Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

വ്യാജ സോഫ്റ്റ്വെയര്‍ തിരുവനന്തപുരത്ത് റയിഡും അറസ്റ്റും

പല ടിവി ചാനലുകളിലും വാര്‍ത്ത ലഭ്യമായിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രവാര്‍ത്തകള്‍ സന്ദര്‍ശിക്കുക. മൂന്നുപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇത് ധാരാളം മതി മൈക്രോസോഫ്റ്റിന്റെ കച്ചവടം കേരളത്തില്‍ കുറയുവാന്‍.

തിരുവനന്തപുരം ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലാണ് പരിശോധന പൂര്‍ത്തിയായത്. പട്ടത്ത് പ്രവര്‍ത്തിക്കുന്ന മീഡിയ സിസ്റ്റം, ആറ്റിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ ടെക്, വര്‍ക്കലയിലെ ഒരു സ്ഥാപനം എന്നിവിടങ്ങളിലാണ് പരിശോധന പൂര്‍ത്തിയായത്. കൊല്ലം ജില്ലയിലെ ചില സ്ഥലങ്ങളിലും പരിശോധന നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റിന്‍റെ പേരിലുള്ള വ്യാജ സോഫ്റ്റ്വെയറുകള്‍ സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന. മൈക്രോസോഫ്റ്റിനെ പ്രതിനിധീകരിച്ചുകൊണ്ട് ആനന്ദ് ബാനര്‍ജി, ശര്‍മ്മ, ഭരദ്വാജ് എന്നീ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

ഇവര്‍ സിറ്റി പൊലീസ് കമ്മിഷണറുമായി ബന്ധപ്പെടുകയും കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് സുരക്ഷയും ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു. പരിശോധനയില്‍ വ്യാജ സോഫ്റ്റ്വെയര്‍ കണ്ടെത്തിയെന്നാണ് സൂചന. മീഡിയ സിസ്റ്റം എന്ന സ്ഥാപനത്തിന്‍റെ മാനേജര്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൈക്രോസോഫ്റ്റിന്‍റെ വരുമാനത്തില്‍ കാര്യമായ കുറവ് സംസ്ഥാനത്ത് ഉണ്ടായതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് മുമ്പ് ഇവര്‍ മിക്ക സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. വ്യാജ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇരുപത് ലക്ഷം രൂപ വരെ പിഴശിക്ഷ ഈടാക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

കടപ്പാട്- വെബ് ദുനിയ സന്ദര്‍ശിക്കുക.

Microsoft anti-piracy raids irk Kerala PC vendors

Software piracy:  Microsoft not soft

Kerala IT firms booked for software piracy

No comments yet to വ്യാജ സോഫ്റ്റ്വെയര്‍ തിരുവനന്തപുരത്ത് റയിഡും അറസ്റ്റും

 • നന്നായി…പ്രൊപ്രൈറ്ററി സോഫ്റ്റ്‍വെയര്‍ അവരുടെ നിയമം നടപ്പാക്കാത്ത് കൊണ്ടാണ് സ്വതന്ത്രസോഫ്റ്റ്‍വെയറിന്റെ വത്യാസം മനസ്സിലാക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രയാസം തോന്നുന്നത്..
  ആത്മഹത്യാ റയിഡ് നീണാള്‍ വാഴട്ടെ..ഇപ്പോ ജനങ്ങള്‍ക്ക് മനസ്സിലാക്കാം എന്താണ് സ്വതന്ത്രസോഫ്റ്റ്‍വെയറും പ്രൊപ്രൈറ്ററി സോഫ്റ്റ്‍വെയറും തമ്മിലുള്ള വത്യാസമെന്ന്….

 • ജനം മൈക്രോസോഫ്റ്റ് പ്രോഡക്ടുകള്‍ ഉപയോഗിച്ച് തഴക്കമാവും വരെ അവര്‍ അനങ്ങിയില്ല. ഇപ്പോള്‍ ഏതാണ്ട് സാര്‍വ്വത്രികമായി കഴിഞ്ഞപ്പോള്‍ റെയ്ഡുകള്‍ വ്യാപകമാവുകയാണ്. ഒരു കൊല്ലം മുമ്പ് കേരളത്തില്‍ ഒമ്പതിടത്ത് റെയ്ഡ് നടന്നിരുന്നു. തിരുവനന്തപുരത്ത് തന്നെ ലോഗിടെക് അടക്കം നാല് പ്രമുഖ വെണ്ടര്‍മാരെ പിടിച്ച് 2.5 ലക്ഷം രൂപ വീതം ടോക്കണ്‍ എമൌണ്ട് നഷ്ടപരിഹാരമായി അടപ്പിച്ച് അവരില്‍ നിന്ന് അണ്ടര്‍ടേക്കിംഗ് എഴുതി വാങ്ങിയിരുന്നു. അന്ന് എതോ ഇന്‍ഷുറന്‍സ് ഓഫീസിലും റെയ്ഡ് നടന്നതായാണ് കേട്ടത്. ഉറപ്പില്ല.

  ഇന്ന് പിടിയിലായവര്‍ക്ക് പ്രോക്സികളെ വച്ച് ചെയ്യാവുന്ന ഒരു കാര്യമുണ്ട്. കേരളത്തിലെ പത്രമോഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് പരസ്യവെല്ലുവിളി നടത്താം. മിക്കയിടത്തും (എല്ലായിടത്തുമല്ല) പണമടച്ചു വാങ്ങിയ സോഫ്റ്റ്വെയര്‍ ഒരെണ്ണം പോലും കാണില്ല. ജനുവിന്‍ അഡ്വാന്‍ടേജ് പ്രോഗ്രാം റണ്‍ ചെയ്യാതിരിക്കാനുള്ള മിനിമം വേലയൊക്കെ അവര്‍ക്കറിയാം. നെറ്റ് കണക്ഷനൊക്കെ ലിനക്സ് അധിഷ്ഠിത സര്‍വ്വര്‍ വഴി റൂട്ടു ചെയ്യുകയും അനുമതി സെറ്റു ചെയ്യുകയും ചെയ്യാന്‍ വലിയ എം.ടെക് ബിരുദമൊന്നും വേണ്ടല്ലോ.

  പക്ഷെ മൈക്രോസോഫ്റ്റ് ആ വെല്ലുവിളി ഏറ്റെടുക്കമെന്ന് കരുതാന്‍ വയ്യ. കാരണം മാധ്യമങ്ങള്‍ അവര്‍ക്കെതിരെ തിരിഞ്ഞാല്‍ കച്ചവടം പാളുമല്ലോ.

  പിന്നെ മൈക്രോസോഫ്റ്റ് കച്ചവടം നടത്തുന്നതിലൊന്നും ഇതെഴുതുന്നവന് ലേശം പോലും അരിശമില്ല. ആളെ വച്ച് അവനുണ്ടാക്കി, അവന്‍ വില്‍ക്കുന്നു. വേണ്ടവന്‍ വാങ്ങിയാല്‍ മതി. പക്ഷെ മൈക്രോസോഫ്റ്റ് എന്തുകൊണ്ട് ജനകീയമായി എന്ന് ചിന്തിക്കാതെ പോകരുത്. അവരുടെ ഓരോ പ്രോഡക്ടും പുറത്തിറങ്ങുന്നതോടൊപ്പം ഒന്നാംതരം ഡോക്യുമെന്റേഷനും ഇറങ്ങുന്നു. എന്നാല്‍ ലിനക്സില്‍ ഇത്തരം റെഡി റെഫറന്‍സ് ഹെല്‍പ്പ് ഫയല്‍ ഹാന്‍ഡി ആയി ലഭ്യമല്ല.

  കെ. എഫ്. സിയും മക്‍‌ഡൊണാല്‍ഡും മറ്റും ലോകത്തെവിടെ പോയാലും ഒരേ ഫ്ലേവറിലുള്ള ഭക്ഷണം നല്‍കുന്നതുപോലെ ഒരേ പ്രോഡക്ടാണ് അവര്‍ എല്ലായിടത്തും ഇറക്കുന്നത്. അതിന് വൈവിധ്യം കാണില്ല. രുചിഭേദം കാണില്ല. അതുവച്ച് മറ്റു പരീക്ഷണമൊന്നും നടക്കില്ല. പക്ഷെ ശരാശരി ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം വളരെ സുഖപ്രദമാണ്. സ്ട്രീറ്റ് ഫുഡിനെ അപേക്ഷിച്ച് അതിന് ഒരു മിനിമം ഗുണനിലവാരമുണ്ട്.

  അതേ സമയം ലിനക്സോ? ചന്തയില്‍ നിന്ന് പച്ചമീന്‍ വാങ്ങുന്നതുപോലെയാണത്. നന്നായി കറിവെയ്ക്കാനറിയാവുന്നവന്റെ കയ്യില്‍ കിട്ടിയാല്‍ നല്ല സ്വയമ്പന്‍ മീങ്കറി കിട്ടും. അല്ലാത്തവന്‍ ചെതുമ്പലു ചെത്താന്‍ പോലും പാങ്ങില്ലാതെ വട്ടം കറങ്ങും.

  അതുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്വെയറുകാര്‍ ആദ്യം ചെയ്യേണ്ടത് അവരുടെ എല്ലാ പ്രോജക്ടിനും നല്ല ഡോക്യുമെന്റേഷന്‍ ലഭ്യമാക്കുക എന്നതാണ്. സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെ കൂടാതെ കുറച്ചു ജേണലിസ്റ്റുകളെ കൂടി അവര്‍ ടീമില്‍ ഉള്‍പ്പെടുത്തണം.

  പിന്നെ സ്ക്രൈബസ് എന്ന ഒരു പേജിനേഷന്‍ സോഫ്റ്റ്വെയര്‍ ചില ജര്‍മ്മന്‍കാര്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ലിനക്സില്‍ പേജ് ലേഔട്ട് ചെയ്യുന്നതിന് ഇന്‍ഡിസൈനോളമോ ക്വാര്‍ക് എക്സ്പ്രസിനോളമോ ഒന്നും മികച്ച സോഫ്റ്റ്വെയറുകള്‍ ലഭ്യമല്ല. ജിമ്പും ഫോട്ടോഷോപ്പിന്റെ മുന്നില്‍ ശിശുവാണ്. ഗ്നൂ സംഘം പിന്നാക്കമായി പോയത് ഇവിടെയാണെന്ന് പറയാം.

 • a blog would be complete, only if it is read with the comments. But i cannot view any comment on your blog except if i myself comment. why dont you change this setting and make it user interactive? i even gave the permalink of the comment, i have posted. but it works only in firefox and not it explorer. not everyone is using firefox. and I can’t even view other bloggers comment in here. Please do the needful.

 • ഇപ്പോഴത്തെ ഈ റയിഡ് മൈക്രോസോഫ്റ്റ്ന് ദോഷമേ ചെയ്യൂ. ചെറകിട കച്ചവടക്കാര്‍ ഇനി കൂടുതല്‍ സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് വരും. ഏഷ്യാനെറ്റ് ഡാറ്റാ ലൈനും ബി.എസ്.എന്‍.എലും ആയിരുന്നു ആദ്യം റയിഡ് ചെയ്യേണ്ടത്. ഇവര്‍ പ്രധാന ഐ.എസ്.പി കള്‍ ആയതുകാരണം പതിനായിരക്കണക്കിന് പൈറേറ്റഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നവരുടെ അഡ്രസ് ഉള്‍പ്പെടെ പിടികുടാമായിരുന്നു. പക്ഷെ അതില്‍ പത്രമാധ്യമങ്ങള്‍ നെറ്റ് കണക്ഷനൊക്കെ ലിനക്സ് അധിഷ്ഠിത സര്‍വ്വര്‍ വഴി റൂട്ടു ചെയ്യുകയും അനുമതി സെറ്റു ചെയ്യുകയും ചെയ്യുന്നതുകാരണം അവരെയും ഇതേരീതി പിന്തുടരുന്ന ടെക്നോപാര്‍ക്കിലെ വന്‍ കമ്പനികളെയും നേരിട്ടുതന്നെ റയിഡ് ചെയ്യേണ്ടിവരും.

 • രസകരമായ മറ്റൊരു സംഗതി ഇതാണ്, ഇതുവരെ അവര്‍ കേരളത്തിലെ ഗവര്‍മെന്റ് സ്ഥാപനങ്ങളില്‍ കയറി ഇറങ്ങിയട്ടില്ല. അവരെ പിടിച്ചാല്‍ കേരളത്തില്‍ മൈക്രോസോഫ്റ്റിന്റെ കച്ചോടം പൂട്ടും എന്നറിയാവുന്ന കൊണ്ടാണോ എന്നറിയില്ല. ഇപ്പോളും കേരളത്തിലെ പല പോലീസ് സ്ഥാപനങളും അസെമ്ബിള്‍ഡ് പിസികളുടെ കൂടെ വ്യാജ സോഫ്റ്റ്‌വെയറും ഉപയോഗിക്കുന്നതായി പല സര്‍വീസ്‌ എന്ജിനിയര്സും പറയുന്നു.

  മൈക്രോസോഫ്റ്റ് തയാറായാല്‍ ഇന്നും അത് രഹസ്യമായി വെളിപ്പെടുത്താന്‍ പ്രോഫഷനല്‍സ് തയാറാണ്

  http://malayalamvaarthakal.blogspot.com/2007/12/blog-post_20.html

 • ദേശാഭിമാനി വാര്‍ത്ത – 25-12-07
  കംപ്യൂട്ടര്‍ വില്‍പ്പനക്കാരെ പീഡിപ്പിക്കരുത്
  തിരു: പകര്‍പ്പവകാശനിയമം ഉപയോഗിച്ച് രണ്ട് കമ്പ്യൂട്ടര്‍ ഡീലര്‍മാരെ ജയിലില്‍ അടച്ച നടപടിയില്‍ കമ്പ്യൂട്ടര്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കേരളത്തിലെ അംഗീകൃത കമ്പ്യൂട്ടര്‍ വില്‍പ്പനക്കാര്‍ ആരും കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ചെയ്തു നല്‍കുകയോ പകര്‍ത്തി നല്‍കുകയോ ചെയ്യുന്നില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഗോകുല്‍ ഗോവിന്ദും സെക്രട്ടറി ഉദയകുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  അനധികൃതമായി പ്രവര്‍ത്തിക്കുന്ന മേല്‍വിലാസംപോലുമില്ലാത്ത ചില സ്വതന്ത്ര കമ്പ്യൂട്ടര്‍ ടെക്നീഷ്യന്‍സും വില്‍പ്പനക്കാരുമാണ് സോഫ്റ്റ്വെയറുകള്‍ പകര്‍ത്തി നല്‍കുന്നത്. ഉപയോക്താക്കള്‍ റിപ്പയറിങ്ങിന് കൊണ്ടുവന്ന വ്യാജ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളും അനുബന്ധ സിഡികളും കൈവശം വച്ചതിനാണ് നിരപരാധികളായ രണ്ട് ഡീലര്‍മാരെ ജയിലിലടച്ചത്. മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ഓഫീസ് തുടങ്ങിയ സോഫ്റ്റ്വെയറുകള്‍ അംഗീകൃത ലൈസന്‍സോടുകൂടിയല്ലാതെ കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ചെയ്യുന്നതും ഉപയോഗിക്കുന്നതും പകര്‍പ്പവകാശനിയമപ്രകാരം കുറ്റകരമാണ്. കമ്പ്യൂട്ടര്‍ വില്‍പ്പനക്കാരെ അനാവശ്യമായി പീഡിപ്പിക്കുന്ന നടപടികളെ സര്‍ക്കാരും പൊലീസും പ്രോത്സാഹിപ്പിക്കരുതെന്ന് അവര്‍ അഭ്യര്‍ഥിച്ചു.

 • “ഇപ്പോഴത്തെ ഈ റയിഡ് മൈക്രോസോഫ്റ്റ്ന് ദോഷമേ ചെയ്യൂ. ”
  ചന്ദ്രശേഖരന്‍ അണ്ണന്‍റെ ദീര്‍ഘവീക്ഷണം കലക്കി.

  “ചെറകിട കച്ചവടക്കാര്‍ ഇനി കൂടുതല്‍ സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് വരും.”

  എങ്ങനെയാണു ഈ സംഭവം സംഭവിക്കുന്നത് എന്നുകൂടി വിശതമാക്കണം. സ്വതന്ത്ര സോഫ്റ്റവെയര്‍ രണ്ടുകാലില്‍ നടന്നു സ്വന്തമായി കടകളില്‍ ഷെല്ഫില്‍ കയറി ഇരിക്കുമോ? അതോ പത്രങ്ങളും മാദ്ധ്യമങ്ങളും സൌജന്യമായി പരസ്യങ്ങള്‍ ചെയ്യുമോ? ചിലപ്പോള്‍ അണ്ണന്‍റെ Tax തിന്നുന്ന ERNDC കാരും C-DAC ലെ ബുദ്ധിമാന്മാര്‍ പെട്ടന്‍ ഉണര്ന്ന്‍ എഴുനേറ്റ് രണ്ട മാസത്തിനകം Malayalam spell checkerഉം Grammer checkerഉം ഉണ്ടക്കി ഉരുട്ടി Malayalam linux OS വിടുമായിരിക്കും?

  പറഞ്ഞു തരൂ അണ്ണ. വിവരം വെക്കട്ടെ.