അധ്യാപികയുടെ നഗ്നചിത്രം നെറ്റിലിട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
പെരുമ്പാവൂര്‍: അധ്യാപികയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം ഇന്റര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിച്ചതിന് പ്രമുഖ മലയാള സിനിമാ നിര്‍മ്മാതാവിന്റെ മകന് ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായി.
പെരുമ്പാവൂരിന് സമീപമുളള സ്വകാര്യ കോളേജിലെ അധ്യാപികയുടെ തല മറ്റാരുടെയോ നഗ്നചിത്രത്തില്‍ മോര്‍ഫ് ചെയ്ത് കയറ്റി അശ്ലീല വെബ്സെറ്റ് ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയായിരുന്നു. “ദമ്പതികള്‍ക്ക് എങ്ങനെ ദാമ്പത്യജീവിതം നയിക്കാം” എന്ന പേരിലാണ് വെബ്സെറ്റ് ഉണ്ടാക്കിയിരുന്നത്. അധ്യാപികയുടെ ഇ മെയില്‍ അഡ്രസും മൊബൈല്‍ ഫോണ്‍ നമ്പരും സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഫോണില്‍ കാളുകള്‍ വന്നതിനെ തുടര്‍ന്ന് അധ്യാപിക ബി.എസ്.എന്‍.എല്ലിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ ലാപ്ടോപ് കമ്പ്യൂട്ടര്‍ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കടപ്പാട്- കേരളകൗമുദി 10-01-08
രാജ്യത്തെ ആദ്യ സൈബര്‍ കേസ്: കീഴ്ക്കോടതി വിധി ശരിവച്ചു
പത്തനംതിട്ട: രാജ്യത്തെ ആദ്യ സൈബര്‍ കേസില്‍ കീഴ്ക്കോടതി വിധി പത്തനംതിട്ട ജില്ലാ അഡീഷണല്‍ ജില്ലാ ജഡ്ജി (അതിവേഗം നമ്പര്‍ രണ്ട്) ടി.യു മാത്തുക്കുട്ടി ശരിവച്ചു.
ജനശ്രദ്ധയാകര്‍ഷിച്ച കേസില്‍ പ്രതികളായ പെരുമ്പാവൂര്‍ ആനന്ദഭവനം അനീഷ് ബാലന്, പിതാവ് ടി.എസ് ബാലന് എന്നിവരെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. ഹരിദാസ് ശിക്ഷിച്ചത്.
ഐ.ടി ആക്ട് 66-ാം വകുപ്പുപ്രകാരം കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ അതിക്രമിച്ചുകടന്നതിന് രണ്ടുവര്‍ഷം കഠിനതടവും, 67-ാം വകുപ്പ് കംപ്യൂട്ടര്‍ സിസ്റ്റത്തിലൂടെ നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍ പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, ഇന്ത്യന്‍ ശിക്ഷാനിമയം 120 ബി കുറ്റകരമായ ഗൂഢാലോചന വകുപ്പനുസരിച്ച് ആറുമാസം കഠിനതടവും, അപകീര്‍ത്തിപ്പെടുത്താനായി കൃത്രിമരേഖ ചമയ്ച്ചതിന് ഒരുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്.
ഇവയില്‍ 66-ാം വകുപ്പ് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അതിന്റെ ശിക്ഷയില്‍ നിന്നും മാത്രം പ്രതികളെ ഒഴിവാക്കി മറ്റു വകുപ്പിലെ ശിക്ഷ അതേപടി ശരിവച്ചാണ് കോടതി വിധിപറഞ്ഞത്.
കേസിലെ വാദിയായ ഇന്ത്യന്‍ പെന്തക്കോസ്ത് സഭയുടെ അധ്യക്ഷന്‍ ടി.എസ് ഏബ്രഹാമിനുവേണ്ടി അഡ്വ. സലിം കാമ്പിശേരിയും, സര്‍ക്കാര്‍ ഭാഗത്തേക്ക് അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സി.ഒ ഐപ്പും ഹാജരായി.
കുമ്പനാട് ആസ്ഥാനമായ ഇന്ത്യന്‍ പെന്തക്കോസ്തു സഭയുടെ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ടി.എസ് ഏബ്രഹാം, മകന് വത്സന് ഏബ്രഹാം, മകള്‍ സ്റ്റാര്‍ലാ ലൂക്ക് എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി വ്യാജ ഇ- മെയില്‍ വിലാസം ഉണ്ടാക്കി ഇന്റര്‍നെറ്റ് വഴി മോര്‍ഫു ചെയ്ത അശ്ളീല ചിത്രങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്.
കടപ്പാട്- ദീപിക 10-01-08
nice blog