പിന്മൊഴികള് കാളവണ്ടിയെപ്പോലെയാണെന്നും (കട പട എന്നൊക്കെ ശബ്ദം ഉറക്കം കെടുത്തുകമാത്രമല്ല നാണം കെടുത്തുന്നു) നമുക്കുവേണ്ടത് മുന്തിയ ഇനം പേജുകളാണെന്നും പറയുമ്പോള്‍ കൃഷിയുമായിക്കഴിയുന്ന വളരെക്കുറച്ചുമാത്രം ഒരു തല്ലിപ്പൊളി കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് കുത്തിക്കുറിക്കുന്ന എന്നെക്കാള്‍ അശക്തരെന്തുചെയ്യും?
എവിടെയോ കണ്ട സിബുവിന്റെ ലിങ്കുമായി മണിക്കൂറുകള്‍ ഗുസ്തിപിടിച്ചപ്പോള് കിട്ടിയതാണ് ഈ ചിത്രം. യഹൂവില്‍ സൈന്‍ ഇന്‍ ചെയ്ത് സിബുവിന്റെ ഈ ലിങ്ക് കൊടുത്ത് ഏക്സ്പ്ലോറര് പേജിലാണെങ്കില്‍ ബുക്ക് മാര്ക്ക്സിലിട്ടാല് ഈ പേജ് കിട്ടും. (Run Pipe അതില്‍ കാണുന്ന മൂന്ന് കോളങ്ങളും ഫില്‍ ചെയ്യതെ ക്ലിക്കിയശേഷം താഴെയുള്ള Subscribe ക്ലിക്കിയപ്പോള്‍ കിട്ടിയ ഉത്തരമാണീ ചിത്രത്തില്‍ കാണുന്നത്) എന്നാല്‍ ഫയര്‍ പോക്സില്‍ അല്പം വ്യത്യാസമായി കാണാം. വാലും തുമ്പുമില്ലാത്ത ചില്ല് പ്രശ്നം ഒഴിവാക്കിയാല്‍ നല്ല രീതി. വളരുന്ന ഐ.ടി സവിധാനങ്ങള്‍ കണ്ടെത്തുവാനും കൈകാര്യം ചെയ്യുവാനും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുപോലും
പ്രയാസകരമായി മാറിക്കൊണ്ടിരിക്കുന്നു. അതിനാല്‍ വരമൊഴി FAQ കൂടാതെ മറ്റൊരു പേജില്‍ ഐ.ടി വിദഗ്ധരായവരുടെ കൂട്ടായ്മ മലയാളം യൂണികോഡില് ഒരു പുതിയ പോസ്റ്റുതന്നെ തുടങ്ങുമെന്ന് പ്രതീക്ഷിക്കട്ടെ.
കഴിവില്ലാതിരുന്നിട്ടും ഈ പോസ്റ്റ് ഇത്തരം സംവിധാനങ്ങള്‍ പിന്നാമ്പുറത്തുണ്ട് എന്ന് വായനക്കാരിലെത്തിക്കുക എന്ന ഉദ്ദേശത്തൊടെ മാത്രമാണ്. വായനക്കാര്‍ക്ക് സ്റ്റെപ് ബൈ സ്റ്റെപ്പായി മനസിലാക്കത്തക്ക രീതിയില്‍ എഴുതുവാനുള്ള കഴിവുപോലും എനിക്കില്ല എന്നത് മറ്റൊരു സത്യം. ഞാന്‍ അവിടെയും ഇവിടെയും ക്ലിക്കി പലയിടത്തും ക്ഹെന്നെത്തുന്നു. ആരെങ്കിലും ഏതിലെയാണ് വന്നതെന്ന് ചോദിച്ചാല്‍ എനിക്കോര്‍മയില്ല എന്നാവും ഉത്തരം. മുന്‍പൊക്കെ പലരെയും ഓണ്‍ലൈനില്‍ കിട്ടുമായിരുന്നു. ഇപ്പോള്‍ അവര്‍ക്കുപോലും മിക്ക പോസ്റ്റുകളും വായിക്കാന്‍ സമയമില്ല എന്നതാണ് സത്യം.
ഇത് സിബുവിന്റെ ഒരു കമെന്റില്‍ നിന്നെടുത്തതാണ്.
1. എല്ലാ പോസ്റ്റുകളും അറിയാന്‍
2. വായനാലിസ്റ്റുകളില് റെക്കമെന്റ് ചെയ്തിരിക്കുന്ന പോസ്റ്റുകള്‍
3. കമന്റുകള്‍ കണ്ടുപിടിക്കാന്‍
ഈ വക കാര്യങ്ങളൊക്കെ ഇവിടെ എഴുതി പിടിപ്പിച്ചിട്ടുണ്ട്.
“ജയ് വരമൊഴി, ജയ് യൂണിക്കോഡ്, ജയ് സിബു (ഇത് എന്റെ വക)“
ഇതാ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന പുതിയ ഒരു ബ്ലോഗര്‍. ഈ പേജ് പുതിയ ബൂലോഗര്മാര്ക്കൊരു വഴികാട്ടിയാവട്ടെ. നിഖില്‍ എന്ന 16 വയസുകാരന് എന്റെ അഭിനന്ദനങ്ങള്‍.
Key Word: യാഹൂ പൈപ്പ്
ഞാനും ഈ യാഹൂ പൈപ്പ് ഒരെണ്ണം എനിക്കിഷ്ടമുള്ള രീതിയില്‍ ഉണ്ടാക്കാന്‍ നോക്കുകയാണു ചന്ദ്രേട്ടാ. ആദ്യം ഒരെണ്ണം ഉണ്ടാക്കിയിട്ട് മുനിസിപ്പാലിറ്റി പൈപ്പ് പോലെ ആയി പോയി.. ടാപ്പ് തുറന്നിട്ട് യാ ഹൂ എന്നൊക്കെ ഒച്ച കേട്ടു, വെള്ളം കിട്ടിയും ഇല്ല.