സെപ്റ്റംബര്‍ ആദ്യവാരത്തില്‍ മഴ തടസ്സപ്പെടുത്തിയതുകാരണം പ്രതീക്ഷിച്ച ഉല്പാദനമോ വിപണിയിലേയ്ക്കുള്ള വരവോ ഉണ്ടായില്ല. എന്നാല്‍ ആഭ്യന്തരവില ഉയര്‍ത്തി നിറുത്തി സംഭരിച്ചതുകാരണം വിപണിയിലും ഉല്പന്ന നിര്‍മാതാക്കളുടെ പക്കലും വര്‍ദ്ധനവിന് കാരണമായി എന്നുവേണം കരുതുവാന്‍. ഇനിയുള്ള നാളുകളില്‍ ഉല്പാദനത്തില് കുറവുണ്ടാകുകയില്ല എന്ന പ്രതീക്ഷയിലെ വിലയിടിവാണ് കാണുവാന്‍ കഴിയുന്നത്. വരാന്‍ പോകുന്ന പീക്ക് സീസണ് മുന്നില്‍ക്കണ്ട് വിലയിടിക്കുവാനുള്ള ശ്രമം തന്നെയാണ്. ചാഞ്ചാടുന്ന അന്താരാഷ്ട്ര വിപണിവിലയും താഴുന്ന സൂചനയാണ് കാണിക്കുന്നത്. എന്നിരുന്നാലും പഴയ പോസ്റ്റിലെ പരാമര്‍ശമായ ഓണം വരെ വില ഉയര്‍ന്ന് നില്കുമെന്നത് യാഥാര്‍ത്ഥ്യമായി. അതേപോലെ തന്നെ ഈ മാസാവസാനവും താണ വില വീണ്ടും ഉയരുവാനുള്ള സാധ്യതയാണുള്ളത്. അതിന് കാരണം മാസാവസാന സ്റ്റോക്ക് ഉയര്‍ത്തുക എന്നതു തന്നെയാണ്. ആഗസ്റ്റ് അവസാനം ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നു നിന്നത് കര്‍ഷകരെ കഴിയുന്നിടത്തോളം റബ്ബര്‍ വില്ക്കുവാന് പ്രേരിപ്പിച്ചു. എന്നാല്‍ രണ്ടുമാസത്തിനു ശേഷം വരാന്‍ പോകുന്ന സ്ഥിതിവിവര കണക്കുകള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നത് കര്‍ഷകന്റെ കൈവശമുള്ള സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടും. അത് മാസാവസാന സ്റ്റോക്കില്‍ ഇല്ലാത്ത വര്‍ദ്ധന രേഖപ്പെടുത്തുമെങ്കിലും വിപണിയില്‍ കാണാന്‍ കഴിയില്ല.
स्वागतम चन्द्रशेखरन जी
दक्षिण भारत से आपका ये बहुभाषी ब्लाग एक मील का पत्थर है.
किसानों की चिंताओं को व्यापक करने का यह प्रयास सही है, बंधु.
हमें भी अपने साथ समझें. हर तरह की शुभकामनायें.
मैथिली, प्रमोद सिंह
आप लोगों जो किसानों के चिंताओं के प्रयास को समझने पर ङम बहूत आभारी हूँ। मेरा बहु भाषी ब्लोग असलियत को दुनियाँ के सामने लाने केलिये मेरा कमियों में मदद और सहयोग जरूर चाहता हूँ। धन्यवाद
आपके ‘जय जवान, जय किसान’ ब्लॉग का लिंक अपने ब्लॉग में लगाकर रखा है। खुद के डोमेन वाले इस नए ब्लॉग का लुक भी बहुत सुंदर है। आप बहुत सराहनीय लेखन कर रहे हैं।