സര്‍ക്കാര്‍ ഭൂമി കയ്യേറിയത് ഒഴിപ്പിക്കുന്നതില്‍ കേരള മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടിന് അഭിനന്ദനങ്ങള്‍. താങ്കള്‍ക്ക് ലഭിച്ച ജന സമ്മതിയില്‍ ഒരു പൌരനെന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
ഒരു പൌരനെന്ന നിലയില്‍ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ചില കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ്. കേരളമെമ്പടും റോഡുകള്‍ വീതികൂട്ടുന്നതിനും, പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും, പുറമ്പോക്ക് തോടുകള്‍ നികത്തി പഞ്ചായത്ത് ചെലവില്‍ ടാര്‍ ചയ്തതും അല്ലാത്തതുമായ റോഡുകള്‍ നിര്‍മിക്കുന്നതിനും തുടങ്ങി ധാരാളം ഭൂമി ഇപ്പോഴും പലരുടെയും പേരില്‍ പട്ടയവും കരം തീരുവയും ഉള്ളവയാണ്. അവയെല്ലാം തന്നെ പൊതു ആവശ്യത്തിന് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. വരും കാലങ്ങളില്‍ ആ സ്ഥലങ്ങള്‍ വീണ്ടും തെളിവുകളുടെ ബലത്തില്‍ കൈയ്യേറാതിരിക്കേണ്ടത് ഒരു ആവശ്യം തന്നെയാണ്. ഇത്തരം ഭൂമികള്‍ റീ സര്‍വേചെയ്ത് പുറമ്പോക്ക്/സര്‍ക്കാര്‍ ഭൂമിയായി പുനര്‍ നിര്‍ണയം നടത്തുവാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു.
എസ്.ചന്ദ്രശേഖരന് നായര്‍
തിരുവനന്തപുരം
Recent Comments