Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബറിന്റെ ക്രമാതീതമായ വിലയിടിവ്

സ്വാഭാവിക റബ്ബറിന്റെ വില 140 രൂപ പ്രതി കിലോഗ്രാം സെപ്റ്റംബര്‍ 13 ന് ഉണ്ടായിരുന്നത് ഒക്ടോബര്‍ 7  ആയപ്പോഴേയ്ക്കും 95 രൂപയായി താണിരിക്കുന്നു. കാര്യ കാരണങ്ങളിലേയ്ക്ക് കടന്നുചെന്നാല്‍ റബ്ബര്‍ ബോര്‍ഡും, ടയര്‍ നിര്‍മ്മാതാക്കളും, ബള്‍ക്ക് ഡീലേഴ്സും ചേര്‍ന്ന് കളിക്കുന്നതാണെന്ന് ആര്‍ക്കാണ് മനസിലാക്കുവാന്‍ കഴിയാത്തത്? 1995 ന് ശേഷം 2002 വരെ പോസിറ്റീവ് മിസ്സിംഗ് നിലനിറുത്തി (കൂടുതല്‍ ലഭ്യമായിരുന്ന റബ്ബര്‍ സ്റ്റോക്ക് മാസാവസാന സ്റ്റോക്കില്‍ കുറച്ച് കാട്ടി. സ്വാഭാവിക റബ്ബറില്‍ മാത്രമല്ല സിന്തറ്റിക് റബ്ബറിലും അതുതന്നെ ചെയ്തു) വര്‍ഷങ്ങളോളം വിലയിടിച്ചു നിറുത്തുവാന്‍ റബ്ബര്‍ ബോര്‍ഡിന്റെ സ്ഥിതിവിവരക്കണക്കുകള്‍ക്ക് കഴിഞ്ഞു. 2003 മുതല്‍ സ്ഥിതി നേരെ തിരിച്ചാണ്. ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുന്നു. പൂര്‍ണമായും ഇന്‍ഡ്യയില്‍ നിര്‍മ്മിച്ച മൂന്നു കാറുകളാണ് പാരീസ് മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം നടത്തിയത്. ആ ചുറ്റുപാടിലാണ് അമേരിക്കയിലെയും ജപ്പാനിലെയും വാഹന വില്പന കുറഞ്ഞു, സാമ്പത്തിക പ്രതിസന്ധി, ക്രൂഡ്ഓയില്‍ വിലക്കുറവ് ഇവയെല്ലാം നിരത്തിക്കാട്ടി വരാന്‍ പോകുന്ന പീക്ക് സീസണില്‍ ഇനിയും വിലയിടിച്ചുകളയും എന്ന് പ്രചരിപ്പിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ ഷീറ്റുകള്‍ സംഭരിക്കുവാന്‍ ശ്രമിക്കുന്നത്. അതേസമയം ഗാഢ ലാറ്റെക്സിന്റെ അളവിലുള്ള റബ്ബറേതര വസ്തുക്കളും റബ്ബര്‍ സ്റ്റോക്കായി കണക്കാക്കിയിരുന്ന സ്ഥാനത്ത് റബ്ബര്‍ ബോര്‍ഡ് പത്രക്കുറിപ്പിറക്കി (റബ്ബര്‍ ബോര്‍ഡ് ഇറക്കിയ പ്രസ് റിലീസ് )കര്‍ഷകരോട് ഷീറ്റ് നിര്‍മ്മാണത്തിലേയ്ക്ക് മാറുവാന്‍ നിര്‍ദ്ദേശിക്കുന്നു. അതിനായി ലാറ്റെക്സിന്റെ സംഭരണവിലയില്‍ 25 രൂപയില്‍ക്കൂടുതല്‍ കുറവു വരുത്തി. ഇപ്പോള്‍ പറയുന്നു ലാറ്റക്സ് കൊടുത്തിരുന്ന കര്‍ഷകര്‍ ഷീറ്റ് നിര്‍മ്മാണം തുടങ്ങിയപ്പോള്‍ ഷീറ്റ് വര്‍ദ്ധനവ് കൂടി എന്നാണ്. യഥാര്‍ത്ഥത്തില്‍ 40% തൂക്കത്തില്‍ കുറവ് ആവും ഫലം.

1995 ന് ശേഷം റബ്ബര്‍ സംഭരിച്ചു വെച്ച പല കച്ചവടക്കാര്‍ക്കും നഷ്ടങ്ങളുണ്ടായതിന്റെ വെളിച്ചത്തില്‍ ചെറുകിട കച്ചവടക്കാരാരും തന്നെ ഇപ്പോള്‍ അധികം റബ്ബര്‍ സ്റ്റോക്ക് ചെയ്യാറില്ല. ഉള്ള റബ്ബര്‍ മുഴുവനും ബള്‍ക്ക് ഡീലേഴ്സിന്റെ കൈവശമാണ്. അതില്‍ പലതും കോപ്പറേറ്റീവ് സൊസൈറ്റികളായതിനാല്‍ കൂടിയ വിലയ്ക് വാങ്ങി താണ വിലയ്ക്ക് വില്പിക്കുവാന്‍ കഴിയും എന്നതാവാം വിലയിടിവിന് കാരണം. അതല്ലയെങ്കില്‍ കൂടിയ വിലയ്ക്ക് വാങ്ങിയ റബ്ബര്‍ ആ വിലയ്ക്ക വില്‍ക്കുകയും വിപണിയിലെ വില ഇടിച്ച് വന്‍ ലാഭം കൊയ്യുകയും ചെയ്യുന്നു. ഇനിയും വില താഴും എന്ന ചിന്തയില്‍ പല കര്‍ഷകരും റബ്ബര്‍ വില്‍ക്കുന്നു. അതാണ് വില വീണ്ടും വീണ്ടും ഇടിയുന്നത്. റബ്ബര്‍ വില ഉയരുമ്പോള്‍ കര്‍ഷകര്‍ ഷീറ്റ് വില്‍ക്കാതെ ഉയര്‍ന്നശേഷം വില്‍ക്കുന്നതുപോലെ റബ്ബര്‍ വില താഴുമ്പോള്‍ മാക്സിമം താണ ശേഷമെ ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ സജീവമാകുകയുള്ളു.

ക്രൂഡ് ഓയിലിന് വിലകുറഞ്ഞലും സിന്തറ്റിക് റബ്ബറിന്റെ വില അത്രവലിയ കുറവ് രേഖപ്പെടുത്തുമെന്ന് വിശ്വസിക്കുക ബുദ്ധിമുട്ടാണ്. ഉല്പന്ന നിര്‍മ്മാതാക്കള്‍ സിന്തറ്റിക് റബ്ബറിന് വില കുറയുന്നതിന് മുമ്പുതന്നെ മാസാമാസ ബാലന്‍സ് സ്റ്റോക്കില്‍ വര്‍ദ്ധനവ് വരുത്തുകയുണ്ടായി. എല്ലാ വര്‍ഷവും വിലയിടിക്കുവാനുള്ള പല തന്ത്രങ്ങലും ആവിഷ്കരിച്ച് നടപ്പിലാക്കാറുണ്ടെങ്കിലും പലപ്പോഴും പരാജയപ്പെടുന്നു.

കഴിഞ്ഞവര്‍ഷത്തെ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് പടര്‍ന്ന് പിടിച്ച പനി. ഉല്പാദനത്തിലുണ്ടായ കുറവ് വില വര്‍ദ്ധനവിന് കാരണമായി. ഇനിയുള്ള ദിവസങ്ങളില്‍ വില എങ്ങോട്ടാണ് പോകേണ്ടതെന്ന് കര്‍ഷകര്‍ക്ക് തീരുമാനിക്കാം. വിപണിയിലെ സ്റ്റോക്ക് വര്‍ദ്ധിപ്പിച്ചാല്‍ വില ഇടിഞ്ഞുകൊണ്ടേ ഇരിക്കും. അതിന് കാരണം പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം ലോഡ്  അയച്ചാല്‍ മതി എന്നതു തന്നെയാണ്. കേരളത്തിലെ മറ്റ് കാര്‍ഷിക വിളകളുടെ പതനം തെങ്ങും വാഴയും മരച്ചീനിയും നട്ട് ഭക്ഷ്യോല്പന്നങ്ങള്‍ ലഭ്യമാക്കിയിരുന്നവര്‍ ആവര്‍ത്തന കൃഷിയേക്കാള്‍ സബ്സിഡി കുറവായിരുന്നിട്ടും പുതുകൃഷിയിലേയ്ക്ക് വന്നു. ഇനിയൊരു മൂന്നു വര്‍ഷം കൂടി കഴിയുമ്പോള്‍ വാഹന വിപണിയുടെ മാന്യവും, റബ്ബര്‍ ഡിമാന്‍ഡ് കുറവും റബ്ബര്‍ ഉല്പാദനത്തില്‍ വര്‍ദ്ധനവും പ്രതീക്ഷിക്കാം. റബ്ബര്‍ കൃഷിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടലുകള്‍ ഒന്നും ഇല്ല എന്നു പറയുന്നവര്‍ ഭക്ഷ്യ പ്രതിസന്ധിയുടെ പേരില്‍ അന്ന് പ്രതികരിക്കും.

>

Comments are closed.