Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

പൊന്നുവിന്റെ ഓര്‍മ്മയ്ക്കായ് ഒരു കവിത

ബ്ലോഗ് പോസ്റ്റായി പ്രസിദ്ധീകരിക്കുന്ന എന്റെ ആദ്യകവിത 85 വയസിലും എന്നോടൊപ്പം പാടത്ത് പണിയെടുത്ത പൊന്നുവിന്റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കുന്നു.

ഞാനെന്റെ ബാല്യം ചികഞ്ഞങ്ങെടുക്കുമ്പോള്‍
കാണുന്നതെല്ലാം കൃഷിയുടെ ഓര്‍മ്മകള്‍
ഞാറ്റടി ഒരുക്കലും നെല്‍വിത്ത് പാകലും
കിളികളെ അകറ്റുവാന്‍ കാവലായ് പിള്ളേരും

നെല്‍പ്പാടമൊരുക്കുവാന്‍ പോത്തുകള്‍ രണ്ടെണ്ണം
ഉഴുതു മറിക്കുവാന്‍ നാടന്‍ കലപ്പയും നുകവുമൊരെണ്ണം
നേരം പുലരുവാന്‍ കാത്തുനില്‍ക്കാതെ ഹാജരുണ്ടല്ലോ
പൊന്നുവെന്നോരു വയസ്സനാം നല്ലൊരു തൊഴിലാളി

വേനല്‍ കൊയ്തും നിലമുഴലും പയര്‍ വിത്ത് പാകലും
പയറങ്ങ് കായ്ചാല്‍ മൂപ്പെത്തിയ പയറുപറിച്ചങ്ങ്
പച്ചയീര്‍ക്കിലില്‍ കൊരുത്തു ഞാന്‍ ചുട്ടെടുക്കും
പൊളിച്ചു നല്ലൊരു രുചിയൂറും പരിപ്പങ്ങുതിന്നിടും

മേടം കഴിയാന്‍ കാത്തുനില്‍ക്കാത്ത കര്‍ഷകര്‍
പാടമൊരുക്കുവാന്‍ വരികയായ് പുലരുമ്പഴൊക്കെയും
ഇടവം തുടങ്ങിയാല്‍ ചാണകം വിതറിയും ഉഴുത് മറിച്ചും
വയലുകളെല്ലാമെ മരമടിച്ചിട്ടങ്ങ് പരുവപ്പെടുത്തിടും

പെണ്ണുങ്ങളായോരു തൊഴിലാളി വര്‍ഗം ഞാറുപറിച്ചിട്ടാ
കവളിമടലിന്റെ തുമ്പത്തടിച്ചവര്‍ മണ്ണു കളഞ്ഞിടും
ഞാറിന്റെ കെട്ടുകള്‍ പാടം കണക്കെ പിടികളായ് എണ്ണിയും
കണക്കുകള്‍ തെറ്റാതെ നോക്കാനവര്‍ക്കറിയാം

കാപ്പികുടിച്ചവര്‍ ഞാറ്റിന്‍ കെട്ടുകള്‍ പേറിവരുമ്പോള്‍
പാടത്തിലുള്ള തൂമ്പാതൊഴിലാളിയൊക്കെയും
തൂമ്പയുയര്‍ത്തി ഞാറ്റിന്‍ കെട്ടുകള്‍ ചേറില്‍ പതിക്കുവാന്‍
പാടത്തിന്‍ വട്ടം ആരും കറങ്ങാതെ ശ്രദ്ധയും

നിരന്നു നിന്നവര്‍ ചെറു നുരികളായ് യന്ത്രത്തിന്‍ വേഗത്തില്‍
നട്ടുതുടങ്ങിയാല്‍ പാടത്തിന്‍ നിറമോ പച്ചപ്പ് ആയിടും
നട്ടുകയറുമ്പോള്‍ അവര്‍ക്കായൊരുക്കിയ പുഴുക്കും കഞ്ഞിയും
വാഴയിലകളില്‍ ആവോളം ഭക്ഷണം സന്തോഷത്തോടെയും

കാലം മാറി ദുരിതങ്ങളെല്ലാമകറ്റാന്‍ യന്ത്രങ്ങള്‍ വന്നു
ഉഴുവാന്‍ നടുവാന്‍ കൊയ്യുവാന്‍ മെതിക്കുവാന്‍ യന്ത്രം
ജനസംഖ്യ കൂട്ടും വൈറ്റ് കോളര്‍ ജോബിന്‍ മായാപ്രപഞ്ചം
പാടം നികന്നു മണിമന്ദിരങ്ങള്‍ വന്നു ഭക്ഷ്യക്രമങ്ങള്‍ മാറിമറിഞ്ഞു

ഉണ്ണാന്‍ നമുക്ക് അരിയങ്ങ് വാങ്ങാന്‍ ബിഗ്ബജാര്‍ സുലഭം
ആന്ധ്രപിണങ്ങി ബംഗാളിണങ്ങി ചോറങ്ങ് തിന്നാം വയറങ്ങ് വീര്‍ക്കാന്‍
കവറിന്റെ പാലും ടിന്നിന്റെ ഫ്രൂട്ടും കീടങ്ങളില്ലാത്ത പച്ചക്കറികളും
മലയാളി തന്നുടെ പാശ്ചാത്യ ജീവിതം എന്തുമനോഹരം

No comments yet to പൊന്നുവിന്റെ ഓര്‍മ്മയ്ക്കായ് ഒരു കവിത

 • ചന്ദ്രേട്ടാ, പഴയകാലവും ഇപ്പോഴത്തെ കാലവും തമ്മിലുള്ള താരതമ്യം ഒരു കവിതയിലൂടെ രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. നന്നായിരിക്കുന്നു.

  പഴയ ഓര്‍മ്മകളിലേക്കൊരു തിരിഞ്ഞുനോട്ടം.

  “ആന്ധ്രപിണങ്ങി ബംഗാളിണങ്ങി ചോറങ്ങ് തിന്നാം വയറങ്ങ് വീര്‍ക്കാന്‍
  കവറിന്റെ പാലും ടിന്നിന്റെ ഫ്രൂട്ടും കീടങ്ങളില്ലാത്ത പച്ചക്കറികളും”

  രസകരമായിരിക്കുന്നു ഈ വരികള്‍.

 • Your post is being listed by http://www.keralainside.net.
  Under “Kavitha” category When ever you write new blog posts , please submit your blog post category details to us. Thank You..

 • 85 വയസിലും എന്നോടൊപ്പം പാടത്ത് പണിയെടുത്ത പൊന്നുവിന്റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കുന്നു.

  ഈ വരികള്‍ കൂടുതല്‍ സന്തോഷം തന്നു. ക്യഷിക്കാരന്റെ മകന്‍

  ഈ വരികള്‍ക്ക് പ്രചോദനം ഈയുള്ളവനാണെന്ന് മാഷ് പറയുന്നു. അത് അതിലും സന്തോഷം.

  കവിത ദുഖമാണെങ്കിലും ഫലം സന്തോഷം തന്നെ

  കോട്ടേമ്പ്രത്തിന്റെയും മാഷിന്റെയും വരികള്‍ക്കൊപ്പം
  ഇത് കൂടെ
  http://www.harithakam.com/ml/Poem.asp?ID=6

 • അനൂപ് അമ്പലപ്പുഴ

  പറയാനുള്ള കര്യം വെടിപ്പായി പറഞ്ഞു. വളരെ നന്നായി. എനിക്ക് ഇഷ്ടായി. കവിത എന്നൊക്കെ ഇതിനു പറയണോ . അതു വേണ്ട അല്ലേ.

 • “മൂപ്പെത്തിയ പയറുപറിച്ചങ്ങ് പച്ചയീര്‍ക്കിലില്‍ കൊരുത്തു ഞാന്‍ ചുട്ടെടുക്കും“ – ഇങ്ങനെ പച്ചപ്പയര്‍ ചുട്ടുതിന്നുമെന്നറിയില്ലായിരുന്നു. 🙂

 • ഇതൊക്കെ അല്ലേ കവിത.പച്ചയീര്‍ക്കിലില്‍ കൊരുത്തു ചുട്ടെടുത്ത കവിതയ്ക്കു് നല്ല ചേറിന്‍റെ മണം. 🙂

 • ബിന്ദു,
  പാടങ്ങളില്‍ കൃഷിചെയ്തിരുന്ന പയര്‍ കായ് ആറിഞ്ചിന് താഴെ മാഥ്രം നീളമുള്ളവയാണ്. അല്ലാതെ ഇന്നത്തെ 100 മണി പയറൊന്നും അല്ല. ഉപ്പില്ലേലും നല്ല ചുചിയാണാ പയര്‍ പരിപ്പിന്.

 • വായിച്ചു, ആസ്വദിച്ചു

 • മണ്ണിനെ സ്നേഹിക്കുന്നവരുടെ കവിത യെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കാനാകും. നല്ല എഴുത്ത്. 🙂

 • പഴയ ഓര്‍മ്മകളിലേക്കൊരു തിരിഞ്ഞുനോട്ടം,ആദ്യമായിട്ടാണെങ്കിലും,ഗംഭീരമായ്!തീർത്തും അർത്ഥവത്തായ വരികൾ…………….