Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ഉത്‌പാദകനും ഉപഭോക്താവിനും ഇടയില്‍ ഇടനിലക്കാര്‍ പലരൂപത്തില്‍

 ഉപഭോതൃ സംരക്ഷണനിയമവും മറ്റും ഉപഭോക്താവിനെ സംരക്ഷിക്കുവാന്‍ ഉണ്ടെങ്കില്‍ ഉദ്‌പാദകരായ കര്‍ഷകന്‍ ഒരു ഉപഭോക്താവ്‌ കൂടിയാണെന്നിരിക്കെ അവന് സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ചൂഷണം ചെയ്യുകയും കര്‍ഷകരെ ആത്മഹത്യകളിലേയ്ക്ക്‌ തള്ളിവിടുകയും ചെയ്യുന്നു. കര്‍ഷകര്‍ക്കും ഉപഭോക്താവിനും പ്രയോജനം ചെയ്യത്തക്ക രീതിയില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കിയാല്‍ മാത്രം മതി ചില്ലറ വ്യാപാര മേഖലയില്‍ ഒരു വന്‍‌കിട ചൂഷകനും കടന്നു വരില്ല. അമേരിക്ക ഇറക്കുമതി ചെയ്യുന്ന കാര്‍ഷികോത്‌പന്നങ്ങള്‍ മുതല്‍ ഇരുമ്പ്‌ അയിരു വരെ ലോക മാര്‍ക്കെറ്റില്‍ വില കൂടിയാല്‍ ഡോളറിന്റെ മൂല്യം വര്‍ദ്ധിക്കുന്ന നയവും അതിന്റെ ചുവടു പിടിച്ച് നാണയപ്പെരുപ്പം നിയന്ത്രിക്കുവാന്‍ കൈക്കൊള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളും കര്‍ഷകരെ ഞെക്കി കൊല്ലുന്നു. 

കര്‍ഷകരെ സഹായിക്കുവാനെന്ന വ്യാജേന കര്‍ഷക പങ്കാളിത്തത്തോടെ രൂപം കൊണ്ട പല സഹകരണ സ്ഥാപനങ്ങളും കര്‍ഷകരെ ചൂഷണം ചെയ്തുകൊണ്ടേ ഇരിക്കുന്നു. ഉദാ. കേരള സ്റ്റേറ്റ്‌ കോപ്പറേറ്റീവ്‌ റബ്ബര്‍ മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍  റബ്ബര്‍ വ്യാപര രംഗത്ത്‌ നടത്തുന്ന തട്ടിപ്പുകളുടെ പൂര്‍ണ വിവരം പുറത്തു വരണമെങ്കില്‍ ഇന്റെര്‍ പോളിന്റെ സഹായം തേടേണ്ടിവരും.

ചുവടെ കൊടുത്തിരിക്കുന്ന വാര്‍ത്തയ്ക്ക്‌ കടപ്പാട്‌ മാതൃഭൂമി 11-7-07.

ചില്ലറ വ്യാപാര കുത്തകകളെ നേരിടാന്‍ ‘പീപ്പിള്‍സ്‌ ബസാര്‍’തിരുവനന്തപുരം: ബഹുരാഷ്ട്ര ചില്ലറ വ്യാപാര കുത്തകകളുടെ കടന്നുകയറ്റം ചെറുക്കുന്നതിന്‌ എതാണ്ടെല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന ‘പീപ്പിള്‍സ്‌ ബസാറു’കള്‍ ജില്ലകള്‍ തോറും ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചുവരികയാണെന്ന്‌ ഭക്ഷ്യ – സിവില്‍ സപ്ലൈസ്‌ മന്ത്രി സി. ദിവാകരന്‍ നിയമസഭയില്‍ പറഞ്ഞു. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങാനും ശബരി സ്റ്റോറുകളുടെ പ്രവര്‍ത്തനം ഗ്രാമപ്രദേശങ്ങളിലേക്ക്‌ വ്യാപിപ്പിക്കുന്നതിനും പരിപാടിയുണ്ട്‌. ഇതുസംബന്ധിച്ച്‌ സി. പി. ഐ.യിലെ മാങ്കോട്‌ രാധാകൃഷ്ണന്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ ചില്ലറ വ്യാപാര കുത്തകകളെ നിയന്ത്രിക്കാന്‍ പര്യാപ്തമായ നിയമനിര്‍മ്മാണവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്‌. ഇത്തരം കുത്തകകള്‍ക്ക്‌ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ്‌ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. കാര്‍ഷിക വിളകള്‍ ഉത്‌പാദന കേന്ദ്രത്തില്‍ നിന്ന്‌ തന്നെ മൊത്തമായി വിലയ്ക്കുവാങ്ങി സംഭരിക്കാനുള്ള ശ്രമങ്ങള്‍ കുത്തക കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്‌. തത്‌ഫലമായി ഉപഭോക്‍തൃ സംസ്ഥാനമായ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ന്യായമായ വിലയ്ക്ക്‌ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാതാവും. പുതിയ സംരംഭങ്ങളും ശക്തമായ പൊതുവിതരണ ശൃംഖലയും വഴി ചില്ലറ വ്യാപാര രംഗത്തേക്ക്‌ വരുന്ന ബഹുരാഷ്ട്ര കുത്തകകളെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

1 comment to ഉത്‌പാദകനും ഉപഭോക്താവിനും ഇടയില്‍ ഇടനിലക്കാര്‍ പലരൂപത്തില്‍

  • പ്രിയ കേരള ഫാര്‍മര്‍,
    രാഷ്ട്രീയക്കാരുടെ കയ്യിലുള്ളതെല്ലാം വെറും നംബറുകള്‍ !!!
    ശാശ്വത പരിഹാരങ്ങള്‍ക്കുള്ള ഇച്ഛാശക്തി ജനങ്ങള്‍ ആവശ്യപ്പെട്ടാലെ ഇതിനൊക്കെ ഒരു ശരിയായ നിലപാടുണ്ടാകു.