Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കേരളം വിഷം തിന്നുമ്പോള്‍

കടപ്പാട്‌: പി.സുരേഷ്‌ബാബുവിന്റെ മാതൃഭൂമി ലേഖനം

കേരളം വിഷം തിന്നുമ്പോള്‍ 22-10-06

നാം കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും മറ്റ്‌ ഭക്ഷ്യവസ്തുക്കളിലുമെല്ലാം ദോഷകരമായ അളവില്‍ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന്‌ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലെ എന്റമോളജി വിഭാഗം തലവന്‍ ജിം തോമസ്‌ പറയുന്നു. മരുന്ന്‌കടക്കാരുടെ മാത്രം ഉപദേശം സ്വീകരിച്ച്‌ അശാസ്ത്രീയമായി കീടനാശിനി തളിക്കുന്നതാണ്‌ ഇതിന്‌ കാരണം. ഇത്‌ കണ്ടെത്താനോ നിയന്ത്രിക്കാനോ നിലവില്‍ സംവിധാനമില്ല. കൂടുതലായി വായിക്കുവാന്‍ >>>>

കീടനാശിനിയില്‍ മുങ്ങുന്ന കൃഷി 23-10-06

കീടങ്ങളും രോഗങ്ങളും തടഞ്ഞ്‌ ഉത്‌പാദനം കൂട്ടുന്നതിനാണ്‌ കര്‍ഷകര്‍ കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌. ഉടന്‍ ഫലം കാണുന്നതിന്‌ നിരോധിച്ചതും അല്ലാത്തതുമായ മരുന്നുകള്‍ ഉയര്‍ന്ന അളവിലാണ്‌ തളിക്കുന്നത്‌. ഓരോ കീടനാശിനിയും തളിച്ചാല്‍ ഇത്രദിവസം കഴിഞ്ഞേ വിളവെടുക്കാവൂ എന്ന്‌ കീടനാശിനിനിയന്ത്രണ നിയമത്തില്‍ പറയുന്നു. ഇതാണ്‌ കാത്തിരിപ്പുകാലം. കാബേജില്‍ മീതെയില്‍ പാരത്തിയോണ്‍ തളിച്ച്‌ ഏഴു മുതല്‍ പത്തുവരെ ദിവസം കഴിഞ്ഞാലേ വിളവെടുക്കാവൂ. എന്നാല്‍ ഊട്ടിയിലെ കര്‍ഷകര്‍ വിളവെടുപ്പിന്‌ തലേന്നുവരെ തളിക്കുന്നുണ്ട്‌. ഇതുകൂടാതെ പറിച്ചെടുത്ത കാബേജ്‌ ബോര്‍ഡോ മിശ്രിതത്തില്‍ മുക്കിയാണ്‌ വില്‍പനയ്ക്കെത്തിക്കുന്നത്‌. ഒരാഴ്ചവരെ കാബേജ്‌ കേടുകൂടാതെയിരിക്കും. കൂടുതലായി വായിക്കുവാന്‍ >>>>

സൌന്ദര്യത്തിന് പിന്നിലെ ‘രസതന്ത്രം‘ 24-10-06

ഇറക്കുമതി ചെയ്ത ആപ്പിള്‍ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ കഴിച്ചാല്‍ മതിയെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. പ്രത്യേകതരം മെഴുകുപുരട്ടിയാണ്‌ ആപ്പിളിന്റെ തിളക്കം കൂട്ടുന്നത്‌. അര്‍ബുദത്തിനുവരെ കാരണമാകുന്നതാണ്‌ ഈ മെഴുക്‌. പറിച്ചെടുത്ത ആപ്പിള്‍ മെഴുകുപുരട്ടി സ്റ്റിക്കറൊട്ടിച്ചാണ്‌ വിപണിയിലെത്തിക്കുക. സ്റ്റിക്കറിന്റെ പശയും അപകടകാരിയാണ്‌. തൊലി ചെത്തിയാലല്ലാതെ കറ പോവില്ല. ഈച്ചകള്‍ പൊതിഞ്ഞിരിക്കുന്ന ആപ്പിളിനെ തട്ടിമാറ്റി ഒരിക്കലും ഈച്ചകളിരിക്കാത്ത ആപ്പിള്‍ വാങ്ങരുത്‌-അപകടകാരിയാണിത്‌. കൂടുതല്‍ വായിക്കുവാന്‍ >>>>

നിയമവും നിരോധനവും കടലാസില്‍മാത്രം 25-10-06

1968 ലെ കീടനാശിനി നിയന്ത്രണ നിയമപ്രകാരമാണ്‌ (ഇന്‍സെക്ടിസൈഡ്‌ ആക്ട്‌) ഇന്ത്യയില്‍ കീടനാശിനികളുടെ വില്‍പനയും ഉപയോഗവും നിയന്ത്രിക്കുന്നത്‌. ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ പിന്നെ നിയന്ത്രണച്ചുമതല ഭക്ഷ്യമന്ത്രാലയത്തിനാണ്‌. ആരോഗ്യ മന്ത്രാലയത്തിന്‌ കീഴിലുള്ള സ്പെഷല്‍ കമ്മിഷന്‍ ഓണ്‍ ഫുഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ആണ്‌ ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ മുതല്‍ കീടനാശിനിയുടെ ഉപയോഗ പരിധി വരെ നിശ്ചയിക്കുന്നത്‌. എന്നാല്‍, ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി സാന്നിധ്യം കണ്ടെത്താന്‍ ഇന്ന്‌ ഹല്‍ത്ത്‌, ഫുഡ്‌ ഇന്‍സ്പെക്ടര്‍മാര്‍ക്ക്‌ അനുമതിയില്ല. കൃഷിവകുപ്പിനും കഴിയുന്നില്ല. ഉത്തരവാദിത്വം ആര്‍ക്ക്‌ എന്നത്‌ പോലും അനിശ്ചിതത്വത്തില്‍ കൂടുതല്‍ വായിക്കുവാന്‍ >>>>

ആശ്രയം ജൈവകൃഷി മാത്രം 26-10-06

എന്നാല്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ ജൈവകൃഷി എന്നത്‌ സെമിനാറിലും ജൈവവളവിതരണത്തിലും മാത്രം ഒതുങ്ങിനില്‍ക്കുന്നു. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന രീതിയില്‍ ഇത്‌ എങ്ങുമെത്തുന്നില്ല. ഒറ്റയ്ക്കും സംഘമായും ജൈവകൃഷിരീതിയിലേക്ക്‌ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്‌ വേണ്ടത്‌. കീടനാശിനികള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ ബോധവത്ക്കരണണമെങ്കിലും നടത്തേണ്ടിയിരിക്കുന്നു. കൂടുതല്‍ വായിക്കുവാന്‍ >>>>

അടിക്കുറിപ്പ്‌: മണ്ണിലെ ജൈവ സമ്പത്ത്‌ അളക്കുവാനുള്ള അളവുകോലാണ് മണ്ണിരകള്‍. രോഗങ്ങള്‍ പരത്തുന്ന ജൈവ മാലിന്യങ്ങളെ ജൈവ വളമാക്കി മാ‍റ്റുവാനും മണ്ണിനെ ഉഴുതുമറിക്കുന്ന കലപ്പയായി പ്രവര്‍ത്തിക്കുവാനും ഇവയ്ക്ക്‌ കഴിയുന്നു. ചെറിയ അളവിലെ വിഷം പോലും മണ്ണിരകളെ കൊല്ലുവാന്‍ കാരണമാകുന്നു. മണ്ണിരകളുടെ വിസര്‍ജ്യം കലര്‍ന്ന ജൈവാംശമുള്ള മണ്ണിലൂടെ മണ്ണിലേയ്ക്ക്‌ ആഴ്ന്നിറങ്ങുന്ന ജലം “മിനറല്‍ വാട്ടര്‍” കുടിക്കുവാന്‍ അത്യുത്തമം ആയിരിക്കും. 

ഇത്രയും നല്ലൊരു ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിയോടും സുരേഷ്‌ബാബുവിനോടും നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു. ഈ ബ്ലോഗ്‌ യൂണികോഡ്‌ ആകയാല്‍ ഈ വിഷയം പ്രമുഖ സെര്‍ച്ച്‌ എഞ്ചിനുകളില്‍ ലഭ്യമാകും.

വിഷയം: പെസ്റ്റിസൈഡ്‌

No comments yet to കേരളം വിഷം തിന്നുമ്പോള്‍