ഇന്ന് ടി.വി യിലൊരു പരസ്യം കണ്ടു. റെഡിമെയിഡിന്റെ ലോകം പക്ഷേ ഉപയോഗത്തിനുശേഷം ഇതെന്തുചെയ്യും. ഭാവിയിൽ കൃഷിചെയ്യാതെ കാർഷികോത്പന്നങ്ങൾ ലഭ്യമാകുന്ന കാലം വിദൂരമല്ല. കൃഷി ചെയ്യുവാൻ മണ്ണ് വേണ്ട എന്നതാണ് അടുത്ത അറിവ്. ഭൂമിക്കുമാത്രം വില കൂടുകയാണല്ലോ. അപ്പോൾ കെമിക്കലുകൾ ഉപയൊഗിച്ച് ഭക്ഷ്യവസ്തുക്കൾ ലഭ്യമാകൂന്നത് നല്ല പ്രോഫിറ്റ് കിട്ടുന്ന പണിയാണ്. വാങ്ങി തിന്നുകഴിഞ്ഞാൽ വർഷങ്ങൾക്കുശേഷം മാത്രമെ മനുഷ്യശരീരത്തിൽ എന്തെല്ലാം രോഗങ്ങൽ ഉണ്ടായി എന്നു മനസിലാകുകയുള്ളു. അപ്പോൾ ആഹാരത്തിൽ മായം കലർത്തി എന്ന പരാതിയും ഉണ്ടാകുകയില്ല. ഇപ്പോൾ കവർ പാലിൽ കരിഓയിലിന്റെ കറുപ്പ് നിറം മാറ്റി അതിലെ ഫാറ്റ് പാലിൽ ചേർത്ത്താൽ ഒരു ടെസ്റ്റിലും കണ്ടുപിടിക്കുവാൻ കഴിയുകയില്ല എന്നതാണ് രഹസ്യമായ പരസ്യം. കെമിക്കൽ ഉപയോഗിച്ചുള്ള അരിയും ഗോതമ്പും വളരെ രുചിയുള്ളതും ആയിരിക്കും. അടുത്ത ഓണത്തിന് പ്രതീക്ഷ്ക്കാമോ എന്നത് കണ്ടറിയാനിരിക്കുന്നതെയുള്ളു. പാലിന് പശു വേണ്ട, നെൽകൃഷിക്ക് വയലുകൾ വേണ്ട, കുലക്കും ഇലക്കും വാഴകൾ വേണ്ട തുടങ്ങി എന്തെല്ലാം നേട്ടങ്ങൾ.
Recent Comments