Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ബ്ലോഗുകള്‍ ശാന്തിയും സുരക്ഷയും പ്രദാനം ചെയ്യുന്നവയാവണം

Murali.T

Murali.T,
“Adwaidam”,
Nr.Theroth Kavu,
Kakkad, Kannur-670 005
ph(off):0497-2711027
M-Kerala-9249401004
[email protected]

മുംബൈ ആക്രമണം നല്ലതാണ് എന്ന് എത്രപേര്‍ക്ക് അഭിപ്രായപ്പെടാന്‍ കഴിയും? നമ്മെപ്പോലുള്ള ആര്‍ക്കും കഴിയില്ല എന്നതല്ലെ വാസ്തവം. എന്നാല്‍ നാളത്തെ ഭീകരവാദികളെ സ്രഷ്ടിക്കാന്‍ ഉതകുമാറ് വിത്തുകള്‍ പാകുന്നത് നിങ്ങള്‍ കാണുന്നില്ലെ?

ഉദാഹരണത്തിന് ചിത്രകാരന്റെ കാര്യം തന്നെ എടുക്കുക. ചിത്രകാരനെന്ന പേരില്‍ അനോണിയായിരുന്ന് എഴുതിയിട്ടുള്ള ബ്ലോഗുകള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം വര്‍ഗീയ വിഷം കുത്തിവെയ്ക്കുന്നതില്‍ ചിത്രകാരന്റെ ബ്ലോഗുകള്‍ വഹിച്ചിട്ടുള്ള പങ്ക് എന്താണെന്ന്. ആദ്യകാലത്ത് ചിത്രകാരന്റെ കമെന്റുകള്‍ പലരും തടയുകയോ നീക്കം ചെയ്യുകയോ ചെയ്തത് കാരണം ഒരു കമെന്റ് ഭരണി തന്നെ ചിത്രകാരന്‍ തുടങ്ങി. അതില്‍ ഒരു അടിക്കറിപ്പെഴുതുവാനും ചിത്രകാരന്‍ സമയം കണ്ടെത്തിയിരുന്നു. അതേ ചിത്രകാരന്‍ ഒരു സുപ്രഭാതത്തില്‍ കേരളത്തിലെ ധാരാളം ജില്ലകളുടെ പേരില്‍ പുതുതായി ബ്ലോഗര്‍മാരെ സ്രഷ്ടിക്കാനും അവര്‍ക്ക് സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുവാനുമായി തുടക്കം കുറിച്ച ബ്ലോഗുകളുടെ എല്ലാ നിയന്ത്രണവും സ്വന്തം കൈക്കുള്ളിലൊതുക്കി കേരളബ്ലോഗ് അക്കാദമി എന്ന ബ്ലോഗില്‍ ബന്ധിപ്പിക്കുകയാണ് ചെയ്തത്. ചിത്രകാരന്റെ വിവാദ ബ്ലോഗുകളുടെ ലിങ്കുകള്‍ ലഭ്യമാക്കിയിരുന്ന അക്കാദമി ബ്ലോഗുകളെല്ലാംതന്നെ ചിത്രകാരന്റെ നിയന്ത്രണത്തിലും ആയിരുന്നു. എന്നാല്‍ ഒരു ശില്പശാലയിലും തന്റെ ബ്ലോഗിലെ രചനകളെക്കുറിച്ച് ഒരക്ഷരം ഉരിയാടിയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. തിരുവനന്തപുരം ബ്ലോഗ് ശില്പശാല നടക്കുന്നതുവരെ ചിത്രകാരന്റെ തനിനിറം ആരും ശ്രദ്ധിച്ചിരുന്നില്ല എന്നുവേണം കരുതുവാന്‍. അതിന് കാരണമായത് ചിത്രകാരനൊപ്പം പങ്കെടുത്ത കുറെയധികം നല്ല ബ്ലോഗര്‍മാര്‍ ആയിരുന്നു. ചിത്രകാരന്റേതല്ലാതെ മറ്റാരുടെയും പേരോ ലിങ്കുകളോ ഇവിടെ വെളിപ്പെടുത്തുന്നില്ല.

ബ്ലോഗ് ശില്പശാലകളിലെ കുറിപ്പിലെ ഒരു വാചകം ഇതാണ്: “സാധാരണ യോഗങ്ങളില്‍ കാണുന്നതുപോലുള്ള അദ്ധക്ഷനോ, ഉദ്ഘാടകനോ മറ്റ് ഔപചാരികതകളോ ബ്ലോഗ് അക്കാദമിയുടെ ശില്പശാലകളില്‍ ഉണ്ടായിരിക്കുന്നതല്ല.” ഇതിനര്‍ത്ഥം ശില്പശാലയുടെ പ്രവര്‍ത്തന നിയന്ത്രണത്തിന് മറ്റാരെയും അനുവദിക്കില്ല എന്നുതന്നെയാണ്. നാഥനില്ലാ കളരി സ്വന്തം കൈക്കുള്ളിലൊതുക്കി പങ്കെടുക്കുന്നവരുടെ ഈ-മെയില്‍ ഐഡിയും അഡ്രസും ഫോണ്‍ നമ്പരും സഹിതമാണ് ഓരോ ശില്പശാലയില്‍ നിന്നും ചിത്രകാരന്‍ മടങ്ങുന്നത്.

തിരുവനന്തപുരം ബ്ലോഗ് ശില്പശാലയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകേണ്ടി വന്ന എനിക്ക് നേരിടേണ്ടിവന്ന പ്രശ്നങ്ങളാണ് ചിത്രകാരന്റെ തനിനിറം അല്പമെങ്കിലും വെളിച്ചം കാണിക്കുവാന്‍ സഹായകമായത്. അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചതിനാല്‍ വീണ്ടും ഇവിടെ വിളമ്പുന്നില്ല. ബ്ലോഗുകളില്‍ ഒരുരീതിയിലും ജനത്തിന്റെ മുന്നില്‍ മറ്റൊരു രീതിയിലും പ്രത്യക്ഷപ്പെടുന്ന ചിത്രകാരനെ നല്ല മനസോടെ എത്രപേര്‍ക്ക് അംഗീകരിക്കുവാന്‍ കഴിയും. സ്വന്തം ഐഡന്റിറ്റിയില്‍ പ്രത്യക്ഷപ്പെടുന്ന എനിക്ക് ആരുടെ മുന്നിലും വിസിറ്റിംഗ് കാര്‍ഡ് മറച്ചുവെയ്ക്കേണ്ട ആവശ്യമില്ല. എന്നാല്‍ തിരുവനന്തപുരം ബ്ലോഗ് ശില്പശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തലേദിവസം നടന്ന കൂടിക്കാഴ്ചയില്‍ ഞാന്‍ നല്‍കിയ വിസിറ്റിംഗ് കാര്‍ഡിന് പകരമായി ചിത്രകാരന്‍ എനിക്ക് നല്‍കിയ തന്റെ വിസിറ്റിംഗ് കാര്‍ഡ് അയാളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയൊരു അമളി തന്നെയാണ്. അതോടെ അനോണി അല്ലാതായി മാറിയ ചിത്രകാരന്‍ ഇപ്പോള്‍ തന്റേതല്ലാത്ത മറ്റൊരു ബ്ലോഗില്‍ പൂര്‍ണമായ മേല്‍വിലാസം തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു.  സൈഡ് ബാറില്‍ കേരള കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടത്തില്‍ മുരളി. റ്റി എന്ന ചിത്രകാരനും ഉണ്ട്. തരംതാണ രചനകളും കമെന്റുകളും രേഖപ്പെടുത്തുന്ന ചിത്രകാരനൊപ്പം കൂട്ടു കൂടുന്നവര്‍ ചിത്രകാരനെ പിന്താങ്ങുന്നവരാണ് എന്ന് തോന്നിപ്പോകും. അതിനാല്‍ ഈ ചിത്രകാരനെ ഒറ്റപ്പെടുത്തേണ്ടത് ബൂലോഗത്തിന്റെ നിലനില്‍പ്പിനും ശാന്തിയും സമാധാനവും ഉറപ്പു വരുത്തുവാനും അത്യന്താപേക്ഷിതമാണ്. ഒരു ചിത്രകാരന്‍ ചെയ്യുന്ന തെറ്റിന് ആരും തന്നെ അയാളെപ്പോലെ തരംതാണ് ഈഴവ സമുദായത്തെ കളംഗിതമാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല (സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയവര്‍).

1947 വരെ കേരളത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്ന എന്റെ അച്ഛന്‍ ഒരിക്കലും മുരളിയെപ്പോലെ വര്‍ഗീയ വികാരം ഉള്‍ക്കൊള്ളുന്നവനായിരുന്നില്ല. എന്റെ അച്ഛന്റെ ശിക്ഷണത്തില്‍ പഠിച്ചിരുന്ന പലരും നല്ല ചിത്രകാരന്മാരും ആയിക്കാണും. അവരെല്ലാം തന്നെ ഇപ്പോള്‍ എഴുപത് വയസില്‍ കൂടുതല്‍ പ്രായമുള്ളവരം ആണ്. എന്റെ രക്ഷിതാക്കളാരും തന്നെ മക്കളെ വര്‍ഗീയ വികാരം ഉണ്ടാകത്തക്ക രീതിയില്‍ ഒരുപദേശവും തന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ ബൂലോഗത്ത് നായര്‍ സമുദായാംഗങ്ങളെ സംഘടിപ്പിക്കുവാനൊരു ഗ്രൂപ്പോ അല്ലെങ്കില്‍ അവര്‍ണരെ വിമര്‍ശിച്ചുകൊണ്ട് ഒരു പോസ്റ്റോ എനിക്ക് ഇല്ല എന്നതല്ലെ വാസ്തവം. ലോകമെമ്പാടും പലരും വായിക്കുന്ന മലയാള രചനകള്‍ കക്ഷി രാഷ്ട്രീയ, വര്‍ഗീയ, ജാതീയ, മതാധിഷ്ടിത  വിദ്വേഷം  വമിക്കുന്ന ഒന്നാകാതിരിക്കുന്നതല്ലെ നല്ലത്. മനുഷ്യരായി ജീവിക്കുന്ന നമ്മള്‍ തമ്മില്‍ത്തല്ലാതെ ഒരുമയോടും നല്ലമനസോടെയും രചനകള്‍ സ്രഷ്ടിച്ച് വരും തലമുറയ്ക്ക് ഒരു മാതൃകയാവുകയാണ് വേണ്ടത്.

ആദ്യം കൊച്ചി (പടത്തില്‍ കൈയില്‍ ബോംബുമായി നില്‍ക്കുന്ന ചിത്രകാരന്‍) പിന്നെ തിരുവനന്തപുരം. ആരോ കേരളപോലീസിന് കത്തയച്ചത് മെയില്‍ തുറന്ന് നോക്കിയതായി ചിത്രകാരന്റെ ആത്മഗതം എന്ന ബ്ലോഗ് സാക്ഷ്യപ്പെടുത്തുന്നു. ഇനി അപ്പോള്‍ ചിത്രകാരന്റെ ബ്ലോഗുകള്‍ പോലീസുകാരും വായിക്കും. ചിത്രകാരന് അഭിനന്ദനങ്ങള്‍

ഇതോടൊപ്പം വായിക്കുവാന്‍ ചില ചരിത്ര സത്യങ്ങള്‍ ചുവടെ.

വിഷ്ണു മാഷിന്റെ ഒരു പഴയ കവിത ആകാം അല്ലെ!!!!

അങ്ങനെയിരിക്കുമ്പോള്‍
ബ്രാഹ്മണ്യം ഒരു നാല്‍ക്കാലിയായി
ഇങ്ങനെ നടന്നു വരികയായിരുന്നു.

-മനസ്സിലാവ്ണ്ടോ? >>>>>> ചിത്രകാര വിജയം

ഞാന്‍ കണ്ട ചിത്രകാരന്‍

ചിത്രകാരന്‍ എന്റെ സംശയങ്ങള്‍ക്ക് മറുപടിതന്നു

കേരളബ്ലോഗേഴ്‌സ് അക്കാദമി പുതിയ സംരംഭം

എനിക്ക് അഞ്ചരക്കണ്ടിയുടെ ഭീഷണി  (അഞ്ചരക്കണ്ടിക്ക് മാറ്റം സംഭവിച്ചു എന്നാണറിയാന്‍ കഴിഞ്ഞത്)

ഓ.ടോ – കേരളത്തില്‍ ഒരു ബ്ലോഗ് ശില്പശാല നടത്തുവാന്‍ ഞാന്‍ കണ്ടെത്തിയ വ്യക്തി ഇതാണ്.

ബ്ലോഗര്‍നാമം അപ്പു. സ്വദേശം പത്തനംതിട്ട ജില്ലയില്‍ പന്തളത്തിനടുത്ത് കുടശ്ശനാട് എന്ന ഗ്രാമത്തില്‍. ജോലി ദുബായ് നഗരത്തില്‍.
e-mail: [email protected]

എന്റെ ബ്ലോഗാത്മകഥ 

എന്റെ മറ്റു ബ്ലോഗുകള്‍ 
എന്റെ പൂ‍ണ്ണ പ്രൊഫൈല്‍ കാണൂ

27 comments to ബ്ലോഗുകള്‍ ശാന്തിയും സുരക്ഷയും പ്രദാനം ചെയ്യുന്നവയാവണം

 • ബ്ലോഗെന്നത് ഒരു മീഡിയയാണ് അതില്‍ നിന്നും പുറത്താക്കാന്‍ തക്ക കാരണമുണ്ടെങ്കില്‍ അത് തരുന്ന ഗൂഗിള്‍പൊലുള്ളവര്‍ ചെയ്തുകൊള്ളും. ബൂലോകമെന്നത് മലയാളം എഴുതുന്നവരെ പൊതുവായി വിളിക്കുന്നതാണ് അതാരുടേയും തറവാട്ട് വക സ്വത്തല്ല അതുകൊണ്ട് തന്നെ ചിത്രകാരന്‍ എന്ന ബ്ലോഗറെ ബൂലോകത്തുനിന്ന് പുറത്താക്കുക എന്നതൊരു തമാശയായാണെനിക്ക് തോന്നുന്നത്.

  ഒരു ബ്ലോഗര്‍ക്ക് വ്യക്തിപരമായ വിവരങ്ങള്‍ ബ്ലോഗില്‍ എഴുതണോ വേണ്ടയോ എന്നതൊക്കെ അയാളുടെ സ്വാതന്ത്ര്യമാണ് അതുപോലെത്തന്നെ ഒരു ബ്ലോഗില്‍ ഇടുകയും മറ്റൊന്നില്‍ ഇടാതിരിക്കുകയും അയളുടെ ഇഷ്ടം.

  അനോണിമിറ്റി ഇഷ്ടപ്പെടുന്ന ഒരു ബ്ലോഗറെ വ്യക്തിപരമായിട്ടറിയാം എന്നുവെച്ച് അയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊടെനിക്കൊട്ടും യോജിപ്പില്ല.ചിത്രകാരന്‍ തെറ്റ് ചെയ്തെങ്കില്‍ നിയമ നടപടിയെടുക്കുകയാണ് ചെയ്യേണ്ടത്.

  ചിത്രകാരന്‍‌റ്റെ ഭാഷയാണ് പ്രശ്നമെങ്കില്‍ അനോണികളായവര്‍ ഉപയോഗിക്കുന്ന വൃത്തികെട്ട ഭാഷക്ക് താങ്കള്‍ അവരേയും ബൂലോകത്തുനിന്നും പുറത്താക്കാന്‍ ആഹ്വാനം ചെയ്യുമോ ? ചിത്രകാരന്‍ എന്ന ബ്ലോഗറെ താങ്കള്‍ക്കറിയാമെന്ന ഒറ്റക്കാരണമല്ലേ ഇതിന് കാരണം? പിന്നെ ബ്ലോഗിന് പിന്നിലുള്ള സംഭവങ്ങളാണ് ഇതിന് കാരണമെങ്കില്‍ , എനിക്ക് താങ്കളും , ചിത്രകാരനുമൊക്കെ സഹ ബ്ലോഗേഴ്സ് മാത്രമാണ് ബ്ലോഗിലുള്ളതെന്താണോ അതേ അറിയൂ.

  എനിക്ക് ഇതിനോട് യോജിപ്പില്ല ഒരു ബോഗറായ ചിത്രകാരന്‍‌റ്റെ പോസ്റ്റുകള്‍ വേണ്ടവര്‍ വായിക്കും വേണ്ടാത്തവര്‍ വായിക്കില്ല അത്രമാത്രം.

  ഓ.ടി : ചിത്രകാരന്‍ ഭീകരവാദം സൃഷ്ടിക്കുന്നു എന്നൊക്കെ പറഞ്ഞതിത്തിരി കടുത്തുപോയില്ലേ , ഭീകരവാദം അത്രക്ക് നിസ്സാരമായ ഒന്നാണോ?

 • തറവാടിയ്ക്ക്
  “ബ്ലോഗെന്നത് ഒരു മീഡിയയാണ് അതില്‍ നിന്നും പുറത്താക്കാന്‍ തക്ക കാരണമുണ്ടെങ്കില്‍ അത് തരുന്ന ഗൂഗിള്‍പൊലുള്ളവര്‍ ചെയ്തുകൊള്ളും. ബൂലോകമെന്നത് മലയാളം എഴുതുന്നവരെ പൊതുവായി വിളിക്കുന്നതാണ് അതാരുടേയും തറവാട്ട് വക സ്വത്തല്ല അതുകൊണ്ട് തന്നെ ചിത്രകാരന്‍ എന്ന ബ്ലോഗറെ ബൂലോകത്തുനിന്ന് പുറത്താക്കുക എന്നതൊരു തമാശയായാണെനിക്ക് തോന്നുന്നത്.”
  ബ്ലോഗില്‍ നിന്ന് പുറത്താക്കാന്‍ ഞാനെവിടെങ്കിലും പറഞ്ഞോ? ഇല്ല എന്നാണെന്റെ വിശ്വാസം. അതുകൊണ്ടുതന്നെ ചിത്രകാരനെ ബ്ലോഗറില്‍ ബാന്‍ ചെയ്യാന്‍ ഗൂഗിളിന് മാത്രമേ കഴിയൂ എന്ന കാര്യത്തോട് യോജിക്കുന്നു.

  “ഒരു ബ്ലോഗര്‍ക്ക് വ്യക്തിപരമായ വിവരങ്ങള്‍ ബ്ലോഗില്‍ എഴുതണോ വേണ്ടയോ എന്നതൊക്കെ അയാളുടെ സ്വാതന്ത്ര്യമാണ് അതുപോലെത്തന്നെ ഒരു ബ്ലോഗില്‍ ഇടുകയും മറ്റൊന്നില്‍ ഇടാതിരിക്കുകയും അയളുടെ ഇഷ്ടം.”
  ശരിയാണ്. ഇക്കാര്യത്തിലും ഒരു തടസ്സവും ഇല്ല.

  “അനോണിമിറ്റി ഇഷ്ടപ്പെടുന്ന ഒരു ബ്ലോഗറെ വ്യക്തിപരമായിട്ടറിയാം എന്നുവെച്ച് അയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊടെനിക്കൊട്ടും യോജിപ്പില്ല.ചിത്രകാരന്‍ തെറ്റ് ചെയ്തെങ്കില്‍ നിയമ നടപടിയെടുക്കുകയാണ് ചെയ്യേണ്ടത്.”
  അനോണിമിറ്റി ഇഷ്ടപ്പെടുന്ന ബ്ലോഗറെ വ്യത്കിപരമായി അറിയാം എന്നതല്ല ഇവിടത്തെപ്രശ്നം. അനോണിമിറ്റിയില്‍ നിന്നുകൊണ്ട് സവര്‍ണര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുകയും അതേ വ്യക്തി അക്കാദമി ഉണ്ടാക്കി തന്റെ ചിത്രമെടുക്കരുത് തന്നെ പത്രത്തില്‍ വെളിച്ചം കാണിക്കരുത് എന്ന് വെളിപ്പെടുത്തിക്കൊണ്ട് കേരളം മുഴുവന്‍ പുതു ബ്ലോഗര്‍മാരെ സ്രഷ്ടിക്കാന്‍ ഇറങ്ങി തിരിച്ചത് ചിത്രകാരന്‍ തന്റെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക് നല്‍കിക്കൊണ്ടായിരുന്നു. ഒരുവശത്ത് ജനത്തിനു മുന്നില്‍ തന്റെ മാന്യ രൂപം കാട്ടിക്കൊണ്ട് നല്ല പിള്ള ചമയുകയും മറുവശത്ത് യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് നയിക്കുവാനുതകുമാറ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് എന്തിനാണാവോ? ചിത്രകാരന്‍ തന്നെയാണ് തന്റെ ബ്ലോഗിലൂടെ ചിത്രവും അയാളുടെ അഡ്രസിലേയ്ക്കെത്തുവാനുള്ള വഴിയും ഇപ്പോള്‍ കാട്ടിത്തരുന്നത്. തറവാടി എന്ന അനോണിമിറ്റി കാത്തുസൂക്ഷിക്കുന്നിടത്തോളം ചിത്രകാരന്റെ ഡ്യൂപ്ലിക്കേറ്റാണെന്നുപോലും ചിന്തിക്കാവുന്നതേയുള്ളു.

  “ചിത്രകാരന്‍‌റ്റെ ഭാഷയാണ് പ്രശ്നമെങ്കില്‍ അനോണികളായവര്‍ ഉപയോഗിക്കുന്ന വൃത്തികെട്ട ഭാഷക്ക് താങ്കള്‍ അവരേയും ബൂലോകത്തുനിന്നും പുറത്താക്കാന്‍ ആഹ്വാനം ചെയ്യുമോ ? ചിത്രകാരന്‍ എന്ന ബ്ലോഗറെ താങ്കള്‍ക്കറിയാമെന്ന ഒറ്റക്കാരണമല്ലേ ഇതിന് കാരണം? പിന്നെ ബ്ലോഗിന് പിന്നിലുള്ള സംഭവങ്ങളാണ് ഇതിന് കാരണമെങ്കില്‍ , എനിക്ക് താങ്കളും , ചിത്രകാരനുമൊക്കെ സഹ ബ്ലോഗേഴ്സ് മാത്രമാണ് ബ്ലോഗിലുള്ളതെന്താണോ അതേ അറിയൂ.”
  ചിത്രകാരന്റെ ഭാഷയ്ക്ക് കുഴപ്പം ഉണ്ടോ ഇല്ലയോ എന്ന് അയാളുടെ ബ്ലോഗുകളെപ്പറ്റി ഒരു ആമുഖം ശില്പശാലകളില്‍ അവതരിപ്പിക്കട്ടെ. അപ്പോഴല്ലെ ശരിയായ രീതിയില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുകയുള്ളു. ശില്പശാലകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ചിത്രകാരനാണ് മുരളി. റ്റി എന്ന് ഞാന്‍ പറയുന്നതിലെന്താണ് തെറ്റ്. പൊലയാടിമോന്‍ കേരളബാര്‍ബര്‍ നായര്‍ എന്ന ചിത്രകാരന്റെ പദപ്രയോഗം ആരെ ഉദ്ദേശിച്ചാണാവോ? ബ്ലോഗിന് പിന്നിലുള്ളത് അറിയാനല്ലല്ലോ ഞാന്‍ പറയുന്നത്. ബ്ലോഗിലുള്ളത് തന്നെ ധാരാളം. ചിത്രകാരനെ ന്യായീകരിക്കുവാനും മതിപ്പ് തോന്നുവാനും.

  “എനിക്ക് ഇതിനോട് യോജിപ്പില്ല ഒരു ബോഗറായ ചിത്രകാരന്‍‌റ്റെ പോസ്റ്റുകള്‍ വേണ്ടവര്‍ വായിക്കും വേണ്ടാത്തവര്‍ വായിക്കില്ല അത്രമാത്രം.”
  അതിലെനിക്കും പരാതിയില്ല. അയാളെ പിന്താങ്ങുന്നവര്‍ക്ക് ചിത്രകാരന്റെ പോസ്റ്റില്‍ പിന്താങ്ങിക്കൊണ്ട് കമെന്റിടുകയും ചെയ്യാം. ഇത്തരത്തിലൊരാള്‍ക്ക് ശില്പശാല നടത്തുവാന്‍ യോഗ്യതയില്ല എന്ന വ്യക്തിപരമായ അഭിപ്രായം മാത്രമേ എനിക്കുള്ളു.

  “ഓ.ടി : ചിത്രകാരന്‍ ഭീകരവാദം സൃഷ്ടിക്കുന്നു എന്നൊക്കെ പറഞ്ഞതിത്തിരി കടുത്തുപോയില്ലേ , ഭീകരവാദം അത്രക്ക് നിസ്സാരമായ ഒന്നാണോ?”
  അതിലെന്താ തെറ്റ്? സവര്‍ണര്‍ക്കെടിരായ വികാരം (അത്തരത്തിലൊരു ചുറ്റുപാട് കോരളത്തിലില്ല) മനസില്‍ സ്രഷ്ടിച്ചെടുക്കുന്ന ഇന്നത്തെ കുരുന്നുകള്‍ നാളക്കെ തീപ്രവാദികള്‍ ആകില്ല എന്ന് തറവാടിക്കുറപ്പുണ്ടോ? എനിക്കില്ല.
  തറവാടിക്ക് വായിക്കാന്‍ ഇന്നലത്തെ മാതൃഭൂമിയില്‍ വന്ന ഒരു പാരഗ്രാഫ്
  വിവിധജനവിഭാഗങ്ങള്‍ ഒരുമയോടെ കഴിഞ്ഞുപോന്ന നാടാണിത്. തങ്ങളുടെ മതമോ ഭാഷയോ പ്രദേശമോ ഇന്ത്യക്കാരുടെ ഐക്യബോധത്തിന് തടസ്സമാകാറില്ല. ഇവിടത്തെ നാനാത്വത്തില്‍ പുലരുന്ന ഏകത്വം ആഗോളസമൂഹത്തെത്തന്നെ വിസ്മയിപ്പിച്ചിട്ടുള്ളതാണ്. ആഭ്യന്തരവും ബാഹികവുമായി ഉയര്‍ന്ന സകല വെല്ലുവിളികളെയും ഭാരതം നേരിട്ടതും ഈ ഐക്യം കൊണ്ടുതന്നെ. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും നേരെ ഉയരുന്ന ഏതു വന്‍ഭീഷണിയെയും ചെറുക്കുവാനുള്ള ആത്മബലവും ഭാരതത്തിനുണ്ടെന്ന്, സാമ്രാജ്യത്വശക്തിയെ ആയുധമില്ലാതെതന്നെ ചെറത്തുതോല്പിച്ചുകൊണ്ട് നാം തെളിയിച്ചു. ആ ഐക്യബോധവും ആത്മ ബലവുമാണ് ഈ ഘട്ടത്തില്‍ വേണ്ടത്. അതുണ്ടായാല്‍ ഭീകരശക്തികളെ തുരത്തുന്നതിനുള്ള നിര്‍ണായകപോരാട്ടത്തില്‍ നമുക്ക് നിശ്ചയമായും വിജയം വരിക്കാം.
  ഈ ആശയങ്ങള്‍ക്ക് തുരങ്കം വെയ്ക്കാന്‍ ഒരു ചിത്രകാരനെ അനുവദിച്ചുകൂട.

 • Sreevallabhan

  ഫാര്‍മര്‍ സാര്‍,

  മറ്റൊരാളിനെ നേരിട്ട് അറിയാം എന്നത് കൊണ്ട് അയാളുടെ വിലാസവും ഫോണും എല്ലാം അനുവാദമില്ലാതെ ബ്ലോഗില്‍ ഇടുന്നത് ശുദ്ധ അസംബന്ധം ആണ്. ചിത്രകാരന്‍ അല്ല വേറെ ആരാണെങ്കിലും. ചിത്രകാരന്‍റെ ഭാഷയോട് വിരോധം ഉണ്ടെങ്കില്‍ അതിനെതിരായി കൃത്യമായ വിസദീകരനതോറെ പോസ്റ്റുകള്‍ ഇടുക. ചര്‍ച്ച നടത്തുക. അല്ലാതെ ഒറ്റപ്പെടുത്തുക എന്നൊക്കെ പറയുന്നത് ഒട്ടും യോജിപ്പില്ല.

  ““ബ്ലോഗുകള്‍ ശാന്തിയും സുരക്ഷയും പ്രദാനം ചെയ്യുന്നവയാവണം”
  സുരക്ഷയ്ക്ക് എന്‍ എസ് ജിയെ വിളിക്കാം. ഇനി ശാന്തി എവിടെ കിട്ടും 🙂

 • “മറ്റൊരാളിനെ നേരിട്ട് അറിയാം എന്നത് കൊണ്ട് അയാളുടെ വിലാസവും ഫോണും എല്ലാം അനുവാദമില്ലാതെ ബ്ലോഗില്‍ ഇടുന്നത് ശുദ്ധ അസംബന്ധം ആണ്. ചിത്രകാരന്‍ അല്ല വേറെ ആരാണെങ്കിലും”.
  ശ്രീവല്ലഭാ,
  ഞാനല്ല അഡ്രസും ഫോണും മറ്റും പ്രസിദ്ധീകരിച്ചത്. ഞാന്‍ കോപ്പി പേസ്റ്റ് ചെയ്യുകയും കടപ്പാട് രേഖപ്പെടുത്തി ബാക്ക് ലിങ്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
  “ചിത്രകാരന്‍റെ ഭാഷയോട് വിരോധം ഉണ്ടെങ്കില്‍ അതിനെതിരായി കൃത്യമായ വിസദീകരനതോറെ പോസ്റ്റുകള്‍ ഇടുക. ചര്‍ച്ച നടത്തുക. അല്ലാതെ ഒറ്റപ്പെടുത്തുക എന്നൊക്കെ പറയുന്നത് ഒട്ടും യോജിപ്പില്ല.”
  ചിത്രകാരന്റെ ഭാഷ ഞാനും എഴുതണമെന്നാണോ? ഇല്ല ഒരിക്കലും ഇല്ല. എനിക്കതിന് കഴിയില്ല. ചിത്രകാരന്‍ നടത്തുന്ന ശില്പശാലയോടാണ് എനിക്ക് വിയോജിപ്പ്. അതിനാല്‍ അയാളെ ഒറ്റപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭീകരവാദം വരുന്നത് ഇപ്രകാരം തന്നെയാണ്. എന്തു വിലകൊടുത്തും മത സൌഹാര്‍ദ്ദത്തിനും ശാന്തിയും സമാധാനവും നില നിറുത്തുവാന്‍ എന്റെ അന്ത്യ ശ്വാസം വരെ ബ്ലോഗുകളിലൂടെ പോരാടുകതന്നെ ചെയ്യും.
  ““ബ്ലോഗുകള്‍ ശാന്തിയും സുരക്ഷയും പ്രദാനം ചെയ്യുന്നവയാവണം”
  അതെ അതു തന്നെയാണ് എന്റെ ശ്രമം. താങ്കള്‍ പറയുമ്പോലെ ആയാല്‍ അതുണ്ടാവില്ല.
  “സുരക്ഷയ്ക്ക് എന്‍ എസ് ജിയെ വിളിക്കാം. ഇനി ശാന്തി എവിടെ കിട്ടും ”
  ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സൈബര്‍ സെല്ലുണ്ട്. എന്‍.എസ്.ജി യെ വിളിക്കാതിരിക്കുവാനുള്ള മാര്‍ഗമാണ് ആരായേണ്ടത്.

 • Joji

  ചിത്രകാരന്‍ എന്ന ബ്ലൊഗ്ഗെറൊടു യൊജിപ്പുകളും വിയൊചിപ്പുകലും ഉണ്ടു. ചിത്രകാരന്‍ താങ്കള്ക്കു സ്വന്തം അഡ്രെസ്സ്സ് വെളിപ്പെടുത്തി എങ്കില്‍, അതു നാടു നീളെ വിളിച്ചു പറഞ്ഞതു തന്തയില്ലായ്മ ആയി

 • ജോജി,
  “ചിത്രകാരന്‍ എന്ന ബ്ലൊഗ്ഗെറൊടു യൊജിപ്പുകളും വിയൊചിപ്പുകലും ഉണ്ടു. ചിത്രകാരന്‍ താങ്കള്ക്കു സ്വന്തം അഡ്രെസ്സ്സ് വെളിപ്പെടുത്തി എങ്കില്‍, അതു നാടു നീളെ വിളിച്ചു പറഞ്ഞതു തന്തയില്ലായ്മ ആയി”
  ചിത്രകാരന്‍ എനിക്കല്ല അഡ്രസ് വെളിപ്പെടുത്തിയത്. ഇന്റെര്‍ നെറ്റില്‍ ലഭ്യമായത് ഞാന്‍ ബാക്ക് ലിങ്കോടെ റീ പബ്ലിഷ് ചെയ്തെന്നെയുള്ളു. എന്തായാലും ജോജി ഇത്തരത്തിലൊരു കമെന്റെനിക്ക് തന്ന് തന്തയുണ്ടെന്ന് തെളിയിച്ചു. ഞാന്‍ എന്റെ ബ്ലോഗിലിട്ടത് തന്തയില്ലായ്മയാണെങ്കില്‍ താഴെക്കാണുന്നതാണൊ തന്തയുള്ള ലക്ഷണം?

  ചിത്രകാരന്‍chithrakaran said…

  ബ്ലോഗിലെ മര്യാദകളറിയാത്ത ശ്രീയെസെ…
  മഹാമനസ്ക്കനായ നിന്റെ അമ്മയുടേയും അച്ചന്റേയും പേരുകള്‍ വിരോധമില്ലെങ്കില്‍ അറിയിക്കുക.അമ്മ ഇപ്പോഴും പഴയ ശൂദ്ര പാരംബര്യമൊക്കെ പുലര്‍ത്തുന്നുണ്ടൊ? നിലവിലുള്ള അച്ചന്‍ എന്നു വിശ്വസിക്കപ്പെടുന്ന ആള്‍ നായരോ നംബൂതിരിയോ? അയാളുടെ അഭിമനകരമായ പേര്‍?
  നിനക്കു പെങ്ങള്‍മാര്‍ എത്ര പേരുണ്ട് ? അവര്‍ വയസ്സറിയിച്ചപ്പോല്‍ സവര്‍ണ്ണ ബ്രാഹമണ വ്യവസ്ഥിതിയുടെ ആചാരവിശ്വാസപ്രകാരം സ്ഥലത്തെ ബ്രാഹ്മണ ഗൃഹത്തില്‍ പോയി പെണ്ണ് സംബന്ധത്തിന് റെഡിയായി എന്ന് അറിയിക്കല്‍ ചടങ്ങ് നിന്റെ പിതാവായ പിള്ള(?) അനുഷ്ടിക്കുകയുണ്ടായോ? നിന്റെ ഭാര്യക്ക് ഇപ്പോഴും ബ്രാഹ്മണ സംബന്ധം അനുവദിച്ചിട്ടുണ്ടോ ? കുടുംബത്തില്‍ സംബന്ധം എന്ന ബ്രാഹ്മണ ലൈംഗീക സേവനങ്ങള്‍ ഇപ്പോഴും നല്‍കിപ്പോരുന്ന കുലിന നായര്‍ തറവാടു തന്നെയാണോ ഇപ്പോഴും താങ്കളുടേത്? അതോ അതെല്ലാം നിര്‍ത്തി , ഐടി കൂലിപ്പണി മാത്രമാക്കിയോ ?
  തുടങ്ങിയ താങ്കളുടെ കുടുംബത്തിലെ പൂര്‍ണ്ണ വിവരങ്ങളെല്ലാം ബ്ലോഗിലൂടെ ലഭ്യമാക്കിയാല്‍ പഴയ ഭക്തിപ്രസ്ഥാന കാലഘട്ടം തന്നെ നമുക്ക് പുനസൃഷ്ടിക്കാമായിരുന്നു.

  ചിത്രകാരന്‍ പോസ്റ്റില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനപ്പുറം വ്യക്തിപരമായ വിവരങ്ങള്‍ അന്വേഷിച്ച് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടോ അനുമതി നല്‍കിയിട്ടോ ഇല്ല.

  പൊലയാടിമോന്‍ കേരളബാര്‍ബര്‍ നായരുടെ ശിക്ഷ്യനായി വിഢിത്തങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് സന്ദേശകാവ്യങ്ങളൊക്കെയൊന്നു വായിച്ച് നായര്‍ മാഹാത്മ്യം കുറച്ചു മനസ്സിലാക്കുന്നതും,നാണക്കേട് ഒഴിവാക്കാന്‍ സഹായിക്കും.
  സ്വന്തം അഭിപ്രായത്തിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ ബ്ലോഗറിന്റെ കുടുംബത്തിന്റെ വേരന്വേഷിച്ചിറങ്ങുന്ന ജാതിക്കോമരങ്ങള്‍ മുകളില്‍ പറഞ്ഞ അന്വേഷണങ്ങള്‍ക്കുള്ള മറുപടി എഴുതാനുള്ള അവകാശം ബ്ലോഗിലെ ആയിരക്കണക്കിനു ബ്ലോഗര്‍മാര്‍ക്ക് അനുവദിക്കുകയാണു ചെയ്യുന്നത്.
  അത് ആശാസ്യമല്ലാത്ത വ്യക്തി വിരോധങ്ങള്‍ക്ക് ഇടവരുത്തുന്നതിനാല്‍ അതിന്റെ മറുപക്ഷ സാധ്യതകള്‍ താങ്കളുടെ അറിവിലേക്കായി മാത്രം സൂചിപ്പിച്ചതാണ്. താങ്കളുടെ കുടുബത്തെക്കുറിച്ചോ താങ്കളെക്കുറിച്ചുപോലുമോ ഒന്നും അറിയാന്‍ ചിത്രകാരന്‍ ആഗ്രഹിക്കുന്നില്ല.
  ചിത്രകാരന്‍ ബ്ലോഗ് എഴുതുന്നത് ഏതോ ഒരു ശ്രേയസ്സോ,അല്ലെങ്കില്‍ മറ്റൊരു ബ്ലോഗറോ മാനസാന്തരപ്പെടുവാനല്ല , ആരെയെങ്കിലും ജയിക്കനോ,അംഗീകാരത്തിനോ അല്ല. അതായത് ഏതെങ്കിലും ഒരു പ്രത്യേക നായരേയോ,മറ്റു ഏതെങ്കിലും ജാതിക്കോമരത്തേയോ ആക്ഷേപിക്കാനല്ല. മറിച്ച് ജാതിയില്‍ ദുരഭിമാനിക്കുന്നവര്‍ ജാതിയുടെ അപമാനത്തിന്റെ കൂടി അവകാശികളാണെന്നു ബോധ്യപ്പെടുത്താനാണ്. അത് ഒരു വ്യക്തിയോടുള്ള വ്യക്തി വിദ്വേഷമല്ല.
  നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്ക് ചിത്രകാരന്റെ ചിന്തകളെ മനസ്സിലാക്കാന്‍ തക്ക മാനസ്സിക വികാസം ഉണ്ടായിട്ടില്ലാത്തതിന്നല്‍ ചിത്രകാരന്റെ മൈരു വടിക്കാനുള്ള ആഗ്രഹം ശ്രേയസ് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥന. കുറെ കൊല്ലങ്ങള്‍ തന്നെ താങ്കള്‍ക്ക് അതിനു വേണ്ടിവരും. അത്രയും കാലം തന്നെപ്പോലുള്ള ഒരു വിളക്കിത്തല നായരുടെ മുന്നില്‍ ഇരുന്നുതരാന്‍ സമയക്കുറവുണ്ട്.
  താങ്കളുടെ ദുരുദ്ധേശപരമായ കമന്റുകള്‍ തുടര്‍ന്നും ഡിലിറ്റ് ചെയ്യപ്പെടാം. അതു ചിത്രകാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കും.
  qw_er_ty
  November 25, 2008 11:29 AM

 • കേരള ഫാര്‍മര്‍,

  ഒരാളുടെ പേരും വിവരങ്ങളും അയാളുടെ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്തുന്നത് മോശമാണ്. മുന്‍പ് ഇദ്ദേഹത്തിന്റെ വിവിറ്റിംഗ് കാര്‍ഡ് സ്കാന്‍ ചെയ്തിട്ടതിന്റ്റെ സ്ക്രീന്‍ ഷോട്ട് എന്റെ കയ്യിലുണ്ട്. അതു പിന്നീട് മാറ്റിയല്ലോ. അതേ പോലെ ഇതും മാറ്റാനിടവരാതിരിക്കട്ടെ.
  നിങ്ങള്‍ തമ്മിലുള്ള വ്യക്തി വിരോധമാണ് കാരണം എങ്കില്‍ മറ്റു ബ്ലോഗ്ഗേഴ്സിനെ അതിലേക്കു വലിച്ചിഴക്കരുത്.

  ഇനി ചിത്രകാരനെപ്പറ്റി.
  തൊട്ടുമുകളില്‍ പറഞ്ഞിരിക്കുന്ന മനോഹര കമന്റ് മാത്രം മതി സമ്പൂര്‍ണ്ണമാകും. എല്ലാം ബ്ലൊഗ്ഗ് അക്കാഡമികളിലും വന്നു പ്രസംഗവും കാച്ചി ഓള്‍ ഇന്‍ ഓള്‍ ആയി നടന്ന് , സ്വന്തം ബ്ലോഗ്ഗില്‍ തന്നെ തന്റെ പഴയ ഫോട്ടൊകളും, പഴയ പ്രിന്റഡ് ആര്‍ട്ടിക്കിള്‍സും കൊടുക്കുന്ന ആള്‍ അനോണി അയി ഇരിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് ശുദ്ധ മണ്ടത്തരമാണ്. ചിത്രകാരന്‍ ആരെന്നു നിഷ്പ്രയാസം കണ്ടു പിടിക്കാം. പക്ഷെ അതിനെ അതിന്റെ വഴിക്ക് വിടുകയല്ലെ നല്ലത്. കമന്റുകള്‍ ഒരോ വ്യക്തികളുടെ മാനസികവും സാംസ്കാരികവുമായ നിലവാരം കാട്ടുന്നു. അക്കഡമി മീറ്റിംഗുകളില്‍ കാട്ടുന്ന പുറം പൂച്ചല്ല സ്വത്വം എന്നത് അദ്ദേഹം തന്നെ വെളിവാക്കുകയാണ്. അക്കാഡമി പരിചയം ഇല്ലായിരുന്നേല്‍ ചിത്രകാരന് എതിരേ എത്ര പൊസ്റ്റുകള്‍ ഇതിനകം തന്നെ വന്നെനെ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.

  ഏതായാലും ഇത്ര സംസൃതമായ പദങ്ങള്‍ ഉപയോഗിച്ചുള്ള കമന്റുകള്‍ ഒരു കവിത്യുടെ നിലവാരം പുലര്‍ത്തുന്നു എന്നു പറയാതെ വയ്യ.
  ഏതായാലും ഞാന്‍ ഇത്തരം ബഹിഷ്കരണങ്ങളില്‍ കൂടില്ല.

  ആശംസകള്‍

 • കേ. ഫാ. ചേട്ടാ,
  ചിത്രകാരനെ ഒറ്റപ്പെടുത്താൻ ന്യായമായ എന്തെങ്കിലും കാരണം വായനക്കാർക്ക് മുന്നിൽ വെക്കുക. അല്ലാതെ, അത് പറഞു, ഇത് പറഞു എന്നത്, അതിന് മുൻപ് എന്ത് പറഞു എന്ന ചോദ്യവും, വായനക്കാർക്കുണ്ടാവും. കഴിയുമെങ്കിൽ വിശദീകരിക്കുക.

  ഇതിൽ നിങ്ങളുടെ ന്യായം, നായർ സമൂഹത്തെ ചിത്രകാരൻ അധിക്ഷേപിക്കുന്നു എന്നത്‌കൊണ്ടാണോ?.

  വ്യക്തി വിവരങ്ങൾ നൽകിയതിനോട്, ഒരിക്കലും യോജിക്കുവാൻ കഴിയില്ല. അതെന്ത് ന്യയത്തിന്റെ പേരിലായാലും. നിങ്ങൾ ലിങ്ക് കൊടുത്തു എന്ന് പറയുന്നത് തന്നെയാണ്, പരസ്യപെടുത്തി എന്നത്. ചിത്രകാരൻ ആരാണെന്ന് വായനക്കാർക്ക് അറിയേണ്ട. അയാൾ

  നിരീശ്വരവാദിയോ, ഇനി ഏതെങ്കിലും പ്രതിഷ്ടയോ ആണെങ്കിലും, ഒരു വായനക്കാരന്, അയാൾ എഴുതുന്നത് മാത്രമാണ് വിഷയം.

  മുബൈ അക്രമണവും, ചിത്രകാരനും തമ്മിലുള്ള ലിങ്ക് വെൽഡ് ചെയ്യുവാൻ അങ്ങ് മറന്നു. അത് ദെ, വഴിയിൽ കിടക്കുന്നു.

  ചിത്രകാരന്റെ വാദങ്ങളെ, അയാളുടെ ബ്ക്ലോഗിൽ എതിർക്കുക. അല്ലെങ്കിൽ മറ്റോരു ബ്ലോഗിൽ എതിർക്കുക. അല്ലാതെ, ഒറ്റപ്പെടുത്തിയാൽ, ആരായാലും ഒറ്റയാനാവും, അത് അപകടമാണ്.

  അല്ലെങ്കിലും ബ്ലോഗിൽ ഒറ്റപ്പെടുത്താൻ നമ്മുക്കോക്കെ എന്ത് അവകാശം മാ‍ഷെ. ഇനി അങ്ങനെ സംഭവിച്ചാൽ തന്നെ, ഒരു വെബ്‌സൈറ്റിന്, ഇന്ന് കോടികൾ വേണ്ട. അപ്പോൾ നിങ്ങൾ എന്ത് ചെയ്യും?.

  കഷ്ടം, വ്യക്തിഹത്യകൾ സമൂഹത്തെ നശിപ്പിക്കും. മനുഷ്യ മനസ്സ് മലീനസമായാൽ അതാണ് ഭീകരതാവളം.

  നന്മ കൈവെടിയാതെ, ചിത്രകാരനെ ഉപദേശിക്കുവാനും, കാര്യങ്ങൾ തെറ്റാണെങ്കിൽ പറഞ്ഞ് മനസിലാക്കുവാനും കഴിയുന്നിടത്താണ് നിങ്ങളുടെ വിജയം.

  പീന്നെ, അക്കാഡമിയിൽനിന്ന് ചിത്രകാരനെ അകറ്റുവാൻ അഹ്വാനം ചെയ്യുന്നവർ തന്നെയായിരുന്നു, അക്കാഡമികെതിരെയുള്ള എന്റെ പോസ്റ്റിൽ ചന്തിയിട്ട് നിരങ്ങിയതെന്ന് മറക്കാൻ സമയമായിട്ടില്ലല്ലോ.

  ബീരാൻ പറയുന്നതിൽ ന്യയമുണ്ടെന്ന് നിങ്ങൾക്ക് മനസിലാകുവാൻ മാസങ്ങളെടുത്തു. മലപ്പുറം ബ്ലോഗ് മിറ്റിൽ ഒരു മൂലയിൽ വന്നിരുന്ന്, എല്ലാം കണ്ട്‌കൊണ്ടിരുന്നവനാ ഞാൻ. ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും, പരിചയപ്പെടുവാൻ അത്യധികം ആഗ്രഹിക്കുകയും ചെയ്ത,

  എന്റെ ബ്ലോഗ് സുഹ്ര്‌ത്തുകളെ, ഒരു അപരാധിയെപോലെ നോക്കിനിൽക്കുവാൻ വിധിക്കപ്പെട്ട ന്യായാധിപന്മർ തന്നെം ഇപ്പോൾ, തലതിരിഞ്ഞ് ചിന്തിക്കുന്നതിൽ സന്തോഷം.
  ഞാനോന്ന് ചിരിക്കട്ടെ, ഹഹഹഹഹ.

 • “ഒരാളുടെ പേരും വിവരങ്ങളും അയാളുടെ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്തുന്നത് മോശമാണ്. മുന്‍പ് ഇദ്ദേഹത്തിന്റെ വിവിറ്റിംഗ് കാര്‍ഡ് സ്കാന്‍ ചെയ്തിട്ടതിന്റ്റെ സ്ക്രീന്‍ ഷോട്ട് എന്റെ കയ്യിലുണ്ട്. അതു പിന്നീട് മാറ്റിയല്ലോ. അതേ പോലെ ഇതും മാറ്റാനിടവരാതിരിക്കട്ടെ.”
  ഒരാളുടെ പേരും വിവരങ്ങളും അയാളുടെ അനുവാദമില്ലാതെ ഞാന്‍ പ്രസിദ്ധീകരിച്ചതല്ല. ഞാന്‍ പുനപ്രസിദ്ധീകരിച്ചു എന്നേ ഉള്ളു. അതും ബാക്ക് ലിങ്കോടെ. വിസിറ്റിംഗ് കാര്‍ഡ് പ്രസിദ്ധീകരിച്ചത് നീക്കിയത് അയാളെ ഭയന്നിട്ടല്ല. മറിച്ച് ഞാന്‍ ബഹുമാനിക്കുന്ന പലരുടെയും അഭ്യര്‍ത്ഥന മാനിച്ചായിരുന്നു. ഇത് മാറ്റുന്ന പ്രശ്നമുദിക്കുന്നില്ല. അതിന് കാരണം താങ്കള്‍തന്നെ ചിത്രകാരനെപ്പറ്റി എഴുതിയിട്ടുണ്ടല്ലോ.
  പലരും വിചാരിക്കുന്നത് അനോണിയായിരുന്ന് സ്വന്തം ബ്ലോഗില്‍ എന്തും എഴുതാമെന്നാണ്. കുറ്റത്തിനനുസരിച്ച് ശിക്ഷക്കുള്ള വകുപ്പുകളും ഉണ്ട് എന്നതിന് തെളിവാണ് സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനം.

 • ബീരാന്‍കുട്ടി കമെന്റ് സ്പാമില്‍ നിന്നാണ് കിട്ടിയത്.
  എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങളും. നിങ്ങളുടെ കമെന്റ് ലിങ്കുകളില്ലാത്തകാരണം എനിക്കൊന്നും മനസിലായില്ല.
  “നായര്‍ സമൂഹത്തെ ചിത്രകാരന്‍ അധിക്ഷേപിക്കുന്നു എന്നത്‌കൊണ്ടാണോ?.”
  നായര്‍ സമുദായത്തെ മാത്രമല്ല മുഴുവന്‍ സവര്‍ണരെയും അസഭ്യവര്‍ഷങ്ങള്‍ ചൊരിയുന്നു. അതേ വ്യക്തി മറ്റൊരു മുഖവുമായി ശില്പശാല സംഘടിപ്പിക്കുന്നു. അതാണ് അപകടകാരിയാവുന്നത്. ഇങ്ങിനെതന്നെയാണ് ഭീകരവാദം മുളയ്ക്കുന്നത്.

 • കാളകൂടവിഷത്തെക്കാള്‍ വൃത്തികെട്ട വിഷത്തെക്കുറിച്ച് ചര്‍ച്ചചെയ്തു നാമൊക്കെ എന്തുമാത്രം വിലപ്പെട്ട സമയമാണ് കളയുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ വളരെ കഷ്ടം തോന്നുന്നു. ഒരു പാഴ്ജന്മത്തെക്കുറിച്ച് പറഞ്ഞു നമ്മുടെ ജന്മവും നാം വൃഥാ പാഴാക്കുന്നു, ഈയുള്ളവന്‍ ഉള്‍പ്പെടെ.

  ഒരു ശിവന്‍ തന്നെ അവതരിക്കണം ഈ വിഷത്തെ മുഴുവന്‍ കുടിച്ചു വറ്റിക്കാന്‍! ശിവന്‍റെ ഈ അവതാരം കേരള പോലീസില്‍ ജന്മമെടുത്തോ എന്ന് ഒരു സംശയം ഇപ്പോള്‍ തോന്നുന്നു!

  ഓഫ് ടോപ്പിക്:
  മുരളീ എന്ന ചിത്രകാരാ, തന്‍റെ എല്ലാ ബ്ലോഗ്ഗിലും കമന്‍റ് മോഡറേഷന്‍ ഏര്‍പ്പെടുത്തി എത്രകാലം ഒളിച്ചു ജീവിക്കാം? എടോ മുരളീ, ഇത്ര ഭീരുവാണോ താന്‍? കഷ്ടം!

 • Raj kumarq

  i agree, the language and attitude of chitrakaaran. is too bad!! But this is not the way to respond. People have the right to keep their anonymity..

  If you don’t like his posts just don’t read it.. I agree that in the label of trying to resolve all the caste differences, actually he is spreading hatred..

 • നായര്‍ സമുദായത്തെ മാത്രമല്ല മുഴുവന്‍ സവര്‍ണരെയും അസഭ്യവര്‍ഷങ്ങള്‍ ചൊരിയുന്നു. അതേ വ്യക്തി മറ്റൊരു മുഖവുമായി ശില്പശാല സംഘടിപ്പിക്കുന്നു. അതാണ് അപകടകാരിയാവുന്നത്. ഇങ്ങിനെതന്നെയാണ് ഭീകരവാദം മുളയ്ക്കുന്നത്.

  ഇതാണോ ഉദേശം, എങ്കിൽ, സൈബർ സെല്ലല്ല, ഏത് പട്ടളം വന്നാലും നിങ്ങൾക്ക് രക്ഷയില്ല.

  ഇതോക്കെ പൊതുസമൂഹത്തിന്റെ ഭാഗമല്ലെ മാഷെ, ഇത്തിരി ക്ഷമിച്ചാൽ ഈ പ്രശ്നം തീരില്ലെ. ചിത്രകാരന്റെ വാദങ്ങളെ മറുവാദമുന്നയിച്ച് തോൽ‌പ്പിക്കുന്നതാ‍വണം ബ്ലോഗ്.

  ബ്ലോഗിൽ, മലയാളത്തിന് മാത്രം പുതിയ നിയമങ്ങൾ എഴുതിചേർത്ത് നമ്മുക്ക് അഭിമാനിക്കാം. നാം തലതിരിഞ്ഞ മലയാളികൾ തന്നെയാണെന്ന്. കഷ്ടം.

 • Raj kumarq,
  “People have the right to keep their anonymity..”
  The chithrakaran lost his anonymity through blog SilpaSaala.
  ബീരാന്‍ കുട്ടി,
  “ചിത്രകാരന്റെ വാദങ്ങളെ മറുവാദമുന്നയിച്ച് തോല്‍‌പ്പിക്കുന്നതാ‍വണം ബ്ലോഗ്.”
  കൊള്ളാം നല്ല നിര്‍ദ്ദേശം. അവന്‍ തറയായാല്‍ ഞാന്‍ മഹാ തറയാവണം. മാഷെ എന്നെ അതിന് കിട്ടില്ല. മാത്രവുമല്ല മുരളി എന്ന ചിത്രകാരന് അനോണിമിറ്റി ഇല്ല. അയാള്‍ക്കെതിരെ പരാതി നല്‍കുകയാണ് ശരിയായ വഴി. അതിന് അഡ്രസ് കൂടിയേ തീരൂ. അതിനാല്‍ അവന്റെ അഡ്രസ് മറ്റൊരാള്‍ പ്രസിദ്ധീകരിച്ചത് ഞാനിവിടെ ഇട്ടു എന്ന് മാത്രം. അയാളുടെ അനുവാദം കൂടാതെ അഡ്രസ് പ്രസിദ്ധീകരിച്ചതിന് ചിത്രകാരന് പരാതിപ്പെടാം, കേസെടുക്കാം തുടങ്ങി എന്തെല്ലാം വഴികള്‍ മുന്നില്‍ തുറന്നുകിടക്കുന്നു. ഇന്ന് അയാളുടെ പോസ്റ്റ് പോലീസുകാര്‍ വായിച്ചതായി കണ്ടു. പോലീസിന് കുഴപ്പമില്ലെങ്കില്‍ നമുക്കെന്ത് അല്ലെ?

 • vishnuprasad

  പ്രിയ ഫാര്‍മര്‍,
  ചിത്രകാരനെതിരെ ഇങ്ങനെ എഴുതാന്‍ പെട്ടെന്നുണ്ടായ പ്രകോപനം എന്താണെന്ന് അറിയാന്‍ കൌതുകമുണ്ട്.ചിത്രകാരനെ സാന്ദര്‍ഭികമായി ഞാനും വിമര്‍ശിച്ചിട്ടുണ്ട്.അത് അയാളോട് വ്യക്തിവിദ്വേഷമോ പകയോ ഉള്ളതുകൊണ്ടല്ല.നിലപാടുകളെ എതിര്‍ക്കുക തന്നെയായിരുന്നു ലക്ഷ്യം.
  ചിത്രകാരന്‍ പലപ്പോഴും പലരുടെയും എതിര്‍പ്പുകള്‍ക്ക് വിധേയനായിട്ടുണ്ട്.
  എന്തുതന്നെയായാലും ഒരാള്‍ തുടര്‍ച്ചയായി ക്രൂശിക്കപ്പെടുന്നതിനോട് യോജിക്കാനാവില്ല.

  താങ്കള്‍ കേരളത്തിലെ കൃഷിക്കാര്‍ക്ക് വേണ്ടി വിലപ്പെട്ട സമയം ചെലവഴിക്കൂ.
  .

 • വിഷ്മു മാഷെ,
  താങ്കളുടെ അഭിപ്രായങ്ങള്‍ വളരെ വിലപ്പെട്ടതാണ്. എന്നുവച്ച് ചിത്രകാരന്റെ തട്ടിപ്പുകളെ എതിര്‍ക്കാതിരിക്കാന്‍ കഴിയില്ല. മുന്‍പ് ഞാനിട്ട പോസ്റ്റുപോലും നീക്കം ചെയ്തതായിരുന്നു. ചിത്രകാരന്റെ പോസ്റ്റില്‍ ശ്രീ ഇട്ട കമെന്റുമായി ബന്ധപ്പെട്ട് ചിത്രകാരന്റേതായ ഒരു കമെന്റ് ഞാനിവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊലയാടിമോന്‍ കേരളബാര്‍ബര്‍ നായര്‍ എന്ന വാക്കുകളോടെ. അതുതന്നെയാണ് എന്നെ ചൊടിപ്പിച്ചതും. ചിത്രകാരന്‍ എന്ന വ്യക്തി അനോണിയല്ലാതെ മാന്യമായ ഭാഷയില്‍ എഴുതാത്തിടത്തോളം കാലം ഞാന്‍ അയാളെ സഭ്യമായ ഭാഷയില്‍ നേരിടും. അതിന് വേണ്ടിയാണ് ചരിത്ര സത്യങ്ങള്‍ വെളിവാക്കിക്കൊണ്ട് ഞാന്‍ നീക്കം ചെയ്തപോസ്റ്റുകള്‍പോലും പുനപ്രസിദ്ധീകരിക്കേണ്ടി വന്നത്. ഇനിയും എന്നെക്കൊണ്ട് എഴുതിക്കാതിരിക്കുവാനുള്ള ചുമതല ചിത്രകാരനില്‍ മാത്രം നിക്ഷിപ്തമാണ്. ചിത്രകാരന് എന്തും എഴുതാം കൊലവിളിനടത്താം നല്ല മുഖവുമായി ശില്പശാലകള്‍ സംഘടിപ്പിക്കാം എന്ന അയാളുടെ തോന്നല്‍ അവസാനിപ്പിച്ചേ മതിയാകൂ എന്ന എന്റെ ഉറച്ച തീപരുമാനമാണ് ഇതിന് പിന്നില്‍. ഒരു വ്യക്തിക്ക് രണ്ടു മുഖം പാടില്ല. എന്നോട് ഷമിക്കുക.
  കൃഷിക്കാര്‍ക്ക് നല്ല സമയം സമാഗതമാകുവാന്‍ പോകുന്നതേയുള്ളു. അതിനാല്‍ അക്കാര്യത്തില്‍ എനിക്ക് വേവലാതിഇല്ല. താങ്കളുടെ നല്ല മനസിനെ ഞാന്‍ എന്നും ആദരിക്കുന്നു.

 • Short minds discuss people. Average minds discuss events. Great minds discuss ideas.

  Think, where are you?

 • മനോജ്

  ചിത്രകാരന്റെ വ്യക്തി ഹത്യാപരമായ ഭാഷാ പ്രയോഗത്തെ അതി ശക്തമായി എതിര്‍ക്കേണ്ടതാണ്. പിന്നീട് എങ്ങിനെ ജീവിക്കണമെന്ന് നമുക്ക് തീരുമാനിക്കാമെങ്കിലും ഏതെങ്കിലും ഒരു വിഭാഗത്തിലോ, ഒരു രാജ്യത്തോ ജനിക്കുക എന്നത് നാം അല്ലല്ലോ തീരുമാനിക്കുന്നത്.

  ഓര്‍ക്കുട്ട് വഴിയാണ് ഞാന്‍ വീണ്ടും ഇവിടെ എത്തിയത്.

  എന്നാല്‍ കേരള ഫാരമര്‍ പറയുന്നത് പോലെ ബ്ലോഗില്‍ ഒരാള്‍ എഴുതുന്ന പോലെയായിരിക്കണം വ്യക്തി ജീവിതത്തിലും എന്ന ആശയത്തോട് എനിക്ക് യോജിക്കാനാവുന്നില്ല. ബ്ലോഗ് എന്നത് സമൂഹത്തിന്റെ ഭാഗം തന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ തന്റെ ആശയങ്ങള്‍ കത്രികയ്ക്ക് വിധേയമാകുന്നില്ല എന്നത് മാത്രമേ വ്യത്യാസമുള്ളൂ… ഇന്ന് നാം കാണുന്ന പല രാഷ്ട്രീയക്കാരും, ബിസിനസ്സ് വമ്പന്മാരും, സിനിമാക്കാരും, ശാസ്ത്രജ്ഞരും, വിദ്യാര്‍ത്ഥികളും സമൂഹത്തിന് മുന്‍പില്‍ ഒരു തരത്തിലും സ്വകാര്യ ജീവിതത്തില്‍ മറ്റൊരു തരത്തിലുമാണ് ജീവിക്കുന്നത്. പല എഴുത്തുകാരും, കവികളും, കലാകാരന്മാരും പല കൊള്ളരുതായമകളും അവരുടെ രചനകളിലും മറ്റും ഉപയോഗിക്കുമെങ്കിലും ഒരു വ്യക്തി എന്ന നിലയില്‍ അവര്‍ അത് ജീവിതത്തില്‍ നടപ്പിലാക്കുന്നില്ല എന്നത് പോലെ തന്നെ ഇതിനെയും കണ്ടാല്‍ പോരേ… രചകളില്‍ ഉപയോഗിക്കുന്ന ഭാഷ എങ്ങിനെയുള്ളതായിരിക്കണം എന്നും തന്റെ ഭാഷ മറ്റുള്ളവരെ അലോസരപ്പെടുത്തുന്നു എന്ന് ചൂണ്ടി കാണിക്കപെടുമ്പോള്‍ അത് മാറ്റണമെന്നും തോന്നേണ്ടത് രചിയതാവിന്റെ മഹത്വം….

  ബ്ലോഗിലേയ്ക്ക് വരുന്ന പുതിയവര്‍ക്ക് ഇത്തരം ചര്‍ച്ചകള്‍ പ്രയോജനമാകുമെന്ന് കരുതാം….

 • സെബിന്‍,
  ഇത് ചര്‍ച്ചയെക്കാളുപരി യാഥാര്‍ത്ഥ്യങ്ങള്‍ ആണ്.
  മനോജ്,
  “രചകളില്‍ ഉപയോഗിക്കുന്ന ഭാഷ എങ്ങിനെയുള്ളതായിരിക്കണം എന്നും തന്റെ ഭാഷ മറ്റുള്ളവരെ അലോസരപ്പെടുത്തുന്നു എന്ന് ചൂണ്ടി കാണിക്കപെടുമ്പോള്‍ അത് മാറ്റണമെന്നും തോന്നേണ്ടത് രചിയതാവിന്റെ മഹത്വം….”
  അതെ. പ്രശംസനീയമായ അഭിപ്രായം.

 • ബ്രിജേഷ് നായരുടെ Countering Terrorism in India – Five Practical Difficulties ആംഗലേയത്തിലുള്ള നല്ലൊരു പോസ്റ്റ് ഏവര്‍ക്കും വായിക്കാം.

 • anony

  ഇതു കാണാന്‍ താമസിച്ചു പോയി. ചിത്രകാരന്റെ ഈ കമന്റ് വായിച്ചിട്ട് അതിനെതിരെ ഒന്നും പറയാതെ ഇവിടെ വന്ന് ഫാര്‍മറെ ഉപദേശിക്കുന്നവര്‍ ചിത്രകാരന്റെ മൂടുതാങ്ങികളായിട്ടേ കാണാനവൂ..

  ഇതൊരു സവര്‍ണ്ണന്റെ ബ്ലോഗല്ലെ. ഇവിടെ ഏതു കൊട്ടിക്കും എങ്ങിനെയും വന്നു നിരങ്ങാം. കഷ്ടം.

 • അനോണി,
  മുരളിയുടെ (ചിത്രകാരന്‍റെ) ബ്ലോഗ്ഗില്‍ ഇടുന്ന കമന്‍റുകള്‍ എല്ലാം വെളിച്ചം കാണില്ല, അയാള്‍ അതൊക്കെ പബ്ലിഷ് ചെയ്യില്ല. ഈയുള്ളവന്‍ ഒരു നോര്‍മല്‍ മറുപടി പലപ്രാവശ്യം ഇട്ടു, പക്ഷെ അത് പബ്ലിഷ് ചെയ്യാനുള്ള ധൈര്യം പോലുമില്ല മുരളിക്ക്. അയാള്‍ക്ക് അത്രയ്ക്കുള്ള ധൈര്യമേയുള്ളൂ!

  തെറി വിളിച്ചും പുറംപൂച്ചു കാണിച്ചും ഈ ബ്ലോഗ് ലോകത്തില്‍ കറങ്ങാം എന്നായിരിക്കാം മുരളി ചിന്തിക്കുന്നത്. അപ്പാവി.

 • താറവാടി.
  പൂർണ്ണമായും യോജിക്കുന്നു. കുറേ നാളുകൾക്ക് ശേഷം (അതായതു് വർഷങ്ങൾ) താങ്കളിൽ നിന്നും ഒരു ഗംഭീരം comment. ഞാൻ ഞെട്ടി.

  അണ്ണ
  “ലോകമെമ്പാടും പലരും വായിക്കുന്ന മലയാള രചനകള്‍ കക്ഷി രാഷ്ട്രീയ, വര്‍ഗീയ, ജാതീയ, മതാധിഷ്ടിത വിദ്വേഷം വമിക്കുന്ന ഒന്നാകാതിരിക്കുന്നതല്ലെ നല്ലത്.”

  അതായതു് ആവിഷ്കാര സ്വാതന്ത്ര്യം പാടില്ലാ എന്നു്. ചുരുക്കത്തിൽ മലയാളി മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഇരുന്നു വിരഹദുഖത്തെപ്പറ്റിയും, ആദ്യ പരേമത്തെ കുറിച്ചും കവിതയും കഥയും മാത്രം എഴുതുക. നടക്കൂല്ലണ്ണ, നടക്കൂല്ല.

  ആരു് എന്തെഴുതണം എഴുതിക്കൂട എന്നൊന്നും പറയാൻ അണ്ണനു് ഒരവകാശവും ഇല്ല. പിള്ളേരു് വെറുതെ commentഎഴുതി ഇവിടം വൃത്തികേടാക്കും.

  നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടു് ആർക്കും എന്തും എഴുതാം എന്ന കാര്യം താങ്കൾ മനസിലാക്കണം. നായർ സമുദായത്തെ പറ്റി എഴുതാൻ പാടില്ല എന്നാരെങ്കിലും പറഞ്ഞോ? അങ്ങനെ എഴുതുന്നതുകൊണ്ട് ഒരു തെറ്റും എനിക്ക് തോന്നുന്നില്ല. ചിലപ്പോൾ പരാമർശം ഉണ്ടാകും. ഞാനും ചിലപ്പോൾ പരാമർശിച്ചെന്നു വരും. അതു കരുതി എഴുതാൻ പാടില്ല എന്നു് പറയാൻ ആർക്കും അവകാശമില്ല.

  അണ്ണനു് ബ്ലോഗിന്റെ “പിലോസപ്പി” ഇപ്പോഴും fullആയിറ്റ് പിടിക്കിട്ടിയില്ല അല്ലെ?

  ചിത്രകാരൻ താങ്കളെ പരസ്യമായി തെരിവിളിച്ചട്ടുണ്ടെങ്കിൽ നിങ്ങൾ മാനനഷ്ടത്തിനു് കേസ് കൊടുക്കുക. പിന്നെ അദ്ദേഹം തീവ്രവാദം പ്രസംഗിക്കുന്നു എന്ന ആരോപണം വളരെ ശ്രദ്ദിച്ച് ചെയ്യേണ്ട ഒന്നാണു്. തെളിവുകൾ ഉണ്ടെങ്കിൽ അതു് വിശതീകരിക്കുക.

 • കൈപ്പള്ളി എന്റെ പോസ്റ്റ് മുഴുവന്‍ വായിച്ചിട്ടല്ല കമെന്റിട്ടതെന്ന് വ്യക്തം. “ലോകമെമ്പാടും പലരും വായിക്കുന്ന മലയാള രചനകള്‍ കക്ഷി രാഷ്ട്രീയ, വര്‍ഗീയ, ജാതീയ, മതാധിഷ്ടിത വിദ്വേഷം വമിക്കുന്ന ഒന്നാകാതിരിക്കുന്നതല്ലെ നല്ലത്.” ഇപ്പറഞ്ഞത് ബ്ലോഗ് ഫിലോസഫിക്കെതിരാണോ കൈപ്പള്ളി? പിള്ളേര് കമെന്റെഴുതി ഇവിടം വൃത്തികേടാക്കുമെന്ന ഭയം എനിക്കില്ല. അത്തരം കമെന്റുകള്‍ ഇവിടെ വെളിച്ചം കാണില്ല അത്രതന്നെ. മാന്യമായ ഭാഷയില്‍ എഴുതുന്നവമാത്രം വെളിച്ചം കാണും. എന്റെ ബ്ലോഗിന്റെയും പോസ്റ്റിന്റെയും മാന്യത കാത്തു സൂക്ഷിക്കേണ്ട ചുമതല എന്നില്‍ മാത്രം നിക്ഷിപ്തമാണ്. കൈപ്പള്ളിയുടെ ബ്ലോഗില്‍ താങ്കള്‍ക്ക് എന്തും എഴുതാം അതിനെ ആരും തടയില്ല.

 • Joji

  farmer ,
  മറുപടിക്കു നന്ദി
  “എന്നാല്‍ തിരുവനന്തപുരം ബ്ലോഗ് ശില്പശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തലേദിവസം നടന്ന കൂടിക്കാഴ്ചയില്‍ ഞാന്‍ നല്‍കിയ വിസിറ്റിംഗ് കാര്‍ഡിന് പകരമായി ചിത്രകാരന്‍ എനിക്ക് നല്‍കിയ തന്റെ വിസിറ്റിംഗ് കാര്‍ഡ് അയാളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയൊരു അമളി തന്നെയാണ്”

  എന്ന വരികളാണു എന്നെ അങിനെ പറയാന്‍ പ്രെരിപ്പിച്ച‍തു,
  sorry for that statements
  പിന്നെ ചിത്രുവിന്റ ആരാധകനൊ defendero അല്ല.
  മാത്രുകപരമയ( ഒരു മാത്രുക ആക്കാന്‍, അനുകരിക്കാന്‍ പറ്റിയ) ഒരു സമീപനം അല്ലാ അയാളുടെ എന്നാണു എന്റെ അഭിപ്രയം. അതിനാല്‍ അയാളുടെ പൊസ്റ്റുമയി(standard of post) തരതമ്യം നടത്തി ഒരു തര്‍ക്കത്തിനില്ല.
  ഒരു താരതമ്യം നടത്തണമെങില്‍ കൊള്ളവുന്ന അരുടെയെങിലും പൊസ്റ്റുകല്‍ തിരഞെടുക്കുന്നതയിരിക്കും ഉചിതം

 • എന്തിനാ അണ്ണന്മാരെ ഇങ്ങിനെ കലഹിക്കുന്നത്? എന്തിനാ കലഹിക്കാന്‍ വേണ്ടി ഓരോ ബ്ലൊഗ് ശില്പശാലയും മറ്റും നടത്താന്‍ പോകുന്നത്. വെറുതെയിരുന്ന് അങ്ങു ബ്ലോഗിയാല്‍ പോരെ ? എന്റെ അഭിപ്രായത്തില്‍ ചിത്രകാരന്‍ എഴുതുന്ന പരമമായ പലരും പറയാനും കേള്‍ക്കാനും ആഗ്രഹിക്കാത്ത സത്യങ്ങള്‍ കേരളാ ഫാര്‍മര്‍ ചേട്ടനടക്കം പലര്‍ക്കും ദഹിക്കുന്നില്ല. ഇതിനുള്ള മരുന്ന് ദഹനക്കേടുള്ളവര്‍ ചിത്രകാരന്റെ എഴുത്തുകള്‍ വായിക്കാതിരിക്കുക എന്നതാണ്.
  എല്ലാവരും അവരവരുടെ അഭിപ്രായം എഴുതട്ടേ, … ദയവായി വ്യക്തിപരമായി ആരെയും അധിഷേപിക്കരുത് ; ഒരാളിനെ ഒറ്റപ്പെറ്റുത്തണം എന്നു പറഞ്ഞു “പ്രഖ്യാപനം“ ഇറക്കരുത് ..
  സവര്‍ണ്ണ മേധാവിത്വം തുലയട്ടെ !
  ജാതി വ്യവസ്ഥ തുലയട്ടെ !
  മതങ്ങള്‍ തുലയട്ടെ !