Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ വാര്‍ത്തകള്‍

റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളും വിളകലനങ്ങളും മാത്രമല്ല റബ്ബറിന്റെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെക്കുറിച്ചും വായനക്കാരിലെത്തിക്കാന്‍ ഒരെളിയ ശ്രമം. പല ലിങ്കുകളും ആംഗലേയത്തിലാണെങ്കിലും മലയാളത്തിലുള്ള വിശകലനങ്ങളും പ്രസ്തുത ഡോക്കുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാകാലങ്ങളില്‍ പുതുക്കുന്നതിനാല്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും, സാമ്പത്തിക വിദഗ്ധര്‍ക്കും, മാധ്യമങ്ങള്‍ക്കും, കക്ഷിരാഷ്ട്രീയക്കാര്‍ക്കും അറിവു പകരുന്ന പല വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രൊമാഡിയോലോണ്‍

മാരകമായ വിഷം മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കൃഷി ഓഫീസറുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ സഹായത്താല്‍ ആശാവര്‍ക്കര്‍ മുഖാന്തിരം വീടുവീടാന്തരം സൗജന്യമായി വിതരണം ചെയ്യുന്നു. ചുവപ്പ് നിറത്തില്‍ കുറുകെ എല്ലും തലയോട്ടിയും ഉള്ള മാരകവിഷമെന്ന് പ്രദര്‍ശിപ്പിച്ച് വിതരണം ചെയ്യുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ വിഷം കൃഷി ഭവനുകളിലൂടെ വിതരണം ചെയ്തപ്പോള്‍ അതിനെതിരെ പ്രതികരിക്കുവാന്‍  ബ്ലോഗര്‍മാരുടെ സഹായത്താല്‍ ഒരു പെറ്റിഷന്‍ തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രി ശ്ര ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അന്ന് വിതരണം ചെയ്തത് ഗൗരിയമ്മ എന്ന കൃഷിന്ത്രിയാണെങ്കില്‍ ഇന്ന് ആരോഗ്യവകുപ്പിന്റെ സഹായത്താലാണ്. എക്സ്ട്രീമ്ലി ഹസാര്‍ഡസായ ബ്രോമോഡിയോലോണ്‍ എലികളില്‍ ആന്തരിക രക്തശ്രാവം ഉണ്ടാക്കി ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെടുന്നു. മാളം വിട്ടോടുന്ന ഇവയെ ഭക്ഷിക്കുന്ന കോഴിമുതല്‍ ചേര സിംഹം എന്നിവ വരെ മരണപ്പെടാം ആന്തരിക രക്തസ്രാവം ഉണ്ടാക്കിത്തന്നെ. ഇവ ഏതെങ്കിലും സ്ഥലത്തോ അന്യന്റെ പറമ്പിലോ ചത്ത് കിടന്ന് രോഗങ്ങള്‍ പടരാനും വഴിയൊരുക്കും. റൊഡോഫോ കഴിച്ച കോഴിയെ ഭക്ഷിച്ചുതിന്നുന്ന മനുഷ്യനും ആന്തരിക രക്തസ്രാവം കൊണ്ടുതന്നെ മരണപ്പെടാം. കാരണം ഇത് 218 ഡിഗ്രി സെല്‍ഷ്യസില്‍ മാത്രമെ അലിയുകയുള്ളു. മണ്ണിന്റെ ഉപരിതലത്തിലും, ജലാശയങ്ങളിലും കാലികള്‍ പുല്ലിനൊപ്പം ഭക്ഷിച്ചും, ജലാശയങ്ങളിലെ ഇതടങ്ങിയ മത്സ്യങ്ങള്‍ ഭക്ഷിച്ചും മനുഷ്യ കൊലനടത്തുന്ന വിഷം അലിഞ്ഞ് ചേരാതെ കിടക്കും. സ്ത്രീകളുടെ ഉള്ളില്‍ ചെന്നാല്‍ ക്രമാതീതമായ രക്തസ്രാവത്തിനും കാരണമാകും.

എന്‍ഡോസല്‍ഫാന്‍ മോഡറേറ്റ്‍ലി ഹസാര്‍ഡസായിരുന്നിട്ടുപോലും വന്ന വിപത്തുകള്‍ക്ക് നാം സാക്ഷിയാണ്. മുന്‍പ് 2006 ല്‍ വിതരണം ചെയ്തപ്പോള്‍ ബ്ലോഗുകളിലൂടെ പ്രചരിപ്പിച്ച് ദീപിക ഉള്‍പ്പെടെ പല മാധ്യമങ്ങളും ഏറ്റെടുത്തതിന്റെ ഫലമായി നിരോധിച്ചതാണ് ഇപ്പോള്‍ വകുപ്പ് മാറിയുള്ള സഹായത്തോടെ പുനര്‍ജ്ജനിച്ചിരിക്കുന്നത്. പല രാജ്യങ്ങളും ബ്രോമോഡിയോലോണ്‍ നിരോധിച്ചിട്ടുള്ളതാണ്. എലിയെപ്പേടിച്ച് ഇല്ലമല്ല സംസ്ഥാനം തന്നെ ചുട്ടെരിക്കുന്ന ഈ മാരകമായ വിപത്തിനെതിരെ പൊതുജനം ബോധവാന്മാരല്ലാത്തതാണ് പ്രധാന പോരായ്മ. ബ്രൊമാഡിയോലോണ്‍ മനുഷ്യശരീരത്തിലുണ്ടാക്കാവുന്ന ദോഷങ്ങളെപ്പറ്റി നെറ്റില്‍ തെരഞ്ഞാല്‍ കൂടുതല്‍ പഠനങ്ങളും തെളിവുകളും ലഭിക്കും.

2006 ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലക്ക് കൃഷിമന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ കൃഷി ഭവനുകളിലൂടെ 3500 പായ്ക്കറ്റ് ബ്രൊമോഡിയോലോണ്‍ എന്ന രാസവസ്തു അടങ്ങിയ റൊഡോഫെ എന്ന എലിവിഷം കേരളസ്റ്റേറ്റ് വെയര്‍ഹൗസ് മുഖാന്തിരം വിതരണം ചെയ്യുകയുമുണ്ടായി. അന്ന് വിഷയം ബൂലോഗത്തെ ചില നല്ലബുദ്ധിയുള്ളവര്‍ ഏറ്റെടുക്കുകയും മുഖ്യമന്ത്രിയ്ക്ക് കൂട്ട പരാതി അയക്കുവാന്‍ ഒരു ശ്രമം നടത്തുകയുണ്ടായി. അതേ എലിവിഷം വീണ്ടും കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും വിതരണം ചെയ്തു. അക്കാര്യം അപ്പോള്‍ത്തന്നെ ദീപിക ദിനപത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളി വിഷന്‍ ഡോട് കോം ഇതേ വിഷയത്തെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചു

എന്നാല്‍ ഇപ്പോള്‍ അതേവിഷം പ്രത്യേകിച്ചും സ്ത്രീകളില്‍ അമിതമായ രക്തസ്രാവത്തിന് കാരണമാകുന്നുവെന്ന് നോര്‍വേജിയന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പബ്ളിക് ഹെല്‍ത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. എല്ലാ പെസ്റ്റിസൈഡുകളും ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെന്നുള്ള കൃഷി ശാസ്ത്രജ്ഞന്മാര്‍തന്നെ പ്രചാരകരായി മാറുന്നതിന്റെ തെളിവാണ് ബ്രോമോഡിയോലോണ്‍ കാര്യക്ഷമതയുള്ള എലിവിഷമാണെന്ന് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.

ഏത് വിഷവും സൗജന്യമായി ലഭിച്ചാല്‍ രണ്ട് കയ്യും നീട്ടി വാങ്ങുന്ന ജനം. ഇത് സാധാരണക്കാരന്റെ നികുതി പണമാണ് എന്ന് അവരറിയുന്നില്ല. പഞ്ചഭൂതങ്ങളെ മലിനപ്പെടുത്തുവാന്‍ നമുക്കവകാശമില്ല. അത് വരും തലമുറക്ക് കൈമാറാനുള്ളതാണ്. പരിസ്ഥിതിപരിപാലനം ഓരോ പൗരന്റെയും കടമയാണ്.

സ്വാഭാവിക റബ്ബര്‍ വിലകള്‍

സ്വാഭാവിക റബ്ബറിന്റെ പ്രതിദിനവിലകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ നിന്നുള്ള അന്താരാഷ്ട്ര വിലകള്‍ (സിങ്കപ്പൂര്‍, ബാങ്കോക്ക്, കോലാലമ്പൂര്‍) ആഭ്യന്തരവിലകള്‍ (കോട്ടയം, കൊച്ചി), റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, ഇന്‍ഡ്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്‍, കമ്മോഡിറ്റി എക്സ്ചേഞ്ച് എന്നീ സൈറ്റകളില്‍ നിന്നും കൂടാതെ മലയാളമനോരമ, മാതൃഭൂമീ എന്നീ പത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വ്യാപാരി വില (ഈ വില റബ്ബര്‍ ബോര്‍ഡ് അംഗീകാരമില്ലാത്തത്) എന്നിവ പ്രസിദ്ധീകിക്കുന്നു.

Daily Price 2016-17
Daily Price 2015-16
Daily Price 2014-15
Daily Price 2013-14
Daily Price 2012-13
Daily Prices 2011-12
Daily Prices 2010-11
Daily Prices 2009-10
The following data/web site owned/maintained by Rubber Board. I am providing a window for latest updates

UCC UNIVERSAL CURRENCY CONVERTER

Yahoo Currency Converter

 

എസ്.ബി.റ്റി മാനേജര്‍മാര്‍ക്ക് ക്ലാസ്

 സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോര്‍ ഹെഡ്‍ക്വാര്‍ട്ടേഴ്സില്‍ 24 മാനേജര്‍മാര്‍ക്ക് 30-11-2015 ന് റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേട്   എന്ന വിഷയത്തില്‍ പ്രസന്റേഷന്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്  ഒരു ക്സാസെടുക്കുവാന്‍ അവസരം ലഭിച്ചു. പ്രസ്തുത പ്രസന്റേഷനില്‍ ഡേറ്റാ ക്രോഡീകരിച്ചത് ബാക്ക് ലിങ്കായി ചേര്‍ത്തിട്ടുണ്ട്. അവസാന സ്ലൈഡില്‍ ഒത്തിരി ലിങ്കുകള്‍ ലഭ്യമാണ്. ചീഫ് ജനറല്‍ മാനേജര്‍ (കൊമേഴ്സ്യല്‍) ശ്രീ ഇ.കെ ഹരികുമാറിന്റെ  താല്പര്യപ്രകാരമാണ് മാനേജര്‍ മാര്‍ക്ക് കൃഷിയുടെ പരിശീലനം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലും, കര്‍ഷകരുടെ കൃഷിയിടത്തിലും, റബ്ബര്‍ ബോര്‍ഡിലും, നാളികേരവികസന ബോര്‍ഡിലും ലഭ്യമാക്കിയത്. അതിന് ശേഷം അഞ്ച് ദിവസത്തെ ക്ലാസ് എടുക്കുവാന്‍ ബാങ്ക് ഹെഡ്ക്വാട്ടറില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിദഗ്ധര്‍ക്കും അവസരം നല്‍കി. അപ്രകാരമാണ് സ്ഥിതിവിവരകണക്കുകളിലെ ക്രമക്കേടും, കര്‍ഷകന്റെ കാര്‍ഷികാനുഭവങ്ങളും പങ്കുവെയ്ക്കുവാന്‍ അവസരം ലഭിച്ചത്.    ബാങ്ക് വായ്പകള്‍ കൊടുക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് കര്‍ഷകരെ സഹായിക്കലാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.  ആമുഖമായി അവതരിപ്പിച്ചത് ചുവടെയുള്ള ലിങ്കില്‍ ആഡിയോ ആയി ലഭ്യമാണ്.

http://www.4shared.com/mp3/dOelW7FJce/SBT-HQ.html

സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അവതരണത്തിന് ശേഷം ചെലവ് കുറഞ്ഞതും, കാര്യക്ഷമതയുള്ളതും, ഇഷ്ടാനുസരണം ഗ്രേഡിന് അനുസൃതമായ രീതിയില്‍ പുക നല്‍കാവുന്നതും, 24 മണിക്കൂര്‍കൊണ്ട് രണ്ടരയടി വീതിയും, പത്തടി നീളവും, നാലടി ഉയരത്തിലുമുള്ള 65 ഷീറ്റുകള്‍ ഉണക്കാന്‍ ശേഷിയുള്ള പുകപ്പുരയെപ്പറ്റിയുള്ള അറിവ് പകര്‍ന്നു. നാളിതുവരെ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത റബ്ബര്‍ മരത്തിലെ ലാറ്റെക്സിന്റെ ഒഴുക്ക് ഏത് ദിശയില്‍ നിന്ന് ഏതു ദിശയിലേക്കാണെന്ന് തെളിവുകള്‍ സഹിതം വിശദീകരിച്ചു. മണ്ണിലെ ജൈവാംശത്തിന്റെ പ്രത്യേകതകള്‍, രാസവള പ്രയോഗത്തിന്റെ ദോഷങ്ങള്‍, പട്ടമരപ്പുണ്ടാകുന്നതിന്റെ കാരണം, ബോറോണ്‍ പുരട്ടേണ്ട രീതി എന്നിവയെല്ലാം ഒരു കര്‍ഷകന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വിശദീകരിച്ചു. നാടന്‍ പശുക്കളുടെ സവിശേഷതകള്‍, ക്രോസ്‍ബ്രീഡ് ഇനം പശുവിന്‍ പാലിലെ ഹാനികരമായ ബീറ്റാകേസിന്‍ A1, മണ്ണിലെ ബാക്ടീരിയകളുടെ സഹായത്താലുള്ള കുടിവെള്ള സംരക്ഷണം, നാണയപ്പെരുപ്പവും കാര്‍ഷികോത്പന്ന വിലയും തമ്മിലുള്ള ബന്ധവും അതിലൂടെ കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടവും തുടങ്ങി ഒരു കര്‍ഷകന് കഴിയുന്നതെല്ലാം അവതരിപ്പിച്ചു.

അവസാനമായി അവതരിപ്പിച്ചത് തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്കിനെക്കുറിച്ചാണ്. വളരെ താല്പര്യത്തോടെ കേള്‍ക്കുകയും വീണ്ടും വിശദീകരണംം ആവശ്യപ്പെടുകയും ചെയ്ത കമ്പോസ്റ്റിംഗ് രീതി ചിത്ര സഹിതം കാട്ടിക്കൊടുക്കുകയും ചെയ്തു. ലീച്ചേജില്ലാത്ത, ദുര്‍ഗന്ധരഹിതമായ, അണുബാധ ഉണ്ടാക്കാത്ത, എഴുപത് ഡിഗ്രി താപം ഒരാഴ്ചക്കുള്ളില്‍ രൂപപ്പെടുന്ന, ചാണകത്തിലെ ബാക്ടീരിയയും, അന്തരീക്ഷത്തിലെ ഓക്സിജനും, ഉണങ്ങിയ ചവറിലെ കാര്‍ബണും ചേര്‍ന്ന് എല്ലാ വിധ ജൈവ മാലിന്യങ്ങളേയും കമ്പോസ്റ്റാക്കാന്‍ ശേഷിയുള്ളതാണെന്ന് അനുഭവ സമ്പത്തിലൂടെ വിശദീകരിച്ചു. വീട് സന്ദര്‍ശിക്കുന്നവര്‍ക്ക് കാണുവാനായി ഗേറ്റിനടുത്തുതന്നെ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ദുര്‍ഗന്ധമില്ലാത്തതിനാല്‍ പലരും ചോദിക്കുന്നു ഇതിലെന്താണ് എന്ന്.  നാലിഞ്ച് കനമുള്ള 120 സിമെന്റ് കട്ടയുപയോഗിച്ച് സിമെന്റും പണിക്കാരുമില്ലാതെ 4’x4’x4′ വലിപ്പം ഉള്‍ഭാഗം ലഭിക്കത്തക്ക രീതിയില്‍ മേല്‍ക്കൂരയോടെ സ്വയം നിര്‍മ്മിക്കാം. അവതരണശേഷം മാനേജര്‍മാരുടെ കൂട്ടായ കയ്യടി അംഗീകാരമായി പരിഗണിക്കാം.

മാനേജര്‍മാര്‍ക്ക് സ്ഥിതിവിവര കണക്കിലെ ക്രമക്കേടും, കണക്കുകള്‍ ടാലി ആകേണ്ടതിന്റെ ആവശ്യകതയും വളരെ വേഗം മനസിലായി. പി.എച്ച.ഡിക്കും, പി.ജിക്കും പ്രോജക്ടുകളുണ്ടാക്കുവാന്‍ എന്നില്‍ നിന്ന് റഫറന്‍സ് ശേഖരിക്കുമ്പോള്‍ ജോലി കിട്ടിക്കഴിഞ്ഞ് അതേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതും പരാമര്‍ശിക്കപ്പെട്ടു. നമ്മുടെ മാധ്യമങ്ങള്‍ക്കും, സാമ്പത്തിക വിദഗ്ധര്‍ക്കും, കക്ഷി രാഷ്ട്രീയക്കാര്‍ക്കും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാത്രം മനസിലാകില്ല റബ്ബര്‍ കണക്കിലെ ക്രമക്കേടുകള്‍. ആകാശവാണീ നിലയം പ്രക്ഷേപണം ചെയ്യുന്ന വയലും വീടും പരിപാടിയില്‍ മറ്റ് വിദഗ്ധര്‍ക്കൊപ്പം അവസരങ്ങള്‍ നല്കി സഹായിച്ചതിന് ശ്രീ മുരളീധരന്‍ തഴക്കരയെ അഭിനന്ദിക്കുവാനും കാര്‍ഷിക ജ്ഞാനത്തിന്റെ എന്‍സൈക്ലോപ്പീഡിയ എന്ന് വിളിക്കാവുന്ന അദ്ദേഹത്തെ ഞാന്‍ മാനേജര്‍മാര്‍ക്ക് വാക്കുകളിലൂടെ പരിചയപ്പെടുത്തിക്കൊടുത്തു..

ശ്രീ ഇ.കെ ഹരികുമാറിനോട് അകൈതവമായ നന്ദിയുണ്ട് അഗ്രിക്കള്‍ച്ചര്‍ ബിരുദധാരികളായ ബാങ്ക് മാനേജര്‍ മാര്‍ക്ക് ക്ലാസെടുക്കുവാന്‍ അവസരമൊരുക്കിത്തന്നതിന്.   ബാങ്ക് മാനേജര്‍മാരോട് ഫെയിസ് ബുക്ക് സുഹൃത്താകുവാന്‍ നിര്‍ദ്ദേശം നല്കിയ സി.ജി.എം സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തുവാനും മാനേജര്‍മാരെ പ്രാപ്തനാക്കുന്നു.

ശ്രീ ഇ.കെ ഹരികുമാര്‍ മെസഞ്ചറിലൂടെ തന്ന മെസേജ് – നന്നായി. ഒരിക്കല്‍ക്കൂടി: ബേങ്കിൽ വന്നതിനും സംസാരിച്ചതിനും. ഇന്നലെ ക്ലാസ്സിൽ പോയിരുന്നു. എല്ലാവരുമായി നേരിട്ട് സംസാരിച്ചിരുന്നു. നല്ല പ്രയോജനപ്പെട്ടു എന്ന് പറഞ്ഞു.

ബാങ്ക് മാനേജര്‍മാരെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്യുവാന്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.  https://www.facebook.com/TMACT.KERALA

Tweet by Hon Commerce Minister and its reply available at this link