വര്‍ഷങ്ങളോളം വിളവു നല്കുവാന് കഴിയുന്ന റബ്ബര്‍ മരങ്ങളിലെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെ ധാരാളം നേട്ടങ്ങള്‍ ലഭ്യമാകും. അതിലേയ്ക്കായി റബ്ബര്‍ ഗവേഷണ കേന്ദ്രവും അതിന്റെ എക്സ്റ്റെന്ഷന് വിഭാഗവും പറയുന്ന തെറ്റുകള്‍ തിരിച്ചറിയുവാനുള്ള ശ്രമം അനിവാര്യമാണ്. അണിയറ നീക്കങ്ങളിലൂടെ കര്‍ഷക ദ്രോഹനടപടികള്‍ എന്തെല്ലാമാണ് എന്നതും പഠനവിഷയമാക്കേണ്ടതുണ്ട്. ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്ന ചില കാര്യങ്ങള്‍ ഈ ലേഖനത്തിലൂടെ അവതരിപ്പിക്കുകയാണ്.
മുകളില്‍ ചിത്രത്തില്‍ കാണുന്ന പത്തു വര്‍ഷത്തോളമായി ടാപ്പ് ചെയ്യുന്ന റബ്ബര്‍ മരങ്ങളിലെ രണ്ട് ചിരട്ടകളില്‍ നിന്നെടുത്ത ചിരട്ടപ്പാലാണ്. അതിലെ നിറവ്യത്യാസം വലിയ ചില സൂചനകളാണ് തരുന്നത്. മഞ്ഞനിറം കൂടിയത് ടാപ്പിംഗ് വിശ്രമത്തിനുശേഷം ടാപിംഗ് ആരംഭിച്ചതും മറ്റേത് അപ്രകാരം തന്നെ ടാപ്പിംഗ് ആരംഭിച്ച് രണ്ടുമാസത്തിന് ശേഷമുള്ളതുമാണ്. മനുഷ്യ ശരീരം പോലെ തന്നെ ജീവനുള്ളതും ആഹാരം ദഹനം ശ്വസനം വിസര്‍ജനം തുടങ്ങി പലതും ചെടികളിലും നടക്കുന്നു. മനുഷ്യനെപ്പോലെ നടക്കുവാന്‍ കഴിയില്ല എന്നതൊഴികെ. മനുഷ്യ ശരീരത്തിലെ ഇരുമ്പിന്റെ പ്രവര്‍ത്തനംപോലെ തന്നെയാണ് ചെടികള്‍ക്കും മരങ്ങള്‍ക്കും മഗ്നീഷ്യം. മഗ്നീഷ്യം നല്കി കുറച്ചു നാള് വിശ്രമം നല്കിയാല് റബ്ബര്‍ മരങ്ങള്‍ക്ക് കൂടുതല്‍ ഉത്പാദനം ലഭ്യമാക്കുവാന്‍ കഴിയുന്നു എന്നുമാത്രമല്ല കറയിലടങ്ങിയിരിക്കുന്ന മരത്തെ സംരക്ഷിക്കുവാന്‍ കഴിയുന്ന പശരൂപത്തിലുള്ള വാക്സി മെറ്റീരിയല്‍ ധാരാളം അടങ്ങിയിരിക്കുന്നതായും കാണാം. എന്നാല്‍ എല്ലാ മരങ്ങള്‍ക്കും ഒരുമിച്ച് വിശ്രമം നല്‍കുകയും ഒരേസമയം ടാപ്പിംഗ് ആരംഭിക്കുകയും ചെയ്താല്‍ കിട്ടുന്ന ലാറ്റെക്സ് ഷീറ്റായി മാറ്റിയാല്‍ പല അവസരങ്ങളിലും ഉണങ്ങുവാന്‍ പ്രയാസം നേരിടും. എന്നുമാത്രമല്ല ഷീറ്റുകള്‍ക്ക് ഒട്ടലുണ്ടാകുകയും ഗുണനിലവാരം മെച്ചപ്പെടുത്തുവാന്‍ കഴിയാത്തതും സ്വാഭാവികമാണ്.
മഗ്നീഷ്യം പട്ടമരപ്പിന് കാരണമായ നെക്രോസിസ് എന്ന രോഗം വരാതിരിക്കുവാനും പട്ടമരപ്പില്‍ നിന്നും മോചനം നല്കുവാനും ഉതകുന്നുവെങ്കിലും ലാറ്റെക്സിന്റെ ഗുണനിലവാരം കുറയുന്നതായി കാണുവാന്‍ കഴിയും. അതാകണം റബ്ബര്‍ബോര്‍ഡ് മഗ്നീഷ്യം നല്‍കരുതെന്ന് പറയുന്നത്. മഗ്നീഷ്യം നലകാതിരുന്നാല് സൈലവും ഫ്ലോയവും പ്രവര്‍ത്തനക്ഷമമല്ലാതാകുകയും പാല്ക്കുഴലുകളിലുള്ള റബ്ബറിന്റെ അളവ് വര്ദ്ധിപ്പിക്കുക്യും ചെയ്യുന്നു. അതിനാല്‍ ഉദ്പാദന വര്‍ദ്ധനവിന് എല്ലാ മരങ്ങളും ഒരേസമയത്ത് വിശ്രമം കൊടുക്കുന്നതിന് പകരം ചെറിയ ചെറിയ ഗ്രൂപ്പുകളായി വിശ്രമം നല്കി ടാപ്പു ചെയ്താല്‍ കിട്ടുന്ന ലാറ്റെക്സ് കൂട്ടിക്കലര്‍ത്തി ഗുണനിലവാരം മെച്ചപ്പെടുത്താം. ആര്‍ആര്‍ഐ 105 -ല്‍ നിന്ന് മഞ്ഞയുള്ള കറ വിശ്രമത്തിന് ശേഷം ലഭിക്കുമ്പോള്‍ തുടര്‍ച്ചയായ ടാപ്പിംഗ് കറയെ വെള്ള നിറമാക്കി ഗുണനിലവാരം കുറക്കുകയും ചെയ്യും. ഇത്തരം കറ ഉറകൂടുവാന് ബുദ്ധിമുട്ടാണെന്നു മാത്രമല്ല ഉറകൂടിയ പാല്‍ക്കട്ടി വേര്‍തിരിച്ചെടുത്താല്‍ പാല് കലര്‍ന്ന വെള്ളം ഡിഷുകളില്‍ അവശേഷിക്കുക്യും ചെയ്യും.
ലാറ്റക്സിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുവാനും മരങ്ങളുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാനുമുള്ള ചില മാര്‍ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
-
തൈ മരങ്ങള്‍ മുതല്‍ രാസ നൈട്രജന്‍ ഒഴിവാക്കിയുള്ള വളപ്രയോഗം അവലംബിക്കുക. തളിരിലകള്‍ ഉണ്ടാകുമ്പോള്‍ മുതല്‍ പൂക്കാറാകുന്നതുവരെ (വെജിറ്റേറ്റീവ് പീരിയേര്ഡ്) മഗ്നീഷ്യം നല്‍കാതിരിക്കുക. പൂക്കുവാനും കായ്ക്കുവാനും പാകമാകുമ്പോഴാണ് മഗ്നീഷ്യം ആവശ്യമായി വരുന്നത്.
-
തൈ മരങ്ങള്‍ വളര്ന്ന്് ടാപ്പിംഗ് ആരംഭിക്കുമ്പോള്‍ ലാറ്റക്സിന്റെ ഡി.ആര്.സി കൂടുതല്‍ കുറയാതെ ടാപ്പിംഗ് ദിനങ്ങളുടെ അകലം ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുക. ഇപ്രകാരം മരങ്ങളെ മന്തുരോഗം വരാതെ സംരക്ഷിക്കാം.
-
ടാപ്പിംഗ് ആരംഭിച്ച് ഒന്നാം വര്‍ഷാവസാനം വേനലില്‍ വിശ്രമം നല്‍കുകയും വേനല്‍ മഴയില്‍ മരമൊന്നിന് 50 ഗ്രാം വീതം മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കുകയും ചെയ്യുക. ഇത് മരങ്ങളെ പ്യാച്ച് ക്യാങ്കര്‍, പിങ്ക്, പട്ടമരപ്പ് എന്നീ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും.
-
പട്ടയുടെ മുകളില്‍ റബ്ബര്‍കോട്ട് പുരട്ടുന്നത് പൂര്‍ണമായും ഒഴിവാക്കുക. ലെന്റിസെല്‍സിലൂടെ നടക്കുന്ന പ്രകാശസംശ്ലേഷണത്തിന് അന്തരീക്ഷത്തില്‍ നിന്ന് ലഭിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിലെ കാര്‍ബണ്‍ ലഭ്യമാക്കുകതന്നെ വേണം.
-
അടുത്ത ഓരോ വര്‍ഷവും മഗ്നീഷ്യത്തിന്റെ ലഭ്യത ആവശ്യാനുസരണം വദ്ധിപ്പിച്ചാല് മരങ്ങള്‍ക്ക് പട്ടമരപ്പ് വരുകയില്ല. മാത്രമല്ല അത് ഉദ്പാദനക്ഷമതാ വര്‍ദ്ധനവിന് കാരണമാകുകയും ചെയ്യും.
-
മഗ്നീഷ്യം നല്കുമ്പോള് കൂടുതല്‍ സൂര്യപ്രകാശ ലഭ്യത, ഉയരം കൂടിയ മണ്ണുള്ളഭാഗം, കൂടുതല്‍ ഇലപ്പടര്‍പ്പ്, കട്ടികൂടിയ കറ ലഭിക്കുന്ന മരങ്ങള്‍ മുതലായവയ്ക്ക് മറ്റ് മരങ്ങള്‍ക്ക് നല്കുന്നതിനേക്കാള് അല്പം കൂടുതല്‍ മഗ്നീഷ്യം നല്‍കണം.
-
മഗ്നീഷ്യം കാര്‍ബണേറ്റ്, സല്‍ഫേറ്റ് മുതലായവയോടൊപ്പം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കും. അമ്ല സ്വഭാവമുള്ള മണ്ണില്‍ അല്ലെങ്കില്‍ രാസ നൈട്രജനോടൊപ്പം മഗ്നീഷ്യം നല്കിയാല് വെട്ടുപട്ടയിലും പാല്ക്കുഴലുകള്ക്കുള്ളിലും കറ കട്ടിപിടിക്കാന്‍ കാരണമാകും.
-
മഴക്കാലം, മഞ്ഞുകാലം മുതലായ സമയത്ത് പ്രകാശ സംശ്ലേഷണം കുറവാകയാല്‍ ടാപ്പിംഗ് ദിനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തണം. തടിയെയുംതൊലിയേയും വലരുവാന് സഹായിക്കുന്ന കേമ്പിയത്തിന്റെ പ്രവര്‍ത്തനം ഇപ്രകാരം കുറ്റമറ്റതാക്കാം.
-
വേനല്‍ക്കാലത്ത് വെട്ടുചാലിന്റെ ഉയരം കുറഞ്ഞിരുന്നാല്‍ ഉദ്്പാദനത്തില് വര്‍ദ്ധനവ് ഉണ്ടാകുകയും മേല്പട്ടയും ഫ്ലോയവും സംരക്ഷിക്കപ്പെടുകയും ചെയ്യും. ടാപ്പിംഗ് പാനലിന്റെ ഉയരം കൂടുന്തോറും പട്ടയ്ക്ക് പുറമെ കാണുന്ന ലന്റിസെല്ലുകള് പ്രകാശ സംശ്ലേഷണവും ശ്വസനവും ആഹാര സംഭരണവും കാരണം തദവസരത്തില്‍ ഉദ്പാദനം കുറയുവാന്‍ കാരണമാകുന്നു.
- റബ്ബര്‍ മറങ്ങളില് ഏറ്റവും കൂടുതല്‍ ലാറ്റെക്സ് ഉദ്പാദിപ്പിക്കപ്പെടുന്ന വേനല്‍ക്കാലത്ത് ഉദ്പാദനം വര്‍ദ്ധിപ്പിച്ചും മഴക്കാലത്തും മഞ്ഞുകാലത്്ത് ഉദ്പാദനം നിയന്ത്രിച്ചും പ്പ്രതിമാസ ലഭ്യതയിലെ ഏറ്റക്കുറച്ചില്‍ ഒഴിവാക്കുകയും വര്‍ഷിക ല്ഭ്യതയില് വര്‍ദ്ധനവും ലഭ്യമാക്കാം.
ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ…
Dear Sir
We are publishing about Your Article and photo ( PATTAMARAPPU ) Kindly give your permission for the above article and photo
Yours faithfully
S/d Chacko
ഈ ലേഖനം റബ്ബര്‍ മിത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതില്‍ സന്തോഷമേയുള്ളു.