Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ വിലയിലെ ഏറ്റക്കുറച്ചിലും അതിന്റെ കാരണവും

സെപ്റ്റംബര്‍ ആദ്യം അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്ന് നില്കുകയും അതിനുള്ള കാരണം റബ്ബറിന്റെ ലഭ്യതക്കുറവും ടാപ്പിംഗ് ദിനങ്ങള്‍ തടസപ്പെടുത്തിക്കൊണ്ടുള്ള മഴയും ആണെന്ന്  മനസിലാക്കാം. എന്നാല്‍ ഇപ്പോഴത്തെ ഈ വിലയിടിവിനെ എങ്ങിനെയാണ് ന്യായീകരിക്കുവാന്‍ കഴിയുക? ഓണത്തിന് മുമ്പുള്ള നാളുകളില്‍ വിലകൂട്ടി സംഭരിച്ച റബ്ബറെല്ലാംതന്നെ വന്‍കിട കച്ചവടക്കാരുടെ കൈവശം എത്തിച്ചേരുകയും അവരുമായുള്ള ഉല്പന്ന നിര്‍മാതാക്കളുടെ കൂട്ടുകെട്ട് ഇത്തരത്തിലൊരു വിലയിടിവിന് വഴിയൊരുക്കുകയും ചെയ്യുന്നു. പല വന്‍കിട കച്ചവടക്കാരും സഹകരണസംഘങ്ങളാണ്. അവര്‍ക്കുണ്ടാകുന്ന പ്രോഫിറ്റ് ഷയര്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലെത്തിച്ചേരേണ്ടതാണ്. അത് വളഞ്ഞ വഴിയിലൂടെ അടിച്ചുമാറ്റപ്പെടുന്നതായിവേണം കരുതുവാന്‍. ഒറ്റദിവസം തന്നെ ഏഴും എട്ടും രൂപ വിലവ്യത്യാസത്തില്‍ താഴുക എന്നു പറഞ്ഞാല്‍ കര്‍ഷകരെ കഴതകളാക്കുന്ന ഒന്നുതന്നെയാണ്. വില താണാലും ചെറുകിട ഡീലര്‍മാരുടെ പക്കല്‍ നിന്ന് കൂടിയ വിലയ്ക്കുതന്നെയാവും സംഭരിക്കുക. ഈ അവസരത്തില്‍ കേരളത്തില്‍ നിന്ന് വില്കപ്പെടുന്ന റബ്ബറിന്റെ വില അറിയുവാന്‍ വിവരാവകാശ നിയമം പ്രയോജനപ്പെടുത്തുന്നത് നല്ലതായിരിക്കും.  27 -ാം തീയതിയിലെ വ്യാപാരി വില 120 – 120.50 രൂപ പ്രതി കിലോഗ്രാം എന്ന നിരക്കാണ്. ഈ വില ഒരു വെബ് സൈറ്റിലും ലഭ്യവും അല്ല. കേരളത്തില്‍ വേരുകളുള്ള ഉല്പന്ന നിര്‍മാതാക്കള്‍ക്ക് മാത്രമേ വിപണിയിലെ വിലക്കുറവിന്റെയും ഗ്രേഡിംഗ് തിരിമറികളുടെയും പ്രയോജനം ലഭിക്കുകയുള്ളു. 80% ഡീലര്‍മാരും വിപണിയില്‍ ഇടപെടുന്നത് ഈ താണ നിരക്കിലാണ്. അത് പ്രസിദ്ധീകരിക്കുന്നത് ഇന്‍ഡ്യയിലെ ഏറ്റവും കൂടുതല്‍ ഉപഭോഗം നടത്തുന്ന നിര്‍മ്മാതാവിന്റെ പത്രത്തിലും. ഗ്രേഡിംഗിന്റെ കാര്യത്തിലും വിലയുടെ പ്രസിദ്ധീകരണത്തിലും റബ്ബര്‍ബോര്‍ഡ് വെറും നോക്കുകുത്തി മാത്രമാണ്.
സെപ്റ്റംബര്‍ 30 വരെ ലഭിക്കുന്ന ഓര്‍ഡറുകള്‍ ഡീലര്‍മാരുടെ പക്കല്‍ സ്റ്റോക്കായി കാട്ടിയും ഒരാഴ്ചയ്ക്കുള്ളില്‍ ആ ലോഡുകള്‍ അന്യ സംസ്ഥാനങ്ങളിലേയ്ക്ക അയക്കുമ്പോള്‍ അത് ഇന്‍ക്ലൂഡിംഗ് ട്രാന്‍സിറ്റ് എന്ന് കാട്ടി ഉല്പന്ന നിര്‍മാതാക്കള്‍ അവരുടെ കൈവശമുള്ള സ്റ്റോക്കായിക്കാട്ടിയും ഒരേ റബ്ബറിനെ ഇരട്ടിച്ച് കാട്ടുന്നതായിവേണം കരുതുവാന്‍. അപ്രകാരം മാസാവസാന സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുവാന്‍ കഴിയുന്നു. ഇത്രയും താണ വിലയ്ക്ക് കര്‍ഷകര്‍ വില്കുവാന്‍ തയ്യാറാവുകയില്ല. അതേസമയം ഒരാഴ്ചയ്ക്ക് ശേഷം ലോഡ് പോകുന്നതിനാല്‍ ഒക്ടോബര്‍ ആദ്യം വീണ്ടും വില കൂടുവാനാണ് സാധ്യത. കാരണം ക്രമാതീതമായി ഇറക്കുമതി ചെയ്തിരുന്നുവെങ്കില്‍ അന്താരാഷ്ട്ര വില ഉയര്‍‌ന്നേനെ. എന്നാല്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്റെ കയറ്റുമതി വിലകള്‍ അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതലാണെന്ന് കാണുവാന്‍ കഴിയും. അന്താരാഷ്ട്ര വിലയോ, ക്രൂഡ്ഓയില്‍ വിലയോ, നിലവിലുള്ള സ്റ്റോക്കോ ആഭ്യന്തരവിലകളെ സ്വാധീനിക്കുന്നതിനേക്കാള്‍ വരാന്‍ പോകുന്ന ഒക്ടോബര്‍ മുതല്‍ ജനുവരിവരെയുള്ള പീക്ക് സീസണ്‍ മുന്നില്‍ക്കണ്ടുകൊണ്ടുള്ള വിലയിടിവു തന്നെയാണിത്. 2007-08 വര്‍ഷത്തെ പീക്ക് സീസണില്‍ കര്‍ഷകര്‍ വിറ്റതും നിര്‍മാതാക്കള്‍ വാങ്ങിയതുമായ കണക്കുകളാണ് ഗ്രാഫായി താഴെ കാണുന്നത്.
ഇത്തരം ഷീറ്റുകള്‍ എനിക്ക് 27-09-08 ന് വില്‍ക്കുവാന്‍ കഴിയുക 120.50 രൂപ പ്രതി കിലോഗ്രാം നിരക്കിലാണ്.

Comments are closed.