മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ജൈവ മാലിന്യ സംസ്കരണം

ഇതാണ് തുമ്പൂര്‍മൂഴി മാതൃകയിലുള്ള ചെലവുകുറഞ്ഞ എയറോബിക് കമ്പോസ്റ്റ് പ്ലാന്റ്. ചിരട്ടയും, പച്ചിലയും ഒഴികെയുള്ള എല്ലാ ജൈവമാലിന്യങ്ങളും ദുര്‍ഗന്ധമില്ലാതെ വീട്ടുമുറ്റത്തോ ടെറസിലോ സംസ്കരിക്കാം. അറുപത് കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ട് ഉള്‍ഭാഗം 4’x4’x4′ എന്ന അളവില്‍ നിര്‍മ്മിക്കാന്‍ ഏകദേശം 1800 രൂപ ചിലവ് വരും. മുകള്‍ഭാഗത്ത് മഴനനയാതെ മേല്‍ക്കൂരയും വേണം. ഫ്ലക്സ്‌ഷീറ്റോ, പോളിത്തിന്‍ ഷീറ്റോ, ടിന്‍ഷീറ്റോ ലഭ്യതയ്ക്കനുസരിച്ച് നിര്‍മ്മിക്കാം. ആറിഞ്ച് കനത്തില്‍ കട്ടികൂടിയ സ്ലറിയോ, ചാണകമോ താഴെയറ്റത്ത് നിരത്തിയശേഷം അതിന് മുകളില്‍ കുറച്ച് ഉണങ്ങിയ കരിയില നിരത്തുക. കരിയിലയുടെ മുകളില്‍ മത്സ്യ മാംസാദിവേസ്റ്റോ, ഉണങ്ങിയ ഓലയോ, തൊണ്ടോ മറ്റ് മാലിന്യങ്ങളോ നിക്ഷേപിക്കാം. അത് ഒരടി ഘനമാകുമ്പോള്‍ മുകളില്‍ വീണ്ടും ചാണകമോ, കട്ടികൂടിയ സ്ലറിയോ ആറിഞ്ച് കനത്തില്‍ നിരത്തുക. പ്ലാന്റ് നിറയുന്നതിവരെ ഈ രീതി തുടരാം. ഒരാഴ്ചയ്ക്കുള്ളില്‍ 75 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകില്ല, കളകളുടെ വിത്തുകളും നശിക്കുകയും ചെയ്യും. ഇപ്രകാരം നിക്ഷേപിച്ച മാലിന്യം 90 ദിവസം കൊണ്ട് ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റായി മാറുന്നു. ഇതില്‍ ഇളക്കിമറിക്കേണ്ട ആവശ്യം ഇല്ല. ജലത്തുള്ളികള്‍ പുറത്തേയ്ക്ക് വീഴുകയും ഇല്ല.

കടപ്പാട് – ഡോ. ഫ്രാന്‍സിസ് സേവ്യര്‍ 

Leave a Reply

You can use these HTML tags

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

  

  

  

two + seventeen =