Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

സ്വാഭാവിക റബ്ബറിന്റെയും നാളികേര ഉത്പന്നങ്ങളുടെയും വില സൂചകം

ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റിന് 1983 ല്‍ 675 രൂപ അടിസ്ഥാന ശമ്പളവും 122 രൂപ ഡി.എയും ചേര്‍ത്ത് 797 രൂപ ഉണ്ടായിരുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം അടിസ്ഥാന ശമ്പളം 7990 രൂപയും ഡി.എ 3036 രൂപയും ചേര്‍ത്ത് 11,026 രൂപയായി വര്‍ദ്ധിച്ചത് 13.83 ഇരട്ടിയായാണ്. HRA, CCA എന്നിവ കൂട്ടാതെയുള്ള ശമ്പളമാണിത്. 1983 ല്‍ കാര്‍ഷിക മേഖലയില്‍ പണിയെടുത്തിരുന്ന പുരുഷ തൊഴിലാളി വേതനം 20 രൂപ ആയിരുന്നത് 2008 ല്‍ 17.5 ഇരട്ടി വര്‍ദ്ധിച്ച് 350 രൂപയും ആയി.

കര്‍ഷകനോട് നീതി കാണിക്കേണ്ടത് ഒന്നുകില്‍ ഒരു കിലോ റബ്ബറിന് 2008 -ല്‍  231.24 രൂപ പ്രതി കിലോ  (16.72 x 13.83) ആയി ഉയര്‍ത്തുകയോ അല്ലെങ്കില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റിന്റെ ശമ്പളം 5157 രൂപയോ (797 x 6.47) ആയി പരിമിതപ്പെടുത്തുകയോ ആണ് വേണ്ടത്.

1983 ല്‍ 797 രൂപയായിരുന്ന ശമ്പളം 2015 ആയപ്പോഴേക്കും പുതുതായി ജോയിന്‍ ചെയ്യുന്ന ആള്‍ക്ക് 25020 രൂപ ആയി വര്‍ദ്ധച്ചത്  31.39 ഇരട്ടിയായിട്ടാണ്. പുരുഷതൊഴിലാളി വേതനം  20 രൂപയില്‍ നിന്ന്  700 രൂപയായി വര്‍ദ്ധിച്ചത് 35 ഇരട്ടി ആയിട്ടാണ്. 1983 ല്‍ 16.72 രൂപ പ്രതി കിലോ വില ഉണ്ടായിരുന്നത് 31.39 ഇരട്ടിയായി വര്‍ദ്ധിച്ച്  525 രൂപ പ്രതി കിലോ ആയി ലഭിക്കേണ്ടതാണ്.  ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇതേകാലയളവില്‍ വില വര്‍ദ്ധനവിലൂടെ എത്ര ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് എത്രയാണെന്ന് പരിശോധിക്കേണ്ടതാണ്. എന്നുവെച്ചാല്‍ 31.39 ഇരട്ടിയില്‍ കൂടുതല്‍ നേട്ടം കൊയ്യുമ്പോള്‍ 525  രൂപ പ്രതി കിലോ റബ്ബറിന് വാങ്ങേണ്ടിയിരുന്നതാണ് 110 രൂപ പ്രതി കിലോ നിരക്കില്‍ വാങ്ങി നേട്ടം കൊയ്യുന്നത്.

2018 ആയപ്പോഴേക്കും പുതുതായി ജോയിന്‍ ചെയ്യുന്ന വ്യക്തിക്ക് 27800 രൂപ ബേസിക്കും 3892 ഡി.എയും ചേര്‍ത്ത് 31692 രൂപ ശമ്പളം വാങ്ങുന്നത് 40 ഇരട്ടിയായാണ്. തൊഴിലാളി വേതനം 800 രൂപയായി വര്‍ദ്ധിച്ചത് അതേ നാല്പതിരട്ടിയാണ്. അപ്പോള്‍ ഒരു കിലോ റബ്ബറിന് ലഭിക്കേണ്ടത് 669 രൂപയാണ്. ആത്മഹത്യക്ക് തയ്യാറെടുക്കുന്നവരെ തെരുവിലിറക്കി സമരം ചെയ്യിക്കുന്നവര്‍ ഇതൊന്നും കാണുന്നില്ല. ഇന്‍ഫാം ചെയര്‍മാനായിരുന്ന ഫാ. വടക്കേമുറി അച്ഛനെ നന്ദിപൂര്‍വ്വം സ്മരിക്കേണ്ടിവരുന്നത് എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സമരം ചെയ്ത ഉദ്യോഗസ്ഥരെ കര്‍ഷകരെ തെരുവിലിറക്കും എന്ന് പ്രസ്താവിച്ച് സമരം പൊളിച്ചടുക്കിയതിനാലാണ്.

Price Indices of major agricultural commodities with base year 1983 in Kerala

The land value increased in 25 years is 75 times in my area.

1 comment to സ്വാഭാവിക റബ്ബറിന്റെയും നാളികേര ഉത്പന്നങ്ങളുടെയും വില സൂചകം