Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

പിങ്കും പ്യാച്ച്‌ ക്യാങ്കറും / Pink Disease and patch canker

ആദ്യമായി പിങ്ക്‌ എന്നാൽ എന്ത്‌ എന്ന്‌ വിശദീകരിക്കാം. റബ്ബർ മരങ്ങളിൽ പല പ്രായത്തിലും വരുമെങ്കിലും കൂടുതലായി കാണപ്പെടുന്നത്‌ ടാപ്പിംഗ്‌ ആരംഭിച്ച്‌ രണ്ടുമുതൽ മൂന്നു വർഷത്തേയ്ക്കാണ്‌. എന്നുവെച്ചാൽ സാധാരണയായി ഏഴാം വർഷം ടാപ്പിംഗ്‌ തുടങ്ങി ഒൻപതുമുതൽ പന്ത്രണ്ടു വർഷം വരെ പ്രായമായ മരങ്ങൾക്കാണ്‌ ഈരോഗം കൂടുതലായി കാണപ്പെടുന്നത്‌. ശിഖരക്കെട്ടിനോടടുപ്പിച്ച്‌ കറപൊട്ടിയൊലിക്കുകയും അവിടെ കുമിൾബാധയുണ്ടാകുകയും ചെയ്യുന്നു. അതിനോടടുത്തുള്ള പട്ട (തൊലി) ഭാഗികമായോ അല്ല്എങ്കിൽ ചുറ്റിലും പൂർണമായോ ഉണങ്ങുന്നു. ചുറ്റിലും ഉണങ്ങിക്കഴിഞ്ഞാൽ അതിനു മുകളിലുള്ള ശിഖരങ്ങളെല്ലാം ഉണങ്ങുകയും താഴെനിന്ന്‌ പുതിയ ശിഖരങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇപ്രകാരം സംഭവിക്കുകയാണെങ്കിൽ ആ മരത്തിലെ കറയുടെ ഉത്‌പാദനം ടാപ്പുചെയ്യാൻ കഴിയാത്ത രീതിയിൽ കുറയുന്നു.

എനിക്ക്‌ കണ്ടെത്താൻ കഴിഞ്ഞ ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു. മണ്ണിൽ നിന്ന്‌ ജലവും മൂലകങ്ങളും തടിക്കുള്ളിലെ സൈലം എന്ന ഭാഗത്തുകൂടെ ഇലയിലെത്തുന്നു. ഇലയിൽവെച്ച്‌ സൂര്യപ്രകാശത്തിന്റെ സഹായത്താൽ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിലെ കാർബണും ജലത്തിലെ ഓക്‌സിജനും ഹൈഡ്രജനും ചേർന്ന്‌ ഫോട്ടോസിന്തസിശ്‌ എന്ന പ്രക്രിയയിലൂടെ ആഹാരം പാകം ചെയ്യുന്നു. അങ്ങിനെ യുണ്ടാകുന്ന കാർബോഹൈഡ്രേറ്റ്‌സ്‌ തടിയെയും തൊലിയേയും വളരുവാൻ സഹായിക്കുന്ന കേമ്പിയത്തിന്‌ മുകളിലൂടെ ഫ്ലോയം എന്ന ഭാഗത്തുകൂടെ വേരിലെത്തുകയും വേരുകളെ വളരുവാൻ സഹായിക്കുകയും ചെയ്യുന്നു. വേരുകൾക്കാവശ്യമായ ഘടകങ്ങൾ നഷ്ടമായ ശേഷം ബാക്കിവരുന്നവ ഫ്ലോയത്തിന്റെ പുറമേകൂടി മുകളിലേയ്ക്ക്‌ സഞ്ചരിക്കുന്നു. ആ അവസരത്തിൽ തൊലിപ്പുറത്തുനിന്നും ഫോട്ടോസിന്തസിസ്‌ നടക്കുകയും ലാറ്റക്‌സ്‌ ഉണ്ടാകുകയും ചെയ്യുന്നു. അപ്രകാരം മുകളിലേയ്ക്ക്‌ സഞ്ചരിക്കുന്ന ലാറ്റക്‌സിലെ മഗ്നീഷ്യത്തിന്റെ കുറവുമൂലം മരത്തിന്റെ താഴെത്തട്ടിലെ ഇലകൾക്ക്‌ മഞ്ഞനിറം വരുകയും ചിലപ്പോൾ ശിഖരങ്ങൾ തന്നെ ഉണങ്ങാൻ കാരണമാകുകയും ചെയ്യുന്നു. ഇത്‌ ഒരു ഏകദേശ വിവരണം. എന്നുവെച്ചാൽ ലാറ്റക്‌സ്‌ മരത്തിന്റെ വളർച്ചയ്ക്ക്‌ ആവശ്യമില്ലയെങ്കിലും സംരക്ഷണത്തിന്‌ ആവശ്യമുള്ളതു തന്നെയാണ്‌.

ഏഴാം വർഷത്തിനുശേഷം ടാപ്പിംഗ്‌ തുടങ്ങുമ്പോൾ കറയുടെ കട്ടി വളരെവേഗം കുറയുകയും താഴേയ്ക്ക്‌ തടിയുടെ വണ്ണം ചെറുതായി കൂടുകയും ചെയ്യുൻനു. എന്നാൽ മുകളിലേയ്ക്ക്‌ പോകുന്ന കറയിൽ പ്രധാനമായും മഗ്നീഷ്യത്തിന്റെ കുറവാണ്‌ ഉണ്ടാകുന്നത്‌. അതിനാലാണ്‌ ടാപ്പ്‌ ചെയ്യുന്ന ഭാഗത്തിന്‌ മുകളിൽ കട്ടിയുള്ള കറ കാണുവാൻ കഴിയുന്നത്‌. ഇതിൽ നിന്ന്‌ ലാറ്റെക്‌സ്‌ തഴെനിന്നും മുകളിലേയ്ക്കാണ്‌ ഒഴുകുന്നതെന്നും മനസിലാക്കാം. ഇനി പിങ്ക്‌ രോഗമുണ്ടാകുന്നതെങ്ങിനെയെന്ന്‌ നോക്കം. ടാപ്പുചെയ്യുമ്പോൾ ഡ്രയിനേജ്‌ ഏരിയ രൂപപ്പെടുകയും അത്രയും ഭാഗത്തെ ഫ്ലോയം ചെരുതായി ചുരുങ്ങുകയും ചെയ്യും. ക്രമേണ ഇത്‌ താഴേയ്ക്ക്‌ വ്യാപിക്കുകയും ചെയ്യും. മത്രമല്ല ചിലന്തിവലരൂപത്തിലുള്ള പ്ലോയം ചുറ്റിനും ഇപ്രകാരം ഫ്ലോയം ചുരുങ്ങും. അതിനാൽ ഇടവപ്പാതി മഴസമയത്ത്‌ വളപ്രയോഗം നടത്തിയില്ലെങ്കിൽ പോലും ഇലയിൽനിന്നുള്ള പ്രവാഹമർദ്ദം കൂടുകയും താഴെനിന്ന്‌ മുകളിലേയ്ക്ക്‌ സഞ്ചരിക്കുന്ന ലാറ്റക്‌സ്‌ കുറവുവരുന്ന പലഘടകങ്ങളും മഗ്നീഷ്യവും താഴേയ്ക്കൊഴുകുന്ന ഫ്ലോയത്തിൽനിന്ന്‌ വലിച്ചടുക്കുന്നു. അതിനാൽ ഈ ഭാഗത്തിന്‌ മുകളിൽ കട്ടികുറഞ്ഞ ഭാഗത്തുകൂടെ പൊട്ടിയൊഴുകുന്നു. അപ്രകാരം പൊട്ടിയൊഴുകുന്ന കറയും മഴ്യുടെ ഈർപ്പവും കൂടെ ആകുമ്പോൾ വളരെവേഗം രോഗം വർദ്ധിക്കുന്നു. സാധാരണയായി ഇപ്രകാരം പൊട്ടിയൊഴുകുന്നത്‌ ശിഖരക്കെട്ടിനോടടുത്താണ്‌ ഉണ്ടാകുന്നത്‌. ഇതേപോലെയാണ്‌ പ്യാച്ച്‌ ക്യാങ്കറും ഉണ്ടാകുന്നത്‌. തൊലിപ്പുറത്ത്‌ ക്ഷതനേറ്റാലും പ്യാച്ച്‌ ക്യാങ്കർ ഉണ്ടാകും.

ഇത്‌ ഒരു ശാസ്ത്രജ്ഞനല്ലാത്ത കർഷകന്റേതാണ്‌ എന്ന പരിഗണനയിൽ വിമർശനങ്ങൾക്കും തിരുത്തലുകൾക്കും സ്വാഗതം. കാരണം ഇതിന്റെ പ്രയോജനം പത്തുലക്ഷത്തിൽക്കൂടുതൽ കർഷകർക്ക്‌ കിട്ടും എന്നതുതന്നെ.

Comments are closed.