21-10-2006 ലെ മാതൃഭൂമി ദിനപത്രത്തില്‍ കര്‍ഷകനും വേണം ഒരു ശമ്പളക്കമ്മീഷന് എന്ന ലേഖനം “ദേവിന്ദര്‍ ശര്‍മ” പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ആറാം ശമ്പള്ക്കമ്മീഷന് പരിഗണിക്കേണ്ടതാണ്. കാരണം എം.പി മാര്‍ അവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നു എം.എല്‍.എ മാര്‍ അവരുടെയും അതുപോലെ തന്നെ ഈ ശമ്പളക്കമ്മീഷനുകളെല്ലാം തന്നെ സര്‍ക്കാരുദ്യോഗസ്ഥരുടെയും പെന്ഷണര്മാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിമാത്രമുള്ളതാണ്. പരിഗണിക്കുന്നതോ എസ്സെന്‍ഷ്യല്‍ കമോഡിറ്റീസിലുണ്ടായ വിലവര്‍ദ്ധനയും. എന്നാല്‍ എസ്സെന്‍ഷ്യല്‍ കമോഡിറ്റീസില് കാര്‍ഷികോത്പന്നങ്ങളോ ഭക്ഷ്യോത്പന്നങ്ങളോ മാത്രം പരിഗണിച്ചിരുന്നുവെങ്കില്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു. മറിച്ച് ഇന്ന് ബാങ്കുകളില്‍ നല്ലൊരു ശതമാനം കര്‍ഷകരുടെ നിക്ഷേപമായി മാറിയേനെ.
എന്തായാലും സര്‍ക്കാരുദ്യോഗസ്ഥര്‍ക്കെതിരെ ദേവിന്ദര്ശര്മ വളരെ നല്ലൊരുലേഖനം ഭംഗിയായി കര്‍ഷകനും വേണം ഒരു ശമ്പളക്കമ്മീഷന് എന്ന നല്ല ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന് ഒരു കര്‍ഷകനെന്ന നിലയില്‍ ഞാനൊരായിരം നന്ദി രേഖപ്പെടുത്തുന്നു. ഭരണകൂടങ്ങളും കക്ഷിരാഷ്ട്രീയക്കാരും സര്‍ക്കാരുദ്യോഗസ്ഥരും ചേര്‍ന്ന് കര്‍ഷകരെ ദ്രോഹിക്കുകയും അവര്‍ക്കുവേണ്ടി മുതലക്കണ്ണുന്നീര് ഒഴുക്കുകയും ചെയ്യുന്നതിന്റെ നല്ലൊരു തെളിവാണ് പ്രസ്തുത ലേഖനം.
Recent Comments