, ദീര്‍ഘമായ ഒരെഴുത്തെഴുതി അങ്ങയുടെ വിലയേറിയ സമയം അപഹരിക്കുന്നതില്‍ ഞങ്ങള്‍ക്കു ചെറുതല്ലാത്ത ഖേദമുണ്ട്‌ [കുണ്ഠിതമുണ്ട്,ഒഴിവാക്കാം]. പക്ഷേ, വിഷയത്തിന്റെ വ്യാപകമായ ഗൌരവവും ഞങ്ങളുടെ നിസ്സഹായതയും കണക്കിലെടുത്ത്, ഈ കത്ത് ഒരു ഔദ്യോഗികമായ പരാതിയായിത്തന്നെ അങ്ങു പരിഗണിക്കണമെന്നും യഥാവിധി നടപടിയെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

  എന്ന്,

  അത്യന്തം വിനയാദരങ്ങളോടെ,

  വിശ്വസ്തവിധേയന്‍,

 • ചന്ദ്രേട്ടാ,
  മുഖ്യന്‍ പരുക്കേറ്റ് വിശ്രമത്തിലാണല്ലോ! അദ്ദേഹം തിരികെ വന്നിട്ട് പോരേ നമ്മുടെ എഴുത്തയക്കുന്നത്? സുഖമില്ലാതെ കിടക്കുമ്പോള്‍… അനവസരം എന്നു തോന്നുന്നു.

 • പരിക്കേറ്റ്‌ ആശുപത്രിയിൽ കിടക്കുന്ന മുഖ്യമന്ത്രി തിരികെ വന്നിട്ടുമതി എന്നുതന്നെയാണ്‌ എന്റേയും അഭിപ്രായം. അതിനാലാണല്ലോ പൊതുവായ ഒരു തീരുമാനത്തിന്‌ വിട്ടത്‌. വേകുവോളം ഇരിക്കാമെങ്കിൽ ആറുവോളവും ഇരിക്കാം. അതല്ലേ നല്ലത്‌. എല്ലാം ഭൂരിപക്ഷ അഭിപ്രായത്തിന്‌ വിടുന്നു.

 • അതെ, തിരികെ വന്നിട്ട് മതി എന്നാണ് എന്റെയും അഭിപ്രായം. ഒരാഴ്ച വിശ്രമമാണ് പറഞ്ഞിട്ടുള്ളത്. അപ്പോള്‍?? ഏതായാലും ചന്ദ്രേട്ടന്‍ അവസാനതീരുമാനം അറിയിക്കൂ. with next possible date if postponed. with postal address as well.

 • format നന്നായിട്ടുണ്ട്‌. പക്ഷേ, എല്ലാരും പറയുന്ന പോലെ, ഒന്നു ചുരുക്കി പറയുകയായിരിക്കും readabilityക്ക്‌ ഗുണം ചെയ്യുക എന്നു തോന്നുന്നു.

  final approved draft വിശ്വന്‍ tripod-ഇല്‍ ഇടുമോ? എന്നാല്‍ പിന്നെ അതു download ചെയ്ത്‌ ബൂലോഗവാസികള്‍ അല്ലാത്ത സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കാമായിരുന്നു.

 • Anonymous

  Hello everyone,

  This is a bit long, so please grab a coffee before you start.

  Before you send a long mail to the Cheif Minister, can i just clarify a few questions that i have in my mind.

  Has anyone taken the time to read the website http://www.inchem.org/documents/pds/pds/pest88_e.htm#1.0 . Please also note http://www.inchem.org/documents/hsg/hsg/hsg094.htm#SectionNumber:2.2 before you draw your conclusions. This is a report published by the WHO regarding bromodiolone and its effects. I would recomend that everyone please read this beforedoing anything further about the matter.

  Mr Nair ‘claims’ that bromodiolone ‘will Kill the soil, and make the birds, animals and humans ill’ thereby enabling pharma companies to sell more medicines and make cash. What is this allegation based on? Is it just speculation? Does Mr Nair have any credible study or evidence to support it. Can we just launch ourselves into speculations and conspiracy theories, and lend them credibility with public support?

  A 50gms tablet has .005% bromodiolone, thats .0025gms/tablet. Given the solubility of 19 gms/litre of water you would need you would need about 7,600 tablets to reach equlibrium.

  The melting point is between 200-210 deg C. Which means unles you heat it up, it would not break down.

  The only un-intended effect of this is the effect on non-target pray. ie, poultry which may come in contact with this by mistake or predator and scavenger animals that might eat the dead and poisoned rats/carcass. The WHO study does not state any other effects.

  Bromodiolone is a non-irritant to the skin and slight irritant to the eyes.

  You would need the concentration of about 16,000 tablets to kill a cat that weighs 3Kgs.

  Studies on humans has not been carried out due to obvious reasons. And for people who are going to say that this will be poisonous to humans, so is cigrettes, petrol and plastic. Shall we go out and ban them too?

  In humans, to quote the website:

  All suspected poisonsed patients should receive medical attention immediately. If poisoning is recent (within 2-3 hours) gastric lavage has been recommended. Repeated administration of activated charcoal is useful. Vitamin K1 (phytomenadione) is the specific antidote of choice. Dosage is dependent on coagulation parameters, mainly prothrombin time.
  If the patient is bleeding severely, 25 mg of vitamin K1 (phytomenadione) should be given by slow intravenous injection. Prothrombin time should be checked at 3-hourly intervals in severe cases and after 8-10 hours in less severe cases. If no improvement occurs, vitamin K1 injection should be repeated. In moderate to minor cases of poisoning, vitamin K1 may be given in lower doses.
  Whole blood, fresh frozen plasma or factor concentrate should be used in cases of acute severe bleeding in order to rapidly restore the blood clotting factors.
  Also to quote the complete study:
  Bromadiolone is unlikely to enter the atmosphere, because of its low volatility. It is practically insoluble in water. Bromadiolone is readily adsorbed on soils rich in clay and organic compounds, with no leaching. Degradation in soil is significant with half-lives ranging from 1.8 to 7.4 days.
  As bromadiolone is mainly used in urban rodent control in the form of low-concentration baits, increased levels in air are unlikely. Furthermore, as it is only slightly soluble in water, its use cannot be a significant source of water contamination. Bromadiolone is not intended for direct application to growing crops and no residues in plant food-stuffs are expected. Occupational exposure may occur during manufacture, formulation, and bait application, but data concerning the levels of exposure are not available. Bromadiolone may be absorbed through the gastrointestinal tract and also through the skin. The major route of elimination is via the faeces. The liver is the major organ for the accumulation of bromadiolone, which has mainly been found as the unchanged parent compound. Elimination from the liver is slow.
  Now unless you literraly go and eat the chemical, it is very unlikely that you will be affected by it.
  Now if it does not cause air, water or soil pollusion, how can you claim that this ‘kills the soil’?

  Nowhere does it state that this is fatal to humans.

  There are specific treatments described for patients intoxicated with bromodiolone.

  And as for the letter

  Is the point of the letter being sent:

  A. To prevent the use and distribution of Rodofoe?
  If that is the case, on what base is the demand being made? What concrete proof/evidence do we have to state that this is actually harmful to the environment?

  B. Is it to encourage that research be carried out about Bromodiolone?
  Does it neccessarily have to be carried out by our own scientists? Would the findings of, say, the WHO (which is availiable on the above website) or that of an australian scientist be enough? And if these research has already been carried out by the central government, will that be accepted?

  C. Tp complain aginst the un-professional behaviour of government employees and their reluctance to communicate with the general public?
  If that is the case, would you not resort to the normal grevience procedures. Why should this case be treated any different from any other case, of say, someone who does not have such public support?

  Would everyone interested be satisfied with a WHO study, or are we going to insist that our very own government and universities carry out their own study to determine the nature of this chemical. As as this is a chemical that was tested in about 1997, i belive that the long term effects of it cannot be proven. But then, it has only been about 10 years, and that is not time to determine the effectiveness of this.

  I would urge everyone to think hard and strong before you jump into any conclusions or agitations. In as much as it is exciting to get involved with the matters of a farmer from lands afar, if this ‘complaint’ does not work out, that would undermine the whole credibility of the blogging community as a whole and would work aginst us when we really need to gather for a (better) cause.

  Sorry for writing this up in english, but i dont have varamozhi in my office.

  Marapatti

 • Dear Marapatti…

  That UN document was studied in this forum. Please see the answers Viswam and Devaragam provided here: http://www.geocities.com/janapaksham/Rodofoe.pdf

  This link is given here:
  http://siyemminuvaayikkuvaan.blogspot.com/2006/01/open-letter-from-world-malayalees.html
  (yes, there there is an organization problem for the blog)

  I think the discussion is very valid; however, should be done after considering these answers.

 • Guys,
  ഈ വാദവും, അതിനുള്ള എതിര്‍ വാദവും, രണ്ടും ഞാന്‍ വായിച്ചു. Bromodiolone ഫ്രാന്‍സ്സില്‍ ഉപയോഗിച്ചിരുന്നെന്നും, ഈ ഉപയോഗത്തിന്റെ തന്നെ പ്രത്യക്ഷ ഫലമായി മാത്രം എലികള്‍ ഒഴികെ മറ്റ് ജീവജാലങ്ങള്‍ ഒക്കെ ചത്തൊടുങ്ങിയെന്നും വിശ്വം പറയുന്നു. ഇതിനു വല്ല തെളിവും കയ്യില്‍ ഉണ്ടോ?

  വീണ്ടും, ബ്രോമോഡിയോളോണ്‍-ന്റെ ഉപയോഗം കൊണ്ടു അപകടം പറ്റുന്നതു കൂടുതലും കുട്ടികളിലും വളര്‍ത്തുമ്രഗങ്ങളിലും ആണെന്നു പറയുന്നു. സാധാരണ കടയില്‍ നിന്നു സാധനങ്ങള്‍ മേടിക്കുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക്കു കവൊര്‍ പോലും കുട്ടികള്‍ക്കും വളര്‍ത്തുമ്രഗങ്ങള്‍ക്കും അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള വസ്തുവല്ലേ?
  തന്നെയുമല്ല, ഇതു നമ്മുടെ ഫൂഡ് ചെയിനില്‍ വന്നു ചേരാനുള്ള സാധ്യതയെക്കുറിച്ചു ഒന്നും പരാമര്‍ശിച്ച് കണ്ട്തുമില്ല. ഈ വിഷം ഉള്ളിലുള്ള ഒരു എലിയെ തിന്ന ഒരു പൂച്ച അല്ലെങ്ങില്‍ പരുന്തു ചാകുന്നതാണോ, ഒരു കര്‍ഷകന്റെ വിളവു എലികള്‍ നശിപ്പിക്കുന്നതാണോ മുഖ്യം?
  ചന്ദ്രശേഖരന്‍ ഇതു വന്ധ്യതക്ക് കാരണമാകുമെന്നും അതിന്റെ ചികിത്സക്കായി മരുന്നു വിക്കുന്ന കൊം‌പനികള്‍ക്കു പൈസ തട്ടാനുള്ള വിദ്യയാണിതൊക്കെ എന്നു പറഞ്ഞിരിക്കുന്നു. യാതൊരു വസ്തുനിഷ്ഠവുമല്ലാത്ത ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതും, ഇങ്ങനെയൊരു ഗൂഡാലോചനാതത്ത്വത്തില്‍ പങ്കുതെളിയിക്കാന്‍ പറ്റിയിട്ടില്ലാത്തവര്‍ക്കെതിരെ കുറ്റാരോപണങ്ങള്‍ നടത്തുന്നതും, തീരെ ബാലിശമായിത്തന്നെ എനിക്കു തോന്നുന്നു.
  പിന്നെ, വിശ്വം, തന്റെ വാദത്തിന്റെ ഒടുവില്‍ വിഷത്തിന്റെ ദോഷത്തെക്കാളുപരി, ഉദ്യോഗസ്തരുടെ കെടുകാര്യസ്തഥയാണു ഇവിടത്തെ മുഖ്യവിഷയം എന്നു പറഞ്ഞിരിക്കുന്നു. അപ്പോള്‍, വിഷം സാരമില്ല, ഉദ്യോഗസ്ഥരെ മര്യാദ പഠിപ്പിച്ചാല്‍ മതിയെന്നാണോ? “ഇതിനെല്ലാം പിന്നില്‍ ജനങ്ങളെ കൊള്ളയടിച്ചു കാശുണ്ടാക്കുക തന്നെ ലക്ഷ്യം“ എന്നു ശ്രീ നായര്‍ പറയുന്നത് എന്തിനെ ആധാരമാക്കിയാണെന്നു കൂടി വ്യക്തമാക്കാമോ?

  പകര്‍ചവ്യാധിയായി പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള പ്ലേഗോ മറ്റോ പടര്‍ന്നു പിടിക്കുന്നതിനെക്കാള്‍ നല്ലതാണോ, അപകടം വരാന്‍ സാധ്യത വളരെക്കുറവുള്ള, പറ്റിയാല്‍ത്ത്ന്നെ ചികിത്സയുള്ള ഒരു രാസപദാര്‍ഥമുപയോഗിക്കുന്നതു.

  ലിങ്കുകള്‍ വേണ്ടവര്‍ക്കു വേണ്ടപോലെ അയച്ചുതരാം എന്നു വിശ്വം പറയുന്നു. വേണ്ടുന്ന വിജ്ഞാനം പിടിച്ചുവക്കുന്നു എന്നു നമ്മള്‍ സര്‍ക്കരിനെ ആരോപിക്കുമ്പോള്‍, നമ്മളും അങ്ങിനെ തന്നെയാണോ ചെയ്യുക? ആ ലിങ്കുകള്‍ കൂടി കൊടുത്തുകൂടെ?

 • CobraToM [മരപ്പട്ടി] :താങ്കൾക്ക്‌ ചുവന്ന നിറത്തിലും തലയോടും എല്ലും ഛിഹ്നം കൊടുത്തിരിക്കുന്ന കടുത്ത വിഷം ഒരു ദോഷവും ചെയ്യുകയില്ല സർക്കാർ ഉദ്യോഗസ്ഥർ മേലുദ്യോഗഥന്റെ ഉത്തരവ്‌ നടപ്പിലാക്കിയാൽ മത്രം മതി എന്നാണോ ധരിച്ചിരിക്കുന്നത്‌. മറ്റുള്ള ദോഷങ്ങളെല്ലാം കാലം തെളിയിക്കുമെങ്കിലും ആന്റി ഡോട്ടായി വിറ്റാമിൻ K1 കൊടുക്കണമെന്ന്‌ പറയുമ്പോൾ തന്നെ ഇത്‌ ആ മരുന്ന്‌ ചെലവാക്കുവാനുള്ള കുറുക്കു വഴിയാണെന്ന്‌ തെളിയുന്നില്ലെ. മണ്ണിൽ വീഴുന്ന എല്ലാ വിഷങ്ങളും ഫുഡ്‌ ചെയിനായി മനുഷ്യനിലും എത്തും. പെട്രോളിനെയും പ്ലാസ്റ്റിക്കിനെയും വിമർശിച്ച്‌ ഇതിനെ ന്യായീകർക്കുന്നത്‌ ബാലിശമാണ്‌. ഇതിലൊരു കാര്യം കൂടി വ്യക്തമാവുന്നത്‌ താങ്കളുടെ സ്വാർത്ഥതയാണ്‌ “പേരക്കുട്ടികൾ ചാകുന്നതിൽ ഒരു ദുഖവും ഇല്ല” എന്നല്ലെ!!!. താങ്കൾക്ക്‌ എന്റെ വരും തലമുറയെ ദ്രോഹിക്കാൻ അറിവും അധികാരവും ഉണ്ട്‌ എന്നു മനസിലാക്കുന്നതിൽ തെറ്റുണ്ടോ?

 • കൂട്ടുകാരേ,
  ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയ്ക്കുകൂടി ഇടം (വീണു)കിട്ടിയത് നന്നായേയുള്ളൂ എന്നാണെനിക്കഭിപ്രായം.
  കൂട്ടക്കത്തുകള്‍ കിട്ടിക്കഴിഞ്ഞ് ആരെങ്കിലും തിരിഞ്ഞുനിന്ന് നമ്മുടെ ഒരു വാദഗതിയെ എങ്കിലും നിസാരമായി തള്ളുന്ന ഒരു വസ്തുത ചൂണ്ടിക്കാണിച്ചാല്‍ അത് പ്രതീക്ഷകള്‍ക്കു വിപരീതമായ ഫലമേ ഉണ്ടാക്കൂ. വിഷയത്തെ (വിഷത്തെ)ക്കുറിച്ച് എല്ലാ വീക്ഷണകോണുകളില്‍ നിന്നുമുള്ള വിശകലനം ഉണ്ടാവുക തന്നെ വേണം. ആ അര്‍ത്ഥത്തില്‍ മരപ്പട്ടി ഉന്നയിച്ച ആശങ്കകളോ അതുപോലുള്ളവയോ വിലയിരുത്തപ്പെടുകയും വസ്തുനിഷ്ടമായ ഒരു കത്ത് ആവണം നമ്മള്‍ അയയ്ക്കുകയും വേണ്ടതെന്നാണെന്റെ അഭിപ്രായം. വികാരങ്ങള്‍ക്കുള്ളതിലും കൂടുതല്‍ വസ്തുതകള്‍ക്കാവണം മുഴുപ്പ്.

  വിശ്വം തയാറാക്കിയ കത്തിനു മരപ്പട്ടി തയാറാക്കിയ ഇംഗ്ലീഷ് പതിപ്പ് ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 • കത്ത് കിട്ടുന്നതിനു മുന്‍പ് മുഖ്യന്‍ വീണു. ഇനി കിട്ടിയാല്‍ മന്ത്രിസഭ വീഴുമോയെന്ന് ഞാനിങ്ങനെ …..

 • This post has been removed by the author.

 • I am not an expert in this, but just a passing comment.

  Tom, this one is from the WHO report only.
  ==================================
  Bromadiolone is slowly metabolized by mammals and may accumulate in the liver reaching toxic levels with repeated exposure.
  ==================================
  Isn’t this itself a cause for alarm? Especially when you compare the following population density statistics.

  USA – 30 / Sq. km
  France – 110 / Sq.Km
  Germany – 230 / Sq. Km
  India – 329 / Sq Km

  KERALA – 755 / Sq Km !!!

  It is the responsibility of the authorities to conduct a study or collect enough data to ensure that Bromadiolone will not pose health hazards in such highly populated areas. It is not always safe to go by WHO reports, which is normally oriented around some specific studies. (It is obvious that the WHO would have given a clean chit to this chemical to be used as rat poison, otherwise this will not be in commercial production.). The question is that whether this is valid to such highly populated areas like Kerala? It is our interest and duty to find that out and that is just what Chandrettan is doing.

 • പൂര്‍വ്വാധികം ഉത്കണ്ഠയോടെ സന്ദർശിക്കേണ്ട ഒരു PDF file ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു

 • Anonymous

  Dear boologare
  First of all, it’s a pity that if somebody voices his/her opinions which is against Mr Nairs view points, he promptly paints him/her as a cynic, selfish human and as a person who spares no thoughts on the future generations. I have no doubts whatsoever that Toms’ coments were only intended to make the authors of this petition consider the ground reality and gather more valid and specific information to convince the authorities rather than beating around the bush. And we should also clearly state the intention of this mass petition. Is it for revoking the decision to issue free rodofoe? Is it for implementing a code of conduct for the civil servants so that peoples enquiries are not neglected? Or is it for ensuring that the government issues all relevant information when a free toxic product is given to the farmers? I feel like the petition falters in focus and fail to address a single issue convincingly. Moreover, towards the end, the personnal ordeal Mr Nair had to go through while dealing with a few public servants juts out and deviates the focus and trivializes the petition almost down to a propaganda against some officlials.

  Coming back to the core issue of Rodofoe which has this Bromadiolone poison- I have no reservations against the fact that it’s a highly toxic poison which falls under PANBand. But are we talking about the pure chemical Bromadiolone or its diluted form Rodofoe? The latest pdf from Mr Nair and the internet data provides volumes of information about Bromadiolone’s ill effects, but all of them hardly suggest the quantity/time of exposure to produce those effects in humans. We simply do not have correct data. To me the internet data suggests the effects of bromadiolone POISONING and not Rodofoe poisoning. Besides poisoning is different from normal exposure, though sustained exposure can lead to poisoning.Nobody is doubting the aftermaths of a poisoning, but what we should worry about must be the chances of getting Bromadiolone poisoning by the use of its diluted version, Rodofoe. We cant arrive at Rodofoes effects using Bromadiolones’ direct poisoning data. Can we?
  And I sincerely do not know if there are any pesticide in the market which does not have a poisonous content..why is the agitation specifically against Rodofoe? How about Furdan(excuse the spelling),Quick20 or any of those common pesticide sprays that we use to kill flies and cocroaches?
  Mr Nairs argument of third party interest in this distribution does not hold much water. I cant see anything wrong in specifying an antedote. Shouldn’t the government specify any antedote when it is issuing a pesticide substance? This allegation is just like the 2 wheeler-helmet issue. Alleging MNC interests in government decisions and projects has become a cliché in Kerala.
  And if the concern is about the government issuing a poisonous substance, then we should be able to advice an alternative, which is a proper, effective and less dangerous to contain the rat population in Kerala. Is the snake or cat the answer to the rat population? Isnt it too impractical? And I don’t see any means to wipe out the menace called rats without using poisonous substances. As long as we cant suggest a better way, our aim should be either to see if there is less dangerous substances already available in the market to kill rats or if we can find/discover one.
  What I really doubt is the selection of this specific product called Rofoe..is it the only chemical pesticide that’s being used in kerala? I would appreciate if Mr nair can answer this.
  There is no question on the fact that the use of pesticides is hazardous to humans. What the government should ensure is that those who are using it should be made well aware of its hazardous potential, and should be trained to store,handle, dispose it appropriately.
  Please correct if I am wrong, but as of now I am not able to convice my self to support this cause. And the unity of mallu bloggers should not represent a cause without studying it to the detail , as such an act would easily invite neglegence towards our view points in future.
  I reiterate that I would be happy to change my view ,if shown the points.
  Good luck.
  NB: In english because its faster and easier to type.
  Aravind

 • Anonymous

  Arvind, Mr Nair, Et al,
  Can i first applaud arvind on the comment. He has written exactly what i have been trying to convey and i cannot add a single word to make it better.
  I am now vehemently opposed to the idea of sending the pettition, due to two reasons.
  1. In its prescribed form, i dont think Rodofoe is as dangerous and upsetting to the ecology as it has been made to look on and by the members involved in this discussion.

  2. Like Aravind said, this pettition goes off on many tangents and fizziles out at the end for the simple fact that there is no focus issue in it. Its seems like this is an attempt to take a personal vendetta aginst the govt officials, ecological preservation and an attempt to guaruntee freedom of information.

  I voice my protest in this matter. Please note that you would find a .pdf with as much information about other chemicals as has the one been posted by Mr Nair, if you were inclined to look for it. Also, with this, i am discontinuing my interest in this matter.

  CobraToM(Marapatti)

 • Anonymous

  Also Mr Nair, I would like to know why this petition is not addressed to the Agricultural Minister? Why is it addressed straight to the CM? I remember you asking for the resignation of the Agri.Minister. So I assume that this responsibility falls on her department.
  Do you have any specific reason for not sending this petition to our Agri. Minister?

  Aravind

 • “I am so sorry Tom” ടോമിനെക്കുറ്റിച്ച്‌ വ്യക്തിപരമയി ഞാൻ എന്തെങ്കിലും കമെന്റി എന്ന്‌ തോന്നിയെങ്കിൽ ക്ഷമിക്കുക. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പറയുന്ന കാര്യങ്ങൾ നിസ്സഹായതയോടെ കേൾക്കേണ്ടിവരുന്ന ചില ഉദ്യോഗസ്ഥർ. കേൾക്കാൻ മാധ്യമങ്ങൾ തയ്യാറല്ല. എൻഡോസൾഫാൻ പോലെ പരിണിത ഫലങ്ങൾ വന്നാലേ ബ്രോമോഡിയോലോണും പരിഗണിക്കുകയുള്ളുവെന്ന സമീപനം ഇംഗ്ലീഷ്‌ മനസിലാക്കുവാനുള്ള എന്റെ കഴിവില്ലായ്മ ഇതെല്ലാം കാരണം നൈമിഷികമായ എന്റെ പ്രതികരണം തെറ്റായെങ്കിൽ വീണ്ടും ക്ഷമ ചോദിക്കുന്നു.

 • See, let us end the discussions meaningfully and with results. Chandrasekharan met with some issues in his native place where pesticides/posions are distributed without any solid info provided to the public on the merits/demerits of the poison. Of course he is not a scientist and he can’t do a complete analysis on the same. What he did is to pick the issue in his own way and put it in front of us. The letter is put there for suggestions from all concerned readers. What tom, aravind and others said of course adds to the suggestions and they are HELPFUL. Such questions can come from the CM/govt’s side too. May be we have to reformat the letter. but STILL we are responsible to address the issues that affect the environment which surrounds us. we SHOULD “keep together” and continue our efforts to save our environment for our sake, for sake of future generations and for the environment’s sake too. Criticisms are always necessary, it will help us grow.

  so shouldn’t we pursue this issue further rather than sit back and leave it to its fate?

  anyways having plastics n other items is not an excuse but it just adds up to the cause of our movement. ഒന്നാമതെ ദുര്‍ബല. അതിന്റെ കൂടെ ഗര്‍ഭിണിയും കൂടെ ആയാലോ? we shouldn’t leave our environment like that. poisons and more poisons only ends up in degrading the life. it is selfish to succumb totally for a one day gain in a farm through poisons. we should try better, environmentally viable methods to sort out such problems and if possible less harmful poisons and pesticides.

  so we want results from this movement. let us not lose hearts. let us carry on the movement to a higher level. may be we need to redefine our questions and refresh our information.. after all we all have more disqualifications than qualifications. so let us try our best.

  ഇത്രേം എഴുതി മടുത്തു. ബാക്കി പിന്നെ.
  ഇംഗ്ളീഷിലായതിനു ക്ഷമിക്കണം

 • വിശ്വം തയാറാക്കിയ കത്തിനു മരപ്പട്ടി തയാറാക്കിയ ഇംഗ്ലീഷ് പതിപ്പ് ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
  I was unable to understand the above lines. Now I understood clearly. All of us wants to save our soil. Forget all rivalaries in mind & ensure friendship.
  Thanks Rocksea, Aravind & MarappaTTI for advicing more discusions

 • ബ്ലോഗുലകത്തിലെല്ലാവരും രണ്‍ജി പണിക്കര്‍ക്കു പഠിക്കയാണോ?

  ഇംഗ്ലീഷിലെഴുതിയാല്‍ ക്ഷമിക്കില്ല എന്നൊരു പലക എഴുതിയിട്ടുണ്ട്. എഴുത്ത് ഇംഗ്ലീഷിലായിപ്പോയതിനാല്‍ അതിവിടെ നാട്ടുന്നില്ല

 • 😀
  ഡോണ്‍ഡൂ ഡോണ്‍ഡൂ..
  😉

 • ശ്രീ നായര്‍ പറഞ്ഞതൊന്നും, ഞാന്‍ പെര്‍സൊണല്‍ ആയിട്ട് എടുത്തിട്ടില്ല, എടുക്കുന്നുമില്ല. എന്നോടു സോറി പറയത്തക്കതായ യാതോന്നും ശ്രീ നായര്‍ ചെയ്തിട്ടില്ല എന്ന ഒറ്റക്കരണം കൊണ്ടു തന്നെ, ഞാന്‍ നിങ്ങളുടെ ക്ഷമാപണം സ്വീകരിക്കുന്നുമില്ല.

  ‘മുഖ്യമത്രിക്കൊരു തുറന്ന കത്ത്’ എന്ന പേരില്‍ പ്രസുദ്ധികരിച്ച ബ്ലോഗിന്റെ ഉള്ളടകം, ഞാന്‍ ഇന്‍‌ഗ്ലീഷില്ലേക്കു തര്‍ജ്ജമ ചെയ്തത്, എന്നോടു അനില്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ്. ഈ പ്രവര്‍ത്തിയെ പിന്തുണയായി വ്യാഖ്യാനിക്കാതിരിക്കുവാന്‍ ഞാന്‍ അഭ്യര്‍ത്തിക്കുന്നു. ഇതിനെ പിന്തുണക്കുവാതിരിക്കാനുള്ള കാരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.

  മുഖ്യമന്ത്രിക്കു ഈ തുറന്ന കത്ത് അയക്കുന്നതു കൊണ്ടു എന്താണുദ്ദേശിക്കുന്നതെന്നതിനു ഒറ്റ ഉത്തരം (രണ്ടും മൂന്നും കാരണങ്ങളല്ല ) എന്നിക്കു കാണുവാന്‍ കഴിയുന്നില്ല. തന്നെയുമല്ല, ഈ റോഡോഫോ, ‘പ്രസ്തുത അളവില്‍‘ ഉപയോഗിക്കുന്നതു കൊണ്ട് അതു ഫൂഡ് ചെയിനില്‍ വരികയോ, വെള്ളവും, വായുവും, മണ്ണും മലിനമാക്കുകയോ ചെയ്യും എന്നതിനു യാതൊരു തളിവുമില്ലതിരിക്കെ, അങ്ങിനെയൊക്കെയാണെന്നു പ്രഖ്യാപിക്കുകയും, മറ്റുള്ളവരെ പറഞ്ഞു ധരിപ്പിക്കുകയും ചെയ്യുന്നത് തെറ്റാണെന്നു ഞാന്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും, മറ്റു വിഷവസ്തുക്കള്‍ പോലെ, വേണ്ട ‘മുന്‍‌കരുതലുകളോടെയും, ശ്രദ്ധ്വയോടെയും’, റോഡോഫോ ഉപയോഗിക്കുന്നതുകണ്ട്, സാധാരണ pesticide/rhodenticide/fertilizer എന്നിവയില്‍ കവിഞ്ഞ ഭവിഷ്യത്തൊന്നും ഞാന്‍ കാണുനില്ല. ഇതിനെക്കാള്‍ വളരെ ഹാനികരമായ മറ്റു വിഷങ്ങള്‍ ഉണ്ടാകാം(എനിക്കുറപ്പില്ല) എന്ന വസ്തുത ഒഴിച്ചു നിറുത്തി, വളരെ നാമമാത്രമായ അളവില്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന, Rodofoe-യും, അതില്‍ ഉള്ളടങ്ങിയിട്ടുള്ള ബ്രോമൊഡിയോളോണും കൊടും വിഷമാണെന്നും, നമ്മുടെ ഭാവി തലമുറകളെ നശിപ്പിക്കും എന്നും മറ്റും പറയുന്നതിലെ ന്യായവും, യുക്തിയും എനിക്കന്യമാകുന്നു.

  യാതോരു തെളിവും ഇല്ലെന്നിരിക്കെ, ഇതില്‍ ക്രഷി വകുപ്പു മന്ത്രിക്കും, warehousing corporation ചെയര്‍മാനും, മരുന്നു കൊം‌പനികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും ഒക്കെ നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്നും, ഈ വിഷ വിപണനം സാധാരണ ജനങ്ങളെയും, വരും തലമുറകളേയും, പരിതസ്ഥിതിയേയും അപായപ്പെടുത്തുവനും, അങ്ങിനെ അവരില്‍ നിന്നും പൈസ തട്ടുവാനും ഉള്ള ഗൂഡശ്രമമാണെന്നും മറ്റും പറയുന്നത് ഗൌരവമായിക്കാണുവാനോ, മുഖവിലക്കെടുക്കുവാനോ ഞാന്‍ തയ്യാറല്ല.
  എലിവിഷം സൌജന്യമായി നല്‍കുന്നതിന്റെ പിന്നില്‍ ഗൂഡാലോചനയുണ്ടെന്നു പറയുന്നതു സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയുന്നതല്ലേ?

  അരവിന്ദ് പറഞ്ഞപോലെ, ക്രഷിവകുപ്പു മന്ത്രിക്കു ഇതില്‍ പങ്കുണ്ടെന്നു തോന്നുന്നെങ്കില്‍ എന്തുകൊണ്ട് ആദ്യം അവരെ ആദ്യം സമീപിച്ചു ഒരു ഉത്തരത്തിനു ശ്രമിക്കുനില്ല? അഥവാ അവര്‍ ഉത്തരം ഒന്നും തരില്ല എന്നതാണു കാരണമെങ്കില്‍, സീ. എം മറിച്ചു ചെയ്യും എന്നു തോന്നുവാനുള്ള ന്യായീകരണം എന്താണ്?

  ഇനി വിഷം വരുന്ന പാക്കെറ്റുകള്‍ ചട്ടങ്ങള്‍ ലം‌ഘിക്കുന്നുവെങ്കില്‍ അതിനെ രാഷ്ട്രീയ തലത്തില്‍ എന്തിനു നേരിടണം? അതിന്റെ വിതരണത്തിനു പങ്കുവഹിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളോട് ചോദിക്കാതെ, നേരിട്ട് സീയെമ്മിനോട് തന്നെ എന്തിനു ചോദിക്കണം?

  ഈ ചര്‍ച്ചയില്‍ മുഖ്യ പങ്കു വഹിക്കുന്ന ഒരാളെന്ന നിലക്ക് വിശ്വപ്രഭയോട് ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. താങ്കളുടെ ഫോണ്‍ നം‌മ്പര്‍‍ എന്റെ കയ്യില്‍ ഇല്ലാത്തതിനാല്‍ എനിക്കു താങ്കളെ വിളിക്കാന്‍ കഴിഞ്ഞില്ല. വിശ്വം എന്നോടു അവശ്യപ്പെട്ടതു കൊണ്ട് ഞാന്‍ ഈ ചര്‍ച്ചയിലേക്കു തിരിച്ച് വരുന്നു. ആദ്യം ഇതു താങ്കളടക്കം പലര്‍ക്കും മെയിലില്‍ അയച്ചിട്ട് മറുപടി ഒന്നും കാണാത്തതിനാല്‍, ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. അരവിന്ദ്, ഇപ്പ്രാവശ്യം ഇതു വായിക്കാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നു.

 • എന്റെ ഗ്രാമം എന്ന പേജിലെ ഈ വിഷവുമായി ബന്ധപ്പെട്ട ചില ബ്ലോഗുകൾകൂടിയുണ്ട്‌ അതുകൂടി വായിക്കുക. ഒരു കർഷകനെന്നനിലയിൽ എനിക്കറിയുവാനുള്ളത്‌ ഈ വിഷം കഴിച്ച എലിയെതിന്നുന്ന കോഴി, പട്ടി, പൂച്ച എന്നീ വളർത്തുമൃഗങ്ങൾ ചാകുമോ. മണ്ണിരകൾക്കെന്തെങ്കിലും സംഭവിക്കുമോ. ജൈവാംശത്തിൽ ഒട്ടിപ്പിടിക്കുന്ന ഈ വിഷം മനുഷ്യശരീരത്തിൽ കടക്കുവാൻ സാധ്യതയുണ്ടോ?. കാർഷിക സർവകലാശാലയിലെ
  C. Nandakumar & K. R. Sheela College of Agriculture, Vellayani, Kerala
  പറയുന്നതുപോലെ ഇത്‌ മറ്റൊരു ദോഷവും വരുത്താത്തതാണോ?
  മുതലായവയാണ്‌.
  ഇതിന്‌ നിങ്ങളുടെയെല്ലാം സഹായം ഞ്ഞാൻ അഭ്യർഥിക്കുന്നു. ഇതിന്റെ ഉപയോഗം തെറ്റാണ്‌ എന്ന്‌ മനസിലയാൽ ഇന്ത്യൻ പ്രസിഡ്ന്റിനും ഇംഗ്ലീഷിലുള്ള കോപ്പി അയക്കാം.

 • ലിങ്കില്‍ പറയുന്നത് ഇതു വെള്ളം അങ്ങിനെ മോശമാക്കുകയൊന്നുമില്ല എന്നാണല്ലോ. പക്ഷെ ഒരുപാടുള്ള ഉപയോഗം ഹാനികരമാനെന്നും പറയുന്നുണ്ട്. എലി വിഷം ഒരുപാടൊന്നും നമ്മള്‍ ഉപയോഗിക്കില്ലല്ലൊ. ഉവ്വോ?

 • achinthya

  Quite interesting.
  But what I dont understand is,cant we seek the help of some authentic lab or scientist who would help us reach the answers ofs ome of the pertinent questions raised here ? Or are we still searching website after website after website with a vengeance?
  It sure is the sign of a wise conspirator if he takes stock of all the details of his enemy ( assuming that there IS an enemy).
  And also, lets make sure that we are not barking at the wrong tree.
  Is anyone doing anything towards this end? I ask this question because I am rather a late entrant here.Am I being stupid?
  Chandretta?

 • അചിന്ത്യ: ലാബും സയന്റിസ്റ്റും എല്ലാം ഈ വിഷനിർമാതാക്കളുടെ പക്കലോ അല്ലെങ്കിൽ അവരിൽ നിന്ന്‌ ഗ്രാന്റ്‌ വാങ്ങി പ്രവർത്തിക്കുന്നവയാകാനല്ലെ സാധ്യത. അണ്ണാൻകുഞ്ഞിന്‌ തന്നാലായത്‌ അവരവരുടെ കയ്യിൽ കിട്ടുന്ന തെളിവുകളെങ്കിലും ഈ ച്ചർച്ചയിൽ എത്തിക്കുക.
  These compounds include bromadiolone, difenacoum, brodifacoum, flocoumafen … Adverse effects to surrounding plant communities may occur if flufenacet moves off …
  Ecological Toxicity Data. Primary toxicity to mammals is very high for all five of these rodenticides. Primary toxicity to birds is high to very high for the single-feeding compounds (brodifacoum, bromadiolone, bromethalin)… Toxicity to aquatic organisms ranges from moderate to very high.

 • ബ്രോമാഡിയോലോൺ വിഷയത്തിൽ ഇന്ന്‌ കൈരളി ചാനൽ കവർ ചെയ്തിട്ടുണ്ട്‌. നാളെ കാണിക്കുമെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. നാളെ സമയം അറിഞ്ഞാൽ ബ്ലോഗ്‌ 4 കമെന്റ്‌സിൽ ഇടാം.

 • Bromadiolone
  കേറള മുഖ്യമന്ത്രിക്കയക്കുവാന്‍ തയ്യാറാക്കിയ കത്ത്‌ പകുതി വഴിയില്‍ ബൂലോഗം ഉപേക്ഷിച്ചെങ്കിലും എനിക്ക്‌ ഗൂഗിള്‍ അലെര്‍ട്ടിലൂടെ കിട്ടുന്ന്ന വിവരങ്ങള്‍ ഇതോടൊപ്പം കമെന്റായി ഞാന്‍ രേഖപ്പെടുത്തുകയാണ്. ഭൂമിയിലെ എലിയെത്തിന്ന്‌ ജീവിക്കുന്നവ മുഴുവന്‍ ്ബ്രോമാഡിയോലോണ്‍ കഴിച്ച്‌ ചത്താ‍ാലും മനുഷ്യന് എലികള്‍ പരത്തുന്ന രോഗങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാമല്ലോ. എന്നാല്‍ എലികള്‍ക്ക്‌ ഒരു വരമുണ്ട്‌ ഇഷ്ടം പോലെ പ്രസവിച്ച്‌ വംശവര്‍ദ്ധനവ്‌ നിലനിറുത്തുവാന്‍. എല്ലിയെ തിന്ന്‌ ചാകുന്ന പക്ഷിമൃഗാദികള്‍ക്ക്‌ ആ വരമില്ല.