ബാംഗൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുടെ ചിത്രങ്ങളില്‍ കൃത്രിമം കാട്ടി അശ്ളീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ എറണാകുളം സ്വദേശി പ്രിന്‍സ് ജോര്‍ജിനെ (20) കോര്‍ ഒാഫ് ഡിടക്റ്റീവ്സിന്റെ (സിഒഡി) സൈബര്‍ പൊലീസ് വിഭാഗം അറസ്റ്റു ചെയ്തു. ഒന്‍പതു മാസത്തെ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. ഐടി കമ്പനി ജീവനക്കാരനായ പ്രിന്‍സ് കന്റോണ്‍മെന്റിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലില്‍ താമസിക്കുമ്പോഴാണ് ഉടമയുടെ മകളായ വിദ്യാര്‍ഥിനിയെ പരിചയപ്പെടുന്നത്. പ്രണയാഭ്യര്‍ഥനയും വിവാഹാഭ്യര്‍ഥനയുമായി പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ പ്രിന്‍സിനെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു. ഇതില്‍ രോഷം പൂണ്ട്, പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചു ബ്ളാക്ക്മെയില്‍ തുടങ്ങി. ചിത്രങ്ങളെല്ലാം അശ്ളീല വെബ്സൈറ്റുകളില്‍ കയറ്റിവിട്ടു. പെണ്‍കുട്ടിയുടെ പിതാവ് സൈബൈര്‍ പൊലീസില്‍ പരാതി നല്കിയപ്പോള് പ്രിന്‍സ് നഗരത്തില്‍ നിന്നു മുങ്ങുകയായിരുന്നു.
കടപ്പാട്- മനോരമ 10-02-08
മംഗളത്തിലെ വാര്‍ത്തയായിരിക്കും ഇതെന്ന് കരുതി ഒഴിവാക്കിയത് തുറന്ന് നോക്കിയപ്പോള്‍ വ്യത്യാസം.
വിദ്യാര്‍ഥിനിയുടെ അശ്ലീല വെബ്സൈറ്റ് നിര്‍മിച്ച മലയാളി അറസ്റ്റില്‍
ബാംഗ്ലൂര്‍: പതിമൂന്നു വയസുകാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വെബ്സൈറ്റ് നിര്‍മിച്ച കേസില്‍ മലയാളിയെ ബാംഗ്ലൂര്‍ സി.ഒ.ഡി പോലിസ് കൊച്ചിയില്‍ നിന്ന് അറസ്റ്റുചെയ്തു. എറണാകുളം സ്വദേശി പ്രിന്‍സ് ജോര്‍ജാണ് (21) പിടിയിലായത്.
ബാംഗ്ലൂര്‍ നിവാസിനിയായ വിദ്യാര്‍ഥിനിയോട് വിവാഹാഭ്യര്‍ഥന നടത്തി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വെബ്സൈറ്റ് നിര്‍മിച്ച് ഭീഷണിപ്പെടുത്തിയതെന്ന് സി.ഒ.ഡി (കോര്‍പ്സ് ഓഫ് ഡിറ്റക്ടീവ്) പോലിസ് സൂപ്രണ്ട് ഡോ. ബി.എ മഹേഷ് പറഞ്ഞു.
വിദ്യാര്‍ഥിനിയുടെ വ്യാജപേരിലാണ് അക്കൌണ്ട് നിര്‍മിച്ചത്. ഇന്റര്‍നെറ്റിലൂടെ വ്യാപകമായി ചിത്രങ്ങള്‍ കൈമാറ്റം ചെയ്യുകയും ചെയ്തു.
എറണാകുളത്തെ കോളജില്‍ വിദ്യാര്‍ഥിയായിരുന്ന പ്രിന്‍സ് 2004 ലാണ് ബാംഗ്ലൂരില്‍ ജോലി തേടി എത്തിയത്. വീട്ടിലേക്ക് പതിവായി ഫോണ്‍കാളുകള്‍ വരാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥിനിയുടെ അച്ഛന് സൈബര്‍ പോലിസില്‍ പരാതി നല്കി. ഇതേതുടര്‍ന്ന് പ്രിന്‍സ് ബാംഗ്ലൂര്‍ വിടുകയായിരുന്നു.സംസ്ഥാനത്തെ ആദ്യ ‘സൈബര്‍ സ്റ്റാക്കിംഗ്’ കേസാണിത്.
കടപ്പാട്- മാധ്യമം 11-02-08
ഇതും മംഗളം പത്രത്തിലേയും കേസുകള്‍ ഒന്നു തന്നെയാനെന്നാണ് എനിക്കു തോന്നുന്നത്. ഇങ്ങനെയാണ് പത്രക്കാര് ചെയ്യുന്നതെന്നു മാത്രം.